ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഓണക്കാലം ഓർമ്മിപ്പിച്ചു വയ്ക്കാനൊരു മണിച്ചേപ്പ് അല്ലെ നമ്മുടെ ഹൃദയം.
ഞാൻ പറയാൻ പോകുന്നത് ബാല്യത്തിൽ നിറങ്ങളിൽ ചാലിച്ച എന്റെ ഓണ കാലത്തെ കുറിച്ചാണ്..
നിറങ്ങൾ കുറവായിരുന്നുവെങ്കിലും ആ കാലത്തെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഓല മേഞ്ഞ വീട്ടിൽ അതും ചോർന്നു ഒലിച്ചും ഈർപ്പവും നിറഞ്ഞു നിൽക്കുന്ന വീട്. കർക്കിടത്തിൽ കലി തീർത്തു പോയി. പുതു മലയാള വർഷത്തെ വരവേറ്റ് ഓണം ഇങ്ങ് എത്തി. എത്ര ദാരിദ്ര്യം ആയാലും ആ ഓണാനാളുകൾ സന്തോഷത്തിന്റെതാണ്.. കൂട്ടുകാർ ഒത്തു പറമ്പിൽ പോയി പൂക്കൾ പറിച്ചു കൊണ്ട് വന്നു പൂക്കളം ഇട്ട് സ്കൂളിലേക്ക് ഒറ്റ ഓട്ടമാണ്.
സ്കൂൾ അടക്കുന്നതിന് മുൻപ് സ്കൂളിൽ ഓണാഘോഷ പരിപാടി ഉണ്ടാകും. പൂക്കളവും ഓണ സദ്യയും ഉണ്ടാകും അന്നത്തെ ഓണപിരിവ് 50 രൂപ ആയിരിക്കും. അത് കൊടുക്കാൻ ഉള്ള ത്രാണി വീട്ടിൽ ഇല്ലാത്തത് കൊണ്ട് വെളുപ്പിനെ എഴുന്നേറ്റ് പോയി പൂ പറിക്കും. ചെമ്പരത്തി, ചെത്തി, കോളാമ്പി, കൃഷ്ണ കീരിടം, വാടാമല്ലി , കാക്ക പൂ .. അതൊക്കെയും കവർ നിറയെ കൊണ്ട് പോകും. ഓണ സദ്യക്ക് വേണ്ടി എന്തെങ്കിലും കൊടുക്കണം. രണ്ട് തേങ്ങ കൊണ്ട് പോയി കൊടുക്കും. അല്ലാതെ എനിക്ക് എന്ത് ചെയ്യാൻ പറ്റും.
പൂക്കളം തീർക്കാൻ എന്നെ കൂടെ കൂട്ടില്ല ആരും പൈസ കൊടുത്തു വാങ്ങിച്ചു കൊണ്ട് വന്നവർക്കാണ് ഡിമാൻഡ്. ഞാൻ കൊണ്ട് വന്ന പൂക്കൾ കൊള്ളില്ല എന്ന് പറഞ്ഞു . വലിച്ചെറിഞ്ഞു കളഞ്ഞു. അത് എന്നെ വളരെയധികം വേദനിപ്പിച്ചു. ഈ അനുഭവം നടക്കുന്നത് ആറിൽ പഠിക്കുമ്പോഴാണ്. എന്തോ അറിയാതെ കരഞ്ഞു പോയി. ഇത് കണ്ട ഒരു ചേട്ടൻ വന്നു .
എന്താടാ പറ്റിയെ ഒന്നില്ല പൂക്കളം തീർക്കാൻ കൂട്. അത് പൈസ കൊടുത്തു വാങ്ങി കൊണ്ട് വന്നവർ മതി എന്നു പറഞ്ഞു ഞാൻ പറിച്ച പൂ ഒന്നും എടുത്തില്ല. പോട്ടെ നോക്കട്ടെ നീ കൊണ്ട് വന്ന പൂവ്. കൊറേ ഉണ്ടല്ലോ നമ്മുക്ക് ഇത് വച്ചു പൂക്കളം തീർക്കാം എന്താ..
ആ ചേട്ടൻ കൂട്ടുകാരെ വിളിച്ചു അവര് തീർത്ത പൂക്കളത്തിൽ ഞാൻ കൊണ്ട് വന്ന പൂവും ഇടം പിടിച്ചു. എന്റെ എല്ലാം സങ്കടങ്ങളും മാറ്റിയ ആ ചേട്ടന്റെ പേര് അറിയില്ല മുഖം ഓർത്തു എടുക്കാൻ ശ്രമിക്കാറുണ്ട്. ഓർമ്മയിൽ വരുന്നില്ല.
അന്നത്തെ പൂക്കാള മത്സരത്തിൽ വിജയിച്ചത് ആ ചേട്ടന്റെ പൂക്കളം ആയിരുന്നു. എനിക്കും സന്തോഷമായി..
അങ്ങനെ ആ ആഘോഷം കഴിഞ്ഞു സ്കൂൾ പത്തു ദിവസത്തേക്ക് അവധി. എല്ലാവർക്കും ഓണ ആശംസകൾ സകൾ നേർന്നു കൊണ്ട് വീട്ടിലേക്ക്..
പിന്നെ ഉത്രാടത്തിന്റെ തലേന്ന് മാവേലിയെ വരവേൽക്കാൻ ഉള്ള സാധനങ്ങൾ ഒരുക്കി വയ്ക്കും തിരുവോണത്തിന് അന്ന് മാവേലിയെ വരവേൽക്കും.. വില കുറഞ്ഞ പുത്തൻ ഉടുപ്പ് എനിക്കും അനിയന് കിട്ടും. കഴിഞ്ഞ വർഷത്തിൽ വാങ്ങിച്ച മിഡിക്ക് പകരം ടോപ്പ് അതാവും വാങ്ങി തരുന്നത് . അനിയന് ബനിയനും നിക്കറും. ആ പുത്തൻ ഉടുപ്പ് ഇട്ട് തിരുവോണത്തിന് അന്ന് ഉച്ചയ്ക്ക് അമ്മ വീട്ടിലേക്ക് യാത്രയിലാണ്.. അതും ആന വണ്ടിയിൽ എത്തുമ്പോ രാത്രി ആകും എന്നു. ഞങ്ങൾക്ക് ഉള്ള സദ്യ ഒരുക്കി കാത്തിരിക്കുന്നുണ്ടാകും അമ്മാമ്മ പാവം തണുത്ത ഓണ കറികൾ കൂട്ടി ചോറ് കഴിച്ചു കിടന്ന് ഉറങ്ങും പിറ്റേ ദിവസം ഉഷാർ ആയിരിക്കും തോട്ടിൽ പോയി കുളിക്കും, പരൽ മീനെ പിടിക്കും അങ്ങനെ ചേച്ചിന്മാരുടെ കൂടെ കളിച്ചു നടക്കും. ദിവസങ്ങൾ പോകുന്നത് ഒന്നും അറിയില്ല. പോകും നേരം കുറച്ചു മുഷിഞ്ഞ നോട്ട് അമ്മാമ്മ കൈയിൽ വച്ചു തരും. എന്തെങ്കിലും വാങ്ങിച്ചോ എന്ന് പറഞ്ഞു പിന്നെ ഓണാക്കോടിയും ഉണ്ടാകും,ചേച്ചിന്മാരുടെ പഴയ ഡ്രെസ്സും തരും ഇനി വിഷുവിനു കാണാം എന്നു പറഞ്ഞു പിന്നെയും സ്വന്തം വീട്ടിലേക്ക്.. പിന്നെ പഠത്തിലേക്ക് മുഴങ്ങും…
അതൊക്കെയും നിറം മങ്ങിയ ഓർമ്മ ആണെങ്കിലും ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നതും ആ ഓർമ്മകൾ ആയിരിക്കും.
അമ്മമ്മയുടെ മരണം വരെയും ഓണത്തിനും വിഷുവിനും ഓരോ പുത്തൻ കോടിയും കുറച്ചു പൈസയും തരുമായിരുന്നു. സ്നേഹാ സമ്മാനം..
അതൊക്കെ ഇനി പഴങ്കഥ പോലെ മാറിയിരിക്കുന്നു. ഓരോ ഓണവും വരുമ്പോഴും ഞാൻ ഓർക്കാറുണ്ട് അതൊക്കെയും…
6 Comments
സ്നേഹം 🥰🫂🫂❤️
കുട്ടിക്കാലത്തെ ഓണം എന്നും മധുരമുള്ളതാണല്ലേ?നന്നായി എഴുതി.❤️🌷👌❤️
സ്നേഹം 🥰🫂🫂❤️
ഇത്തിരി നോവും അതിലേറെ മനസ്സ് നിറയുന്ന സന്തോഷവും ഒന്നിച്ച ഓർമ്മകൾ.
നല്ല രചന👏 ❤
സ്നേഹം 🥰🫂🫂❤️
ഓർമ്മയിലെ ഓണപ്പുപ്പൂക്കളവും അമ്മാമ്മയുടെ ഓണക്കോടിയും💞💞