Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മനുഷ്യന്റെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ആർക്കാണെന്ന് അറിയോ?
അനുഭവം ജീവിതം പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ

മനുഷ്യന്റെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ആർക്കാണെന്ന് അറിയോ?

By മുറുകൊടുങ്ങല്ലൂർOctober 4, 2024No Comments2 Mins Read33 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മനുഷ്യന്റെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ആർക്കാണെന്ന് അറിയോ?

———————————————————-

സുഹൃത്തുക്കൾക്ക്?

അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്?

അയാളുടെ സഹപ്രവർത്തകർക്ക്?

അവരുടെ ഇണക്ക്?

സഹോദരങ്ങൾക്ക് ?

മാതാപിതാക്കൾക്ക് ?

സന്താനങ്ങൾക്ക്?

സുഹൃത്തുക്കൾക്ക്: അധികം നാൾ കഴിയാതെ തന്നെ ആ കൂട്ടത്തിലേക്ക് അയാൾക്ക് പകരമായി, പുതിയൊരു സുഹൃത്ത് വന്ന് ചേരും. അല്ലെങ്കിൽ അയാൾ ഇല്ല എന്ന സത്യത്തെ ഉൾകൊണ്ട് കൊണ്ട് അവർ ജീവിക്കും.

അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് അധിക്ക് വൈകാതെ തന്നെ അയാൾക്ക് ഒപ്പമുള്ളതോ അല്ലെങ്കിൽ അയാളേക്കാൾ മികച്ചതോ ആയ പുതിയൊരാൾ വരും.

അയാളുടെ സഹപ്രവർത്തകർക്ക് അയാളുടെ പകരക്കാരൻ വന്നു കഴിഞ്ഞാൽ അതും അവിടെ തീരും.

അയാളുടെ ഇണക്ക് അതിപ്പോ ഭാര്യയോ ഭർത്താവോ ആരാണെങ്കിലും അവിടെയും ചിലപ്പോ അധികം വൈകാതെ അവർ പുതിയൊരാളെ കണ്ടെത്തിയാൽ അവിടെയും അയാൾക്ക് പകരക്കാരൻ ആകും. (അങ്ങനെ കണ്ടെത്താതെയും ജീവിക്കുന്നവർ ഉണ്ട്. എങ്കിൽ കൂടെ അവർക്ക് ഒരു ഓപ്ഷൻ ഉണ്ട്. പകരം ഒരാളെ കണ്ടെത്താൻ, ചിലർ അത് ഉപയോഗിക്കുന്നു, ചിലർ അത് ഉപയോഗിക്കുന്നില്ല)

സഹോദരങ്ങൾക്ക് അവിടെ ഒരാളെ പകരം വെക്കാനോ കണ്ടെത്താനോ കഴിയില്ലെങ്കിലും അവരും അതുമായി പൊരുത്തപ്പെട്ട് കഴിയും. അല്ലെങ്കിൽ ആ ഒരാളെ ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ ആയിരിക്കും നഷ്ടപ്പെട്ടല്ലോ എന്ന തോന്നൽ ഉണ്ടാവുക.

മാതാപിതാക്കൾക്ക് അതെന്നും തീരാ നോവ് തന്നെ ആയിരിക്കും. ഒരു മകനോ മകളോ നഷ്ടപെട്ട വേദന അവരുടെ മരണം വരെ ഉണ്ടാകും. എങ്കിൽ കൂടെ വേറെയും മക്കൾ ഉണ്ടെങ്കിൽ അവർ ചിലപ്പോ ഒരുവിധത്തിൽ മുന്നോട്ട് പോകും.

(മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ വിസ്മരിക്കാതെ, അവരുടെ വേദനയെ കണ്ടെന്നു നടിക്കാതെ, നഷ്ടപ്പെട്ടു പോയ മക്കൾക്ക് പകരം മറ്റാരും ഉണ്ടാകില്ല എന്ന സത്യത്തെ ഉൾക്കൊണ്ട്‌ കൊണ്ട് തന്നെ മറ്റൊരു കൂട്ടരെ പറ്റി പറയട്ടെ.)

സന്താനങ്ങൾക്ക് അവരുടെ മാതാവോ പിതാവോ നഷ്ടപ്പെട്ടാൽ, അതിനു പകരം വെക്കാൻ ആരുമുണ്ടാകില്ല. എത്രയൊക്കെ, ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞാലും അവർക്ക് നഷ്ടപ്പെട്ടതിന് പകരം ആകില്ല. ഓരോ ദിവസങ്ങളിലും അവർ നഷ്ടപ്പെട്ട് പോയൊരാളെ അന്വേഷിച്ചു കൊണ്ടിരിക്കും. അതിന്റെ വിടവ് ആ ജീവിതത്തിന്റെ അവസാനം വരെ ഉണ്ടാകും. പ്രത്യേകിച്ച് ചെറിയ മക്കൾ ആണെങ്കിൽ. അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവർ ആഗ്രഹിക്കും എന്റെ കൂടെ എന്റെ പിതാവ് അല്ലെങ്കിൽ മാതാവ് ഉണ്ടായിരുന്നെങ്കിലെന്ന്.

വർഷങ്ങൾ ഒരേപോലെ, ഒരു വീട്ടിൽ ജീവിച്ച ഇണ പോലും നാളുകൾ കഴിയുന്നതോടെ അവർക്ക് പ്രിയപ്പെട്ടവരെ, സൗഹൃദങ്ങളെ, സന്തോഷങ്ങളെ, ആഗ്രഹങ്ങളെ ഒക്കെ കണ്ടെത്താനും നേടാനും തുടങ്ങുമ്പോ (അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടല്ലോ) ആ മക്കൾ അവർക്ക് നഷ്ടപ്പെട്ട് പോയ മാതാവിനെയോ പിതാവിനെയോ ഓർത്ത് സങ്കടത്തിൽ ആയിരിക്കും. അത് ചിലപ്പോ കൂടെയുള്ള മാതാവിനോ പിതാവിനോ അറിയണമെന്നില്ല. അവരുടെ സൗഹൃദങ്ങൾക്ക് അറിയണമെന്നില്ല. ആർക്കും അറിയണമെന്നില്ല. പക്ഷെ, അവരുടെ കൂടെയുള്ള മാതാവോ പിതാവോ അല്ലെങ്കിൽ ആരെങ്കിലുമൊക്കെ ഒന്ന് ചെവിടോർത്തൽ അറിയാൻ കഴിയും ആ കുഞ്ഞു മനസുകൾ പിടയുന്നത്. പുറമെ കാണുന്നില്ലെങ്കിലും അകമേ കണ്ണീരുപ്പ് വീണ് ആ പിഞ്ചു ഹൃദയം നീറുന്നത്. അങ്ങനെയുള്ള കുഞ്ഞു മക്കളേ ചേർത്ത് പിടിക്കാൻ കഴിയട്ടെ നമുക്ക് ഓരോരുത്തർക്കും. അവരുടെ സങ്കടത്തിൽ കൂടെ നിന്നില്ല എങ്കിലും, അവരുടെ സങ്കടത്തെ കൂട്ടുന്ന, നഷ്ടപ്പെട്ട് പോയതിന്റെ ആഴവും വ്യാപ്തിയും കൂടുതൽ കൂടുതൽ അവരിലേക്ക് അറിയിക്കുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്നോ, കൂടെ ബാക്കിയുള്ള മാതാവിന്റെയോ പിതാവിന്റെയോ ഭാഗത്ത് നിന്നോ ഉണ്ടാകാതിരിക്കട്ടെ. നഷ്ടപ്പെട്ട് പോയ എന്റെ പിതാവോ മാതാവോ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ എന്ന ചിന്തയോ അല്ലെങ്കിൽ പോയവർ ഉണ്ടായിരുന്നെങ്കിൽ കൂടെ ജീവിക്കുന്നവർ ഇങ്ങനെ ആകില്ലായിരുന്നു എന്ന ചിന്തയോ അവരിലേക്ക് വരുത്താതെ ഇരിക്കാൻ ശ്രമിക്കുക.

അനാഥരാകുന്ന അവസ്ഥയെ തൊട്ട എല്ലാ മക്കളെയും പ്രപഞ്ചനാഥൻ കാത്തു രക്ഷിക്കട്ടെ

Post Views: 26
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.