Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മക്കയും മദീനയും 
അനുഭവം കഥ നര്‍മം സൗഹൃദം

മക്കയും മദീനയും 

By Shaheera K VAugust 25, 202422 Comments2 Mins Read167 Views
Bookmark Now
Please login to bookmark Close

No account yet? Register

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്. ഇനി അഥവാ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തീർച്ചയായും മനപൂർവ്വമാണ്. ഇതിലെ കഥാപാത്രങ്ങൾ ഇതു വായിച്ചു കഴിഞ്ഞാൽ എന്നെ പഞ്ഞിക്കിടില്ല എന്നു പ്രതീക്ഷിക്കുന്നു.)

ആമിനത്താത്ത ആകെ ഹാലിളകി നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച തൻ്റെ ഒറ്റമോളുടെ മംഗലം കഴിഞ്ഞതാണ്. അതിന്റെ വിരുന്നും ശേഷമുള്ള സൽക്കാരങ്ങളുമെല്ലാം കഴിഞ്ഞ് ബന്ധുക്കളും മറ്റു വിരുന്നുകാരുമെല്ലാം പോയിട്ട് വീട് ഇന്നാണ് ഒന്നൊഴിഞ്ഞത്. ആകെ അലങ്കോലമായി കിടക്കുന്ന വീടാകെ ഒതുക്കി അടിച്ചു തുടച്ചു കഴിഞ്ഞപ്പോളേക്കും വൈകുന്നേരമായി. ഒന്നു നടു നിവർത്താൻ തുടങ്ങിയപ്പോഴാണ് ആരോ കോളിങ് ബെൽ അടിച്ചത്.

“പണ്ടാരമടങ്ങാൻ ആരാണ് മനുഷ്യനെ എടങ്ങേറാക്കാൻ” എന്നും മനസ്സിൽ പ്രാകിക്കൊണ്ട് ആമിനത്താത്ത വാതിൽ തുറന്നു. അതാ മോളും പുയ്യാപ്പിളയും…

“സർപ്രൈസ്… ഞങ്ങളിന്നു നിൽക്കാൻ വന്നതാ ഉമ്മാ….”

മോളുടെ ഡയലോഗ് കേട്ടപ്പോൾ ‘എന്തായാലും ഇതൊരൊന്നന്നര സർപ്രൈസ് ആയി’ എന്ന് പാവം ഉമ്മ മനസ്സിൽ പറഞ്ഞു പോയി.

എന്തായാലും അവർക്കുള്ള ബിരിയാണിയും ചിക്കൻ പൊരിച്ചതുമെല്ലാം തയ്യാറാക്കിയ ആമിനത്താത്ത വേഗം ഭക്ഷണം കഴിച്ചു കിടക്കാമെന്നും കരുതി മക്കളെ വിളിച്ചു കഴിക്കാനിരുന്നു. അപ്പോളാണ് പുയ്യാപ്പിളക്കൊരു ഫോൺ കോൾ.

“ആടാ… ഞാനിവിടെ ഓളെ വീട്ടിലുണ്ട്. ങേ… അതിനെന്താ… ഇങ്ങോട്ടു പോരേ…”

എന്നൊക്കെ പറയുന്നതുംകേട്ട് ആമിനത്താത്ത മോളെ നോക്കി. മോൾക്കും ഒന്നും മനസ്സിലായില്ലെന്നു തോന്നുന്നു.

ഫോൺ വെച്ച പുയ്യാപ്പിള “അതെന്റെ ചങ്ങായിയാ ഉമ്മാ… അവൻ ഇന്ന് ഗൾഫീന്നെത്തിയേ ഉള്ളൂ. കല്യാണത്തിനു കൂടാൻ പറ്റാത്ത വിഷമം തീർക്കാനാ… ഞാൻ ഇങ്ങോട്ടു പോന്നോളാൻ പറഞ്ഞു കുഴപ്പമില്ലല്ലോ ഉമ്മാ?”

“ഹേയ്… അതിനെന്താ മോനേ… അവനിങ്ങോട്ടു പോന്നോട്ടേ. മോൻ്റെ ചങ്ങായിമാർ നമ്മുടെ മക്കൾ തന്നെയല്ലേ?” എന്നു പറഞ്ഞെങ്കിലും അവരുടെ മനസ്സിൽ കല്യാണ രാത്രിയിൽ മരുമകൻ്റെ ചങ്ങായിമാർ ഒപ്പിച്ച പണികൾ ഓർത്തപ്പോൾ കാലിന്റെ പെരുവിരലിൽ കൂടി ദേഷ്യം പുറപ്പെട്ടു. പാവം അതിന്റെയൊക്കെ ബാക്കിപത്രം ഇന്നും വൈകീട്ടോടെയേ വൃത്തിയായി കിട്ടിയിട്ടുള്ളൂ.

അങ്ങനെ ചങ്ങായിനെ കാത്തു നിന്നു കാത്തു നിന്നു ആമിനത്തിത്താത്താടെ വിശപ്പും പോയി ഉറക്കവും പോയി. ഒന്നു കിടന്നാൽ മതിയെന്നായി പാവത്തിന്.

പിന്നേയും കുറേ നേരം കഴിഞ്ഞപ്പോൾ അതാ മുറ്റത്തൊരു കാറിന്റെ ശബ്ദം. പോയി വാതിൽ തുറന്നപ്പോൾ ഒരു കാറിൽ നിന്നും അഞ്ചാറു പേർ പുറത്തിറങ്ങി. അതോടെയാണ് ആമിനത്താത്താക്ക് ഹാലിളകിയത്. ഒരു രണ്ടു പേരൊക്കെയാണെങ്കിൽ പോട്ടെ… ഇത് ഇവർക്കെല്ലാവർക്കുമുള്ള ഭക്ഷണം താനെങ്ങനെ ഒപ്പിക്കും എന്നോർത്തപ്പോൾ പാവത്തിന്റെ തലയിലെ ഫിലമെന്റ് അടിച്ചു പോയി. എന്നാലും പുറത്തേക്കു നല്ലൊരു ചിരിയോടെ അവരെ അകത്തേക്കിരുത്തി ആമിനത്താത്ത.

“നല്ല വിശപ്പുമ്മാ… വേഗം ഭക്ഷണം വിളമ്പ്…”

മൂന്നു പേർക്കു വേണ്ടി ഉണ്ടാക്കിയ ഭക്ഷണം മുഴുവൻ ആമിനത്താത്ത അവർക്കു വിളമ്പി. പരസ്പരം സംസാരിച്ചും കളിയാക്കിയും അവരങ്ങനെ കഴിച്ചു കൊണ്ടിരിക്കുകയാണ്.

“ഇതൊന്ന് കഴിഞ്ഞിട്ട് വേണം മനുഷ്യന് കിടക്കാൻ” എന്നുള്ളിൽ പിറുപിറുത്ത് ആമിനത്താത്ത അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവസാനം തീൻമുറിയിലേക്കെത്തി നോക്കിയപ്പോളതാ ഒരു ‘ചങ്ങായി’ ഭക്ഷണം വിളമ്പിയ പാത്രം തുടച്ചു വൃത്തിയാക്കുന്നു. ആമിനത്താത്താനെ കണ്ടപ്പോൾ അവൻ “അതേ ഉമ്മാ… വിളമ്പിയ പാത്രം തുടച്ചു വൃത്തിയാക്കി കഴിച്ചാൽ മക്ക വൃത്തിയാക്കിയ കൂലിയാണത്രേ… അതാ”

ആമിനത്താത്താടെ ക്ഷമക്കും ഒരതിരില്ലേ… മൂപ്പത്തി നേരെ അടുക്കളയിൽ കയറി ആ ബിരിയാണിച്ചെമ്പെടുത്തു മേശപ്പുറത്തു കൊണ്ടു വെച്ചു. എന്നിട്ടും പറഞ്ഞു “ദാ… മക്കളേ… ഇനി ഇതാ ഈ മദീന കൂടി ഒന്നു വൃത്തിയാക്കിക്കോ….”

ആ ചങ്ങായിമാർ പിന്നെ ആ വീടിന്റെ ഏഴയലത്തു പോലും വന്നിട്ടില്ലെന്നാണ് കേട്ടുകേൾവി….

Post Views: 24
8
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

22 Comments

  1. Sujatha nair on September 25, 2025 7:20 AM

    പണികൾ ഒതുക്കി ഒന്ന് നടു നിവർത്താൻ തുടങ്ങുമ്പോൾ പണി എടുപ്പിച്ച് നടു ഒടിക്കാൻ എത്തുന്ന ചില ഗോസ്റ്റുകൾ ഉണ്ട്.. 😀😆നന്നായി എഴുതി.. 👌🏻👌🏻👌🏻👌🏻രസകരം 👍🏻

    Reply
    • Rani Zain on September 25, 2025 11:49 AM

      😂😂അല്ല പിന്നെ

      Reply
    • Jauhara on September 25, 2025 6:45 PM

      😀😀😀super

      Reply
  2. Rani Zain on September 24, 2025 11:21 PM

    നന്ദീ ട്ടോ…കുറേ നാളായി എഴുതിയിട്ട്. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു.

    Reply
  3. Joyce on September 24, 2025 7:18 PM

    രസകരം.😀😀😀
    ആഹാ… മക്ക മാത്രം പോരല്ലോ… മദീനയും വേണം. നല്ല humour sense, എഴുത്തിൽ തെളിഞ്ഞു. നർമം പോരട്ടെ. പൊതുവെ സ്ത്രീകൾ നർമം എഴുതാൻ പിന്നിലെന്നൊരു ചീത്ത പേരുണ്ട്. അത് പൊളിക്കണം നമുക്ക് .
    Super, 👏👏👏

    Reply
  4. Sunandha on September 24, 2025 2:14 PM

    😄😄

    Reply
    • Rani Zain on September 25, 2025 11:49 AM

      😂

      Reply
  5. മിനി സുന്ദരേശൻ on September 24, 2025 1:22 PM

    ആമിനാ താത്തായുടെ ക്ഷമക്കും ഒരതിരില്ലേ…… രസകരം😄👍

    Reply
    • Rani Zain on September 25, 2025 11:50 AM

      മകളാണെന്നു കരുതി എന്തും ആകാമെന്നാ😀

      Reply
  6. Nishiba M on August 29, 2024 7:52 PM

    അതു കലക്കി..😀

    Reply
    • Rani Zain on September 25, 2025 11:51 AM

      😉

      Reply
  7. Suma Jayamohan on August 29, 2024 4:17 PM

    അതു നന്നായി😃😃😃

    Reply
    • Rani Zain on August 29, 2024 9:53 PM

      നന്ദി…😊

      Reply
      • Suma Jayamohan on September 24, 2025 2:15 PM

        പണ്ടു വായിച്ചിരുന്നു. അങ്ങനെ തന്നെ വേണം ആമിനത്താത്ത😀

        Reply
        • Rani Zain on September 25, 2025 11:56 AM

          ആമിനത്താത്ത തഗ്ഗാണെന്നേ…🙂

          Reply
  8. Sreeja Ajith on August 29, 2024 2:47 PM

    🤓🤓

    Reply
    • Thara Subhash on September 24, 2025 9:47 PM

      രസിച്ചു വായിച്ചു. ആർക്കും റിലേറ്റു ചെയ്യാൻ കഴിയുമ്പോലെ നർമ്മം കൈകാര്യം ചെയ്യുന്നതൊരു സിദ്ധിയാണ്. ഒട്ടും lengthy അല്ല എന്നതും എടുത്തു പറയേണ്ടതാണ്.👏👏👏

      Reply
      • Rani Zain on September 25, 2025 11:59 AM

        നന്ദി…ഇങ്ങനെ നന്നാവും എന്നൊന്നും എഴുതുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല❤️

        Reply
    • Rani Zain on September 25, 2025 11:56 AM

      😄😄

      Reply
  9. sabira latheefi on August 25, 2024 1:52 PM

    🤣🤣🤣

    Reply
    • Rani Zain on August 25, 2024 3:06 PM

      🫠

      Reply
      • Rani Zain on August 29, 2024 9:53 PM

        😄😄

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.