Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തുടക്കം
ജീവിതം ലൈംഗീകത വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

തുടക്കം

By Soumya MuhammadJuly 8, 2024Updated:August 8, 20241 Comment5 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇതിൽ ആരാണ് ഈ കുട്ടിയുടെ ഭർത്താവ്?”
ഡോ.അരുന്ധതി അമർഷം നിറഞ്ഞ മുഖത്തോടെ ചുറ്റിനും നോക്കി.
“അവൻ വന്നിട്ടില്ല…”
നിസ്സംഗതയോടെ തലയിലെ തട്ടം തെരുപ്പിടിച്ചു കൊണ്ട് കൂടെയുള്ള സ്ത്രീ പറഞ്ഞു.
“ഓക്കേ… ഞാനിത് പോലീസിൽ ഇൻഫോം ചെയ്യാൻ പോകുകയാണ്. വളരെ ക്രൂരമായ രീതിയിൽ അയാൾ ഈ കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നു”
“നിങ്ങളെന്തു വർത്താനമാണ് ഡോക്ടറെ ഈ പറയുന്നത്? അവള് അവന്റെ കെട്ട്യോളാണ്. മിനിഞ്ഞാന്ന് ആയിരുന്നു അവരുടെ കല്യാണം”
കൂട്ടത്തിലുള്ള  തല മുതിർന്ന കാർന്നോര് തോളത്തു കിടക്കുന്ന തോർത്തെടുത്ത് കനത്തിൽ ഒന്നു കുടഞ്ഞതിനു ശേഷം ഡോക്ടർ അരുന്ധതിയോട് കയർത്തു.
എന്നിട്ട് വീണ്ടും തുടർന്നു
“കല്യാണം കഴിച്ച പെണ്ണിനെ കെട്ട്യോൻ പ്രാപിച്ചു എന്നു കരുതി ലോകത്ത് ആരെങ്കിലും കേസ് കൊടുക്കുമോ? അല്ലാ… അതിനൊക്കെ ആരെങ്കിലും കേസ് എടുക്കുമോ? ഇതു നല്ല കൂത്ത്!”
കാൽ വിരലുകളിൽ നിന്നും ഒരു തരിപ്പ് തന്റെ ഉടലാകെ അരിച്ചു കയറുന്നത് അരുന്ധതി അറിയുന്നുണ്ടായിരുന്നു. മനസ്സിൽ തോന്നിയ അമർഷം അപ്പാടെ അങ്ങേരുടെ മുഖത്തേക്ക് കാർപ്പിച്ചു തുപ്പാനാണ് ആ നിമിഷം അവൾക്കു തോന്നിയത്.
“മാഡം… ആ കുട്ടി കണ്ണു തുറന്നിട്ടുണ്ട്”
അയാളെ രൂക്ഷമായി ഒന്നു നോക്കിയിട്ട് ഡോക്ടർ സിസ്റ്ററോടൊപ്പം അവിടുന്ന് നടന്നകന്നു.
വാടിയ ചേമ്പിൻ തണ്ട് പോലെ കിടക്കുന്ന അവളെ കണ്ട് ഡോക്ടറുടെ അടിവയറ്റിൽ അസഹ്യമായ വേദന അനുഭവപ്പെടുകയും കാലിടുക്കുകൾക്കിടയിൽ പൊട്ടി പിളരുന്ന പോലെ തോന്നുകയും ചെയ്തു. ക്ഷണനേരത്തേക്ക് താൻ ഈ നഗരത്തിലെ അറിയപ്പെടുന്ന വനിതാ ഡോക്ടർ ആണെന്നു പോലും മറന്ന് അവർക്ക് ഉറക്കെ നിലവിളിക്കണമെന്ന് തോന്നി. അതേസമയം തന്നെ കാലങ്ങൾക്കും മുന്നേ തന്റെ മർദ്ദന രാത്രികളുടെ ഉൾക്കാഴ്ചയിൽ അവർക്ക് നിലതെറ്റുന്നത് പോലെയും തോന്നി.
“എങ്ങനെയുണ്ട് ഇപ്പോൾ?”
ആത്മസംയമനത്തോടെ ഡോക്ടർ അവളുടെ നെറ്റിയിൽ പതിയെ തൊട്ടു.
എന്തു പറയണമെന്നറിയാതെ അനുഭവിച്ചതിന്റെ തീവ്രത വ്യക്തമായും മനസ്സിലാകാതെ അവൾ പകപ്പോടെ അവരെ നോക്കി.
“വയ്യ… നല്ല വേദനയുണ്ട്”
ഒന്നുമറിയാതെ പറന്നു നടന്നിരുന്ന ഒരു പെൺകുട്ടിയായിരുന്നിരിക്കും ഇവൾ. ഇപ്പോഴും കല്യാണ നാളിൽ അവൾ ചൂടിയ മുല്ലപ്പൂ മണം അവളിൽ നിന്നും അകന്നിട്ടില്ല. ഇപ്പോഴും അവളുടെ കൈവെള്ളയിലെ മൈലാഞ്ചി ചിത്രങ്ങൾ  തെല്ലും മാഞ്ഞിട്ടില്ല.
തിരിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ ഡോക്ടർ അരുന്ധതി ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
സർ കൂടി അറിഞ്ഞ കേസ് ആണിത്. ഇനിയെന്ത് ചെയ്യണം എന്ന് ഇവിടെ ആലോചിക്കേണ്ടതുണ്ട്.
“അവൾ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു… അതും വളരെ ക്രൂരമായി തന്നെ”
യാതൊരു മുഖവുരയുമില്ലാതെ സൂപ്രണ്ട്  ഡോക്ടർ സ്റ്റീഫൻ വർഗീസിനോട് അവൾ പറഞ്ഞു
“ബലാത്സംഗമോ… അതെങ്ങനെ ശരിയാകും? ആ കുട്ടി മാരീഡ് അല്ലേ? അവരുടെ ഭർത്താവാണ് അവരെ അബ്യുസ്  ചെയ്തത് എന്നാണല്ലോ ഞാൻ അറിഞ്ഞത് “
ആശുപത്രി സൂപ്രണ്ടിന്റെ ചോദ്യം കേട്ട് അവൾക്ക് ഓക്കാനം വരികയും അതപ്പാടെ അയാളുടെ മേശപുറത്തേക്ക്  ഛർദ്ദിക്കുകയും ചെയ്യണമെന്ന് അവൾക്ക് തോന്നി.
“അതുകൊണ്ട്…?”
ചുളിഞ്ഞ മുഖത്തോടെ സൂപ്രണ്ടിനോട്  കയർക്കുമ്പോൾ അരുന്ധതി ഓർത്തത്  അല്പം മുൻപ് തന്നോട്  ഇതേ ചോദ്യം ചോദിച്ച പുറത്തു നിൽക്കുന്ന ആളെയായിരുന്നു.
സമൂഹത്തിലെ രണ്ടു തട്ടുകളിലെ മനുഷ്യർ.
ഒന്ന് വിദ്യാഭ്യാസയോഗ്യത കൊണ്ടും അറിവ് കൊണ്ടും ഏറ്റവും താഴെ തട്ടിലുള്ള ഒരു വ്യക്തി, മറ്റൊന്ന് വിദ്യാഭ്യാസം കൊണ്ടും അറിവു കൊണ്ടും ലോക പരിചയം കൊണ്ടും സർവോപരി ഒരുപാട് മനുഷ്യരുടെ രക്തവും മാംസവും അവരുടെ വേദനകളും നേരിൽ കാണുകയും ചെയ്തിട്ടുള്ള ആരോഗ്യ രംഗത്തെ ആദരണീയനായ  ഭിഷഗ്വരൻ.
ആദ്യം ആരെ പറഞ്ഞു മനസ്സിലാക്കും?
വൈവാഹിക ബലാത്സംഗം അഥവാ മാരിറ്റൽ റേപ്പ് എന്നാൽ  സ്ത്രീകൾ ആസ്വദിക്കുന്ന ഒരു ലൈംഗീക ബന്ധം അല്ല മറിച്ച് ഒരു അപരിചിതനിൽ നിന്നുമുണ്ടാകുന്ന അതേ ദുരനുഭവം തന്നെയാണെന്ന്.
അതിലൂടെ അവൾ അനുഭവിച്ച നൊമ്പരം വേദന രോഷം  ആത്മാഭിമാനത്തിനും ശരീരത്തിനും മനസ്സിനും ഒരു പോലെ ഏറ്റ അനാദരവ് ഇതെല്ലാം ഒരേ പോലെയാണെന്ന്.
ഡോക്ടർ അരുന്ധതി കൈമുട്ടുകൾ മേശപ്പുറത്തേക്ക് ഊന്നി ശൗര്യത്തോടെ സൂപ്രണ്ടിന്റെ കണ്ണുകളിലേക്ക് നോക്കി.
“വെറും രണ്ടു ദിവസം മാത്രമേ ആയിട്ടുള്ളൂ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട്. പീഡിതൻ സ്വന്തം ഭർത്താവ് ആയതിനാൽ ആ കുട്ടിക്ക് നീതി കിട്ടേണ്ട ആവശ്യമില്ല എന്നത് എത്രയോ ഭയാനകമാണ് സർ. പോൺ സൈറ്റുകളും ലഹരികളും ചൂട് പിടിപ്പിക്കുന്ന കാമ പ്രാന്തിൽ മൃഗീയമായി പീഡിപ്പിക്കപ്പെടുകയാണ് നമ്മുടെ നാട്ടിലെ പല സ്ത്രീകളും”
സൂപ്രണ്ട് ചെറുതായി ഒന്നു ചിരിച്ചു.
“ലുക്ക്‌ ഡോക്ടർ അരുന്ധതി… പച്ചയായ ബലാത്സംഗങ്ങൾ പോലും ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് കല്യാണം കഴിച്ച ഭർത്താവ് റേപ് ചെയ്തു എന്നും പറഞ്ഞ്  കേസിനും കോടതിയിലും ഒക്കെ പോയാലുള്ള തമാശ നിങ്ങൾക്ക് ഊഹിക്കമല്ലോ  അല്ലേ? പിന്നൊരു കാര്യം ഡോക്ടർന് അറിയില്ലേ ഇന്ത്യയിൽ Marital rape കുറ്റകരമല്ല എന്നുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം 1860 ലെ വകുപ്പ് 375  പറയുന്നത് ബലാത്സംഗം ചെയ്ത ആൾ ഭർത്താവ് ആണെങ്കിൽ അത്‌ ലൈംഗിക അതിക്രമം ആയി കാണാൻ കഴിയില്ലെന്നാണ്. ഇക്കഴിഞ്ഞ മെയ്‌ മാസം 10 തീയതി പോലും ഇതിനു സമാനമായ ഒരു പ്രസ്താവന ഡൽഹി ഹൈക്കോടതി ജസ്റ്റിസ്‌  സി ഹരിശങ്കർ പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് ഡോക്ടർ ഇനി ഇതിന്റെ പുറകെ നടക്കേണ്ട. ഒന്നാമത് ആ വീട്ടുകാർ ആണെങ്കിൽ ഇതൊന്നും കേട്ടിട്ടും കൂടി ഉണ്ടാകില്ല. പിന്നെ അരുന്ധതി ഒരു ഡിവോഴ്സി ആയതിനാലും ആണുങ്ങളോടുള്ള വെറുപ്പു കൊണ്ടും ഇതെല്ലാം ന്യായീകരിക്കും. അല്ലാതെ ഇതെല്ലാം പുറത്തു പറഞ്ഞു നടക്കേണ്ട കാര്യമാണോ? സോ…നമുക്ക് ഇത് ഇവിടെ അവസാനിപ്പിക്കാം “
സൂപ്രണ്ട് തെല്ലു പരിഹാസത്തോടെ പറഞ്ഞു തീർത്തു.
“സർ, ബട്ട്‌ ഷീ ഈസ്‌ ബ്രൂട്ടലി ടോർചേർഡ്…”
അവൾ പറഞ്ഞു വന്നത് തുടരാൻ അനുവദിക്കാതെ സൂപ്രണ്ട് കൈകൾ ഉയർത്തി.
“ഓക്കേ… യു ക്യാൻ ഗോ “
തിളയ്ക്കുന്ന ആത്മരോഷത്തോടെ അപമാനിക്കപ്പെട്ട സ്ത്രീത്വത്തോടെ അവൾ  എഴുന്നേറ്റു.
“സർ…ഈ നാട്ടിലെ പുറത്തു നിൽക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക്‌ മാത്രമല്ല മാരിറ്റൽ റേപ്പ് എന്നതിനെ കുറിച്ച് അറിയാത്തത്. സാറിനെ പോലെ വിദ്യാഭ്യാസം കൊണ്ടും പദവി കൊണ്ടും അഹങ്കരിക്കുന്ന പലർക്കും ഇതിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നെനിക്ക് ഇപ്പോൾ മനസ്സിലായി.അറിയാനോ ആണഹന്തയുടെ നാറിയ കുപ്പായം അഴിച്ചു വച്ച് മറ്റുള്ളവരെ മനസ്സിലാക്കാനോ നിങ്ങളിൽ ഭൂരിഭാഗവും ഒരിക്കലും ശ്രമിക്കുകയുമില്ല”
അത്രയും പറഞ്ഞ് ഒന്നും മിണ്ടാതെ തന്നെ നോക്കിയിരിക്കുന്ന സൂപ്രണ്ടിന്റെ മുറിയിൽ നിന്നും അവൾ കോപത്തോടെ കിതച്ചുകൊണ്ട് തിരിച്ചു നടന്നു.  എങ്കിലും തന്റെ ദേഹം വല്ലാതെ തളരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
തന്റെ മുറിയിൽ കസേരയിൽ ഇരുന്നു കൊണ്ട് പെൺകുട്ടിയുടെ ബൈ സ്റ്റാൻഡേർസിനെ വിളിക്കാൻ സിസ്റ്ററോട് പറഞ്ഞിട്ട് ഡോക്ടർ തന്റെ മുഖവും കഴുത്തും അമർത്തി തുടച്ചു.
“ആ കുട്ടി വളരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. അവളുടെ കാലിടുക്കിലെ എല്ലുകൾ പൊട്ടുകയും അതിയായ രക്തസ്രാവം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല മാറിടങ്ങളിലും കഴുത്തിലും വയറിനു പിൻഭാഗങ്ങളിലും മുറിവുമുണ്ട്”
തനിക്ക് അഭിമുഖമായി ഇരിക്കുന്നവരോട് ഡോക്ടർ വിശദീകരിച്ചു.
“അതിന്… അവളൊരു കെട്ടിച്ച പെണ്ണല്ലേ, അവൾക്ക് കെട്ട്യോനും ഉണ്ട്. അല്ലെങ്കിൽ തന്നെ ഇതൊക്കെ പുറത്തു പറയേണ്ട കാര്യമെന്താണ്?”
കാർന്നോര് തോളത്തു നിന്നും തോർത്തെടുത്ത് കുടഞ്ഞു കൊണ്ട് ചിറി കോട്ടി ചോദിച്ചു.
“പറഞ്ഞാൽ എന്താണ് കുഴപ്പം? അവന് അത്‌ ചെയ്യുന്നതിന് കുഴപ്പമില്ല… ചെയ്തത് പറയുന്നതാണ് കുഴപ്പം അല്ലേ? ഇവനെയൊക്കെ ഞാൻ പെറ്റു വളർത്തിയല്ലോ എന്നോർത്താണ്  ഇപ്പോ എന്റെ ദെണ്ണം  ഡോക്ടറെ…”
അരുന്ധതി ഞെട്ടി പോയി. അയാൾക്ക്‌ മുഖം അടച്ചൊരു മറുപടി കൊടുക്കാൻ തുടങ്ങുമ്പോഴാണ് കൂടെയുള്ള ഈ സ്ത്രീയുടെ വാക്കുകൾ കേൾക്കുന്നത്.
“നീ ഒന്നു മിണ്ടാതിരിക്ക്. ആശൂത്രീലേക്ക് കൊണ്ടു വരണ്ട എന്നു ഞാൻ പറഞ്ഞതാണ്. വെളുപ്പാൻ കാലത്ത് വന്നിട്ട് നേരം ഇത്രേം ആയി. മനുഷ്യന് നൂറു കൂട്ടം കാര്യങ്ങൾ ഉള്ളതാണ്”
അയാൾ അവൾക്കു നേരെ മുരണ്ടു.
അത്‌ കേട്ട ഭാവം പോലും വക്കാതെ അവൾ ഡോക്ടറുടെ അടുത്തേക്ക് ചെന്നു.
“ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ ഡോക്ടർ? നമ്മൾ പോലീസിൽ പരാതിപ്പെട്ടാൽ എന്തെങ്കിലും ഗുണമുണ്ടോ? ഇതു പോലെ ആ കൊച്ചിനെ ഉപദ്രവിച്ച ഇവനൊന്നും രക്ഷപ്പെടാൻ പാടില്ല. അത്‌ എന്റെ മകൻ ആയാലും. നമ്മൾ കുറേ പെണ്ണുങ്ങൾ പരാതിപ്പെട്ടാൽ കല്യാണം കഴിഞ്ഞുള്ള  ബലാത്സംഗത്തിനും പോലീസ് കേസ് എടുക്കൂല്ലേ? കോടതിയിലും ഞാൻ വരാം “
അവർ ഡോക്ടറുടെ കൈകൾ പിടിച്ച് കരഞ്ഞു കൊണ്ട് തുടർന്നു.
“ഇപ്പൊ ഡോക്ടറ് വിചാരിക്കുന്നുണ്ടാകും ഇത്രയൊക്കെ കഴിവുണ്ടെങ്കിൽ മോനെ നന്നായി വളർത്താമായിരുന്നില്ലേ എന്ന്. എത്ര കഴിവുണ്ടായാലും കാര്യമില്ല ഡോക്ടറെ… ചിലത് നമുക്ക് കഴിയില്ല. ഇവനെ കൊണ്ട് പെണ്ണു കെട്ടിക്കണ്ട   എന്ന് ഞാൻ പറഞ്ഞതാ. പക്ഷേ ഇങ്ങേര് കേട്ടില്ല. എന്നും ഇങ്ങേരുടെ താല്പര്യമാണ് നടക്കുന്നത് എല്ലാറ്റിലും. മോനും അതു പോലെ. ഈ പെൺകൊച്ച് ഇനിയെങ്കിലും ഒന്നു രക്ഷപെടട്ടെ. അതിന് നമുക്കെന്ത് ചെയ്യാൻ പറ്റും ഡോക്ടറെ! എന്നെപ്പോലെ ഇനിയാരും വേണ്ട ഈ ലോകത്ത് “
ഇന്നോളം താൻ അനുഭവിച്ച നോവിന്റെ അവഗണനയുടെ അപമാനത്തിന്റെയെല്ലാം കയ്പ്പു രസം അപ്പാടെ ആ സ്ത്രീയുടെ വാക്കിൽ നിഴലിച്ചിരിക്കുന്നത് ഡോക്ടർ തിരിച്ചറിയുന്നുണ്ടായിരുന്നു.
അവളെ തല്ലാനോങ്ങിയ അയാളുടെ കൈ തടഞ്ഞു കൊണ്ട് ഡോക്ടർ പറഞ്ഞു.
“ഇവിടെ അക്രമം കാണിച്ചാൽ ഞാൻ പോലീസിനെ വിളിക്കും. മര്യാദക്കിരുന്നോണം”
ശേഷം ആ ഉമ്മയെ തന്റെ മാറോടു ചേർത്തു നിർത്തി. കരയുന്ന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു
“ഞാൻ സഹായിക്കാം. നമുക്ക് പരാതിപ്പെടാം. ഇങ്ങനെ നമ്മൾ കുറേ പേരെങ്കിലും പരാതിപ്പെട്ടാൽ ചിലപ്പോൾ നിയമം തന്നെ മാറിയാലോ?”
പ്രത്യാശയുടെ ആശ്വാസത്തിന്റെ ഒരു ചെറു ചിരിയോടെ ഡോക്ടർ അരുന്ധതി കേസ് ഷീറ്റ് എഴുതാൻ തുടങ്ങി.
Post Views: 28
2
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

1 Comment

  1. Shreeja R on July 15, 2024 6:26 PM

    Super ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.