Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെണ്ണുങ്ങളുടെ കവല
കഥ പാരന്റിങ് വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പെണ്ണുങ്ങളുടെ കവല

By Soumya MuhammadOctober 16, 2024Updated:October 28, 20242 Comments3 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഉമ്മീ… പാത്രം കഴുകാനുണ്ടേൽ തായോ. ഒൻപതരക്കു കളി തുടങ്ങും. പിന്നെ എനിക്ക് പറ്റൂല്ല”

ഫ്രിഡ്ജിൽ നിന്നും തേങ്ങ മുറി ഒന്നെടുക്കുമ്പോഴാണ് പതിനാറുകാരി മോള് വന്നെന്നെ പിന്നിൽ നിന്നും കെട്ടിപിടിക്കുന്നത്.

ഞാൻ അവളെ നോക്കി.

കപ്പുമേന്തിയ  ഒരു വമ്പൻ റൊണാൾഡോയുടെ ചുമപ്പു ജഴ്സിയണിഞ്ഞ അവളുടെ  കണ്ണിൽ കളിയുടെ പൂരം തുടങ്ങി കഴിഞ്ഞിരിക്കുന്നു.

“ഉമ്മീ… തേങ്ങ ചിരകണമെങ്കിൽ തന്നേരെ ട്ടോ. കുറച്ചു കഴിഞ്ഞാൽ എനിക്കു പറ്റൂല്ല…”

പത്തൊമ്പതുകാരൻ മോനാണ്.

എന്റടുത്തു നിൽക്കുന്ന റൊണാൾഡോ പെണ്ണിനെ കണ്ട് അവൻ ചിറി കോട്ടി.

“പിന്നേയ്… നീ ഇതൊക്കെ ഇട്ടോണ്ട് നടന്നോ. കപ്പ് നമ്മടെ ബ്രസീലിനുള്ളതാ… വേണമെങ്കി പന്ത്രണ്ടരക്ക് കളിയൊന്നു കണ്ടു പഠിച്ചോ…”

പിന്നെ അവിടരയൊരു പട തന്നെ തുടങ്ങി.

“എടി… തേക്കാനെന്തേലും ഉണ്ടേൽ തന്നേരെ ട്ടോ… ”

അടുത്തത് കെട്ട്യോനാണ്….

“നിങ്ങളൊക്കെ എന്താ രാജ്യം വിട്ടു പോവ്വാണോ?”

നിയന്ത്രണം വിട്ടു ഞാൻ അലറി.

അല്ല പിന്നേ… എനിക്കും കളി കാണാനുള്ളതാണ്.

“ഉവ്വ്… ഉമ്മിക്ക് കലിയിളകും. മെസ്സി ചൊറിയും കുത്തി ഒരിടത്ത് ഇരിപ്പായല്ലോ…?”

മോന്റെ കമന്റ്‌ കേട്ട് കഞ്ഞി കലത്തിൽ കിടന്ന തവിയെടുത്ത് ഞാൻ അവന് നേരെ തല്ലാനൊരുങ്ങി.

മൂന്നു ദിവസം മുന്നേയുള്ള കളിയെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പഴും നെഞ്ചിലൊരു നീറ്റലാണ്. എത്ര സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്താലും ഉൾക്കൊള്ളാൻ ഇത്തിരി സമയമെടുക്കും. അന്നം തരുന്ന നാട് ജയിച്ചിട്ട് നിനക്കൊന്നും ഒരു സന്തോഷമില്ലല്ലേന്ന് ഇന്നലേം കൂടി ആരോ ചോദിച്ചു. ചിലർക്ക് ഇത് കളിയാണെങ്കിൽ എനിക്കിത് വികാരമാണ്. കമ്മ്യൂണിസം പോലെ എന്നിൽ ഉറച്ചു പോയ വികാരം.

“കഞ്ഞി ആയിട്ടുണ്ടോ..?”

നിസ്കാരപായയിൽ നിന്നും ഉമ്മ എഴുന്നേറ്റു വന്നു.

“ആഹ്…ഇപ്പോ തരാം”

ഉച്ചത്തേതിൽ നിന്നും ബാക്കിയുള്ള പൊരിച്ച ഒരു കഷ്ണം മീനും ഇത്തിരി ചമ്മന്തീം കായ മെഴുക്കു പെരട്ടിയും കൂട്ടി ഞാൻ ഉമ്മാടെ മുന്നിലേക്ക്‌ കഞ്ഞിയെടുത്തു വച്ചു.

“മീൻ എനിക്ക് വേണ്ട അവന് കൊടുത്തേക്ക്…”

“എന്റുമ്മാ… ഈ തൊണ്ണൂറാം വയസ്സിലും ഇനി മോനെ തീറ്റിക്കാതെ ഉമ്മ തിന്ന്. കൊറേ തീറ്റിച്ചതല്ലേ…”

കെട്യോന് വേണ്ടി ഉമ്മ മാറ്റി വച്ച മീൻ കഷണം കണ്ട് എനിക്കങ്ങു ചൊറിഞ്ഞു കയറി.

“വേണ്ടാത്തോരു തിന്നേണ്ട.. ഞാൻ തിന്നോളാം!”

കാക്ക കൊത്തിയെടുക്കും പോലെ മീൻ കഷണം എടുത്തോണ്ട് പോകുന്ന മോളെ കണ്ട് ഉമ്മ നെറ്റി ചുളിച്ചു.

“പ്രായം വന്ന പെണ്ണാണ്… അവൾടെയൊരു വേഷം കണ്ടില്ലേ?”

പാത്രങ്ങൾ കഴുകാനുള്ളത് മോൾക്കും തേങ്ങ ചിരകാൻ മോനും   തേക്കാനുള്ളത് കെട്ട്യോനും കൊടുത്ത് ഞാൻ അലക്കി ഉണങ്ങിയ തുണികൾ മടക്കാൻ തുടങ്ങി.

ഒൻപതര ആയപ്പോഴേക്കും പണികളൊന്നൊതുക്കി  അല്പം ചോറുമെടുത്ത് ഞാൻ മക്കൾക്ക് പിന്നിലായി ടിവിക്കു മുന്നിലിരുന്നു.

“പത്തു വട്ടം ദിക്കറ് ചൊല്ലൂല്ല… കണ്ട സായിപ്പന്മാരെ കാണാനിരിക്കും..”

ഉമ്മ തസ്ബീഹ് മാലയിലെ മുത്തുകൾ വേഗത്തിൽ പിന്നിലാക്കി ദിക്കറു ചൊല്ലി കൂട്ടി.

“മെസ്സിക്കൊരു കൂട്ടിനായി റൊണാൾഡോയൊന്നു തോറ്റെങ്കിൽ…”

ആരോരും കേൾക്കാതെ സ്വാർത്ഥതയോടെ ഞാൻ മനസ്സിൽ പറഞ്ഞു. വളരെ പതുക്കെയാണ് ഞാനത് മനസ്സിൽ പോലും പറഞ്ഞത്…
കാരണം അല്പമെങ്ങാനും ഉച്ചത്തിലായാൽ…
ഇവരെങ്ങാനും കേട്ടാൽ…. പടച്ചോനെ! എപ്പോ അടി കിട്ടീന്നു ചോദിച്ചാൽ മതി. വീട്ടിലുള്ള നാലും നാലു ടീമാണ്… പോരേ പൂരം.

കളി തുടങ്ങി…

ആദ്യം മുതലേ പന്തടക്കത്തിലുള്ള പോർച്ചുഗൽ മുൻ‌തൂക്കം കണ്ട് ആവേശഭരിതയായി ഇരുക്കുകകയാണ് മോള്. ഇരുപത് മിനിറ്റിനിടെ കാര്യമായി ഒന്നും നടന്നില്ലെങ്കിലും മുപ്പത്തിയൊന്നാം മിനിറ്റിൽ ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തി. പക്ഷേ റൊണാൾഡോ പന്ത് വലയിലെത്തിച്ചെങ്കിലും ഘാനാ താരം ദിജികുവിനെ ഫൗൾ ചെയ്തത് വ്യക്തമാക്കി റഫറി ഗോൾ അനുവദിച്ചില്ല.

കളി തുടരുന്നു….

കൃത്യം അറുപത്തിനാലാം മിനിറ്റ്.

റൊണാൾഡോയുടെ പെനാലിറ്റി കിക്കിലേക്ക് നോട്ടമിട്ട് ലോകം മുഴുവൻ ഒരു കാല്പന്തിനോളം ചെറുതായ കൃത്യം ആ നിമിഷത്തിൽ എന്റെ വീട്ടിൽ കറന്റ് പോയി…

നിശ്ശബ്ദത…

ഇൻവെർട്ടറിൽ നിന്നും ടിവിയിലോട്ട് കണക്ഷൻ കൊടുക്കാത്തതിനാൽ ടിവിയിരുന്നിടം വെറുമൊരു കറുപ്പ് ചതുര കഷണമായിരിക്കുന്നു.

അടുത്ത നിമിഷം  മുറ്റത്ത് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് അകന്നു പോകുന്ന ശബ്ദം ഞാനും മോളും കേട്ടു.

പതിനാറിന്റെ  വളർച്ച കാര്യമാക്കാതെ മോള് നിലത്തു കിടന്നുരുണ്ടു.

മോന്റെ പിന്നാലെ ബൈക്കുമെടുത്ത് കവലയിലേക്ക് പായാൻ തുടങ്ങിയ ഉപ്പിയെ അവൾ വട്ടം പിടിച്ചു.

“ഞാനും വരുന്നുണ്ടുപ്പി… എന്നേം കൊണ്ട് പോ കളി കാണാൻ…”

“പിന്നേ… നല്ല കൂത്ത്. നാലും കൂടിയ കവലയിലേക്ക്, അതും പള്ളി മുറ്റത്തേക്കല്ലേ ഈ നട്ട പാതിരക്കു നീ പോകുന്നെ…”

ഉമ്മ ഉറഞ്ഞു തുള്ളി.

നിറഞ്ഞ അവളുടെ കണ്ണിലേക്കു നോക്കി ഒരു നിമിഷം അദ്ദേഹം തറഞ്ഞു നിന്നു. പിന്നെ ബൈക്കിന്റെ ചാവി ഹോൾഡറിൽ തൂക്കി. ശേഷം ഇലെക്ട്രിഷ്യനെ വിളിച്ച് നാളെ തന്നെ വരാൻ പറഞ്ഞു.

ഞാൻ ആട്ടം കണ്ട് മിണ്ടാതിരുന്നു.

പെണ്ണൊരുത്തി കലിപ്പിലാണ്. റൊണാൾഡോയെ നെഞ്ചിലേറ്റി അവൾ ഹാലിളകി ചോദിച്ചു.

“ഈ പെണ്ണുങ്ങൾക്കൊരു കവലയുണ്ടാക്കിയാൽ എന്താ കുഴപ്പം… പെണ്ണിനും കൂടിയുള്ളതല്ലേ ഈ ലോകവും ലോകകപ്പും”

ഭർത്താവ് ചിരിച്ചു.

ഉമ്മ ആദ്യം ചിറി കോട്ടി. പിന്നെ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി.

ഞാൻ നിസ്സഹായതയോടെ വെറും വെറുതേയിരുന്നു.

കൃത്യം പതിനൊന്നു മിനിറ്റുകൾക്ക് ശേഷം പോയ കറന്റ്‌ തിരിച്ചു വന്നു. മോള് കണ്ണു തുടച്ച് കളി കാണുകയും എഴുപത്തിയേഴാം മിനിറ്റിൽ ബ്രൂണോയിൽ നിന്നും പന്ത് സ്വീകരിച്ച് ഫെലിക്സ് വല കുലുക്കുന്നത് കണ്ട് തുള്ളി ചാടുകയും ചെയ്തു.

കളി കഴിഞ്ഞു…

രണ്ടിനെതിരെ മൂന്നു ഗോൾ നേടി പറങ്കിപ്പട കൊടി വീശിയപ്പോൾ കവലയിൽ നിന്നും ആരവങ്ങളുയർന്നു..തണുത്ത രാത്രിയിൽ ക്രിസട്യാനോയുടെ കൂറ്റൻ കട്ട്‌ ഔട്ടിനടുത്ത് അമിട്ടു പൊട്ടുമ്പോൾ ഞാൻ ഓർത്തത് പെണ്ണുങ്ങളുടെ കവലയെ കുറിച്ചായിരുന്നു…

പെണ്ണുങ്ങളുടെ കവലയെ കുറിച്ചു ചിന്തിക്കുന്ന എന്റെ മോളെപോലുള്ള അനേകം പെൺകുട്ടികളെ കുറിച്ചായിരുന്നു…

Post Views: 33
1
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

2 Comments

  1. Suma Jayamohan on October 23, 2024 3:54 AM

    അതേ മോൾ പറഞ്ഞതല്ലേ കാര്യം❤️❤️❤️

    Reply
  2. Shreeja R on October 22, 2024 8:59 PM

    പെണ്ണുങ്ങൾക്കും വേണം കവല. 👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.