യയാതി… വാർദ്ധക്യത്തെ മറികടക്കാൻ പുത്രൻ്റെ യൗവനം ചോദിച്ച യയാതി രാജാവ്. മഹാഭാരതത്തിലെ കഥാപാത്രമായ യയാതിയെ വികസിപ്പിച്ചെഴുതിയതാണ് ‘യയാതി’ എന്ന നോവൽ. മറാത്തി എഴുത്തുകാരനായ വി.എസ്.ഖാണ്ഡേക്കർ എഴുതിയ ഈ നോവൽ ഏറെ പ്രശസ്തമാണ്.
ഭൗതികതയിൽ രമിക്കുന്ന യയാതി രാജാവും ഭൗതിക താൽപ്പര്യങ്ങൾ തീർത്തും ഉപേക്ഷിച്ച് സന്യാസിയായി കഴിയുന്ന സഹോദരൻ യതിയും ജീവിതത്തിൽ അസംതൃപ്തരാണ്. ഭൗതികതയും ആത്മീയതയും ചേരുന്ന ഒരു ബാലൻസിങ്ങിലൂടെ മാത്രമേ മനുഷ്യന് സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ കഴിയുകയുള്ളൂ എന്നതാണ് ‘യയാതി’ നോവൽ നൽകുന്ന സന്ദേശം.
യയാതി, യതി, കചൻ, ദേവയാനി, ശർമ്മിഷ്ഠ എന്നിവരുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് നോവൽ വികസിക്കുന്നത്. ബ്രോംസ്റ്റോക്കറുടെ ‘ഡ്രാക്കുള’ യിലാണ് ഇത്തരമൊരു വേറിട്ട ആഖ്യാനരീതി വേറെ കണ്ടിട്ടുള്ളത്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ‘യയാതി’. യയാതിയെ സിനിമയാക്കാനുള്ള ഒരു തിരക്കഥയെഴുതണം എന്ന മോഹം ഒരിക്കൽ എൻ്റെ മനസിലുദിച്ചു. അതിനായി നോവൽ പല വട്ടം വായിക്കുകയും ചില കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. പക്ഷേ ആ ശ്രമം പിന്നീട് കൂടുതൽ മുമ്പോട്ട് പോയില്ല…. സെബി ജോസഫ്
2 Comments
🙏
വീണ്ടും യയാതി വായിയ്ക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്