Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂ മഞ്ഞുപോലെ…💞- 9
ജീവിതം ജോലി തുടർക്കഥ / സീരീസ് പ്രണയം സൗഹൃദം

തൂ മഞ്ഞുപോലെ…💞- 9

By അയനJuly 25, 2024Updated:September 30, 2024No Comments7 Mins Read113 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

വല്ലാത്തൊരിഷ്ടം തോന്നി ആ കുഞ്ഞിപ്പെണ്ണിനോട്… അവളുടെ കാപ്പി കണ്ണുകളോട്….  നുണക്കുഴി കവിളുകളോട്….  നിര്‍ത്താതെയുള്ള അവളുടെ സംസാരത്തിനോട്….

” ചിലമ്പിച്ചി ” ഞാന്‍ മനസ്സില്‍ മൊഴിഞ്ഞു.

___________@@@@@@@

അപ്പോൾ പെണ്ണ് ഇടയ്ക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു അല്ലേ. ഞാനും കരുതി എന്താണെന്ന്.

“കാപ്പി… കാപ്പീ…. ചായ്… മസാല ടീ….”

ചായക്കാരന്റെ ശബ്ദമാണ് ഞങ്ങളുടെ സംസാരത്തിന് തടസ്സം സൃഷ്ടിച്ചത്.  ട്രെയിന്‍ അപ്പോൾ അടുത്ത സ്റ്റേഷനിലെത്തി നിന്നിരുന്നു “രത്നഗിരി”.   ഇവിടെ ട്രെയിനിന് കുറച്ച് അധിക സമയം സ്റ്റോപ്പ് ഉണ്ട്.  വെള്ളം നിറയ്ക്കലും ക്ലീനിംഗും മറ്റും ആയി.

ഇതുവരെ പെണ്ണ് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.  അവളുടെ നാടിനെ കുറിച്ചും… വീട്ടുകാരെ പറ്റിയും…  ജോലിയെ കുറിച്ചും… ഉറ്റ കൂട്ടുകാരി ജെസ്സിയെ കുറിച്ചും…. എന്നുവേണ്ട അവളെ കുറിച്ചുള്ള ലഘു വിവരണമല്ല ഒരു എസ്സേ തന്നെ പറഞ്ഞു പെണ്ണ്.

എല്ലാം ഒരു ചിരിയോടെ ഞാന്‍ കേട്ടിരുന്നു. അവളുടെ സംസാരത്തില്‍ ലയിച്ചിരുന്ന് സമയം പോയതേ അറിഞ്ഞില്ല.  ട്രെയിന്‍ ഇവിടെ നിര്‍ത്തിയപ്പോൾ ആണ്‌ പതിനൊന്നര ആയി എന്നറിഞ്ഞത്.   എട്ടരക്ക് എത്തേണ്ടതാണ്‌, ഇനിയും ലേറ്റാവാനാണ് സാധ്യത എന്നാണ് പറഞ്ഞത്.  ഇനിയിപ്പോൾ ഡെല്‍ഹി എപ്പോ എത്തുമോ ആവോ എന്തായാലും ഡെറാഡൂണിലേക്ക് ഒരു ദിവസം കഴിഞ്ഞ് ടിക്കറ്റ്‌ എടുത്തത് നന്നായി ഞാൻ മനസ്സിലോര്‍ത്തു.

“എന്തെങ്കിലും കഴിക്കണ്ടേ… ?
വാ…  വടാപ്പാവു കഴിക്കാം.
രത്നഗിരിയിലെ ഫേമസ് ആണ്‌ വടാപ്പാവ്.”

അവൾ പറഞ്ഞു.

പിന്നെയും ഞാൻ അനങ്ങാതെ ഇരിക്കുന്നതു കണ്ടപ്പോൾ അവൾ വീണ്ടും ചോദിച്ചു:

” വടാപ്പാവ് മുമ്പ് കഴിച്ചിട്ടുണ്ടോ…?”

“ഇല്ല..”

“ഇല്ലേ… നിങ്ങൾ എന്ത് പട്ടാളക്കാരന്‍ ആണ്‌ ഹേ…”

അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു പിറകെ ഞാനും പോയി.

” ഭയ്യാ രണ്ട് വടാപ്പാവ്”

അവൾ മറാത്തിക്കാരൻ ഭയ്യയോട് മറാഠിയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.  അയാളും തിരിച്ച് എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്ക് ചിരിക്കുന്നുമുണ്ട്.  ഇവളിത്… ആരെ കണ്ടാലും ഇങ്ങനെ സംസാരിക്കുമോ… ഞാനോർത്തു പോയി.  നേരിയൊരു കുശുമ്പും തോന്നാതെയിരുന്നില്ല എന്നതാണ് സത്യം.

എനിക്കാണെങ്കില്‍ ഒരാളെ പരിചയപ്പെട്ടാൽ തന്നെ സമയം എടുക്കും അയാളോട് ശരിക്കുമൊന്ന്‌ സംസാരിച്ചു തുടങ്ങാൻ.

കുറച്ച് കാലം ആള് മുബൈയില്‍ ഉണ്ടായിരുന്നു ഫെലോഷിപ്പ് ചെയ്യാനായി.  പിന്നെ ഒരു വര്‍ഷം ട്രൈനിയായും ഇവിടെ തുടര്‍ന്നു അത്രേ.   മുംബൈ അത്ര ഇഷ്ടമായി പോലും… അതുകൊണ്ട്‌ കുറച്ചൊക്കെ മറാഠി ഭാഷയും അറിയാം എന്ന്.  ഈ കാര്യങ്ങൾ എല്ലാം  ചുരുങ്ങിയ സമയം കൊണ്ട്‌ പറഞ്ഞതാണ് പെണ്ണ്.

രണ്ടു കൈയ്യിലും പേപ്പറില്‍ പൊതിഞ്ഞ വടാപ്പാവുമായി വന്ന് ഒന്നെന്റെ നേരെ നീട്ടി.

“പെട്ടെന്ന് പിടിക്കൂന്നേ… ഔച്… കൈ പൊള്ളുന്നു.”

കൈ കുടഞ്ഞ് ചുണ്ടോട് ചേര്‍ത്ത് ചെറുതായി ഊതി കൊണ്ടു പറഞ്ഞു.

ഒരു നിമിഷം ഞാനും അനങ്ങാതെ അവളെത്തന്നെ നോക്കി നിന്നു പോയി.  മൃദുലമായ ആ നീണ്ട കൈവിരലുകള്‍ പിടിച്ചു വാങ്ങി തന്റെ ചുണ്ടോടു ചേര്‍ത്ത് ഊതി അവയില്‍ ഒരു മുത്തം കൊടുക്കാൻ തോന്നി.

ശ്ശേ… ഞാന്‍ ഇതെന്തൊക്കെയാ ചിന്തിക്കുന്നത്, ഇന്നലെ കണ്ടൊരുവൾ.  കുറച്ച് അടുത്തിടപഴുകി എന്ന് വെച്ച്….  ജിത്തേ ഇതൊന്നും ശരിയല്ല കേട്ടോ ഞാൻ സ്വയം എന്നെത്തന്നെ ശകാരിച്ചു.

പക്ഷേ… ഒന്നെനിക്ക് ഉറപ്പായി എന്തോ ഒരാത്മബന്ധമുണ്ട് എനിക്കീ ഉള്ളവളോട്.  അല്ലെങ്കിൽ ഇതുവരെ ആരോടും തോന്നാത്ത വികാരങ്ങളൊക്കെ തോന്നുമോ….? അതും കണ്ട ആദ്യമാത്രയില്‍ തന്നെ.

ഇതൊന്നും അറിയാതെ എന്തൊക്കെയോ ചിലമ്പിക്കൊണ്ട് മുന്നേ നടക്കുന്നുണ്ട് പെണ്ണ്.  ഇടക്കൊന്ന് തിരിഞ്ഞു നോക്കി, എന്നെ കാണാതെ എന്തേ വരുന്നില്ലേ എന്ന് ആക്ഷനിലൂടെ ചോദിച്ചു.  പെണ്ണിന്റെ ഓരോ ഭാവവും പ്രത്യേക ഭംഗിയാണ്.

ഒന്നുമില്ലെന്ന് ചുമല്‍ കൂച്ചി ഞാനും ഒപ്പം നടന്നു.  തിരികെ സീറ്റില്‍ ചെന്നിരുന്ന് ഓരോ ചായ കൂടി വാങ്ങി അവൾ.

വടാപ്പാവും കൈയ്യില്‍ പിടിച്ച് അനങ്ങാതെ ഇരിക്കുന്ന എന്നെ നോക്കി കഴിക്കേണ്ട വിധം എങ്ങനെയെന്ന് അവൾ തന്നെ കാണിച്ചു തന്നു.

നമ്മുടെ നാട്ടിലെ ബണ്ണിന്റെ ചെറിയൊരു രൂപം.  ബണ്ണിന്റെ നടുക്ക്  മുറിച്ചിട്ട് രണ്ടു ഭാഗങ്ങൾ ആക്കിയിട്ടുണ്ട് അതാണ് പാവ്.  പാവിന്റെ മുകളിൽ ഇരു വശവും ബട്ടറില്‍ മുരിയിച്ചെടുത്തിട്ടുണ്ട്. ഉള്‍ഭാഗം രണ്ടുവശത്തും വെണ്ണ തൂത്ത് കുറച്ച് മുളകു ചട്ട്നി വിതറും തരി തരി പോലെ.  ഈ രണ്ടു കഷണം ബണ്ണിനുമിടയില്‍  വട വെക്കും (നാട്ടിലെ കിഴങ്ങ് ബോണ്ട, മസാല ബോണ്ട എന്നൊക്കെ പറയില്ലേ അത് തന്നെ) മുംബൈക്കാരുടെ സ്പെഷ്യല്‍ ഡിഷ് വടാപ്പാവ്.

കഴിക്കാൻ നേരം പാവ് രണ്ടും കൂടി ചേര്‍ത്തു പിടിച്ച് ഒന്ന് പ്രസ്സ് ചെയ്യണം. എന്നിട്ട് ഒരു സൈഡ്ന്ന് കഴിച്ച് തുടങ്ങണം…. വായ്ക്കകത്ത് മുഴുവന്‍ വരാൻ വിധം.  വടാപ്പാവ് ഒരു കടി കടിച്ചിട്ട് മറുകൈയ്യില്‍ പിടിച്ചിരിക്കുന്ന പച്ചമുളകിലും ഒരു കടി കടിക്കണം. അതാണ് അതിന്റെ ഒരു കോമ്പോ.  വൗ…. എന്ത്  ടേസ്റ്റാണെന്നറിയുമോ.

അവൾ ഇതെല്ലാം വിശദീകരിച്ചു പറഞ്ഞ് കഴിക്കുന്നതു കണ്ടപ്പോൾ എന്റെ വായിലും വെള്ളമൂറി.

ഞാനും അവള്‍ കഴിക്കുന്നതു പോലെ കഴിച്ചു നോക്കി… ശരിയാണ്, ഒരു പ്രത്യേക ടേസ്റ്റ്.  രാവിലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടോ എന്തോ വിശപ്പ് മാറിയില്ല.

ഇപ്പോൾ വരാം എന്നു പറഞ്ഞ് ഞാന്‍ വീണ്ടും പുറത്തേക്കിറങ്ങി.  തിരികെ വരുമ്പോള്‍ എന്റെ കൈയ്യില്‍ ഒരു
ജോഡി വടാപ്പാവ് കൂടി ഉണ്ടായിരുന്നു.  അത് കണ്ട് അതിശയത്തോടെ അവള്‍ എന്നെ നോക്കി.  പകരം ഞാൻ നന്നായൊന്ന് ഇളിച്ചു കാട്ടി

“നല്ല ടേസ്റ്റ്”.

“ഊം…”  അവൾ മൂളി.

അപ്പോഴേക്കും ട്രെയിൻ മൂവായി തുടങ്ങിയിരുന്നു.

കൊങ്കൺ പാതയില്‍ മഞ്ഞ് വന്നു മൂടിയതുകൊണ്ട്‌ പല ട്രെയിനുകളും സമയം തെറ്റി ആണ്‌ ഓടുന്നത്. ഞങ്ങളുടെ ട്രെയിനും മൂന്ന്‌ മണിക്കൂര്‍ എന്നുള്ളത് അഞ്ച് മണിക്കൂര്‍ ലേറ്റായി.   ചിലപ്പോൾ ഇനിയും വൈകാൻ സാധ്യത ഉണ്ടെന്ന്.

നെറ്റ് വര്‍ക്ക് പോലുമില്ല,    മലയിടുക്കുകള്‍ നിറഞ്ഞ ചില പ്രാന്ത പ്രദേശങ്ങളില്‍ ആണ് ട്രെയിന്‍ പിടിച്ചിടുന്നത്.  അതിനാല്‍ കഴിക്കാനോ കുടിക്കാനോ പോലും ഒന്നും വാങ്ങാന്‍ കിട്ടില്ല.

ശരിക്കും ബോര്‍ അടിക്കേണ്ടിയിരുന്ന യാത്ര…. ആ ഒരുവള്‍ കൂടെയുണ്ടായിരുന്നതു കൊണ്ട്‌ അതിമനോഹരമായി മാറി.

ട്രെയിനിനകത്ത് പ്രത്യേകിച്ച്‌ വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് വീണ്ടും ഞങ്ങൾ സംസാരിച്ചിരുന്നു.

അവളുടെ സംസാരം കേട്ട് എനിക്ക് മതിവന്നിരുന്നില്ല എന്നതായിരുന്നു സത്യം.  ട്രെയിൻ കുറച്ചു കൂടി ലേറ്റായിരുന്നെങ്കിലെന്ന് ഞാൻ ഉള്ളില്‍ ആഗ്രഹിച്ചു പോയി.

“ഞാന്‍ പട്ടാളക്കാരൻ ആണെന്ന് എങ്ങനെ മനസ്സിലായി…?”

അറിയാനുള്ള കൗതുകത്തോടെ അവളോട് ചോദിച്ചു.

“അതോ…. അതീ ഹെയര്‍ സ്റ്റൈല്‍ കണ്ടാല്‍ അറിഞ്ഞൂടെ.  പിന്നെ ഈ ആറടി പൊക്കവും മസിലു പിടിച്ച് ആരോടും മിണ്ടാതെയുള്ള ഇരുത്തവും കണ്ടപ്പോൾ മനസിലായി.”

ഞാന്‍ വായും പൊളിച്ചിരുന്നു. ഇത്തിരിയേ ഉള്ളൂ പെണ്ണ് എന്നാലും നാവിന്റെ നീളം അമേരിക്ക കടക്കും. “ചിലമ്പിച്ചി..” ഞാന്‍ ഉള്ളില്‍ മൊഴിഞ്ഞു.

“ഇപ്പോൾ ലീവെടുത്ത് മുംബൈക്ക് പോകാന്‍ എന്താണ് പ്രത്യേകിച്ചു കാരണം…?  ആരുടെയെങ്കിലും കല്യാണമുണ്ടോ ?”

അവള്‍ ആദ്യം ഉത്തരമൊന്നും പറഞ്ഞില്ല.  ആ കാപ്പി കണ്ണുകൾ വല്ലാതെ പിടയുന്നത് ഞാന്‍ കണ്ടു.

“അല്ല… പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ. ഞാന്‍ വെറുതെ ചോദിച്ചെന്നെ ഉള്ളൂ.”

“ഫ്രണ്ട്സ്…. ?”

പകരം വലതു കരം നീട്ടി പിടിച്ച് കാപ്പി കണ്ണുകൾ വിടര്‍ത്തി അവളെന്നോട് ചോദിച്ചു.

“ഓക്കെ… ഡൺ”

ഒന്ന് അതിശയിച്ചെങ്കിലും ഉടനെ തന്നെ കൈ ചേര്‍ത്ത് ഞാനും മറുപടി പറഞ്ഞു.

“ഞാൻ… ആന്‍ലിയ കൂടുതല്‍ ഇഷ്ടമുള്ളവർ ആനി എന്ന് വിളിക്കും.”

അപ്പോഴാണ് ഞാനോര്‍ത്തത് ഇത്രയൊക്കെ സംസാരിച്ചുവെങ്കിലും ഇതുവരെ ഞങ്ങൾ പരസ്പരം പേര് പറഞ്ഞ് പരിചയപ്പെട്ടിരുന്നില്ല എന്ന്.

“ഞാന്‍ ശ്രീജിത്ത്………. ചിലരൊക്കെ ശ്രീ എന്നും ജിത്ത് എന്നും വിളിക്കും.  വീട്ടില്‍ അമ്മ കണ്ണന്‍ എന്നും. പൊന്നു കണ്ണേട്ടാ എന്നും, എന്റെ അനിയത്തി ആണെ.”

“ഉം….”  അവൾ മൂളി,  പിന്നെ തുടർന്നു…

“ഞാന്‍ അങ്ങനെ എന്റെ സ്വകാര്യ കാര്യങ്ങൾ ആരുമായി പങ്കു വെക്കാറില്ല കേട്ടോ.  പക്ഷെ…. കുറച്ച് നേരം ആയുള്ളൂ പരസ്പരം പരിചയപ്പെട്ടിട്ട് എങ്കിലും എന്തോ ഇയാളെ എനിക്ക് ഏറെ നാളത്തെ പരിചയമുള്ളതു പോലെ…  എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളെന്ന പോലെയൊരു ഫീല്‍. അതുകൊണ്ടാണ്… എന്റെ ജെസ്സിക്ക് മാത്രം അറിയാവുന്ന ഈ രഹസ്യം, ഞാൻ ഇയാളോടും ഷെയര്‍ ചെയ്യുന്നത്.”

അവൾ ഒന്ന് നെടുവീര്‍പ്പിട്ട് നീണ്ട ശ്വാസമെടുത്തു കൊണ്ട്‌ തുടർന്നു…

“ഞാന്‍ മുംബൈക്ക് പോകുന്നത് ഒരു ചാരിറ്റി പർപ്പസിനായാണ്.  ഇപ്പോൾ ഞങ്ങൾ താമസിക്കുന്നതിനടുത്ത് ഒരു അഗതിമന്ദിരം ഉണ്ട്… പ്രായഭേദമന്യേ അന്തേവാസികള്‍ ഉണ്ട് അവിടെ.  ഞാൻ അവിടുത്തെ നിത്യ സന്ദര്‍ശകയാണ്.  ഇടക്കൊക്കെ ജെസ്സിയും വരാറുണ്ട് എന്നോടൊപ്പം. കുട്ടികള്‍ മുതിര്‍ന്നു ജോലി ആയി കഴിഞ്ഞാൽ അവര്‍ക്ക് മാറി താമസിക്കാം… പെണ്‍കുട്ടികള്‍ ആണെങ്കില്‍ വിവാഹം വരെ അവിടെ തുടരാം.  പിന്നെ ആരോരും ഇല്ലാതെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധർ… ഭർത്താവ് ഉപേക്ഷിക്കപ്പെട്ട മരണപ്പെട്ട വീണ്ടും ചെന്നു കയറാൻ ഇടമില്ലാത്ത സ്ത്രീകൾ… അങ്ങനെ എല്ലാ തരത്തിലും പെട്ട ആളുകൾ ഉണ്ടവിടെ.

എന്നാല്‍ കഴിയും വിധം സഹായങ്ങള്‍ ഞാൻ ചെയതു കൊടുക്കാറുണ്ട്.  ഇപ്പോൾ അവിടെ അടുത്തിടെയായി വന്ന ഒരു ചേച്ചി… ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്‌  ഏഴു അഞ്ചും വയസ്സ് പ്രായം വരുന്ന രണ്ടു പെണ്‍കുട്ടികളാണ് ചേച്ചിക്ക്.  അവര്‍ക്ക് അവിടെ വെറുതെ ആശ്രിതയായി കഴിയുന്നതില്‍ വലിയ സങ്കടം ഉണ്ട്.  എന്തെങ്കിലും ഒരു വരുമാന മാര്‍ഗം കണ്ടെത്തിയാല്‍ മക്കളുടെ പഠനത്തിനും ചിലവിനുള്ളതും കാണാമല്ലോ എന്നാണ് ആള്‍ പറയുന്നത്.

കൈയ്യില്‍ കിടന്ന രണ്ടു വളകള്‍ വിറ്റ് ഒരു ചെറിയ ബ്യൂട്ടിക് തുടങ്ങാനുള്ള അഡ്വാന്‍സ് കൊടുത്തു.  ചേച്ചിയുടെ കൂടെ പഠിച്ചിരുന്ന കൂട്ടുകാർ കുറച്ച് പണം ശേഖരിച്ചു കൊടുത്തു.  അതിന്റെ കൂടെ ഞങ്ങളും കുറച്ച് പണം കളക്ട് ചെയതു ഞങ്ങളുടെ ഓഫീസിലും, കൂടെ പഠിച്ചവരുമായ കുറച്ചു ഫ്രണ്ട്സിൽ നിന്നും.

നാട്ടില്‍ ഈ തുകക്ക് വാങ്ങാൻ കഴിയുന്നതിലും അധികം വസ്ത്രങ്ങള്‍ മുംബൈയില്‍ നിന്നും ഹോൾസെയിൽ വിലക്ക് വാങ്ങാന്‍ കഴിയും അല്ലോ.   എനിക്കിവിടെ  പരിചയവും ഉണ്ട്, കുറെ സുഹൃത്തുക്കളും അപ്പോൾ ഇവിടുന്ന് വാങ്ങാം എന്ന് കരുതി.

സോ… അതിനാണ് ഈ യാത്ര.   ജെസ്സിക്ക് കൂടി ടിക്കറ്റ്‌ എടുത്തതാണ്.‌ പക്ഷേ വരുന്നതിന്റെ രണ്ടു ദിവസം മുന്നേ അവളുടെ മമ്മ കുളിമുറിയില്‍ വീണു കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. ഈ യാത്ര മാറ്റിവെക്കാം എന്ന് ജെസ്സി പറഞ്ഞതാണ് പക്ഷേ ആ ചേച്ചി അടുത്ത ആഴ്ച ഷോപ്പ് ഉത്ഘാടനം ചെയ്യുവാനുള്ള അറേഞ്ച്മെന്റ്സ് എല്ലാം ചെയതു.  അപ്പോള്‍ പിന്നെ ഈ യാത്ര ഇനി മാറ്റി വെക്കേണ്ട എന്ന് തീരുമാനിച്ചു അങ്ങിനെ എന്റെ യാത്ര ഒറ്റക്കായി.”

അവൾ ചെറു ചിരിയോടെ പറഞ്ഞു നിര്‍ത്തി.

ഒരുപാടിഷ്ടം തോന്നി ആ ഒരുവളോട്. പറഞ്ഞറിയിക്കാന്‍ ആവാത്തത്ര ഇഷ്ടം. തന്റെയാരുമല്ലാത്ത ഒരാള്‍ക്കു വേണ്ടി അവരെ സഹായിക്കുവാനായി മാത്രം ഇത്രയും ദൂരം ഒറ്റക്ക് വരിക എന്ന് പറഞ്ഞാല്‍… അതും മുംബൈ എന്ന ഈ മഹാ നഗരത്തിലേക്ക്.   വല്ലാതെ… വല്ലാതെ… ഒരിഷ്ടം തോന്നുന്നു ഈ പെണ്ണിനോട്.  ഇതുവരെ ഞാൻ ചിന്തിച്ചത് പോലെയൊന്നുമല്ല അവൾ എന്ന അറിവിൽ ആ ഒരുവളോട് ഇഷ്ടത്തിനപ്പുറം ബഹുമാനവും തോന്നി ആദ്യമായി.

പിന്നെയും ഒരുപാട് സമയം എടുത്തു ട്രെയിന്‍ കല്യാണ്‍ ജംഗ്ഷന്‍ എത്താന്‍.  അതുവരെ വീണ്ടും വര്‍ത്തമാനം പറഞ്ഞിരുന്നും ട്രെയിനില്‍ നിന്നും പലതും വാങ്ങി കഴിച്ചും… ഇടക്ക് നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്നിറങ്ങി ആ മൺതരികളിലൂടെ നടന്നും മലയും പാറക്കൂട്ടങ്ങളും കാണാം അല്ലാതെ  മറ്റൊന്നും ഇല്ലല്ലോ.  അങ്ങനെ സമയം പോയതേ അറിഞ്ഞില്ല.  ആദ്യത്തെ അപരിചിതത്വം ഒന്നും പിന്നീട് എനിക്കും ഉണ്ടായില്ല, ഞാനും എന്റെ അമ്മയെ കുറിച്ചും പൊന്നുവിനെ കുറിച്ചും ഒക്കെ ലഘു വിവരണം കൊടുത്തു.  എങ്കിലും അവളെ കേട്ടിരിക്കാനായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം.

ഒടുവില്‍ നാലുമണിക്കെത്തേണ്ട ട്രെയിൻ ഒമ്പതര മണിയായി കല്യാണില്‍ എത്തുമ്പോൾ.  എന്തോ അവൾ യാത്ര പറഞ്ഞ് ഇറങ്ങി പോയപ്പോള്‍ പ്രിയപ്പെട്ടതെന്തോ നഷ്ടമായൊരു ഫീൽ.  ആ കമ്പാര്‍ട്ടുമെന്റില്‍ അത്രയും യാത്രക്കാര്‍ക്കിടയിലും തീർത്തും ഒറ്റപ്പെട്ട് പോയി ഞാൻ.

പിന്നീടങ്ങോട്ട് പഴയപോലെ ഹെഡ്സെറ്റും തിരുകി മൊബൈല്‍ നോക്കി ഇരുന്നു. പക്ഷേ കണ്‍മുന്നില്‍ തെളിയുന്നത് അവളുടെ ചിരിയും ആ കാപ്പി കണ്ണുകളുമാണ്.  കേള്‍ക്കുന്നതോ അവളുടെ ചിരിയും സംസാരവും.  ഒരാള്‍ക്ക് ഇത്രയും കുറഞ്ഞ സമയം കൊണ്ട് നമ്മുടെ ഹൃദയത്തിലേക്ക് അങ്ങ് ചേക്കേറാന്‍ കഴിയുമോ..?   ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവുമോ പെണ്ണേ… ?

ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിന്റെ മൊബൈൽ നമ്പര്‍ ചോദിച്ചു വാങ്ങി ഞാൻ.  എന്തോ ആ രാത്രിയില്‍ മുംബൈ നഗരത്തില്‍ അവളെ തനിച്ചു പറഞ്ഞയക്കാൻ ഒരു വിഷമം തോന്നിയെനിക്ക്.  അവൾ സേഫായി റൂമിൽ എത്തുമോ എന്നറിയാതെ ഉറങ്ങാൻ കഴിയില്ലെന്ന് തോന്നി.  റൂമിൽ എത്തിയാല്‍ ഉടനെ മെസേജ് ചെയ്യണമെന്ന് പറഞ്ഞ്‌ അവളുടെ  നമ്പറു വാങ്ങി ഒരു ഹായ് അയച്ചു ഞാൻ.

സിക്കിമിൽ മിന്നല്‍ പ്രളയം ഉണ്ടായശേഷം ആദ്യമായി ആ രാത്രി കുറച്ച് നേരമെങ്കിലും പേടിയില്ലാതെ…  മറ്റൊന്നിനെ കുറിച്ചും ആലോചിക്കാതെ… അവളെ കുറിച്ചുള്ള ഓര്‍മ്മകളുമായി സമാധാനത്തോടെ ഉറങ്ങി അവന്‍.

ഇതേസമയം തന്റെ പ്രിയപ്പെട്ടവൾ ബോധം മറഞ്ഞു വീണതോ…. ആശുപത്രിയില്‍ അഡ്മിറ്റായതോ ഒന്നുമറിയാതെ.

അയന….✍

തുടരും….@

തൂ മഞ്ഞുപോലെ…💞 – 10

Post Views: 55
2
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.