Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂ മഞ്ഞുപോലെ…💞- 12
ജീവിതം ജോലി തുടർക്കഥ / സീരീസ് പ്രണയം സൗഹൃദം

തൂ മഞ്ഞുപോലെ…💞- 12

By അയനAugust 21, 2024Updated:September 30, 2024No Comments5 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ആഗ്രഹമില്ലാഞ്ഞിട്ടല്ല… എനിക്ക് കഴിയുന്നില്ല. നീ എവിടെയാണെന്നോ…   ഏതവസ്ഥയിലാണെന്നോ… അറിയാതെ എനിക്ക് ഒരു സ്വസ്ഥതയും കിട്ടുന്നില്ല.   ജീവനോടെയുണ്ടെന്ന്  മാത്രം അറിഞ്ഞാൽ മതി.

ആ “ഒരു വാക്ക്” അതു മാത്രം കേട്ടാൽ മതിയെനിക്ക്.   ഒരു വിളിക്കായി  കാത്തിരിക്കുകയാണു ഞാൻ.  ആൻലിയ തേങ്ങി കരഞ്ഞു.

അതേ സമയം വാതിലിനു പുറത്ത് ഭിത്തിയോട് ചാരിനിന്ന് ചുണ്ട് പൊത്തിപ്പിടിച്ച് സങ്കടം ഒതുക്കുകയായിരുന്നു  ജെസ്സിയും.

എന്റെ ആനിയെ പഴയപോലെ തിരികെ തരണേ ഈശോയെ…..  ശ്രീജിത്തിന് ഒരാപത്തും സംഭവിച്ചിട്ടുണ്ടാവല്ലേ…. അവൾ മൗനമായി  കർത്താവിനോട് പ്രാർത്ഥിച്ചു.

__________________@@@@@@@

പിന്നെയും കുറെ നേരം   അവനെത്തന്നെ നോക്കിയിരുന്ന ശേഷമാണ് ആൻലിയ റെഡിയാകുവാൻ ബെഡിൽ നിന്നും എഴുന്നേറ്റത്.

പക്ഷേ…. കുളിക്കുമ്പോഴും, റെഡിയാകുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും എല്ലാം അവളുടെ മനസ്സ് നിറയെ അവന്റെ ഓർമ്മകൾ മാത്രമായിരുന്നു.  എത്ര  നിയന്ത്രിച്ചിട്ടും കണ്ണുനീർ തോരുകയോ  മനസ്സിനെ കൈപ്പിടിയിൽ ഒതുക്കുവാനോ അവൾക്കായില്ല.

കുറെ നാളുകൾക്ക് ശേഷം ഓഫീസിൽ എത്തിയെങ്കിലും പഴയപോലെ ജോലിയിൽ  ശ്രദ്ധിക്കാനൊന്നും  കഴിയുന്നുണ്ടായിരുന്നില്ല.

തനിച്ചിരിക്കാൻ സമ്മതിക്കാതെ  ഗബ്രി ഇടയ്ക്കിടെ അടുത്തു വന്ന് ഓരോ തമാശകൾ പറഞ്ഞ് അവളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഓഫീസിൽ എല്ലാവരും മാറി മാറി  അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു.

ജെസ്സി ജോലി ചെയ്യുകയാണെങ്കിലും ഒരു   നോട്ടം എപ്പോഴും ആനിയുടെ മേലെ ആയിരുന്നു.

വാരിയർ സാർ ആണെങ്കിൽ ഇനി രണ്ടുമൂന്ന് ആഴ്ചത്തേക്ക് ഓഫീസിൽ  പത്രം ഇടേണ്ടെന്നു വരെ സെക്യൂരിറ്റിയെ  പറഞ്ഞേൽപ്പിച്ചു.

എല്ലാവർക്കും അത്ര പ്രിയപ്പെട്ടവൾ ആയിരുന്നല്ലോ ആനി.  കഴിഞ്ഞ ഒന്നരയാഴ്ച അവളില്ലാതെ ആ ഓഫീസ് ഉറങ്ങിയ പോലെയായിരുന്നു.

എല്ലാവരുടെയും സ്നേഹവും പരിഗണനയും ഏറ്റുവാങ്ങുമ്പോഴും മനസ്സ് വിങ്ങിക്കൊണ്ടേയിരുന്നു.

ഒന്നും സംഭവിച്ചു കാണില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും പരാജയപ്പെടുകയായിരുന്നു. അന്നൊരിക്കൽ  അവൻ  പറഞ്ഞ ആ സ്വപ്നമാണ് മനസ്സ് നിറയെ.

ആ സ്വപ്നം…!!  അതാണെന്നെയേറെ ഭയപ്പെടുത്തുന്നതും.   ഈ പ്രളയം ഉണ്ടാകുന്നതിന് ഒരാഴ്ച മുന്നേ ഫോൺ വിളിച്ചപ്പോൾ അവന്‍ എന്നോട് ഒരു സ്വപ്നത്തെ കുറിച്ച് പറഞ്ഞിരുന്നു…

“എന്തോ ശബ്ദം കേട്ട് എഴുന്നേറ്റുവെന്നും റൂമിൽ നിന്നും  പുറത്തോട്ട് ഇറങ്ങിയതും അവൻ കിടന്നിരുന്ന  ആ കെട്ടിടം താഴേക്ക് നിലം പതിച്ചെന്നും… അവന്‍ മാത്രം രക്ഷപ്പെട്ടെന്നും.”

ചിരിച്ചുകൊണ്ടാണ് അവനത് പറഞ്ഞതെങ്കിലും ആ സ്വപ്നം പോലും ഉൾക്കൊള്ളാൻ എനിക്കു കഴിയുമായിരുന്നില്ല…. ദേഷ്യപ്പെട്ടാണ് അന്ന് ഫോൺ കട്ട് ചെയ്തത്.

പുലർച്ചെ കാണുന്ന  സ്വപ്നം സത്യമാകുമെന്നു കേട്ടിട്ടുണ്ട്.

ഇപ്പൊ മിന്നല്‍ പ്രളയം ഉണ്ടായി അവിടെ എത്രയെത്ര കെട്ടിടങ്ങള്‍ ഒലിച്ചു പോയി. എത്ര കെട്ടിടങ്ങള്‍ മണ്ണ് വന്നു മൂടി.   ആര്‍മിയുടെ ഒരു ക്യാമ്പ് തന്നെ മണ്ണിന് അടിയിൽ പോയി  22 സൈനികര്‍ മരണമടിഞ്ഞില്ലേ.

അതാണ് എന്നെയേറെ ഭയപ്പെടുത്തുന്നതും… അവന്റെ സ്വപ്നം സത്യമായതു പോലെ..!!

അതിനെ ബലപ്പെടുത്താനെന്ന പോലെ ഞാൻ കണ്ട സ്വപ്നവും.

ശരിക്കും ഞാൻ സ്വപ്നം കണ്ട അതേ സമയത്തു തന്നെയാണ് അവിടെ മേഘവിസ്ഫോടനം ഉണ്ടായതും, അതിനെ തുടർന്ന് മിന്നല്‍ പ്രളയം ഉണ്ടായതും.

എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ദൈവം എന്തോ മുന്നറിയിപ്പു തന്നതു പോലെ.  തല പെരുക്കുന്ന പോലെ തോന്നി ആൻലിയക്ക്.

ശരിക്കും അവന് ആപത്ത് പിണഞ്ഞു കാണുമോ… ?

അവളുടെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി.   അവന്‍… അവനിനി… തിരികെ വരില്ലേ…?

അവനൊന്നും സംഭവിച്ചു കാണില്ല. ജെസ്സി പറഞ്ഞതു പോലെ നെറ്റ് വര്‍ക്ക് ശരിയാകുമ്പോൾ അവന്‍ വിളിക്കും  എന്ന് ഹൃദയത്തിന്റെ മറുപാതി  അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

മിന്നൽ പ്രളയത്തിനു ശേഷം പതിമൂന്നാം ദിവസം…

വടക്കന്‍ സിക്കിമിലെ ചുങ്താങ്ങ് എന്ന പ്രദേശം.

മംഗൻ ജില്ലയിലെ ഒരു പട്ടണമാണ്‌  ചുങ്താങ്ങ്.  ലാചെൻ – ലാചുങ് നദികളുടെ സംഗമ സ്ഥാനത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്,  അവിടുന്ന് ഈ രണ്ടു നദികളും സംഗമിച്ച്  ടീസ്റ്റ നദിയായി മാറുന്നു.

ആ പ്രദേശത്തെ നദിയുടെ ചാരെയുള്ള   മലയുടെ മുകളില്‍ തെക്കു ഭാഗത്തായി കുറച്ച് മരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലം…  ഇടയ്ക്കിടെയായി കുറച്ച് വലിയ കല്ലുകൾ നിരന്ന് കിടപ്പുണ്ട് അവിടെ.  അവയ്ക്കിടയിലൂടെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്.  ആ അരുവിയും ഒഴുകി വന്ന് താഴെ ടീസ്റ്റ നദിയിലേക്ക് കൂടി ചേരുന്നു.

വലിയ ഉരുളൻ കല്ലുകളില്‍ ഒരു പറ്റം മനുഷ്യര്‍ നന്നേ അവശരായി ഇരിപ്പുണ്ട്.   ഇത്രയും ദിവസത്തെ വിശ്രമമില്ലാത്ത അലച്ചിലും  വിശപ്പും ദാഹവും കാരണം അവരാകെ തളര്‍ന്നിരിക്കുന്നു.

ജിത്ത്‌ കാലിലെ ബൂട്ട് അഴിച്ച് കാലുകൾ വെള്ളത്തിലേക്ക് ഇറക്കി വെച്ചിരുന്നു .

സ്സ്….

അവന്‍ നാക്ക് കടിച്ച് എരിവ് വലിച്ചു.   വല്ലാത്ത നീറ്റൽ…. പതിമൂന്ന്‌ ദിവസമായി ഇതേ ബൂട്ട് ഇട്ട് നടക്കുന്നു.

മഴ പെയ്ത് നനഞ്ഞും… വെള്ളത്തിലൂടെ നടന്നും…  മണ്ണിൽ പൂണ്ടുപോയും മറ്റും ബൂട്ടിനുള്ളില്‍ കാലുകൾ ആകെ അവിഞ്ഞു ജീര്‍ണ്ണിച്ചിരിക്കുകയാണ്.

അരുവിയിലെ ചെറിയ മീനുകള്‍ അവന്റെ കാലില്‍ വന്ന് കൊത്തുവാൻ തുടങ്ങി.

ആദ്യം കുറച്ച് വേദന തോന്നിയെങ്കിലും പിന്നീട് സുഖം തോന്നി തുടങ്ങി.  കുഞ്ഞു മീനുകളെ കൊണ്ട്‌ കൊത്തിച്ചാല്‍ മുറിവ് ഉണങ്ങും എന്ന്  കുഞ്ഞുന്നാളിൽ അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇപ്പോള്‍ ഫിഷ് സ്പാ, ഫിഷ് പെടിക്യൂർ ഒക്കെ തരംഗം ആയിരിക്കുന്നു. മാളുകളില്‍ വരെ ഇതുണ്ട്.  പാദ സൗന്ദര്യത്തിന് ഇത് ബെസ്റ്റ് ആണത്രെ.

ഒരിക്കൽ നാട്ടിൽ ലീവിന് പോയപ്പോൾ കൂട്ടുകാരുമൊത്ത് എറണാകുളം കറങ്ങാൻ പോയി.  അവിടെ ലുലു മാളിൽ കണ്ടു ഈ ഫിഷ് സ്പാ.

എന്തായാലും  മീനുകള്‍ കാലില്‍ കൊത്തി പറിക്കുമ്പോള്‍ ഒരു സുഖം തോന്നുന്നുണ്ട്.

ഇന്ന് രാവിലെ മുതൽ മഴ അല്പം തോർന്നിട്ടുണ്ട്.  കാറ്റിന്റെ ശക്തിയും കുറഞ്ഞു.  പക്ഷേ നെറ്റ്‌വർക്ക് ശരിയായിട്ടില്ല.

അവൻ അവനെത്തന്നെ സ്വയമൊന്നു നോക്കി.   പതിമൂന്ന്‌ ദിവസമായി ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ തന്നെയാണ്.

മഴയും തണുപ്പും കാരണം കൈ കാലുകളിലെ വിരലുകള്‍ എല്ലാം വിളറി വിണ്ടു കീറിയിട്ടുണ്ട്. അവിടവിടെയായി തൊലിയും പോയി.

ഷേവ് ചെയ്യാതെ മുടിയും താടിയുമൊക്കെ വളര്‍ന്നു.

ഇത്ര ദിവസങ്ങൾ കൊണ്ട്‌ നന്നേ ക്ഷീണിച്ചു.  ഒരു ബ്രെഡും കാൽകുപ്പി വെള്ളവും ആണ് ഒരു ദിവസം ആകെയുള്ള ഭക്ഷണം.

ഇന്നലെ മുതൽ ഒരു ബ്രഡ് എന്നുള്ളത് പകുതിയായി കുറച്ചിട്ടുണ്ട്.   മിക്കവാറും ഒരു പത്ത് – പതിനഞ്ചു  കിലോയെങ്കിലും തൂക്കം കുറഞ്ഞിട്ടുണ്ടാവും.

മഞ്ഞിലും മഴയിലും ചെളിയിലും പെട്ട് ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ എല്ലാം  നനഞ്ഞൊട്ടി ദേഹത്തേക്ക് പറ്റിപ്പിടിച്ചിരിക്കുന്നു.

ഒന്നു മാറ്റി ധരിക്കണമെങ്കിൽ പോലും മറ്റൊന്ന് ഞങ്ങളുടെ ആരുടേയും പക്കല്‍ ഇല്ല.

അവൻ ചുറ്റിനും നോക്കി എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.

ചിലരുടെ കൈയ്യും കാലും ഒടിഞ്ഞിട്ടുണ്ട്…  കോട്ടൺ തുണി കൊണ്ട് വലിച്ചു മുറുക്കി കെട്ടിയിരിക്കുകയാണ്.

ഇവിടുന്ന് താഴെ എത്തിയാൽ മാത്രമേ ട്രീറ്റ്മെന്റ് എടുക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കാനും പറ്റുകയുള്ളൂ.

ഫസ്റ്റ് എയ്ഡ്‌ ബോക്സിൽ ഉണ്ടായിരുന്ന  മെഡിസിൻസ് മിക്കതും കഴിഞ്ഞിട്ടുണ്ട്.

അന്ന് ടൂറിസ്റ്റുകളെ രക്ഷിച്ചപ്പോൾ അവരിൽ മിക്കവർക്കും മുറിവ് പറ്റിയിട്ടുണ്ടായിരുന്നു, അവർക്ക് വെച്ചുകെട്ടിയും, കഴിക്കാൻ കൊടുത്തും ഇൻജെക്ട് ചെയ്തും മെഡിസിൻസ് എല്ലാം തന്നെ തീർന്നു.

ഇപ്പോൾ എല്ലാവരും വേദന സഹിച്ചു പുടിച്ചു നടക്കുകയാണ്.  മുറിവ് ഉണങ്ങാൻ മരുന്നോ ഒരു പെയിൻ കില്ലറോ പോലുമില്ല.  മിക്കവരുടെയും മുറിവുകൾ വൃണം ആയിട്ടുണ്ട്.

നേരാം വണ്ണം ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ദിവസങ്ങളായി. കൈയ്യിൽ  അവശേഷിച്ചിരുന്ന ഭക്ഷണം… കഴിഞ്ഞ ദിവസങ്ങളിൽ കൂടെയുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്കു കൂടി പങ്ക് വെച്ചപ്പോൾ തീര്‍ന്നു പോയി.

കുറച്ച് ചാവലും ദാലും (അരിയും പരിപ്പും) ബാക്കി ഇരിപ്പുണ്ട്.  പട്ടാളക്കാരുടെ പ്രധാന ഭക്ഷണം.  പക്ഷേ അതൊന്നു വേവിച്ച് എടുക്കണമെങ്കിൽ ഈ മഴയത്ത് നടക്കുകയും ഇല്ല.

കാട്ടില്‍ ആണ് ഇപ്പോൾ ഉള്ളതെങ്കിലും ഉണങ്ങിയ വിറകോ… സ്ഥലമോ… എവിടെ കിട്ടാനാണ്. ‌

റേഷന്‍ എത്തിക്കാന്‍ കാലാവസ്ഥ അനുകൂലം അല്ലാത്തതിനാൽ ഉടനേ കഴിയില്ല എന്നാണ് സൈനിക അധികൃതര്‍ താഴെ നിന്നും അറിയിച്ചതെന്ന് ചീഫ് പറഞ്ഞു.

ഈ നില തുടർന്നാൽ വെള്ളപ്പൊക്കത്തിൽ പെടാതെ മിക്കവാറും പട്ടിണി കിടന്നു തന്നെയാവും ഞങ്ങളുടെ അന്ത്യം.

അന്നാ കുട്ടിയെ രക്ഷപ്പെടുത്തിയപ്പോൾ
കൈമുട്ടില്‍ കമ്പ് കുത്തിക്കൊണ്ട്‌ മുറിഞ്ഞത് ഇപ്പോൾ വിങ്ങി വീര്‍ത്തിട്ടുണ്ട്.  താഴെ ബേസില്‍ എത്തുമ്പോഴേക്കും ഇതു പഴുത്ത് ജീര്‍ണ്ണിക്കാനാണ് സാധ്യത.  ദേഹത്ത് ഈ മുറിവു  കൂടാതെ അവിടിവിടെയായി വേറെയും അനവധി മുറിവുകള്‍ ഉണ്ട്.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇത്രയും ദിവസങ്ങൾ എങ്ങനെ കഴിച്ചു കൂട്ടി എന്നോര്‍ക്കുമ്പോള്‍  അതിശയം തോന്നി.

കടന്നുപോയ ദിനങ്ങളെ  കുറിച്ച് ഓര്‍ത്തപ്പോൾ ദൈവത്തോട് നന്ദി പറഞ്ഞു ജിത്ത്.  ജീവൻ എടുക്കാതെ തിരിച്ചു നൽകിയതിൽ.

ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്ത ദിനരാത്രങ്ങൾ ആണ്‌ കഴിഞ്ഞു പോയത്… ഓരോ നിമിഷവും മരണത്തെ മുന്നില്‍ കണ്ടാണ് തള്ളി നീക്കിയത്.
കണ്‍മുന്നില്‍ എത്രയോ ജീവൻ നഷ്ടപ്പെടുന്നത് ഒന്നും ചെയ്യാനാവാതെ വെറും നിസ്സഹായനായി നോക്കി നിന്നു.

ഇനിയും എത്രനാള്‍ ഇങ്ങനെ തുടരണം എന്നറിയില്ല.  മുന്നോട്ടുള്ള യാത്രയിൽ എന്തൊക്കെയാവും കാത്തിരിക്കുന്നത് എന്നും അറിയില്ല.

ഇങ്ങോട്ട് മല കയറുമ്പോള്‍  കൂടെയുണ്ടായിരുന്നവരിൽ ചിലർ ഇപ്പോൾ  തിരിച്ചിറങ്ങുമ്പോള്‍ കൂടെയില്ല.

അവരുടെ ഭാര്യമാർ… മക്കള്‍… അമ്മ… അച്ഛൻ…  അവരെല്ലാവരും എങ്ങനെ സഹിക്കും ഈ വാര്‍ത്ത.

അതുപോലെ തന്നെയായിരിക്കില്ലേ വീട്ടിലേയും അവസ്ഥ.  അമ്മയും പൊന്നുവും അവിടെ വേഥുവോടെ ഇരിക്കുകയാവും ഇപ്പോൾ… എന്റെ വിവരം ഒന്നും അറിയാതെ.

അവളോ… ?

അവളും അങ്ങനെ ആയിരിക്കില്ലേ….

ആ ഓർമ്മയിൽ പോലും അവനിൽ ഇതുവരെയില്ലാത്ത ഒരു നോവുന്നർന്നു.

അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും…  ഇപ്പോൾ ഇവിടുത്തെ വാർത്തകൾ പത്രത്തിലും ടീവിയിലും വന്നിട്ടുണ്ടാവും. അപ്പോൾ അവളും അറിഞ്ഞിട്ടുണ്ടാവും.

നീയിപ്പോൾ ഏതവസ്ഥയിൽ ആയിരിക്കുമെന്നും എനിക്കറിയാം പെണ്ണേ.  എന്നെ കാണാതെ… എന്റെ വിവരം ഒന്നും അറിയാതെ…  നീ അവിടെ മരിച്ച് ജീവിക്കുകയായിരിക്കും എന്നും അറിയാം.

അതാണ് പെണ്ണേ എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്…

ഒരു തവണയെങ്കിലും അവളോടൊന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഞാൻ ഇവിടെ സേഫാണെന്ന് അവളെ അറിയിക്കാമായിരുന്നു.

“ലിയാ… നീയില്ലാതെ വയ്യ പെണ്ണേ… നിന്റെ ഓര്‍മ്മകളാണ്‌ ഇവിടെ ഏതവസ്ഥയിലും എന്നെ ഇടറാതെ… വീഴാതെ… മുന്നോട്ടു നയിക്കുന്നത്.  നീയില്ലായ്മയിൽ ആണ്‌ പെണ്ണേ….  നിന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നൂ എന്ന് തിരിച്ചറിയുന്നത്.”

അയന…..✍️

തുടരും…. @

തൂ മഞ്ഞുപോലെ…💞- 13

Post Views: 36
2
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.