Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദിശ മാറി ഒഴുകിയ പുഴ
കഥ ജീവിതം

ദിശ മാറി ഒഴുകിയ പുഴ

By Jalaja NarayananMay 26, 2024Updated:June 4, 20247 Comments3 Mins Read405 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു ട്രെയിൻ യാത്രക്കിടയിലാണ് ഞാൻ അവരെ പരിചയപെട്ടത്. എന്റെ ലോവർ ബർത്ത് അവർക്കു നൽകി അവരുടെ അപ്പർ ബർത്ത്
എനിക്ക് എടുക്കാമോ എന്നായിരുന്നു അവർ എന്നോട് ചോദിച്ചത്. ഞാൻ  സമ്മതിക്കുകയും ചെയ്തു. കാൽമുട്ട് ഭയങ്കര വേദനയാണ്.. മേലേ കയറാനുള്ള വിഷമം എന്നോട് പറഞ്ഞു. പക്ഷേ ഞങ്ങൾ അന്ന് അധികമൊന്നും സംസാരിച്ചില്ല. രാവിലെ അഞ്ചരക്ക് ഞാൻ എന്റെ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവർ തലയുയർത്തി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. അത്രമാത്രം.

പിന്നെ ഞാൻ അവരെ കണ്ടത് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു. എന്നെ കണ്ടപാടെ അവർ തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലും ഭക്ഷണം കഴിക്കാനും
എല്ലാം ഞങ്ങൾ ഒന്നിച്ചായിരുന്നു. അന്ന് ഞങ്ങൾ ഒരു പാടു സംസാരിച്ചു.

ശ്രീദേവി എന്നായിരുന്നു അവരുടെ പേര്. ഒരു സ്കൂൾ ടീച്ചറായിരുന്നു. റിട്ടയർ ചെയ്തിട്ടു മൂന്നു വർഷമായി. ഒരു മോളാണ്. അവളുടെ വിവാഹം കഴിഞ്ഞു. വീട്ടിൽ ഒറ്റക്കാണ്  എന്നുപറഞ്ഞപ്പോൾ ഭർത്താവ് ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവില്ല എന്ന് ഞാൻ ഊഹിച്ചു. ഞങ്ങളുടെ നാട്ടിലുള്ള ഒരു നാഗക്ഷേത്രത്തിൽ വരാൻ ആഗ്രഹം ഉണ്ടെന്നും വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞു അവർ. ഫോൺ നമ്പർ തന്നു.

പിന്നെ വിളി ഒന്നും ഉണ്ടായില്ല. അവരുടെ നമ്പർ എന്റെ ഫോണിൽ കിടക്കുന്നതു തന്നെ ഞാൻ മറന്നുപോയിരുന്നു. അങ്ങനെ ഒരു ദിവസം “ശ്രീദേവി ടീച്ചർ “എന്ന പേരിൽ എന്റെ ഫോൺ റിങ്ങ് ആയപ്പോൾ ഞാൻ സംശയത്തോടെയാണ് ഫോൺ എടുത്തത്. പക്ഷേ അവർ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും എനിക്ക് ആളെ മനസ്സിലായി. അടുത്ത ദിവസം അവർ വരുന്നുണ്ടെന്നും വഴി പറഞ്ഞു കൊടുക്കണമെന്നും പറഞ്ഞായിരുന്നു വിളിച്ചത്. ഞങ്ങളുടെ വീട്ടിന്റെ അടുത്തു നിന്നു ആ ക്ഷേത്രത്തിലേക്ക് ആയിട്ട് മാത്രം ഒരു ബസ് ഉണ്ട്. ഞാനും കുറെയായി ഒന്നു പോവണം എന്നു വിചാരിക്കുന്നു. ഏതായാലും എന്റെ വീട്ടിലേക്ക് പോന്നോളൂ. നമുക്ക് കാലത്ത് ഇവിടെ നിന്നു പുറപ്പെടാം. എന്നു ഞാൻ പറഞ്ഞപ്പോൾ അവർ ഒരു ഇഷ്ടക്കുറവും പറഞ്ഞില്ല. അങ്ങിനെ പറഞ്ഞ ദിവസം അവർ വീട്ടിലേക്ക് വന്നു.

അന്നും ഒരു പാടു സംസാരിക്കാൻ ഉണ്ടായിരുന്നു ഞങ്ങൾക്ക്. ഇലട്രിക്ഓഫീസിൽ നിന്നുള്ള റിട്ടയർമെന്റിനു ശേഷം മോന്റെ കൂടെ ദുബായിൽ പോയി താമസിക്കാൻ ആണ് വിചാരിക്കുന്നത് എന്നുപറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു “അതൊക്കെ ഒരു ഭാഗ്യം “.

“ടീച്ചർക്കും മോളുടെ കൂടെ പോയി താമസിക്കലോ, എന്തിനാണ് ഇങ്ങനെ ഒറ്റക്ക്” അതിന് മറുപടി ഒരു മങ്ങിയ ചിരി ആയിരുന്നു.അതോടൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു. “എന്തുപറ്റി” ഞാൻ വീണ്ടും ചോദിച്ചപ്പോൾ ആണ് അവർ
ആ കഥ പറഞ്ഞത്.

ഒന്നിച്ചു കളിച്ചു വളർന്ന മുകുന്ദേട്ടൻ അച്ഛന്റെ അനിയത്തിയുടെ മകനായിരുന്നു. മുകുന്ദന്റെ പെണ്ണാണ് ശ്രീദേവി എന്നു മുത്തശ്ശി പറയുന്നതിന്റെ അർത്ഥം മനസ്സിലാക്കിയത് കൗമാരത്തിൽ എപ്പോഴോ ആയിരുന്നു. പിന്നെ രണ്ടു പേരും കൂടി ഒരുപാടു സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി. ജോലി കിട്ടി ഹൈദരാബാദിലേക്ക് മുകുന്ദേട്ടൻ പോയപ്പോൾത്തൊട്ട്  കല്യാണത്തിനു മുത്തശ്ശി തിടുക്കം കൂട്ടി. എന്നാലും
ഒരു വർഷമെങ്കിലും കഴിയട്ടെ എന്നായിരുന്നു അച്ഛന്റെ അഭിപ്രായം പക്ഷേ ഒരു വർഷം കഴിയുമ്പോഴേക്കും മുകുന്ദേട്ടൻ എന്തൊക്കെയോ മാറ്റം വന്നതുപോലെ. മുത്തശ്ശി കല്യാണക്കാര്യം പറയുമ്പോഴൊക്കെ ഒരു ഒഴിഞ്ഞു മാറൽ.

ഒരു തവണ നാട്ടിൽ വന്നപ്പോൾ മുകുന്ദൻ കുറെ കാര്യങ്ങൾ പറഞ്ഞു.
കൈയിൽ ഉള്ള ഒരു ഫോട്ടോ കാണിച്ചു പറഞ്ഞു. ഇതു എന്റെ കൂടെ ജോലി ചെയ്യുന്ന ലില്ലി ആണ്.. ഇവൾക്ക് സ്വന്തമായി ആരും ഇല്ല. ഞങ്ങൾ ഇഷ്ടത്തിലും ആണ്. വിവാഹം ചെയ്യാമെന്നു ഞാൻ ഉറപ്പ് നൽകിട്ടുണ്ട് ഇവൾക്ക്. കാതുകളിൽ ഇടിത്തീ ആയി എത്തിയ ആ വാക്കുകൾ. മുന്നിൽ മുകുന്ദേട്ടന്റെ ദയനീയമായ മുഖം.

“നീ ഈ വിവാഹം വേണ്ടെന്നു അച്ഛനോട് പറയണം. ഈ വിവരങ്ങൾ ഒന്നും പറയരുത്. നിന്റെ ഇഷ്ടക്കുറവായിട്ടു മാത്രമേ പുറത്തു അറിയാവൂ. നീ എനിക്ക് വേണ്ടി അങ്ങനെ ചെയ്യില്ലേ?”

ആ ചോദ്യത്തിനു മുന്നിൽ പകച്ചു പോയി.
പിന്നെ ഒരു രാത്രി മുഴുവൻ ആലോചിച്ചപ്പോൾ മനസ്സിലായി. ആ ജീവിതത്തിൽ സ്ഥാനമില്ലെങ്കിൽ പിടിച്ചു നിൽക്കുന്നതിൽ അർത്ഥമില്ലല്ലോ. അങ്ങനെ വീട്ടിൽ പറഞ്ഞു. ഒരു പാടു കുറ്റപ്പെടുത്തലുകളും അടിയും ബഹളവും ഒക്കെ ഉണ്ടായി. ആരെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ ആ കല്യാണം നടത്താം എന്നു അമ്മ അവസാനം പറഞ്ഞു. പക്ഷെ എന്തു പറയാൻ. ഏതെങ്കിലും ജോലിയിൽ കയറാൻ ആയിരുന്നു ആഗ്രഹം. അച്ഛന് മോളെ തള്ളികളയാൻ ആവില്ലല്ലോ.അങ്ങിനെ ടി ടി സി ട്രെയിനിങ്ങിനു ചേർത്തു. വീട്ടിൽ നിന്നും കുറച്ചു ദുരത്തുള്ള ഒരു യു പി സ്കൂളിൽ കയറി. സ്കൂൾ കുറച്ചു ദുരത്തായതു കൊണ്ടു ഒരു വീട്ടിൽ പെയിങ് ഗസ്റ്റ്‌ ആയി കൂടി.

കൊല്ലം മൂന്നാല് കഴിഞ്ഞു. അച്ഛനും മുകുന്ദേട്ടന്റെ അച്ഛനും മരിച്ചു. കുറ്റബോധം കൊണ്ടായിരിക്കാം മുകുന്ദേട്ടന്റെ നിർബന്ധം കൊണ്ടാണ് ഞാൻ തള്ളി പറഞ്ഞത്
എന്നു മുകുന്ദേട്ടൻ തന്നെ വീട്ടിൽ പറഞ്ഞു. അപ്പോഴേക്കും ലില്ലിയെ വിവാഹം ചെയ്തു രണ്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞിരുന്നു.

ഒരു ദിവസം അമ്മ ഫോണിൽ വിളിച്ചപ്പോഴാണ് ആ വിവരം പറഞ്ഞതു. മുകുന്ദേട്ടനും ലില്ലിയും സഞ്ചരിച്ച കാർ ഒരു അപകടത്തിൽ പെട്ടു. അവർ രണ്ടുപേരും അപ്പോൾ
തന്നെ മരിച്ചു. ഒരു വയസ്സായ കുഞ്ഞും ഒപ്പം ഉണ്ടായിരുന്നു. പക്ഷേ മോൾക്ക്‌ കാര്യമായി ഒന്നും പറ്റിയില്ല. ലില്ലി ക്ക് കാര്യമായി ബന്ധുക്കൾ ആരുമില്ല. മുകുന്ദേട്ടനും പ്രായമായ അമ്മ മാത്രമേ ഉള്ളു. കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും ഇല്ല. ഏതെങ്കിലും ഓർഫനേജിൽ ആക്കാൻ ഉള്ള ആലോചന നടക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ
മുകുന്ദേട്ടന്റെ അമ്മയെയും കൂട്ടി കുഞ്ഞിനെ വാങ്ങി.

പിന്നെ ഞാനും രണ്ടു അമ്മമാരും കുഞ്ഞും കൂടിയായി താമസം. പിന്നെ മോൾക്ക്‌ വേണ്ടിയായിരുന്നു ജീവിതം. അമ്മമാർ രണ്ടാളും മരിച്ചു. മോൾക്ക്‌ ഞാൻ സ്വന്തം അമ്മയായിരുന്നു. അവളെ പഠിപ്പിച്ചു അവൾ ആഗ്രഹിച്ച പോലെ എംടെക് എടുത്തു. വിവാഹവും കഴിഞ്ഞു. ഇപ്പോൾ അവർ പുറത്താണ്.അവൾ എന്നെ ഒരു പാടു സ്നേഹിക്കുന്നു. എന്നാലും ജീവിതത്തിൽ ആശിച്ചതൊന്നും കിട്ടിയില്ല. അപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു. ശാന്തമായി ഒഴുകുന്ന ഒരു പുഴ ദിശ മാറി ഒഴുകിയപ്പോൾ ഇവർക്ക് നഷ്ടപെട്ടത് സ്വന്തം ജീവിതം തന്നെയാണല്ലോ എന്നു ഓർത്തപ്പോൾ എന്റെ കണ്ണുകളും നനഞ്ഞിരുന്നു.

ജലജ

Post Views: 42
4
Jalaja Narayanan

7 Comments

  1. Suresh on July 9, 2025 5:19 PM

    വളരെ നന്നായി എഴുതി 👌👍❤️💯🙏

    Reply
  2. മിനി സുന്ദരേശൻ on July 8, 2025 2:21 AM

    പലപ്പോഴും ആഗ്രഹിച്ച വഴിയേ വിധി നടത്തുകയില്ലല്ലോ…… നല്ല രചന❤️👍

    Reply
  3. Shreeja R on May 31, 2024 10:04 PM

    ❤️

    Reply
    • Jalaja narayanan on June 10, 2024 8:19 PM

      Thanks❤️❤️

      Reply
  4. Suma Jayamohan on May 31, 2024 7:35 PM

    ജീവിതം ഇങ്ങനെയൊക്കെയാണ്. നമ്മളോരോന്നു വിചാരിക്കും നടക്കുന്നതു മറ്റൊന്ന്
    നന്നായിരിക്കുന്നു❤️💐👌

    Reply
    • Jalaja narayanan on June 10, 2024 8:21 PM

      Thanks❤️❤️

      Reply
  5. Manju sreekumar on May 31, 2024 4:07 PM

    ജീവിതം നഷ്‌ടമായ ഒരു സ്ത്രീ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.