Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അയാളും ഞാനും
കഥ ജീവിതം പ്രണയം സൗഹൃദം

അയാളും ഞാനും

By Sany Mary JohnAugust 2, 2024Updated:August 25, 20249 Comments5 Mins Read221 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇത്ര മനോഹരമായ ജീവിതത്തിൽ നിന്നും പൊടുന്നനേ, ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടാണ് നമുക്കേറെ പ്രിയപ്പെട്ടവർ  ഇറങ്ങി പോകുന്നത്?

 ആ യാത്രയിൽ അയാളിരിക്കേണ്ട സീറ്റിൽ എനിക്കരികിൽ എഴുപത് കഴിഞ്ഞ ഒരു വൃദ്ധനായിരുന്നു. ആ വൃദ്ധനെ നോക്കുമ്പോഴും ഞാൻ ഓർത്തിരുന്നത് അയാളെ കുറിച്ചായിരുന്നു.

ഇടക്കിടെ ഞാൻ ആ വൃദ്ധനെ  ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഡൈ ഒന്നും പുരട്ടാതെ തൂവെള്ള മുടി കാറ്റിൽ ഉലയുന്നത് കാണാൻ പ്രത്യേക ഭംഗി.

നീണ്ട താടി വൃദ്ധന്റെ മുഖത്തിന് ശാന്തത നൽകി. കണ്ണുകൾ വൃദ്ധനു  ചുറ്റും പറന്ന് നടന്നെങ്കിലും ഞാൻ ഓർത്തിരുന്നത് മുഴുവൻ അയാളെ കുറിച്ചായിരുന്നു. ഈ യാത്രയിൽ എന്നല്ല, എല്ലാ യാത്രകളിലും എനിക്കരികെ ഇരിക്കേണ്ടയാൾ. എങ്ങോട്ടാണ് ഒന്നും പറയാതെ അയാൾ പോയിരിക്കുക? അതിനെ കുറിച്ച് ആലോചിച്ചു കഴിഞ്ഞ രണ്ടാഴ്ചകളായി ഞാൻ ഏതാണ്ട് ഭ്രാന്തിന്റെ വക്കിലാണ്.

അത് കൊണ്ട് തന്നെ ഈ യാത്രയിൽ, എഴുപത് അടുക്കുമ്പോൾ അയാൾ എങ്ങനെയിരിക്കും എന്ന് ഞാൻ വെറുതെ ഓർത്തുകൊണ്ടിരുന്നു. തനിയെ ചിരിച്ചു കൊണ്ടിരുന്നു

 അപ്പോഴും അയാൾ സുന്ദരനായിരിക്കും. ഒരു കുഞ്ഞു സങ്കടക്കടൽ ഒളിപ്പിച്ചിരിക്കുന്ന കണ്ണുകൾ, അപ്പോഴും കണ്ണടക്കുള്ളിൽ അയാൾ മറച്ചു പിടിക്കും. എപ്പോഴും മുഖത്ത് കൂട്ടായി കാണുന്ന കുറ്റിത്താടി, നര വീണ് കൂടുതൽ തെളിമയാർന്നിരിക്കും. അപ്പോഴും അയാൾ മനോഹരമായി ചിരിക്കും. കണ്ണടക്കു മുകളിലൂടെ കണ്ണിറുക്കി നോക്കും. അത്ര വരെ ചിന്തിച്ചപ്പോൾ ഞാൻ ഉറക്കെ ചിരിച്ചു പോയി. ഒച്ച കൂടിയതിനാലാവും വൃദ്ധൻ എന്നെ തുറിച്ചു നോക്കി. ഒന്നുമില്ലെന്ന്‌ ഞാൻ അയാളെ കണ്ണടച്ച് കാണിച്ചു, വീണ്ടും ജനലിനോട് ചേർന്നിരുന്നു ദിവാസ്വപ്നം കണ്ടു തുടങ്ങി.

ഇത് പോലൊരു ബസ് യാത്രയിലാണ് ഞാൻ അയാളെ ആദ്യം കണ്ടു മുട്ടിയത്.  ഒഴിവ് ദിനങ്ങളിൽ കെ എസ് ആർ ടി സി യുടെ മൂന്നാർ യാത്ര എനിക്ക് പതിവായിരുന്നു. ഒരു ദിവസത്തേക്ക് നാട്ടിൽ പോവുക എന്നത് പ്രയോഗികമായിരുന്നില്ല. ഹോസ്റ്റലിൽ കൂട്ടുകാർ ആരും തന്നെ ഉണ്ടായിരുന്നുമില്ല .

 ഒരു ദിവസം പത്രത്തിൽ നിന്നാണ്  മൂന്നാർ യാത്രയെ കുറിച്ച് വായിച്ചറിഞ്ഞത്. അതിരാവിലെ അങ്ങോട്ടേക്കും വൈകിട്ട് ഇങ്ങോട്ടേക്കുമുള്ള ഒരു ദിവസത്തെ യാത്ര എങ്ങനെയുണ്ടെന്നറിയാൻ താല്പര്യം തോന്നി. അന്ന് ആ യാത്ര ജീവിതം തന്നെ മാറ്റി മറിക്കുമെന്നു തെല്ലും ഓർത്തതുമില്ല.

 മൂന്നാർ എത്തിയപ്പോൾ പറയാതെ വന്ന ചാറ്റൽ മഴ എന്നെ ബസ്സിൽ നിന്നും ഇറങ്ങാൻ സമ്മതിച്ചില്ല. വസ്ത്രമൊന്നും കൈയിൽ കരുതാതിരുന്നതിനാൽ ബസിൽ തന്നെ ഇരിക്കാമെന്നു നിനച്ചിരിക്കുമ്പോഴാണ് ഒരു ശബ്‍ദം .

 ”ഒരു കുടയുണ്ട്. വിരോധമില്ലെങ്കിൽ പങ്കിടാം. മഴ നനയാതെ ദാ.. അവിടെ വരെ എത്തിക്കാം. ”

 തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിയോടെ അയാൾ. ആദ്യമായി കാണുകയാണെന്നു തോന്നിയതേയില്ല. “സങ്കടക്കടൽ“ എന്ന് പിന്നീട് കളിയാക്കി വിളിക്കാറുള്ള കണ്ണുകളിൽ അന്ന് എന്തൊരു തിളക്കമായിരുന്നു. ചെറിയ കുറ്റിത്താടിയിൽ അങ്ങിങ്ങായി നിര തെറ്റിയ നരച്ച രോമങ്ങൾ. പിന്നീട് എത്ര വട്ടം അവയിൽ തലോടി അയാളോട് സംസാരിച്ചിരുന്നിട്ടുണ്ട്. അതിലേറെ തവണ അവ  എന്റെ കവിളിൽ ഉരസി അയാൾ ഇക്കിളിയാക്കിയിട്ടുണ്ട്.

 മറ്റൊന്നും ആലോചിക്കാതെ അയാളുടെ കുടക്കീഴിൽ കയറി. ഒട്ടും നനക്കാതെ, തൊട്ടടുത്തുള്ള ചായക്കടയിൽ അയാൾ എന്നെ കൊണ്ടിരുത്തി. എനിക്കും ഒരു ചൂട് ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. സൂചി കുത്തുന്ന തണുപ്പ് അപ്പോഴേക്കും എന്റെ ദുർബല ശരീരത്തെ ആലിംഗനം ചെയ്തിരുന്നു. കസേരയിൽ ഇരുന്നു ബാഗിൽ കരുതിയിരുന്ന ഷാൾ എടുത്തു ഞാൻ കുർത്തിക്കു മുകളിലൂടെ പുതച്ചു. പല്ലുകൾ കൂട്ടിയിടിക്കുന്നു. ശബ്ദം അയാൾ കേൾക്കാതിരിക്കാനുള്ള ശ്രമം വിഫലമായിരുന്നെന്നു അയാളുടെ ചിരി വ്യക്തമാക്കി.

 ”ആദ്യമായിട്ടാണല്ലേ യാത്ര? ഇതുവരെ കണ്ടിട്ടില്ല. ഞാൻ സ്ഥിരം യാത്രക്കാരനാണ്. അവധി ദിനങ്ങളിൽ നാട്ടിൽ പോയി വരുന്നത് മുതലാകില്ല. ”

നോക്കിയിരിക്കെ അയാളുടെ ചിരി കൂടുതൽ മനോഹരമായി.

ആദ്യമായി പരിചയപ്പെടുന്നവർ എന്ന തോന്നലില്ലാതെ പിന്നീടുള്ള സമയം മുഴുവൻ ഞങ്ങൾ ഒന്നിച്ചു ചിലവഴിച്ചു. തിരികെയുള്ള യാത്രയിൽ അയാൾ എനിക്ക് തൊട്ടരികെ ഇരുന്നു. ബസിന്റെ ചെറിയ അനക്കങ്ങളിൽ ശരീരത്തിന്റെ പരസ്പരമുള്ള ഉരസലുകൾ അന്യോന്യമറിയാതെ ആസ്വദിച്ച് കൊണ്ടിരുന്നു. പിന്നീട് എത്ര വട്ടം അവയെല്ലാം  മധുരം നിറച്ചു ഞങ്ങൾ പരസ്പരം വിളമ്പി, രുചിച്ചു.

അടുത്ത ഞായറാഴ്ച കാണാമെന്നു പറഞ്ഞു അന്ന് രാത്രി ഞങ്ങൾ പിരിഞ്ഞു.

പിന്നീട് എത്ര എത്ര അവധി ദിനങ്ങൾ.. എത്ര മാത്രം മൂന്നാർ യാത്രകൾ.. മനോഹരമായ എത്ര കൂടിക്കാഴ്ചകൾ… അതിലും മനോഹരമായ സംസാരങ്ങൾ.

“ഇതാണ് നിങ്ങൾ പറഞ്ഞ ബസ് സ്റ്റോപ്പ്..” കണ്ടക്ടർ ഓര്മിപ്പിച്ചപ്പോൾ ഞാൻ ചിന്തയിൽ നിന്നും ഉണർന്നു.

സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ തന്നെ കണ്ടു, അയാൾ പറയാറുള്ള “അസ്സീസിന്റെ ചായക്കട”. ഇവിടെ നിന്നും ഒരു ചായ വാങ്ങി തരാമെന്നു അയാൾ പറഞ്ഞിരുന്നതാണ്.

തൊട്ടു മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോ പിടിച്ചു അയാൾ തന്ന വിലാസം തേടി ഞാൻ യാത്രയായി,

ആദ്യമായി വരുന്ന സ്ഥലമെങ്കിലും വഴികളിലെ കാഴ്ചകൾ അയാളുടെ വാക്കുകളിലൂടെ എനിക്കേറെ പരിചിതമായിരുന്നു.

എന്ത് പ്രാർത്ഥിച്ചാലും നടക്കുമെന്ന് ഒട്ടേറെ തവണ അയാൾ പറഞ്ഞിട്ടുള്ള അന്തോണീസ് പുണ്യവാളന്റെ പള്ളിക്കു മുന്നിലൂടെ ഓട്ടോ കടന്നു പോയപ്പോൾ ഞാൻ മതിൽ എഴുതി വെച്ചിരുന്ന ബൈബിൾ വാക്യത്തിലാണ് ശ്രദ്ധിച്ചത്.

 ”ഭയപ്പെടേണ്ട. ഞാൻ കൂടെയുണ്ട്..” അയാൾ സ്ഥിരമായി പറഞ്ഞിരുന്ന വാക്കുകൾ.

 എന്നിട്ടും കഴിഞ്ഞ രണ്ടാഴ്ചയായി അയാളുടെ വിവരം ഒന്നും ലഭിക്കാതെ ഞാൻ.. എന്താകും അയാൾക്ക്‌ സംഭവിച്ചത്? ഒന്നും പറയാതെ എവിടേക്കാണ് അയാൾ യാത്ര പോയത്? എന്റെ നെഞ്ചിടിപ്പ് ശക്തമായി. കൈകൾ വിയർത്തു തുടങ്ങി. ചുരിദാറിന്റെ ഷാളിൽ തെരുപ്പിടിച്ചു ഞാൻ എന്നെ തന്നെ ശാന്തയാക്കാൻ വിഫലമായി ശ്രമിച്ചു.

കൃത്യം പതിനഞ്ച് മിനിറ്റിൽ ഓട്ടോ ഒരു ചെറിയ ഒറ്റ നില വീടിന്റെ മുന്നിലെത്തി. അയാൾക്കേറെ ഇഷ്ടമുള്ള പിസ്ത കളറിൽ മനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന വീട്.

 ഓട്ടോ നിൽക്കുന്ന സ്വരം കേട്ടിട്ടാവും, ഒരു പത്തു വയസുകാരി ഓടിയെത്തി. പിന്നാലെ അവളുടെ അമ്മയും. എത്ര വട്ടം അയാളുടെ മൊബൈലിൽ ഇവരുടെ രണ്ടു പേരുടെയും ചിത്രം നോക്കിയിരുന്നിട്ടുണ്ട്. ചിത്രത്തിൽ കാണുന്നതിലും സുന്ദരമായ രണ്ടു രൂപങ്ങൾ. കണ്ണ് നിറഞ്ഞതിനാലാവും എന്റെ കാഴ്ച അല്പനേരത്തേക്കു മങ്ങി.

 അയാളെ തിരക്കി വന്നതിനാലാവും തുറന്നു കിടന്ന വാതിലിലൂടെ ആ ചിത്രത്തിലേക്ക് കണ്ണുകൾ ഉടക്കിയത്.

ഇനിയും വാടാത്ത പൂക്കൾക്കൊണ്ട് അലങ്കരിച്ച വലിയ ചിത്രം. ഞാൻ എന്റെ മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന അയാളുടെ ഒരേ ഒരു ചിത്രം.

ഏതാനും ആഴ്ചകളായി അയാളെ കണ്ടിട്ട്, മിണ്ടിയിട്ട്, തൊട്ടിട്ട്… അതന്വേഷിച്ചിറങ്ങിയ എനിക്ക് ഒന്നും ചോദിക്കാതെ, പറയാതെ എത്ര വേഗമാണ് ഉത്തരം കിട്ടിയത്!

“എന്താ? ആരാ?”

അപരിചിതയായ സ്ത്രീ മുറ്റത്തു വന്നു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു കൊണ്ടാവും ചോദ്യത്തിൽ വല്ലാത്തൊരു പതർച്ച.

എന്റെ തൊണ്ട വരണ്ടു. കൈകൾ വിറ കൊണ്ടു .എവിടെയെങ്കിലും ഒന്ന് പിടിച്ചു നില്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ….

“ക്ഷമിക്കണം. വീട് തെറ്റി..”

അല്പനേരത്തെ മൗനത്തിന് ശേഷം ഞാൻ മറുപടി നൽകി.

മേലാകെ പടർന്ന വിറയലോടെ ഓട്ടോയിൽ തിരികെ കയറി.

എത്ര സുതാര്യവും സത്യസന്ധവുമായിരുന്നു ഞങ്ങളുടെ ബന്ധം, അത്രയേറെ മനോഹരവും മറ്റാർക്കും മനസിലാകാത്തതും.

പക്ഷെ, അയാളുടെ ഈ യാത്ര.. എന്തിനും ഏതിനും അനുവാദം ചോദിച്ചിരുന്ന ആൾ. ഇത് മാത്രം എന്നോട് പറഞ്ഞില്ല, അനുവാദം ചോദിച്ചു പോലുമില്ല.

അയാൾക്ക്‌ എന്ത് സംഭവിച്ചു എന്ന് അയാളുടെ ഭാര്യയോട് ചോദിച്ചില്ലല്ലോ എന്ന കുറ്റബോധം തോന്നിയതേയില്ല. കഴിഞ്ഞ ആഴ്ചകളിലെല്ലാം ഞാൻ അത് അന്വേഷിക്കുകയായിരുന്നു. ആർക്കും ഒരു ഉത്തരം നല്കാൻ കഴിഞ്ഞതേയില്ല. കഴിയുമായിരുന്ന ആളോട് ചോദിക്കാൻ തോന്നിയതുമില്ല..

 തിരികെ സ്റ്റോപ്പിലെത്തി “അസ്സീസിന്റെ ചായക്കട”യിലേക്ക് കടന്നു ചെന്നു. ചെറിയൊരു കുളിർ കാറ്റ് എന്നെ സ്വാഗതം ചെയ്തു, അയാളുടെ തലോടൽ പോലെ…

ആ കുളിർമയിലിരുന്നാണ് ഞാൻ ചായ കുടിച്ചതും. അയാൾ പറഞ്ഞിരുന്നത് എത്ര ശരിയായിരുന്നു. അത്ര സ്വാദുള്ള ചായ ഞാനിതുവരെ രുചിച്ചിരുന്നില്ല.

അയാൾ പറഞ്ഞിരുന്നതെല്ലാം ശരികൾ തന്നെയായിരുന്നു. അല്ല, എന്റെ ശരികൾ അയാൾ മാത്രമായിരുന്നു.

”അസ്സീസേ നീയറിഞ്ഞില്ലേ? നമ്മുടെ സമീറിന്റെ  മകൻ രാത്രി ഉറങ്ങാൻ  കിടന്നതാണ്. രാവിലെ വിളിച്ചപ്പോൾ ഉണർന്നില്ല..”

ആരുടെയോ വാക്കുകൾ എന്റെ കാതിലെത്തി. ഇനി അയാളും ഉറങ്ങാൻ കിടന്നിട്ടു ഉണരാതിരുന്നതാണോ ?

ഇത്ര മനോഹരമായ ജീവിതത്തിൽ നിന്നും പൊടുന്നനേ, ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടാണ് നമുക്കേറെ പ്രിയപ്പെട്ടവർ  ഇറങ്ങി പോകുന്നത്?

എനിക്ക് അവിടെ കൂടിയിരുന്നവരോട് ഉറക്കെ ചോദിക്കണമെന്ന് തോന്നി.

ഒന്നിനും കഴിയാതെ ഞാൻ തിരികെ ബസിൽ കയറി.

എന്റെ തൊട്ടരികെയുള്ള സീറ്റ്‌ ഒഴിഞ്ഞു കിടന്നു. എങ്കിലും അയാൾ ഇത്രയേറെ സ്നേഹിച്ചതിനു ശേഷം എങ്ങോട്ടേക്കാണ് ഒന്നും പറയാതെ അയാൾ ഇറങ്ങി പോയത്? ഞാൻ എന്നോട് തന്നെ പലയാവർത്തി ചോദിച്ചു കൊണ്ടിരുന്നു…

ഇനി ഒരു യാത്രയിലും അയാൾ കൂടെയുണ്ടാവില്ല എന്ന സത്യം എന്നെ വേദനിപ്പിച്ചു.

യാത്രയിലുടനീളം ഞാൻ അരികെയുള്ള സീറ്റിൽ വിരലോടിച്ചു കൊണ്ടിരുന്നു..

കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

(the end)

#എൻ്റെരചന #കൂട്ടക്ഷരങ്ങൾ #തിരിച്ചുവരാത്തവർ

Post Views: 36
4
Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

9 Comments

  1. Sunandha on September 9, 2025 11:38 AM

    സൂപ്പറായിട്ടുണ്ട് ❤️

    Reply
  2. Divya Sreekumar on August 4, 2024 9:18 AM

    മനോഹരമായ രചന ❤️

    Reply
  3. Jasna Basheer on August 4, 2024 6:38 AM

    എന്നത്തേയും പോലെ മനോഹരമായ എഴുത്ത് ❤️

    Reply
    • Joyce on August 6, 2024 5:33 PM

      നോവ് പടർത്തിയ രചന.

      Reply
  4. Jayalakshmy Ramesh on August 3, 2024 9:39 PM

    വളരെ പ്രിയപ്പെട്ട ഒരാളുടെ ,നിനച്ചിരിക്കാതെയുള്ള വിയോഗം എന്നും മനസ്സിൻ്റെ ഒരു വിങ്ങലാണ്. അയാളുടെ ആ വിടവാങ്ങൽ വായനക്കാരിലും ഒരു നൊമ്പരം സൃഷ്ടിക്കുവാൻ കഥാകാരിക്കു കഴിഞ്ഞു. മനോഹരം അഭിനന്ദനങ്ങൾ സാനീ❤️

    Reply
    • Jasna Basheer on August 4, 2024 6:39 AM

      എന്നത്തേയും പോലെ മനോഹരമായ എഴുത്ത് ❤️

      Reply
  5. Rajan on August 2, 2024 12:34 PM

    ❤❤സൂപ്പർ ❤

    Reply
    • Sany Mary John on August 2, 2024 12:50 PM

      Thank u

      Reply
      • Suma Jayamohan on August 6, 2024 7:48 PM

        നല്ലെഴുത്ത്. ❤️👌
        യാത്ര പറയാതെ പോകുന്നവർ നൽകുന്ന സങ്കടക്കടൽ ഒരിക്കലും വറ്റില്ല

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.