Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമ്മതം
ജീവിതം പ്രചോദനം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

സമ്മതം

By Soumya MuhammadJune 5, 2024Updated:June 15, 20243 Comments3 Mins Read169 Views
Bookmark Now
Please login to bookmark Close

No account yet? Register

അലമാര തുറന്ന് ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ എന്ന് ഒരു വട്ടം കൂടി പരതുമ്പോഴാണ്  വെള്ളയിൽ കടും നീല പൂക്കൾ നിറഞ്ഞ കിടക്കവിരി താഴെ തട്ടിലിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.

കയ്യിലെടുത്ത് നേർമ്മയോടെ ഞാനതിൽ തലോടുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എട്ടു കൊല്ലം മുന്നേ ഞങ്ങളുടെ ആദ്യ രാവിൽ വിരിച്ചിരുന്ന ആ ബെഡ് ഷീറ്റ് ഞാൻ വെറുതെ എന്റെ മുഖത്തേക്കമർത്തി. മുല്ലപ്പൂവിന്റെയും അത്തറിന്റെയും കൂടിക്കുഴഞ്ഞ അന്നത്തെ ആ ഗന്ധം അതിലിപ്പോഴും ഉണ്ടെന്നുള്ള തോന്നലിൽ വിരിപ്പിനു മുകളിൽ കട്ടിലിലേക്ക് ഞാൻ അത്‌ കുടഞ്ഞു വിരിച്ചു.

ഞങ്ങൾ ഒന്നായി തീർന്ന ആ ആദ്യരാവിന് ശേഷം പിന്നെയും എത്രയോ രാവുകളിൽ ഞാൻ ഈ വിരിപ്പിൽ അദ്ദേഹത്തിന്റെ കീഴിൽ അനുഭൂതിയോടെ കിടന്നിരിക്കുന്നു. എത്രയോ വേനൽ രാവുകളിൽ ജനാലകൾ തുറന്നിട്ട് നിലാവിനെ സാക്ഷി നിർത്തി അദ്ദേഹം എന്നെ ചുംബിച്ചിരിക്കുന്നു. മഴ പെയ്തു തോർന്ന എത്രയെത്ര രാവുകളാണ് അദ്ദേഹം എന്നെ ഉറങ്ങാൻ പോലും അനുവദിക്കാതെ  കൊഞ്ചിച്ചും താലോലിച്ചും അനുഭവിച്ചും രാവ് വെളുപ്പിച്ചിട്ടുള്ളത്. പിന്നെയും എത്രയോ മഞ്ഞു പെയ്യുന്ന രാവുകളിലാണ് ഞാൻ അദ്ദേഹത്തെ പൂണ്ടടക്കം കെട്ടിപിടിച്ച് ഒരു കുഞ്ഞിനെയെന്ന പോലെ ഉറങ്ങിയിട്ടുള്ളത്.

പക്ഷേ… ഇപ്പോൾ….

വിരിച്ചിട്ട ശ്വേതവർണ്ണമാർന്ന വിരിപ്പിലേക്കു നോക്കിയതും എന്റെ കണ്ണിൽ കനലെരിഞ്ഞു. ഭർത്താവും പുതിയ ഭാര്യയും അതിൽ കിടന്നു സംഗമിക്കുന്നതോർത്ത് എന്റെ നെഞ്ചു വിങ്ങി, തല പെരുത്തു. ആവുന്നത്ര ശക്തിയിൽ ഒരു ഭ്രാന്തിയെപോലെ ഞാനാ ഷീറ്റെടുത്ത് ചുരുട്ടി കൂട്ടി മുറിയുടെ മൂലയിലേക്ക് എറിഞ്ഞു. എന്നിട്ടും കലി തീരാതെ അനേകവട്ടം കിതപ്പോടെ ഞാൻ അത് നിലത്തിട്ട് ചവിട്ടി തേച്ചു. പിന്നെ തളർച്ചയോടെ ചുമരിലൂടെ ഊർന്ന് താഴെക്കിരുന്ന് എന്റെ നെഞ്ചു പൊട്ടി കരഞ്ഞു.

” മോളെ… ”

ഉപ്പയുടെ കൈകൾ എന്റെ തോളിൽ അമർന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാൻ ഉപ്പയെ നോക്കി. ഉപ്പയുടെ മുഖത്തെ തേങ്ങൽ കണ്ട് ഞാനെന്റെ കണ്ണുകൾ തുടച്ച് സമചിത്തത വീണ്ടെടുത്തു. പുറത്ത് എന്റെ ആങ്ങളമാരും ബന്ധുക്കളും അദ്ദേഹത്തോട് ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്.

“നിന്റെ സമ്മതം വാങ്ങിയിട്ടാണ് വേറെ നിക്കാഹിനു സമ്മതിച്ചത് എന്നാണല്ലോ അവൻ പറഞ്ഞത്?”

ഉപ്പയുടെ പറച്ചിൽ കേട്ട് എന്റെ ഉടലിൽ എനിക്കൊരു മരവിപ്പ് പടർന്നു. പക്ഷേ അതേ സമയം തന്നെ എനിക്ക് ഓക്കാനവും  തോന്നി. ഇന്നോളം ഞാൻ അയാളിൽ നിന്നും കൈപ്പറ്റിയ മുഴുവനും നിന്ന നില്പിൽ തന്നെ ഛർദ്ദിച്ചെങ്കിലെന്നു ഞാൻ ആശിച്ചു. അനേകം  പകലുകളിൽ ഞാൻ വെച്ചുണ്ടാക്കി കൊടുക്കുന്നത് കഴിച്ചും അനേകം രാവുകളിൽ എന്നെ ഭോഗിച്ചിട്ടും എന്റെ മനസ്സും ചിന്തകളും ലവലേശം പോലും അയാൾ തിരിച്ചറിഞ്ഞില്ലല്ലോ എന്നുള്ള നാണക്കേടിൽ വിവസ്ത്രയാകുന്നത് പോലെ എനിക്ക് തോന്നി.

സമ്മതം….

“ഞാൻ മറ്റൊരു വിവാഹം കഴിക്കുന്നതിന് നിനക്ക് സമ്മതക്കുറവുണ്ടോ…” എന്ന് അയാൾ എന്നോട് ചോദിച്ച ആ ഗതികെട്ട നേരത്തെ കുറിച്ചോർത്തതും എന്റെ കൈകാലുകൾ തളരുന്നത് ഞാൻ അറിഞ്ഞു.

പെട്ടെന്നു തന്നെ ഞാൻ ഒരു മറുപടി പറഞ്ഞില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ചർച്ചകളിൽ നിന്നും എനിക്ക് കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായിരുന്നു.

“അല്ലാ… ഇപ്പോൾ എട്ടു വർഷം കഴിഞ്ഞില്ലേ? ഒരു കുഞ്ഞു വേണമെന്നുള്ള ഉമ്മാടെ ആഗ്രഹത്തിന് തെറ്റു പറയാൻ പറ്റുമോ?”

എന്റെ മറുപടി വൈകുന്നത് കണ്ട് അയാൾ എങ്ങുമെങ്ങും തൊടാതെ പറഞ്ഞു.

ശരിയാണ്… ആരെയും തെറ്റു പറയാൻ പറ്റില്ല.

തെറ്റു മുഴുവൻ എന്റേതാണ്.

ഇങ്ങനൊരു ചോദ്യം കേൾക്കാൻ നിന്നു കൊടുത്തത് തന്നെ ഏറ്റവും വലിയ തെറ്റ്.

ഉള്ളിലൊരു പ്രാണനെ പേറാൻ കഴിവില്ലാതെ പെണ്ണായി ഈ ഭൂമിയിൽ പിറന്നത് എന്റെ തെറ്റായി ഞാൻ കരുതുന്നില്ല. കാരണം അങ്ങനെയും എത്രയോ പേർ ഈ ലോകത്ത് സ്വന്തം ഭർത്താവിനെ വീതം വക്കാതെ ജീവിക്കുന്നു. തന്റെ ബീജം നിക്ഷേപിക്കാൻ മറ്റൊരു പാത്രം തേടി അലയാതെ എത്രയോ പുരുഷന്മാർ സ്വന്തം പെണ്ണിനെ ചേർത്തു പിടിച്ച് ജീവിക്കുന്നു.

“നിന്നെ ഞാൻ ഉപേക്ഷിക്കില്ല… നീ കഴിഞ്ഞേ എനിക്ക് മറ്റാരും ഉള്ളൂ. ഒരു കുഞ്ഞുണ്ടായാൽ അത്‌ നിനക്കും കൂടി…”

“എനിക്ക് സമ്മതമാണ്…”

പറഞ്ഞു വന്നത് അയാളെ കൊണ്ട് മുഴുമിപ്പിക്കാതെ ഞാൻ വീണ്ടും പറഞ്ഞു.

“നിങ്ങൾ രണ്ടാമതൊന്നു കെട്ടുന്നതിന് എനിക്ക് സമ്മതമാണ്…”

അതു പറയുമ്പോൾ എന്റെ ശബ്ദം അല്പം പോലും പതറിയില്ല എന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. പക്ഷേ അന്നേരം ആ മുഖത്തു കണ്ട സമാധാനത്തിൽ എന്റെ ദേഹമൊന്നു വിറച്ചിരുന്നു എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ആ നിമിഷം…

എന്നെ സംബന്ധിച്ചിടത്തോളം ആ നിമിഷം മരിച്ചതാണ് അയാൾ.

“മോളെ അവൻ പറയുന്നത് നിന്നോട് ഇവിടുന്നും പോകാൻ അവൻ പറഞ്ഞിട്ടില്ല എന്നാണ്…”

കല്ലു പോലെ നിൽക്കുന്ന എന്നെ ഉപ്പ പതിയെ തൊട്ടു.

“ഇല്ല…പറഞ്ഞിട്ടില്ല…”

ഞാൻ കഴിയുന്നതും ശാന്തമായി ഉപ്പയെ നോക്കി.

“എങ്കിലും ഞാൻ ഇറങ്ങുകയാണ്. പുതിയ മധുവിധു ആഘോഷിക്കാൻ അയാൾ മണിയറയിലേക്ക് കയറുന്നതും നോക്കി നിൽക്കാൻ മാത്രം അഭിമാനം നഷ്ടപ്പെട്ടവൾ അല്ല ഞാൻ. അടയുന്ന അവരുടെ കിടപ്പു മുറിക്കു പുറത്തു നിന്ന് നിശ്ശബ്ദം കരയാൻ ഞാനൊരു ഭിക്ഷക്കാരിയല്ല… വല്ലപ്പോഴും എനിക്കും കിട്ടുന്ന രാത്രികൾക്ക് വേണ്ടി ഊഴം കാത്തിരിക്കാൻ ഞാനൊരു വേശ്യയുമല്ല. ആരുടെയും എച്ചിലു തിന്നു ജീവിക്കാൻ എനിക്ക് തീരെ താൽപര്യവുമില്ല…”

ഞാനെന്റെ ട്രോളി ബാഗ് പതിയെ മുറിക്കു പുറത്തേക്കു ചലിപ്പിച്ചു.

എന്നെ കണ്ട് കുടുംബത്തിലെ പെണ്ണുങ്ങൾ മുഖം കുനിച്ചു. ആണുങ്ങൾ വെയിൽ കത്തുന്ന മുറ്റത്തെ കിണറ്റിൻ കരയിലേക്കും അതിനുമപ്പുറത്തെ വരിക്കപ്ലാവിലേക്കും കണ്ണുകൾ പായിച്ചു.

“സ്വന്തം ഇഷ്ടത്തിന് ഭർത്താവ് ഉപേക്ഷിക്കാതെ ഇറങ്ങി പോയാൽ നിനക്ക് ജീവനാംശം ഒന്നും കിട്ടില്ല…”
കൂട്ടത്തിൽ ഏതോ ഒരു മുക്രി നീളത്തിലുള്ള മുറുക്കി തുപ്പലിനൊടുവിൽ എന്നോട് പറഞ്ഞു.

എരിയുന്ന കണ്ണുകളോടെ ഞാൻ അയാളെ നോക്കി.പിന്നെ പതിയെ ചോദിച്ചു…

“ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചാലോ?”

അമ്പരപ്പോടെ നിൽക്കുന്നവരോട് ഞാൻ പറഞ്ഞു.

“പെണ്ണിന് ആണിനെയും വേണ്ടെന്നുവെക്കാം. അതിനും ജീവനാംശമുണ്ട്. എനിക്ക് ആരുടെയും ഒന്നും വേണ്ട. പകരം ഞാൻ തരും… നിങ്ങൾ എനിക്ക് നൽകിയ മഹർ അണുവിട വീഴ്ചയില്ലാതെ ഞാൻ നിങ്ങൾക്ക് തിരിച്ചു തരും. ഇരിക്കട്ടെ എന്റെ ഔദാര്യമായിട്ട്.”

എല്ലാവരെയും നോക്കി അത്രയും പറഞ്ഞ് ഉള്ളിലൊരു അഗ്നിപർവ്വതം ഉരുകുമ്പോഴും തല ഉയർത്തിപിടിച്ചു തന്നെ ഞാൻ പടിക്കെട്ടുകൾ ഇറങ്ങി പുറത്തെ വെയിലിലേക്ക് പതിയെ നടന്നു.

Post Views: 23
6
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

3 Comments

  1. Shreeja R on June 6, 2024 4:43 PM

    👍👍

    Reply
  2. Suma Jayamohan on June 6, 2024 3:59 PM

    ശക്തമായ വാക്കുകൾ.❤️
    അഭിനന്ദനങ്ങൾ👌💐❤️

    Reply
  3. Sajna on June 6, 2024 2:32 PM

    അടിപൊളി. നല്ലെഴുത്ത് 👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.