Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വധു നഴ്‌സാണ്
കഥ ജോലി പ്രണയം സാമൂഹ്യപ്രശ്നങ്ങൾ

വധു നഴ്‌സാണ്

By Soumya MuhammadAugust 31, 2024Updated:September 25, 20247 Comments4 Mins Read186 Views
Bookmark Now
Please login to bookmark Close

No account yet? Register

“ആ പെണ്ണ് ഏതാണ്?”

നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് കവലയിൽ ബസിറങ്ങി റോഡിന്റെ ഓരം ചേർന്നു അവൾ നടക്കുമ്പോൾ പിന്നിൽ ദാമുവേട്ടന്റെ ചായക്കടയിലിരുന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു.

“അത്‌ ആ കുഞ്ഞർമാനിക്കാടെ മൂത്ത പെണ്ണാണ്.”

“ഓ.. ഇവളീ നേരം വെളുക്കണേനും മുന്നേ എങ്ങോട്ട് പോയി വരുന്നു?”

“അവള് നഴ്സിംഗിനല്ലയോ പഠിച്ചത്. കഴിഞ്ഞയാഴ്ച പട്ടണത്തിലെ പ്രൈവറ്റ് ആസ്പത്രീല് ഉദ്യോഗത്തിന് കേറി. രാത്രി ജോലിയും കഴിഞ്ഞ് പോകണ പോക്കാണ്!”

“ഓ… ഈ പ്രായം വന്ന പെൺപിള്ളേരെയൊക്കെ രാത്രി പറഞ്ഞ് വിട്ടിട്ട് വീട്ടിലിരിക്കുന്ന തന്തേനേം തള്ളേനേം പറഞ്ഞാൽ  മതിയല്ലോ!”

“അഷ്ടിക്കു വകയില്ല ല്ലോ, പിന്നെന്തു ചെയ്യും?”

രാവിലേ എട്ടുമണി നേരത്ത് കടയിലിരുന്ന് ചായയോടൊപ്പം പത്ര വായനേം അല്ലറ ചില്ലറ ഏഷണീം പരദൂഷണോം പറഞ്ഞു കൊണ്ടിരിക്കുന്ന സദസ്സിനിടയിലേക്ക് അവർ പറഞ്ഞ സംസാരം പാതിയും കേട്ടു കൊണ്ടാണ് ഞാൻ കടന്നു ചെന്നത്.

വെറും ഇരുപത്തിരണ്ടു വയസ്സ് പ്രായമുള്ള അവളെ തല നരച്ച അവരിൽ പലരും നോക്കുന്നത് കണ്ട് ഞാൻ അമ്പരന്നു പോയി. രാത്രി ജോലി കഴിഞ്ഞ് വരുന്ന ഏതോ ഒരു അഭിസാരികയെ നോക്കുന്നത് പോലുള്ള അവരുടെ മുഖത്തെ ഭാവം കണ്ട് എനിക്ക് സങ്കടവും ദേഷ്യവും വന്നു.

പണ്ടേ ഞാൻ മുഹബത്ത് ഉള്ളിലൊളിപ്പിച്ച പെണ്ണാണ് അവൾ. ഇതുവരേക്കും ഇഷ്ടം തുറന്ന് പറയാൻ പറ്റിയിട്ടില്ല. കാര്യം ഞാൻ ഈ നാട്ടിലെ വലിയ ഉശിരൻ ആണേലും എനിക്ക് അവളെ കാണുമ്പോൾ മുട്ട് വിറക്കും. എങ്ങനെയെങ്കിലും ഉമ്മാന്റെ കയ്യും കാലും പിടിച്ച് വാപ്പാനേം സമ്മതിപ്പിച്ച് അവളുടെ വീട്ടിൽ ചെന്ന് കല്യാണം ആലോചിക്കാമെന്നു കരുതിയിരുന്നപ്പോഴാണ് അവളുടെ ഈ ജോലീം അതും പോരാഞ്ഞ് നൈറ്റ്‌ ഡ്യൂട്ടീം.

മൂന്നു കൊല്ലം മുന്നേ വീട്ടിൽ മാമാടെ മോന് കല്യാണം ആലോചിക്കുമ്പോൾ വാപ്പ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. “പെണ്ണ് നഴ്‌സ്‌ ആണത്രെ! എന്തായാലും രാത്രി ജോലിക്ക് പോകേണ്ടി വരില്ലേ?

അത്‌ കേട്ട്  അമ്മായീം പറഞ്ഞു, “എന്നാൽ പിന്നെ വേറെ പെണ്ണ് നോക്കാം ”

അന്ന് അത്‌ കേട്ടപ്പോൾ ഇപ്പോഴും “നേരം വെളുത്തില്ലേ നിങ്ങൾക്ക്” എന്നും ചോദിച്ച് ഞാൻ അവിടെയൊരു യുദ്ധം തന്നെ നടത്തീരുന്നു. കല്യാണചെക്കനാണെങ്കിൽ പൂവമ്പഴം പോലുള്ള മൊഞ്ചത്തി പെണ്ണിനെ കണ്ടിട്ട് ആലോചന വേണ്ടെന്നു വെക്കാനും പറ്റണില്ല. ഒടുവിൽ പെണ്ണ് നഴ്സിംഗ് ജോലി ഉപേക്ഷിച്ചാൽ കെട്ടാമെന്നുള്ള ഒരു ഔദാര്യം അവർക്ക് നേരെ വെച്ചു നീട്ടി. എന്റെ മോൾക്ക് ഞാൻ വേറെ ചെക്കനെ നോക്കിക്കൊള്ളാമെന്ന് പെണ്ണിന്റെ ഉപ്പയും നിങ്ങളെ കെട്ടാൻ വേണ്ടി ഞാനെന്റെ പ്രൊഫഷൻ ഉപേക്ഷിക്കില്ലെന്ന് പെണ്ണും ഉശിരൊട്ടും ചോരാതെ പറഞ്ഞു കൊണ്ട് ചെക്കൻ കൂട്ടരെ ആട്ടി പുറത്താക്കി.

മാസം മൂന്ന് തികയുന്നേനും മുന്നേ അവളെ നല്ലൊന്നാന്തരം ഒരു ചെക്കൻ വന്നു കെട്ടി കൊണ്ട് പോവുകയും അമ്മായീടെ മോൻ പിന്നെയും ഒരു രണ്ടു കൊല്ലം കൂടി ചേലുള്ള പെണ്ണിനെ തപ്പി നടക്കുകയും ചെയ്തു.

അവളെന്റെ കണ്ണിൽ നിന്നും മായുന്നത് വരെ ഞാൻ നോക്കി നിന്നു. നേരം വെളുത്ത ഈ നേരത്ത് ഞാനിവിടെ വന്നത് തന്നെ അവളെ കാണാനാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയാണെങ്കിലും നല്ല ചൊടിയും ചുണയുമുള്ള കുട്ടിയാണ്. നന്നായി പഠിക്കുമായിരുന്നിട്ടും വീട്ടിലെ കഷ്ടപ്പാട് കാരണം വേഗം ജോലി കിട്ടുന്ന മേഖലയായത് കൊണ്ടാണ് അവളിത് തിരഞ്ഞെടുത്തത്. നിത്യ രോഗിയായ ഉപ്പാക്കും അനിയത്തിമാർക്കും ആശ്വാസമാകണമെന്ന് അവൾ ആശിച്ചു കാണും.

“എന്താണിവിടെ രാവിലെ തന്നെ വല്ലാത്തൊരു ചർച്ച…”

ഒരു ചായ കുടിക്കാനെന്നുള്ള മട്ടിൽ ഞാൻ കടയിലേക്ക് കയറി സദസ്സിന് നടുവിലിരുന്നു.

“ഏയ്‌… ഞങ്ങള് വെറുതെ ഈ പെണ്പിള്ളേരുടെ രാത്രി ജോലിയെ കുറിച്ച് പറയുകയായിരുന്നു. പകല് പോകാൻ പറ്റുന്ന ജോലിക്ക് പോയാൽ പോരേ ഇവളുമാർക്ക്”

കോയാൻ ഹാജി തലയിലെ തൊപ്പിയിലമർത്തി കസേരയിലേക്കൊന്നമർന്നിരുന്നു.

“അത്‌ ശരി… നിങ്ങൾ പണ്ട് ഒരു പറ്റം മുക്രിമാരും മുസ്‌ല്യാക്കന്മാരും പെണ്ണുങ്ങള് ഒരു നേരത്തും വീട്ടീന്ന് പുറത്തിറങ്ങരുത് എന്നായിരുന്നു പ്രസംഗിച്ചു നടന്നത്. എത്ര കാലം നല്ല കഴിവുള്ള ഒരു തലമുറയെ നിങ്ങൾ അക്ഷരാഭ്യാസം കൊടുക്കാതെ വീട്ടിൽ തളച്ചിട്ടു?”

ഞാൻ എന്റെ ശബ്ദം കഴിയുന്നതും ശാന്തമാക്കി ചോദിച്ചു.

“ആഹ്… അത്‌ പിന്നെ, ഇസ്ലാമില് അങ്ങനെ കുറച്ച് ചിട്ടകളും വട്ടങ്ങളുമൊക്കെയുണ്ട്.”

അയാൾ ചുണ്ടു കൂർപ്പിച്ചു.

“ഇതൊന്നും ഇസ്ലാമിലെ ചിട്ടകൾ അല്ല. നമ്മൾ കുറെ മനുഷ്യരായിട്ട് ഉണ്ടാക്കിയെടുത്തതാണ്. പ്രവാചകന്റെ കാലത്ത് സ്ത്രീകൾ നമസ്കാരത്തിനായി പള്ളിയിൽ പ്രവേശിച്ചിരുന്നു. അന്ന് യുദ്ധത്തിൽ വരെ പങ്കെടുത്ത സ്ത്രീകളെ കുറിച്ച് ഹാജിയാർക്കു ഞാൻ പറഞ്ഞു തരേണ്ടല്ലോ… അല്ലേ? പിന്നെ സൃഷ്ടിപരമായ വ്യത്യാസങ്ങൾ കൊണ്ട് ആണിനും പെണ്ണിനും പടച്ചോൻ വ്യത്യസ്തമായ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത് എന്നു മാത്രം. മാനവും മര്യാദക്കും ജീവിക്കുന്ന പെൺപിള്ളേരെ  അവളുടെ വേഷത്തിലേക്കും മാറിലേക്കും നോക്കി വെള്ളമിറുക്കുന്ന നിങ്ങൾക്കൊക്കെ ഇസ്ലാമിനെ കുറിച്ച് പറയാൻ എന്ത് അധികാരം? എന്ത് അവകാശം?”

എന്റെ ശബ്ദം ഉയരുന്നത് കണ്ട് ഒന്നും മിണ്ടാതിരിക്കുന്ന അദ്ദേഹത്തിന്റെ കൂടെയുള്ള ദാമു ചേട്ടനേം ഇസ്മായിൽ സാഹിബിനെയും വർഗീസ് ചേട്ടനേം നോക്കി ഞാൻ തുടർന്നു.

“നിങ്ങൾക്കൊക്കെ രാത്രി നെഞ്ചുവേദന വന്നാലോ പനി കൂടിയാലോ എന്തിന് വയറ്റീന്ന് പോകാതേം മൂത്രം പോകാതേമൊക്കെ വന്നാൽ ഈ പറയുന്ന നഴ്‌സുമാര് തന്നെ വേണം. അതിനൊക്കെ ഇവരെ കൊള്ളാം. പക്ഷേ സ്വന്തം കുടുംബത്തീന്ന് ആരും ഈ പണിക്ക് പോകാനും പാടില്ല.. അത്‌ കൊള്ളാം. നല്ല ന്യായം. പിന്നെ ഇന്നത്തെ കാലത്ത് അഷ്ടിക്കു വകയില്ലാത്തവർ മാത്രമല്ല ഈ ജോലിക്ക് പോകുന്നത്. മറ്റുള്ളവരെ സേവിക്കുക, സഹായിക്കുക എന്നുള്ള ഒടുങ്ങാത്ത മോഹവുമായി നടക്കുന്ന ഈ ജോലിയെ അത്രയും നെഞ്ചോടു ചേർത്ത ഏറെ മിടുക്കികളും മിടുക്കന്മാരുമാണ്  ഇന്ന് ഈ മേഖലയിൽ ഉള്ളത്. കാലം ഒരുപാട് മാറിയിട്ടും നിങ്ങളൊന്നും ഇനിയും ഇതൊന്നും അറിഞ്ഞില്ല ല്ലോ… കഷ്ടം!”

കുടിച്ചു തീർത്ത ചായ ഗ്ലാസ്സ് മേശപുറത്തേക്ക് വച്ച് ഇരച്ചു വന്ന എന്റെ ദേഷ്യത്തെ നിയന്ത്രിച്ച് ഞാൻ അവരെയൊന്നു നോക്കി. പിന്നെ അവിടുന്ന് എഴുന്നേറ്റ് പുറത്തേക്കു നടന്നു.

“ഇന്ന് എന്തായാലും അവളോട് ചോദിക്കണം. ഞാൻ പെണ്ണാലോചിച്ച് വീട്ടിലേക്കു വരട്ടെയെന്ന്. ഇനിയും വൈകിയാൽ ശരിയാകില്ല! പെണ്ണിനെ വേറെ ആരേലും കെട്ടി കൊണ്ടു പോകും. ഇന്നിതിന് ഒരു തീരുമാനം ഉണ്ടാക്കണം!”

ഒരു ചെറു ചിരിയോടെ ഞാനെന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഖൽബിൽ മുഹബത്തിന്റെ മുന്തിരിച്ചാറ് പതയുന്നുണ്ടെങ്കിലും ചെറിയൊരു നെഞ്ചിടിപ്പോടെ അവൾ പോയ വഴിയിലേക്ക് ഞാൻ  ഒരു നിമിഷം നോക്കി നിന്നു. പിന്നെ ആ രാത്രിജോലിക്കാരിയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി ഞാൻ അവൾക്കു പിന്നാലെ വണ്ടി തിരിച്ചു.

Post Views: 48
6
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

7 Comments

  1. Joyce Varghese on October 5, 2025 1:09 AM

    അസ്സലായി എഴുത്ത്. 👌❤️
    അസുഖം എപ്പോൾ വരും എന്നൊന്നുമില്ലല്ലോ. അപ്പോൾ ഡോക്ടറും നഴ്സും വേണം. ഇരട്ടനീതിയെ കുറിച്ചുള്ള എഴുത്ത് അഭിനന്ദാർഹം. 👏

    Reply
  2. Shreeja R on September 4, 2024 9:28 PM

    ❤️❤️👍

    Reply
  3. Nisha Sidhique on September 4, 2024 11:19 AM

    ❤️❤️❤️

    Reply
    • Shreeja R on October 5, 2025 8:01 AM

      👍👍

      Reply
  4. Neethu V. R on August 31, 2024 8:26 PM

    ❤️❤️

    Reply
    • Suma Jayamohan on October 5, 2025 9:17 AM

      ഇന്നും ചിലയിടങ്ങളിൽ നഴ്സുമാർക്ക് അയിത്തം കല്പിച്ചിട്ടുണ്ട്.
      നല്ല കഥ👌🌹❤️

      Reply
  5. sabira latheefi on August 31, 2024 4:04 PM

    👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.