Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അന്തിപ്പൊൻവെട്ടം
ജീവിതം ബന്ധങ്ങൾ സ്ത്രീ

അന്തിപ്പൊൻവെട്ടം

By Sheeba PrasadJuly 6, 2024Updated:July 30, 20244 Comments5 Mins Read250 Views
Bookmark Now
Please login to bookmark Close

No account yet? Register

ബസ്സിറങ്ങി, റോഡ് മുറിച്ചു കടന്ന്, അനു അടയാളം പറഞ്ഞ ബുക്ക്‌ സ്റ്റാളിന് മുന്നിലായി ഞാൻ നിന്നു. കോളേജ് ബസ് സ്റ്റോപ്പിന്റെ നാല് കൊല്ലത്തെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. എത്ര വേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്!

അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും കൊറോണ കാലത്തിനു ശേഷം ഞാനും അനുവും തമ്മിൽ കണ്ടിട്ടില്ല.

അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല. അതിന് മുന്നേ തന്നെ, അനുവിന്റെ കാർ എന്റെ മുന്നിൽ വന്നു ബ്രേക്കിട്ടു.

മുൻസീറ്റിലേക്ക് ഇരുന്നു കൊണ്ട് അവളെ നോക്കവേ എന്റെ മുഖം വിടർന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളായി എനിക്ക് പരിചിതയായിരുന്ന അനുരാധയ്ക്ക് പകരം ഒരു പുതിയ അനു. കൂടുതൽ സുന്ദരിയായ, കുറേകൂടി ചെറുപ്പക്കാരിയായ, മിടുക്കിയായ അനുരാധ!

“നീ എന്താ നോക്കുന്നെ?” റോഡിൽ നിന്ന് കണ്ണെടുക്കാതെ, ഡ്രൈവിംഗ് ൽ ശ്രദ്ധിച്ചു കൊണ്ടാണ് ചോദ്യം.

“നീ ഒരുപാട് മാറിപ്പോയി. മൂന്നാല് കൊല്ലം മുൻപേ കണ്ടതിനേക്കാൾ, കുറച്ചു കൂടി യങ് ആയ പോലെ. നല്ല സുന്ദരിയായിട്ടുണ്ട്. സ്റ്റൈലിഷ് ലുക്ക്‌. പഴയ കോളേജ് കുമാരി ആയത് പോലെയുണ്ടെടാ.. സത്യം.”

“ഓഹോ.. താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്സ്.”

“ഇതെങ്ങനെ സംഭവിച്ചു. അലക്കൊഴിഞ്ഞിട്ട് വെളുത്തെടന് കുളിക്കാൻ നേരമില്ല എന്ന് പറയും പോലെ ആയിരുന്നു നീ..”

വലിയൊരു ചിരി ആയിരുന്നു അവളുടെ മറുപടി.

“കൊച്ചേ.. നിന്റെ എല്ലാ സംശയത്തിനും മറുപടി തരാം. നമ്മൾ അവിടെ എത്തട്ടെ.”

നീണ്ടു നീണ്ട് പോകുന്ന തിരക്കേറിയ പാത അനായാസം പിന്നിട്ട് ലൈറ്റ് ഹൗസിന്റെ പാർക്കിങ്ങിൽ അനു വണ്ടി ഒതുക്കി നിർത്തി.

“ജ്യോതി കൊച്ചേ, നിന്നെ ഞാനൊന്ന് ഞെട്ടിക്കാൻ പോകുവാ.”

“ഓ, ആയിക്കോട്ടെ.”

“എടോ, ഞാനൊരാളെ പ്രണയിക്കുന്നു..” കുസൃതിചിരിയോടെ പറഞ്ഞു അവൾ എന്റെ മുഖത്തെ ഞെട്ടൽ ആസ്വദിച്ചു.

“നീ എന്താ പറഞ്ഞതെന്ന് ബോധം ഉണ്ടോ അനൂ?”

“ഇല്ലാതെ പിന്നെ?” അത് പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് ഉറ്റു നോക്കിയ നിമിഷം അവളുടെ മൊബൈൽ ശബ്ദിച്ചു.

മൊബൈൽ എടുത്തു നോക്കിയ അവളുടെ മുഖം വിടരുന്നത് കണ്ടു.

“ഹലോ.. ആ എത്തി. ഇപ്പൊ എത്തിയെ ഉള്ളൂ. ഇടയ്ക്ക് വിളിക്കണ്ടാട്ടോ. ജ്യോതിയുണ്ട്. ഇറങ്ങുമ്പോ ഞാൻ അങ്ങോട്ട്‌ വിളിക്കാം… ഉം.. ഉം.. ശരി.. വെക്കുവാണേ..”

“മോളാണോ വിളിച്ചത്?”

“അല്ല.. ഞാൻ നേരത്തെ പറഞ്ഞില്ലേ.. അയാൾ.. ജയദേവൻ.. എന്റെ ഓഫീസിൽ ഒപ്പം ജോലി ചെയ്യുന്ന ആൾ. കക്ഷിയാണ് വിളിച്ചത്.”

“അനൂ..” എന്റെ ശബ്ദത്തിലെ അവിശ്വസനീയത അവളുടെ മുഖത്തെ ഗൗരവത്തിലാക്കി.

“നീ വാ.. നമുക്ക് അങ്ങോട്ട് ഇരിക്കാം.”

ലൈറ്റ് ഹൗസിന്റെ കിഴക്ക് ഭാഗത്തെ കൽക്കെട്ടിലേക്ക് ഞങ്ങളിരുന്നു. ക്രമമായി അടിച്ചു ചിതറുന്ന തിരമാലകളെക്കാൾ വേഗത്തിൽ എന്റെ ഉള്ളം മിടിച്ചു കൊണ്ടേയിരുന്നു.

ആകെ ആശയക്കുഴപ്പത്തിലായ എനിക്ക് സംസാരത്തിന് തുടക്കമിടാൻ മടി തോന്നി. ആദ്യമായി ഞങ്ങൾക്കിടയിൽ അസുഖകരമായ മൗനം നിറഞ്ഞു കനത്തു.

“ജ്യോതി, നിനക്കറിയാവുന്നതല്ലേ എന്നെ. എന്തെന്ത് പ്രതീക്ഷകളോടെയാണ് ഒരു പെൺകുട്ടി വിവാഹിതയാകുന്നത്. വിവാഹം വരെയും എന്റെ അച്ഛനമ്മമാരുടെ മുന്നിൽ ഞാൻ ഒരു അനുസരണക്കേടും കാണിച്ചിട്ടില്ല. നന്നായി പഠിച്ചു. അവർ കണ്ടെത്തിയ ആളുടെ ഭാര്യയായി. രണ്ടു മക്കളുടെ അമ്മയായി. ഉദ്യോഗസ്ഥയായി. ഉത്തമ കുടുംബിനിയായി. പക്ഷേ ചന്ദ്രു മരിക്കുന്നതിനും മുൻപേ തന്നെ രണ്ട് ലോകങ്ങളിൽ ആണ് ഞങ്ങൾ ജീവിച്ചത്. അതാർക്കും അറിയില്ല. അറിയേണ്ടവർ അതൊട്ട് അറിഞ്ഞതായി ഭാവിച്ചുമില്ല.”

“നീ എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും അവിഹിതം.. അത് അങ്ങനെ അല്ലാതെ ആകില്ലല്ലോ?” എന്റെ നീരസം ഞാൻ മറച്ചു വെച്ചില്ല.

“ജ്യോതി.. ഒരാണും പെണ്ണും തമ്മിൽ അവിഹിതം അല്ലാതെ ഒരു ബന്ധവും സാധ്യമല്ലേ?”

“അതിപ്പോ…. വിവാഹിതയായ ഒരു സ്ത്രീ, ഒരു അന്യപുരുഷനോട്‌ അതിര് വിട്ട് അടുക്കുമ്പോൾ അതിനെ അവിഹിതം എന്ന് വിളിക്കുന്നവരെ കുറ്റം പറയാൻ കഴിയുമോ?”

“അവിവാഹിതരായ സ്ത്രീയ്ക്കും പുരുഷനും സൗഹൃദം ആകാം. വിവാഹിതരോ മധ്യവയസ്സ് പിന്നിട്ടവരോ ആയാൽ അവിഹിതം! എനിക്ക് ഈ സമൂഹത്തെ മനസ്സിലാകുന്നില്ല.

ജ്യോതി, എന്നെ അറിയുന്ന നീ ഇങ്ങനെ മുൻവിധിയോടെ സംസാരിക്കരുത്. നിന്റെ കുറ്റമല്ല. കാഴ്ചകൾ ഫിൽറ്റർ ഇട്ട് ആകുമ്പോൾ ആരെ തെറ്റ് പറയാൻ? ഹ്മ്..” നിന്ദാഗർഭമായ ചിരിയോടെ അവൾ എന്റെ മുഖത്തു നിന്ന് നോട്ടം മാറ്റി.

അവളുടെ മുഖത്തു വ്യസനം നിറയുന്നതും കണ്ണുകൾ ഈറനാകുന്നതും കണ്ട് എനിക്ക് ദുഃഖം തോന്നി.

“എടാ, ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. പെട്ടെന്ന് കേട്ടപ്പോ.. എനിക്കത് അംഗീകരിക്കാൻ കഴിയുന്നില്ല. ചന്ദ്രു മരിക്കും വരെയും സന്തോഷ പൂർണ്ണമായ ഒരു ദാമ്പത്യജീവിതം ഉണ്ടായിരുന്നു നിനക്ക്. ഭർത്താവ് മരിച്ച, മുതിർന്ന കുട്ടികൾ ഉള്ള ഒരു സ്ത്രീയാണ് നീ ഇപ്പോൾ. ആരെങ്കിലും അറിഞ്ഞാൽ ഈ പ്രായത്തിൽ ഒരു ചീത്തപ്പേര്.. ഒക്കെ കൂടി ചിന്തിച്ചപ്പോ എനിക്ക് നിന്നോട് ദേഷ്യം തോന്നി എന്നത് സത്യം.. സോറി..”

“ജ്യോതി.. നാൽപ്പത്തിനാല് വയസ്സിൽ പ്രണയം നിഷിദ്ധമാണോ? പിന്നെ നീ പറയും പോലെ വിജയിച്ച ദാമ്പത്യം എന്ന് കരുതുന്നത് പലതും ഊതി വീർപ്പിച്ച വർണ്ണ ബലൂണുകൾ പോലെയാണ്. സഹിച്ചും ക്ഷമിച്ചും പൊരുത്തപ്പെട്ടും ജീവിച്ചിരിക്കെ മരിച്ചു പോകുകയാണ് പലരും. നിനക്കറിയോ, പതിനാല് വർഷം ഞാൻ ചന്ദ്രുവിനൊപ്പം ജീവിച്ചു. എങ്ങനെയോ രണ്ട് കുഞ്ഞുങ്ങളുണ്ടായി. പൊരുത്തപ്പെടാൻ കഴിയില്ല എന്നായപ്പോ ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചതുമാണ്. ആരും സമ്മതിച്ചില്ല. ചന്ദ്രുവിന് നാട്ടാരെ കാണിക്കാൻ ഭാര്യ വേണം. എന്റെ വീട്ടുകാർക്ക് സൽപ്പേര്.. വെറുതെ പോയി ആയുസ്സും ജീവിതവും. എന്നേ മടുത്തു പോയി.. പലവട്ടം മരിച്ചു കഴിഞ്ഞവളാണ് ഞാൻ.”

“അതിപ്പോ പലരും അങ്ങനെ ഒക്കെ തന്നെ ആണ്. എന്ന് കരുതി ഒരു എക്സ്ട്രാ മാരിറ്റൽ അഫയർ ആണോ അതിനുള്ള പരിഹാരം? എന്തോ എനിക്കിത് ദഹിക്കുന്നില്ല അനൂ..”

“എടോ ജ്യോതി, ഞാനും അയാളും തമ്മിൽ നീ കരുതും പോലെ ഒരു അനാശാസ്യ ബന്ധം ഒന്നുമില്ല. പുള്ളി വിഡോവർ ആണ്. ഒരു മോളുണ്ട്. പ്ലസ് ടു വിന് പഠിക്കുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നവർ അല്ലെ.. മാനസികമായൊരു അടുപ്പം ഉണ്ടായിപ്പോയി. ചന്ദ്രുവിനോട് ഉണ്ടായിരുന്നതിനേക്കാൾ അടുപ്പം തോന്നാറുണ്ട് ജയദേവനോട്.

നിനക്കറിയാത്ത ഒന്നുണ്ട്. അച്ഛനും മക്കളും എന്നും ടേക്കൺ ഫോർ ഗ്രന്റഡ് എന്ന നിലയിൽ മാത്രമെ എന്നെ കണ്ടിട്ടുള്ളൂ.. വെക്കാനും വിളമ്പാനും എച്ചിൽ എടുക്കാനും അലക്കി വെടിപ്പാക്കാനും ശമ്പളം കൊടുക്കേണ്ടാത്ത വാല്യക്കാരി. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി കൊടുക്കാൻ ബാധ്യതപ്പെട്ട ഒരുവൾ. എത്രയോ വർഷങ്ങളായി അത് മാത്രമായിരുന്നു ഞാൻ.. ആ ഓർമ്മയിൽ പോലും മരവിച്ചു പോകുമെടോ ഞാൻ..

ഇപ്പൊ മക്കൾ വളർന്നു. രണ്ട് പേരും സ്വന്തം ലോകങ്ങളിൽ തിരക്കിലായി. അവരും ചന്ദ്രുവിന്റെ പകർപ്പ് തന്നെയാണ്. അവരുടെ ലോകത്ത് മൃദുലവികാരങ്ങളില്ല. അതൊക്കെ ചീപ്പ്‌ ഷോയാണ്.

ജ്യോതി, കേവലം ശരീരം പങ്കിടൽ മാത്രമല്ല ഒരു സ്ത്രീയ്ക്കും പുരുഷനും ഇടയിൽ സംഭവിക്കുക. അതിലും എത്രയോ ഉദാത്തമായ സ്നേഹബന്ധങ്ങൾ ഉണ്ടെന്നൊ..

ഇതുവരെയും ഞങ്ങൾ ശരീരം കൊണ്ട് സ്നേഹിച്ചിട്ടില്ല. പരസ്പരം ആഗ്രഹിച്ചിട്ടുമില്ല. ഇനി എന്നെങ്കിലും അങ്ങനെ ആഗ്രഹിക്കുമോ എന്നറിയില്ല… മാംസം പങ്കിടാതെയും സ്നേഹിക്കാം.. താങ്ങും തണലുമാകാം.

ജയദേവൻ അയാളുടെ ഭാര്യയെയോ ഞാൻ എന്റെ ഭർത്താവിനെയോ ഇതുവരെയും ചതിച്ചിട്ടില്ല.

ഇപ്പൊ എന്റെ ജീവിതത്തിന് ഒരു അർഥം ഉണ്ട്.. വിവാഹജീവിതത്തിലൂടെ ലഭിച്ചതിലും കൂടുതൽ സന്തോഷവും സമാധാനവും ഉണ്ട്. എന്റെ സന്തോഷങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ എവിടെയോ ഒരു വിളി കാത്തിരിക്കുന്നു എന്ന ഓർമ പോലും എന്നെയീ ജീവിതത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. കൂടെയുണ്ട് എന്നൊരാൾ സ്നേഹം നിറച്ചു പറയുന്ന നിമിഷത്തോളം മനോഹരമായി മറ്റെന്താണ്, ആയുസ്സിന്റെ പകുതിയും പിന്നിട്ട എനിക്കീ ജീവിതത്തിൽ പ്രതീക്ഷിക്കാനുള്ളത്?”

“നിങ്ങൾ തമ്മിൽ സൗഹൃദം മാത്രമേയുള്ളൂ എന്നാണോ നീ പറയുന്നത്?”

“ജ്യോതി, സൗഹൃദത്തിനും അവിഹിതത്തിനും ഇടയിലുള്ള ദൂരം വളരെ നേർത്തതാണ്. അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തെന്നിയാൽ വീണു പോയേക്കാവുന്നത്.

ഞാനും ജയദേവനും തമ്മിലുള്ള ബന്ധത്തിന് എന്ത് പേരിടണമെന്നോ എങ്ങനെ നിർവചിക്കണമെന്നോ എനിക്കറിയില്ല. ഒന്നെനിക്കറിയാം. അതിൽ കാരുണ്യമുണ്ട്. പരസ്പര ബഹുമാനമുണ്ട്. സ്നേഹത്തിന്റെ കരുതലുണ്ട്. സ്നേഹിക്കപ്പെടുന്നു എന്നുള്ള തിരിച്ചറിവുണ്ട്. എനിക്ക് ഞാനും അയാൾക്ക്‌ അയാളുമായിരിക്കാനുള്ള സ്പേസ് ഉണ്ട്. അതിൽ അടിച്ചേൽപ്പിക്കലുകളില്ല. വൈരാഗ്യവും പകയുമില്ല. അപമാനങ്ങളില്ല. അവഹേളനങ്ങളും അധിക്ഷേപങ്ങളുമില്ല.”

“ഇനിയും നീയിതിനെ അവിഹിതം എന്നാണ് വിളിക്കുന്നതെങ്കിൽ ഞാൻ തർക്കിക്കില്ല. നൊന്തു പോയ മനുഷ്യർ ഒരല്പം ദയയും സ്നേഹവും കൊതിച്ചാൽ അതെങ്ങനെയാ ഇത്രയും വലിയൊരു അപരാധമാകുന്നത്? ദുർബലരാണ് നമ്മൾ മനുഷ്യർ. ചുറ്റും പൊതിഞ്ഞ് പിടിക്കുന്ന മനുഷ്യർ ഉള്ളവർക്ക്, സ്നേഹം കൊണ്ട് സമ്പന്നനായവന് ഇതൊന്നും ഒരുപക്ഷേ മനസ്സിലാകില്ല.

ഞാനും ജയദേവനും തമ്മിലുള്ള ആത്മബന്ധത്തെ അവിഹിതം എന്ന് പേരിട്ട് വിളിക്കുന്നവരോട് എനിക്ക് പുച്ഛമേ  തോന്നൂ.. ”

“എന്നാൽ നിങ്ങൾക്ക് വിവാഹിതരായിക്കൂടെ? മക്കളെ സമ്മതിപ്പിച്ചാൽ മതിയല്ലോ? ഇപ്പോഴത്തെ കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പം മനസ്സിലാകും. നീയതൊന്ന് ആലോചിച്ചു നോക്ക്.”

“എന്റെ ജ്യോതി, രണ്ടു പേർക്ക് പരസ്പരം സ്നേഹിക്കാനും കരുതലാകാനും ഒരു കടും കെട്ടിന്റെ ആവശ്യമുണ്ടോ? ഞാനങ്ങനെ വിശ്വസിക്കുന്നില്ല. സ്വന്തമായതിനോട് നമ്മൾ മനുഷ്യർ കൂടുതൽ സ്വാർത്ഥരാകും. അവിടെ നിരന്തരം വേദനിപ്പിക്കുകയും അതാണ് സ്നേഹമെന്ന് വാദിക്കുകയും ചെയ്യും.   എനിക്ക് സ്വാർത്ഥയാകാൻ വയ്യാ. മടുപ്പിന്റെ വേലിക്കുള്ളിൽ അയാളെ തളച്ചിടാൻ വയ്യാ.. സ്വന്തമാക്കാതെയും സ്നേഹിക്കാം. സ്വതന്ത്രരാക്കിയും സ്നേഹിക്കാം..”

“നീ വലിയ ഫിലോസഫി പറയുന്നു..”

“അല്ലെടോ.. ജീവിതം പഠിപ്പിച്ച സത്യങ്ങളാണ്..”

വർഷങ്ങളായി വിഷാദത്തിന്റെ തൊങ്ങലുകൾ ഞാത്തിയിട്ട മുഖത്ത്, പകരമായി സന്തോഷത്തിന്റെ അലകൾ വിരിയുമ്പോൾ ആ മുഖത്തു നോക്കി ഇനിയും സദാചാര വിചാരണ നടത്തി സ്വയം ചെറുതാകാൻ എനിക്ക് വയ്യ… അല്ലെങ്കിലും മനസ്സ് കൊണ്ട് വ്യഭിചാരിക്കാത്തവർ ആരാനുള്ളത്?

ചിത്രം കടപ്പാട് : ഗൂഗിൾ

#അവിഹിതം

Post Views: 29
3
Sheeba Prasad

Reader, Writer, Teacher

4 Comments

  1. Joyce on July 28, 2025 5:24 PM

    കരുതലും കാരുണ്യവും പരസ്പര ബഹുമാനവുമുള്ള ബന്ധങ്ങൾക്ക് എന്തു പേരിട്ടു വിളിച്ചാലുമെന്ത്? അതൊരാളുടെ ജീവിതത്തിന്റെ പ്രത്യാശയാണ്.
    വിഷമമുള്ള വിഷയം മനോഹരമായി എഴുതി.

    Reply
  2. Divya Sreekumar on July 28, 2024 10:46 PM

    അതേ, സ്വന്തമാക്കാതേയും സ്നേഹിക്കാം. അനുഭവങ്ങളിലൂടെ അനു പറയുന്ന സത്യത്തിനൊപ്പം നില്ക്കാമെന്നു തോന്നുന്നു. മനോഹരമായി എഴുതി ഷീബാ👍💜

    Reply
  3. Nafs nafs on July 27, 2024 2:16 PM

    👌👌👌

    Reply
  4. Shreeja R on July 11, 2024 4:49 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.