Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാപ്പ്‌
കഥ ജീവിതം സ്ത്രീ

മാപ്പ്‌

By Sheeba PrasadOctober 16, 2024Updated:October 31, 20244 Comments4 Mins Read207 Views
Bookmark Now
Please login to bookmark Close

No account yet? Register

ചന്നം പിന്നം പെയ്തു നിന്ന കർക്കിടക മഴ ശക്തിയാർജിച്ചപ്പോൾ തെക്കേ തൊടിയിൽ അങ്ങിങ്ങായി നിന്ന ആളുകൾ വീടിന്റെ വരാന്തയിലേക്കും മുറ്റത്ത്‌ കെട്ടിയ നീല ടാർപൊളിന്റെ കീഴിലേക്കും നീങ്ങി നിന്നു.

തെക്കേ തൊടിയിലേക്ക് തുറക്കുന്ന ജനാലയരികിൽ നിന്ന് അയാൾ ചിതയിലേക്ക് നോക്കി. ആഞ്ഞു പെയ്യുന്ന മഴയിലും വാശി പോലെ ചിത ആളിക്കത്തുന്നു.

അവളുടെ അവസാനയാത്രയ്ക്ക് ഒരു തുള്ളി കണ്ണീർ തൂവാൻ വന്നെത്തിയ ആൾക്കൂട്ടം കണ്ട് അയാൾ അന്തിച്ചു പോയി. വെറുമൊരു പ്രീ പ്രൈമറി സ്കൂൾ അധ്യാപികയുടെ ശവസംസ്കാരത്തിന് ഇത്രയേറെ ജനങ്ങളോ! നാട്ടുകാർക്ക് അവൾ അത്രയേറെ പ്രിയപ്പെട്ടവൾ ആയിരുന്നോ?

ഉത്തരമില്ലാത്ത ആ ചോദ്യം കൂട്ടിയും കിഴിച്ചും അയാൾ നേരം കളഞ്ഞു.

ശരീരം ചിതയിലേക്കെടുത്തു കഴിഞ്ഞ്, അടുത്ത ബന്ധുക്കൾ ഒഴികെയുള്ള ആളുകൾ പിരിഞ്ഞു. രാത്രിയേറെ വൈകിയും അയാൾക്കുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാളുടെ കൈ, കട്ടിലിനരികിലെ മേശപ്പുറത്തേക്ക്, ജഗ്ഗിലെ വെള്ളത്തിനായി പരതി. ഇല്ല.. അവിടം ശൂന്യമാണ്.

അയാൾ പതിയെ അടുക്കളയിലേക്ക് നടന്നു. ഹാളിൽ മേശപ്പുറത്തായി, ചിതറി കിടക്കുന്ന സഞ്ചയന അറിയിപ്പ് ഒരെണ്ണം കൈകളിൽ എടുത്ത്, മുറ്റത്തു തെളിയിച്ച ട്യൂബ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ ജനാലയോട് ചേർന്നു നിന്ന് വായിച്ചു. “വിമല, നാൽപ്പത്തിയെട്ടു വയസ്സ്, പെട്ടെന്നുണ്ടായ അസുഖം നിമിത്തം നിര്യാതയായി….” ബാക്കി വായിക്കാൻ കഴിയാതെ കണ്ണുകൾ നീറി. അയാൾ ചുറ്റിലും നോക്കി. എല്ലാ മുറികളിലും വിളക്കുകൾ കെടുത്തിയിരുന്നു.

അലങ്കോലമായി കിടക്കുന്ന അടുക്കളയിൽ കടന്നപ്പോൾ അയാൾ പരവേശപ്പെട്ടു. ജീവിതത്തിൽ ആദ്യമായി അയാൾക്ക്‌ നിസ്സഹായത തോന്നി. അടുക്കളയുടെ കിഴക്കേ മൂലയിൽ ഗ്ലാസ്‌ ടംബ്ലറിൽ ഒറ്റയ്ക്ക് നീന്തുന്ന മീനിനെ നോക്കി അയാൾ ശൂന്യനായി നിന്നു.

ടാപ് തുറന്ന്, ദാഹിച്ചു വലഞ്ഞവനെപ്പോലെ വെള്ളം കുടിച്ചു.

ഉടുമുണ്ടിന്റെ തുമ്പുയർത്തി, നെഞ്ചിലും മുഖത്തും പൊടിഞ്ഞ വിയർപ്പൊപ്പി, ശേഷം അയാൾ ഭാര്യയുടെ മുറിയിലേക്ക് നടന്നു. ചാരിയ വാതിൽ ഒച്ചയുണ്ടാക്കാതെ തുറന്നു. അലക്കി ഉണക്കിയ തുണികളിൽ തങ്ങി നിൽക്കുന്ന വാസന സോപ്പിന്റെ മണം ആസ്വദിച്ച്, ഒരു നിമിഷം അയാൾ നിശ്ചലനായി.

എന്നാണ് അവസാനമായി താനീ മുറിയിൽ കയറിയത്? കുറെയേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു! പഴയ കിടപ്പുമുറി ഉൾപ്പെടെ പൊളിച്ചു മാറ്റി, പുതിയ പോർഷൻ കെട്ടിക്കഴിഞ്ഞപ്പോൾ, ക്രൂരമായ ഒരു സംതൃപ്തി അനുഭവിച്ചു കൊണ്ട്, താൻ മാത്രം പുതിയ മുറിയിലേക്ക് താമസം മാറ്റി. അതിനു ശേഷം അവൾ ഒറ്റയ്ക്ക് ഈ മുറിയിലായി താമസം. മരണം വരെ അയാളുടെ അമ്മ ഉപയോഗിച്ച മുറിയായിരുന്നു അത്.

മുറിയിൽ ലൈറ്റ് തെളിയിച്ചു കൊണ്ട് അയാളാ മുറിയാകെ കണ്ണോടിച്ചു. കോട്ടൺ സാരികൾ വൃത്തിയായി മടക്കി സ്റ്റാൻഡിൽ വിരിച്ചിട്ടുണ്ട്. ജനാലയോട് ചേർന്നു മോന്റെ പഴയ സ്റ്റഡി ടേബിൾ. അതിൽ മോൻ പണ്ടെന്നോ ചായ്‌പ്പിൽ ഉപേക്ഷിച്ച പെൻഹോൾഡർ പുതിയ ചായം പൂശി ഭംഗിയാക്കി, അതിൽ, അയാൾ ഇതുവരെ ഉപയോഗിക്കാത്ത തരം വിലകുറഞ്ഞ രണ്ടു പേനകളും ഒരു പെൻസിലും ഇട്ടു വെച്ചേക്കുന്നു. കുറച്ചു പുസ്തകങ്ങൾ അടുക്കി വെച്ചതിനരികിൽ ഒരു പഴയ ചായക്കപ്പിൽ വെള്ളം നിറച്ചു നട്ടുവളർത്തിയ മണിപ്ലാന്റ് തലപ്പുകൾ…

ഏറ്റവും ഭംഗിയോടെ എല്ലാം ചിട്ടയായി അടുക്കിവെച്ച മുറിയിൽ, ചുവരിനോട് ചേർത്തിട്ട കട്ടിലിൽ, തലേ രാത്രിയുടെ ചുളിവുകൾ അവശേഷിപ്പിച്ച കിടക്കവിരി കാൺകെ എന്തിനെന്നറിയാതെ, അയാൾക്ക് നെഞ്ചിൽ സങ്കടം തിങ്ങി.

അയാൾ പതിയെ കട്ടിലിലേക്ക് ഇരുന്നു. കട്ടിലിനടിയിലേക്ക് കയറ്റിവെച്ച പഴയ പെട്ടിയിൽ അന്നേരം കാൽ തടഞ്ഞു.

അയാൾ തറയിലേയ്ക്കിരുന്ന്, പെട്ടി വലിച്ചെടുത്ത് തുറന്നു. കുറച്ചു കോട്ടൺ സാരികളും മറ്റു വസ്ത്രങ്ങളും. സാരികൾ ഓരോന്നായി പുറത്തേക്ക് വെക്കും മുന്നേ അയാൾ അവയോരൊന്നും മണത്തു നോക്കി. വസ്ത്രങ്ങൾക്കടിയിൽ കുറെയേറെ പുസ്തകങ്ങൾ.. അവൾ ഇത്രയധികം പുസ്തകങ്ങൾ വായിച്ചു തീർത്തോ? അയാൾക്ക് അത്ഭുതം തോന്നി. അയാൾ പുസ്തകങ്ങൾ ഓരോന്നും തുറന്നു നോക്കി. എല്ലാ പുസ്തകങ്ങളുടെയും ആദ്യപേജിൽ താഴെയറ്റത്ത് അവളുടെ ഭംഗിയുള്ള കൈയൊപ്പ്. തീയതിയും കുറിച്ചിട്ടുണ്ട്. പുസ്തകം വാങ്ങിയ തീയതിയാകാം. ഒരു നെടുവീർപ്പോടെ അയാളോർത്തു.

പെട്ടിയുടെ ഏറ്റവും അടിയിലായി ഒരു പ്ലാസ്റ്റിക്‌ ഫയൽ. സാവധാനം അയാൾ അത് തുറന്നു. അമ്പതിനായിരം രൂപ വീതം ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടതിന്റെ രസീതുകൾ. അയാൾ രസീതുകൾ എണ്ണി നോക്കി. എട്ട് രസീതുകൾ! നാല് ലക്ഷം രൂപ!! അവളുടെ സമ്പാദ്യം…..

ഫയലിന്റെ ഏറ്റവും അടിയിൽ അഞ്ചുലക്ഷം രൂപയുടെ ഒരു എൽ ഐ സി സർട്ടിഫിക്കേറ്റ് കൂടി സൂക്ഷിച്ചിരുന്നു. പരിമിതമായ വരുമാനത്തിൽ നിന്നുകൊണ്ട് അവൾ ഇതെങ്ങനെ സാധിച്ചു…. അയാൾ അത്ഭുതപ്പെട്ടു.

നക്കാപ്പിച്ചയ്ക്ക് മൂക്കട്ട ഒലിപ്പിക്കുന്ന പിള്ളേരെ പഠിപ്പിക്കാൻ പോകുന്നവളെന്ന് താനവളെ നിരന്തരം പരിഹസിച്ചിരുന്നതോർത്ത്‌, അയാൾക്ക് ആത്മനിന്ദ തോന്നി. തൊണ്ടക്കുഴിയിൽ കയ്പ് നിറഞ്ഞു.

താൻ വാങ്ങി സമ്മാനിച്ച ഒരു വസ്തുവും ഈ മുറിയിൽ ഇല്ലല്ലോ എന്നൊരു പകപ്പോടെ അയാൾ ചുറ്റും നോക്കി.

അവൾക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് താനിതു വരെ ചോദിച്ചിട്ടില്ല. ഇങ്ങോട്ട്, അവളൊന്നും ആവശ്യപ്പെട്ടിട്ടുമില്ല!

എന്തിനായിരുന്നു അവളെയെപ്പോഴും ഒരു നിശ്ചിത അകലത്തിൽ ഭയപ്പെടുത്തി നിർത്തിയത്… എന്തിനും ഏതിനും ശകാരം അല്ലാതെ താനെപ്പോഴെങ്കിലും അവളോട്‌ നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ടോ? അയാൾ ഓർത്തു നോക്കി… ഇല്ല!

സത്യത്തിൽ തനിക്ക് ഇഷ്ടപ്പെട്ടു തന്നെയാണ് അവളെ വിവാഹം കഴിച്ചത്. എന്നിരുന്നാലും കൂട്ടുകാരുടെ, സുന്ദരികളും മിടുക്കികളും ഉദ്യോഗസ്ഥകളുമായ ഭാര്യമാരെ കാണുമ്പോൾ ഉള്ളിൽ നിരാശയുണ്ടായിരുന്നു.

പൊതുമേഖല സ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായിട്ടും താനൊരു സാദാ നാട്ടിൻ പുറത്തുകാരിയെ, അതും പ്രീ പ്രൈമറി സ്കൂൾ അധ്യാപികയെ, വിവാഹം ചെയ്തത്, എടുത്തു ചാട്ടമായിപ്പോയി എന്നൊരു ശങ്ക തന്റെയുള്ളിൽ അന്നേ ഉറച്ചു പോയിരുന്നു.

അവൾക്ക് അസൂയ തോന്നാൻ വേണ്ടി മാത്രം, താൻ സുഹൃത്തുക്കളെയും ഭാര്യമാരെയും വീട്ടിൽ വിളിച്ചു വരുത്തി വിരുന്നു നൽകിയിട്ടുണ്ട്. പക്ഷേ അവളെന്നും നിറഞ്ഞ ചിരിയോടെ അവർക്ക് ആതിഥ്യമേകി.

പെട്ടിക്കുള്ളിലേക്ക് എല്ലാം തിരികെ വെക്കാൻ തുടങ്ങുമ്പോൾ പെട്ടിയുടെ വശത്തെ അറയിൽ മടക്കി വെച്ച ഒരു തുണിക്കടയുടെ കവർ കൈയിൽ തടഞ്ഞു. വിവാഹത്തിന്റെ ആദ്യ നാളുകളിലെന്നോ താനും അവളും ചേർന്നു നിന്നെടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ…തങ്ങളുടെ കിടപ്പുമുറിയിൽ നിന്നും പണ്ടെന്നോ ഷോക്കേസിലേക്കും പിന്നീടെന്നോ സ്റ്റോർ റൂമിന്റെ ഇരുട്ടിലേക്കും സ്ഥാനമാറ്റം ലഭിച്ച ചില്ലിട്ട ഫോട്ടോ!

ഫോട്ടോയിലെ അവളുടെ വിടർന്ന കണ്ണുകളും ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന തുടുത്ത കവിളുകളും അയാൾ അലിവോടെ അതിലേറെ നിരാശയോടെ നോക്കി. അയാളാ ഫോട്ടോയിൽ അരുമയായി തഴുകി.

വൈകിയ വേളയിൽ, അന്നാദ്യമായി, അടക്കാനാവാത്ത വ്യഥയോടെ അയാൾ അവളെയോർത്തു. അയാളുടെ ഉള്ളിലൊരു ഉഷ്ണം വളർന്ന്, ശരീരമാസകലം പടർന്ന്, തീ പോലെ പൊള്ളിച്ചു.

വർഷങ്ങൾ നീണ്ട തന്റെ അവഗണനയെ, നിരാസങ്ങളെ, അധിക്ഷേപങ്ങളെ ഒക്കെയും സ്വീകരിച്ച, നിശ്ശബ്ദമായ നിലവിളികൾ നെഞ്ചിലൊതുക്കി, ഒടുവിൽ ഹൃദയം പൊട്ടി മരിച്ച അവളെയോർത്ത്, അയാൾ ശബ്ദമില്ലാതെ കരഞ്ഞു.

ഒടുവിൽ അടക്കിയ ഒരു നിലവിളിയോടെ, ആ ചിത്രം നെഞ്ചോട് ചേർത്തു പിടിച്ച്, അയാൾ ആ തണുത്ത നിലത്തേക്ക് മുഖമണച്ചു.

വിമലാ, മാപ്പ്‌….. ഞാൻ പറയാതെ പോയ നല്ല വാക്കുകൾക്ക്, നന്ദി വാക്കുകൾക്ക്, നെഞ്ചോട് ചേർത്തണച്ച്, ഒരിക്കലും നൽകാതെ കടം വെച്ച ഒരു നൂറ് ചുംബനങ്ങൾക്ക്…എല്ലാറ്റിനും മാപ്പ്…

 

Post Views: 28
2
Sheeba Prasad

Reader, Writer, Teacher

4 Comments

  1. Suma Jayamohan on October 21, 2024 5:50 AM

    ഇങ്ങനെയൊരു മാപ്പു കൊണ്ട് എന്താണ് അർത്ഥമുള്ളത്? പങ്കാളിക്ക് മാത്രമല്ല, ഒരാൾക്കും ഇത്തരത്തിലൊരു മാപ്പ് ആവശ്യമേയില്ല അല്ലേ?
    കഥ ഒരു പാടിഷ്ടമായി ഷീബാ . ഇത് ഒരോർമ്മപ്പെടുത്തലാണ്. ഇടയ്ക്കിടെ നാം നമ്മുടെ പെരുമാറ്റങ്ങൾ -ചിന്തകൾ -ഒക്കെ ഒന്നു കീറി മുറിച്ചു നോക്കി വേണ്ട മാറ്റങ്ങൾ വരുത്തണമെന്നുള്ള ഒരോർമപ്പെടുത്തൽ
    ❤️🌷👌❤️

    Reply
  2. Nishiba M on October 19, 2024 4:02 PM

    അവഗണനയുടെ നീറ്റൽ..

    Reply
  3. Seby Joseph on October 19, 2024 1:59 PM

    നന്നായിട്ടുണ്ട്..

    Reply
    • Shreeja R on October 19, 2024 5:29 PM

      അർഹിക്കുന്ന മറുപടി കാലം നൽകി. നല്ലെഴുത്ത് 👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.