Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിശേഷമൊന്നും ആയില്ലേ…?
കുട്ടികൾ ഗർഭം ജീവിതം ജോലി പാരന്റിങ് പ്രസവം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

വിശേഷമൊന്നും ആയില്ലേ…?

By Soumya MuhammadJuly 8, 2024Updated:August 8, 20242 Comments5 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈ പത്താം തീയതി വരുമ്പോൾ കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസം തികയും. എന്താ പെണ്ണേ നിന്റെ ഡേറ്റിൽ ഇനിയും മാറ്റമൊന്നും വന്നിട്ടില്ലേ?”

മാസത്തിലെ ലാസ്റ്റ് വീക്കെന്റിൽ എന്റെ സ്വന്തം വീട്ടിൽ നിൽക്കാൻ വന്ന എന്നോട് എന്റെ ഉമ്മി ചോദിച്ചത് കേട്ട് ഞാൻ അവരുടെ നേരെ നോക്കി. നെറ്റ് ഫ്ലിക്സിൽ പുതുതായി റിലീസ് ചെയ്ത ഫാമിലി മൂവിയിൽ മുഴുകിയിരുന്ന ഞാൻ ഒന്നും മിണ്ടാതെ വീണ്ടും ഫിലിം കാണാൻ തുടങ്ങി.

“നീയെന്താണ് ഒന്നും മിണ്ടാത്തത്?”

എതിർ കസേരയിലേക്ക് ഉമ്മി ഇരിക്കുന്നത് കണ്ട് അവർ എന്നെ വെറുതെ വിടാൻ ഭാവമില്ലെന്ന് മനസ്സിലാക്കി ഞാൻ പോസ് ബട്ടൺ അമർത്തി ഉമ്മിക്ക് മുഖം കൊടുത്ത് നിവർന്നിരുന്നു. വെറും അഞ്ചു മാസത്തിനുള്ളിൽ അൻപതു വട്ടം “വിശേഷമൊന്നും ആയില്ലേ? “എന്നുള്ള ആളുകളുടെയും കുടുംബക്കാരുടെയും ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയല്ലോ എന്നോർത്ത് എനിക്ക് ചിരി വന്നു.

ഞാൻ ചിരിയോടെ തന്നെ ഉമ്മിയോട് പറഞ്ഞു.
“കുറച്ചു കഴിയട്ടെ ”

“എന്തിന്? എന്തിനിത് വൈകിപ്പിക്കണം? ഇങ്ങനെ വൈകിപ്പിച്ചോരൊക്കെ പിന്നെ കുഞ്ഞുണ്ടാകാതെ ചികിത്സയും വഴിപാടും ആയിട്ട് അലഞ്ഞു നടക്കുകേം ചെയ്തിട്ടുണ്ട്. എന്തായാലും വേണം… അപ്പോ പിന്നെ നേരത്തിനും കാലത്തിനും ആകുന്നതല്ലേ നല്ലത്?”

“ആരുടെ നേരോം കാലോം?”

ഉമ്മിയുടെ ചോദ്യത്തിനും പറച്ചിലിനുമൊടുവിൽ മറുചോദ്യം ചോദിച്ചു കൊണ്ട് ഞാൻ കസേരയിൽ അമർന്നിരുന്നു. ചെറുതായി പുരികമുയർത്തി എന്നെ നോക്കുന്ന ഉമ്മിയോട് ഞാൻ ആവർത്തിച്ചു.

“ആരുടെ നേരോം കാലോം എന്നാണ് ഉമ്മി പറയുന്നത്? ഞങ്ങളുടേയോ അതോ നിങ്ങൾ വീട്ടുകാരുടേയോ അതുമല്ലെങ്കിൽ പിന്നെ നാട്ടുകാരുടേയോ ? എനിക്ക് കുറച്ചു സമയം കൂടി വേണം. ഒരു കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ മാത്രം ഞാൻ ശരീരികമായും മാനസികമായും ഇനിയും സജ്ജമാകേണ്ടതുണ്ട്. എനിക്ക് ഇനിയും പേരെന്റിങ്ങിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട്…”

“എന്ത് പഠിക്കാൻ? ഈ നാട്ടിലുള്ള സകലമാന പെൺപിള്ളേരും ഇതൊക്കെ പഠിച്ചിട്ടാണോ പ്രസവിക്കുന്നത്? ഒരു പെണ്ണിനെ പടച്ചോൻ സൃഷ്ടിക്കുന്നത് തന്നെ ഇതൊക്കെ അവളുടെ ജീനിൽ ഉൾപ്പെടുത്തി തന്നെയാ!”

അരിശം പുകയുന്ന ഉമ്മയുടെ മുഖവും വാക്കുകളും കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

“ബെസ്റ്റ്… ഒരു വർഷം കഴിയുമ്പോൾ ഡെപ്യൂട്ടി തഹസീൽദാർ പദവിയിൽ നിന്നും വിരമിക്കുന്ന, ജീനിനെക്കുറിച്ചും ജനറ്റിക്സിനെക്കുറിച്ചുമൊക്കെ അറിയാവുന്ന ഉമ്മി തന്നെ ഇത് പറയണം. നമ്മുടെ സമൂഹത്തിലെ ലക്ഷോപലക്ഷം വരുന്ന അഭ്യസ്തവിദ്യരെയോർത്ത് എനിക്ക് സഹതാപം തോന്നുന്നു ”

” നീ അങ്ങനെ പലതും പറയും. പണ്ടും നിന്നോട് നാലക്ഷരം പഠിക്കാൻ പറയുമ്പോൾ നീ പറയുന്നോരെ ഇളിച്ചു കാട്ടും. എന്നിട്ട് കാണുന്ന പക്ഷികളേം മീനുകളേമൊക്കെ പിടിക്കാനും അവയുടെ കുടുംബപുരാണോം തിരക്കി പോകും.കണ്ടില്ലേ… നീയൊരു ഗവണ്മെന്റ് സെക്ട്ടറിൽ കയറിപറ്റി ജീവിതം സേഫ് ആക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇതും അങ്ങനെ തന്നെ… വിശേഷമില്ലേ എന്ന് ചോദിക്കുന്നവരോട് പെറുന്നതും പോറ്റുന്നതും എങ്ങനെയെന്ന് ഞാനൊന്നു പഠിക്കട്ടെ എന്നു പറയുന്ന പെണ്ണിനെ ഞാൻ കണ്ടിട്ടില്ല… അതിശയം തന്നെ നിന്റെ കാര്യം? ”

ഉമ്മി  മുഖം അനിഷ്ടത്തോടെ എന്നിൽ നിന്നും തിരിച്ചു പിടിച്ചു.

“ഇതാണ് നിങ്ങളുടെയൊക്കെ കുഴപ്പം. ചെറുപ്പം മുതൽ ഗവണ്മെന്റ് ജോലിയാണ് അല്ലെങ്കിൽ അതിനപ്പുറമുള്ള ഏതേലും വൈറ്റ് കോളർ ജോബാണ് നല്ലത് എന്ന മട്ടിൽ പിള്ളേരെ പഠിപ്പിക്കും. എന്നിട്ട് അവർക്കിഷ്ടമുള്ളത് എല്ലാം ബലി കഴിപ്പിച്ച് നിങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പഠിക്കാൻ അഹോരാത്രം നിർബന്ധിക്കും.ഇതിനിടയിൽ കലോത്സവത്തിന് വേണ്ട നാടോടി നൃത്തം, ഭരതനാട്യം,  ഓട്ടം തുള്ളൽ, ചാട്ടം തുള്ളൽ അങ്ങനെയങ്ങനെ അവർക്ക് കഴിവുള്ളതും ഇല്ലാത്തതുമായ സകലമാന കാര്യങ്ങളും പഠിപ്പിക്കും. എല്ലാം കഴിഞ്ഞ് ഇതിന്റെയൊക്കെ ഗ്രേഡും പിന്നെ ഉറങ്ങാതെ, കളിക്കാതെ അവർ നേടിയ മാർക്കും കൊണ്ട് ഹയർ സ്റ്റഡീസിനു വിടും. അവിടെ ഒരു വ്യക്തിക്ക് ജീവിതത്തിലേക്ക് ആവശ്യമുള്ളതും ഒരു മനുഷ്യായുസ്സിൽ ഒരിക്കലും ആവശ്യമില്ലാത്തതുമായ എല്ലാം പഠിപ്പിക്കും. എന്നിട്ട് പിന്നേം മത്സരിച്ച് ഒരു ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ കല്യാണം. അവിടെയാണ് രസം… അതിന് യാതൊരു വിധ പഠിപ്പിക്കലും ഇല്ല ട്രെയിനിങ്ങും ഇല്ല. അതു കഴിഞ്ഞാൽ പിന്നെ കുഞ്ഞ്. ഒരു മനുഷ്യ ജന്മത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ള ജോലിയാണ് പേരെന്റ്റിംഗ്. മറ്റൊരു വ്യക്തിയെ നിർമ്മിക്കുന്ന, നാളെയുടെ ഒരു നല്ല സമൂഹത്തിന്റെ മുതൽ രാഷ്ട്രത്തിന്റെ വരെ രൂപവൽകരണത്തിന് കാരണമാകേണ്ട ഒരു തലമുറയെ  വാർത്തെടുക്കേണ്ട ഈ പ്രൊസസ്സിങ്ങിൽ അതിന് മാത്രം ഈ നാട്ടിൽ ഒരുവിധ ക്ലാസ്സുമില്ല, അവയർനെസ്സുമില്ല. പെറലും പോറ്റലുമൊക്കെ വെറുമൊരു നാട്ടാചാരം മാത്രം ”

പതിഞ്ഞതും എന്നാൽ മൂർച്ചയേറിയതുമായ എന്റെ വാക്കുകൾ കേട്ട് ഉമ്മി അല്പനേരം നിശ്ശബ്ദയായി.പിന്നെ അനുരഞ്ജനത്തിന്റെ ഭാഷയിൽ എന്നെ നോക്കി.

“നീയൊന്ന് ഓർത്തു നോക്ക്. നിന്റൊപ്പം കെട്ടിച്ചതാണ് അപ്പുറത്തെ അശ്വതിയെ. അവൾക്കിത് മാസം മൂന്നാണ്. നിന്റെ കല്യാണം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടാണ് മാമാടെ റിച്ചൂനെ കെട്ടിച്ചത്. അവൾക്കും വിശേഷമായി. എനിക്കും കൊതിയില്ലേ നിന്റെയൊരു കുഞ്ഞിനെ കൊഞ്ചിക്കാൻ ”

ഉമ്മി സെന്റിമെന്റ്സ് ആവോളം നിറച്ച് എന്നെയൊന്ന് ഒളികണ്ണിട്ട് നോക്കി. എന്നിട്ട് തുടർന്നു.

“എന്റെ കാര്യം പോട്ടെ… അവിടുത്തെ വെല്ലിമ്മ കഴിഞ്ഞ തവണ എന്നെ കണ്ടപ്പോൾ പറഞ്ഞതാണ്… ഇനി സുഹൈലിന്റെ കുഞ്ഞിന്റെ കുഞ്ഞിക്കാല് കൂടി കണ്ടിട്ട് വേണം മരിക്കാനെന്ന് !  അവന്റെ ഉമ്മായും എന്നോട് ചോദിച്ചു… ‘നിനക്ക് ഡേറ്റ് ഒക്കെ കറക്റ്റ് അല്ലേ ‘എന്ന്. അവരേം കുറ്റം പറയാൻ പറ്റില്ല… ഇളയ മോനല്ലേ! അവനൊരു കുഞ്ഞിക്കാല് കാണാനും അതിനെ കൊഞ്ചിക്കാനും അതിങ്ങനെ കുഞ്ഞടി വെച്ച് പിച്ചവെക്കുന്നതും കാണാൻ അവർക്കും കൊ തിയുണ്ടാകില്ലേ?”

ഉമ്മിയുടെ എങ്ങും തൊടാതെയുള്ള സംസാരം കേട്ട് എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ശബ്ദമുയർത്തി…

“ഇതാണ് ഞാൻ ആദ്യം ചോദിച്ചത്. ഞാൻ പെറേണ്ടത് ആർക്കു വേണ്ടിയാണെന്ന്. ഉമ്മിക്കും അമ്മായിഅമ്മക്കും വേണ്ടിയോ അതോ തൊണ്ണൂറ് വയസ്സുള്ള ആ വെല്ലുമ്മാക്ക് വേണ്ടിയാണോ? ഒരു കുഞ്ഞ്, കുഞ്ഞിക്കാല് എന്നൊന്നും പറഞ്ഞ് നിങ്ങളെന്നെ ബ്രെയിൻ വാഷ് ചെയ്യാൻ വരല്ലേ… എന്റെ കല്യാണത്തിനോ നിങ്ങൾ എന്റെ സമയവും സൗകര്യവുമൊന്നും പരിഗണിച്ചില്ല . ഇനി ഞങ്ങളുടെ തികച്ചും പേർസണൽ ആയുള്ള കാര്യത്തിൽ അഭിപ്രായവുമായി വരരുത്…”

ഞാൻ ഒരു നിമിഷം ഉമ്മിയെ നോക്കി. പിന്നെ തിളച്ചു വന്ന എന്റെ ദേഷ്യം നിയന്ത്രിക്കുന്നതിന് വേണ്ടി ഞാനൊരു ഡീപ് ബ്രീത് എടുത്തു.

” ഉമ്മി ഒരു കാര്യം മനസ്സിലാക്കൂ… ഗർഭം, പ്രസവം , പേരെന്റിങ് എന്നൊന്നും പറയുന്നത് കുട്ടിക്കളിയല്ല. അറ്റ്ലീസ്റ്റ് മാനസീകമായി സ്ത്രീയും അവളുടെ പങ്കാളിയും പ്രിപയേർഡ് ആകുകയെങ്കിലും വേണം. കണ്ടില്ലേ എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നത്. എന്റെ കുട്ടിക്കാലത്ത് ഉമ്മിയും വാപ്പിയും എന്നിൽ ഏല്പിച്ച കുറച്ച് ട്രോമകളുടെ പ്രതിഫലനം ആണത്. ഉമ്മി തന്നെ പറഞ്ഞിട്ടില്ലേ ഞാൻ ഉണ്ടായി പോയത് കൊണ്ടാണ് നിങ്ങൾ സെപ്പറേറ്റ് ആകാതിരുന്നതെന്ന്. അങ്ങനെയൊരു അപരാധവും ചുമന്നു കൊണ്ട് ജീവിച്ച ഒരു കുഞ്ഞിന്റെ ബാല്യം എത്ര വലിയ ദുരന്തമായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ”

ഞാൻ കിതച്ചു കൊണ്ട് ഉമ്മിയെ നോക്കി. അവർ വേദനയോടെ മുഖം കുനിച്ചു.

“സുഹൈലിന് കരിയർ അല്പം കൂടി മെച്ചപ്പെടുത്തണം എന്നുണ്ട്. ദയവു ചെയ്ത് അതിന് അവനല്ലല്ലോ പ്രസവിക്കുന്നത് നീയല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്!”

ഞാൻ ഉമ്മിയുടെ നേരേ നോക്കി ചിരിയോടെ കൈകൂപ്പി.

അവരുടെ മുഖത്ത് ഒരു ചിരിനുറുങ്ങ്‌ മിന്നി മാഞ്ഞു.
“ഞങ്ങൾക്ക് രണ്ടു പേർക്കും തുല്യപങ്കാളിത്തമുള്ള ഒരു പരിപാടിയാണല്ലോ ഇത്. അതുകൊണ്ട് ഞങ്ങൾക്ക് ഇതിലേക്ക് എന്തുമാത്രം സമയവും സാന്നിധ്യവും നൽകാൻ സാധിക്കുമെന്ന്  കണക്കു കൂട്ടണം.പിറക്കുമ്പോൾ മുതൽ കുട്ടിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളും കഴിവുകളും കഴിവില്ലായ്മകളും നിരീക്ഷിച്ചു മനസ്സിലാക്കി അതിനെ വളർത്തേണ്ടതും വളർച്ചയുടെ ഘട്ടങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ വഴി അവനിൽ അല്ലെങ്കിൽ അവളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും മറ്റുള്ളവരെ സ്നേഹിക്കാനും പഠിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം കുഞ്ഞിന് സന്തോഷമുള്ള മനസ്സും, സുരക്ഷിതമായ ജീവിതാന്തരീക്ഷവും സൃഷ്ടിക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അല്ലാതെ ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതും അതിനെ പെറ്റിടുന്നതും മാത്രമല്ല ഉത്തരവാദിത്തം. അതുകൊണ്ട് ആദ്യം ഞാനെന്റെ ഈ ദേഷ്യവും എടുത്തു ചാട്ടവും വിഷമവും എല്ലാം ഒന്ന് നിയന്ത്രിക്കട്ടെ. എന്നിട്ടേ ഗർഭിണി ആകുന്നുള്ളൂ. കാരണം ആരോഗ്യകരവും സന്തോഷം നിറഞ്ഞതുമായ ഒരു കുട്ടിക്കാലം എന്റെ കുഞ്ഞിന് വേണം. എന്തുകൊണ്ടെന്നാൽ ബാല്യം എന്നത് ഓരോ കുഞ്ഞിന്റെയും അവകാശമാണ് അല്ലാതെ മാതാപിതാക്കളുടെ ഔദാര്യം അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു ”

പറഞ്ഞു നിർത്തുമ്പോൾ എന്നെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ഓർമ്മകളുടെ ഒരു കടൽ ഇരമ്പുന്നത് ഉമ്മിയുടെ മുഖത്തു കാണാമായിരുന്നു.അല്പനേരം ഞങ്ങളിരുവരും ഒന്നും മിണ്ടിയില്ല.

മൗനത്തിന്റെ നീണ്ട നിമിഷങ്ങൾക്ക് ശേഷം ഉമ്മി എന്റെ അരികിൽ വന്നെന്നെ ചേർത്തു പിടിച്ചു കൊണ്ട് പതിയെ പറഞ്ഞു.

“ഇനി ഉമ്മി മോളോട് ഒന്നും ചോദിക്കില്ല. നിന്റെ ഗർഭം, പ്രസവം,കുഞ്ഞ് എന്നൊക്കെയുള്ളത് നിങ്ങൾ പങ്കാളികളുടെ തീരുമാനമാണ്. വിശേഷമൊന്നും ആയില്ലേ എന്ന് ചോദിക്കുന്നവരോട് ഇനി ഉമ്മി മറുപടി പറഞ്ഞോളാം ”

ഞാൻ ഉമ്മിയോട്‌ കുറച്ചു കൂടി ചേർന്നിരുന്നു… അപ്പോൾ അവരെന്നെ കുഞ്ഞിക്കാലുകളുമായി ഇപ്പോൾ പിറന്നു വീണ ഒരു കുഞ്ഞിനെയെന്ന പോലെ തഴുകിക്കൊണ്ടിരുന്നു, പതിയെ… വളരെ പതിയെ…

Post Views: 25
2
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

2 Comments

  1. അയന on July 10, 2024 9:55 PM

    🥰🥰🥰👌👌

    Well said സൗമിത്താ…
    അതേ പെണ്‍കുട്ടികള്‍ പഠിക്കട്ടെ സ്വന്തം കാലില്‍ നില്‍ക്കട്ടെ. അല്ലെങ്കില്‍ atleast ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ പരിചരിക്കാനും ഒക്കെയുള്ള കഴിവ് aarjichitt മതി ഒരു കുഞ്ഞ് ഒക്കെ.

    നന്നായി എഴുതി 🥰🥰👌👌👌

    Reply
  2. sabira latheefi on July 10, 2024 11:48 AM

    ഇതെങ്ങാനും ഫാമിലി ഗ്രൂപ്പിൽ ഇട്ടാൽ ഉണ്ടാവുന്ന റിയാക്ഷൻ കാണാൻ പോകുന്ന ഞാൻ… 💃🏻💃🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.