Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലിഫ്റ്റ്-
കഥ ത്രില്ലർ സൗഹൃദം

ലിഫ്റ്റ്-

By Anitha JayalekshmiOctober 18, 2024Updated:November 7, 20241 Comment6 Mins Read157 Views
Bookmark Now
Please login to bookmark Close

No account yet? Register

അത് ഒരു അവധിക്കാലമായിരുന്നു.
ബിബിൻ വളരെ സന്തോഷവാനായിരുന്നു. അതിനു രണ്ട് കാരണമുണ്ട്.
വളരെ കാലത്തിനു ശേഷം നാട്ടിലേക്ക് ഒരു മടക്കയാത്ര. കാനഡയിൽ പി ആർ കിട്ടിയ ശേഷം നാട്ടിൽ വരില്ല എന്നു ശപഥം എടുത്ത ബിബിൻ എന്തിനാണ് തിരിച്ചു വന്നത്.
ബിബിൻ തന്റെ ഫോണിൽ അവളുടെ ചിത്രം വീണ്ടും നോക്കി.

അദിതി ജോർജ്.

ഒരു കോടിശ്വര പുത്രി. വരുണിന് അടിച്ച ലോട്ടറി.
അവന്റെ ബെസ്റ്റ് ഫ്രൻഡ് വരുണിന്റെ പ്രതിശ്രുത വധു.

” എന്നാലും ആ മണ്ണുണ്ണി വരുണിന് അദിതിയെ പോലെ ഒരു പെണ്ണ് എങ്ങനെ വളഞ്ഞു. ” ബിബിൻ അസൂയ നിറഞ്ഞ സ്വരത്തിൽ പിറുപിറുത്തു.
“ഇതിനെ ഭാഗ്യം എന്നും പറയും.”
വണ്ടി ഓടിച്ചു കൊണ്ടിരുന്ന നരേന്ദ്രൻ ഉച്ചത്തിൽ അതിനു മറുപടി പറഞ്ഞു.
ബിബിൻ ഇഷ്ടപ്പെടാതെ ഒരു വല്ലാത്ത നോട്ടം നോക്കി.
എന്നിട്ട് വീണ്ടും അദിതിയുടെ ചിത്രത്തിൽ നോക്കി അയവിറക്കി.
നരേന്ദ്രൻ ഒന്നും പറഞ്ഞില്ല..
ബിബിൻ അങ്ങനെയാണ്.
അവന് ഇഷ്ടമുള്ളത്, അവന് ആവശ്യമുള്ളത്, അവൻ എന്തു വില കൊടുത്തും എന്തു കളി കളിച്ചും അവൻ സ്വന്തമാക്കും.
സ്വന്തം ബന്ധം, ഫ്രൻഡ്ഷിപ്പ് ഒന്നും അവൻ നോക്കാറില്ല.
ഇപ്പോ അവന്റെ നോട്ടം.
സ്വന്തം സുഹ്യത്തിന്റെ പെണ്ണിലാണ്.
പക്ഷെ…..
അദിതി ജോർജ് …..
അതു ഇത്തിരി കൂടിയ ഇനം ആണ്.
കൂടുതൽ ചിന്തിക്കും മുമ്പേ അവർ റിസോട്ടിന്റെ ഗേറ്റ് കടന്ന് അകത്തു കയറി.
വരുണും വിനുവും ഹാഷിറും കോർട്ടിയാർഡിൽ ബാസ്ക്കറ്റ് ബോൾ കളിക്കുന്നുണ്ടായിരുന്നു.
ബിബിനും നരേന്ദ്രനും കാർ പാർക്ക് ചെയ്ത് പതുക്കെ ഇറങ്ങി.
വരുണും മറ്റുള്ളവരും അവരെ സ്വീകരിക്കാൻ ഓടി വന്നു.
എല്ലാവരെയും ചിരിച്ചു കൊണ്ട് കുശലം പറയുമ്പോൾ ബിബിന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു. നരേന്ദ്രന് അല്ലാതെ അതു വെറെ ആർക്കും മനസിലായാതും ഇല്ല.

ബിബിന്റെ ആഗ്രഹങ്ങൾ പൂവണിഞ്ഞത് അന്ന് രാത്രിയായിരുന്നു. കരീനീല നിറത്തിലുള്ള ഫ്രോക്കുമിട്ട് വരുണിനോടോപ്പം വന്ന അദിതിയെ ബിബിനടക്കം എല്ലാവരും ഒന്നു നോക്കി നിന്നു പോയി.
പല കളികൾ, പല സംസാരങ്ങൾ നീണ്ടു പോയങ്കിലും ബിബിന് അദിതിയെ നോക്കിയിരിക്കാൻ മാത്രമേ സാധിച്ചുള്ളു.
അവസാനം അവസരമൊരുക്കിയത് അദിതി തന്നെയായിരുന്നു. “എല്ലാവരും ജീവിതത്തിലെ പേടിപ്പെടുത്തുന്ന ഒരു അനുഭവം പറയാമോ?”
അദിതി ഒരു ചലഞ്ച് വച്ചു. എല്ലാവരും തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞു തുടങ്ങി. പക്ഷെ ഒന്നിലും ഒരു പഞ്ച് ഇല്ലായിരുന്നു.
എല്ലാവരും ബോർ അടിച്ചിരുന്നപ്പോഴാണ് ബിബിൻ പറഞ്ഞത്
” ഞാൻ ഒരിക്കൽ ഒരു ദുർമന്ത്രവാദിക്കു ലിഫ്റ്റ് കൊടുത്തുണ്ട്”
എല്ലാവരുടെയും ശ്രദ്ധ ബിബിനിലായി.
അദിതിയടക്കടം എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു എന്നു മനസിലായ ബിബിൻ തന്റെ കഥ തുടങ്ങി.

“2015 – 16 കാലം. ഞങ്ങളമാരും M സോഫ്റ്റ് എന്ന കമ്പിനിയിൽ പെട്ടു നിൽക്കുന്ന കാലം. M Soft ഉടമ ഒരു ഇപ്പൻ ജോൺ മാളിയേക്കൽ എന്ന പാതി ചെകുത്താനും പാതി ദൈവവുമായ മനുഷ്യൻ. ” ബിബിൻ ഒരു നിമിഷം വരുണിനെ നോക്കി. വരുണിന്റെ മുഖം ഒന്നു മുറുകി.
” ഒരു കണ്ണിൽ ദയയും മറ്റേ കണ്ണിൽ ക്രൂരതയും ഒരു പോലെ ഉള്ള മനുഷ്യൻ. വരുണിനെ പോലെ ഉള്ളവർ കാലിൽ വീഴുന്ന ദൈവം”.

“അതേടാ ആത്യസന്ന നിലയിൽ കിടക്കുന്ന എന്റെ അമ്മയെ രക്ഷിക്കാൻ ഈപ്പൻ ജോണേ ഉണ്ടായിരുന്നുള്ളു. അല്ലാതെ  അഞ്ചു ലക്ഷം ബാങ്കിൽ കിടന്നട്ടും തിരിഞ്ഞു നോക്കാത്ത നീയല്ല” വരുൺ കോപത്തോടെ പറഞ്ഞു.
“അതെ, ഞാൻ സഹായിച്ചില്ല. പക്ഷെ നിന്റെ അമ്മ മരിച്ചില്ലല്ലോ” ബിബിന്റെ സ്വരത്തിലെ നിസംഗതയും സ്വാർത്ഥതയും വരുണിനെ കൂടുതൽ കോപാകുലൻ ആക്കി. വരുൺ എണിറ്റു പോയി.
പിന്നാലെ അദിതിയും….
ബിബിൻ നിരാശനായി. എല്ലാവരും ഒരു നിമിഷം നിശബ്ദരായി.
അദിതി എന്തു പറഞ്ഞു എന്നറിയില്ല,  വരുൺ തിരിച്ചു വന്നില്ല. പക്ഷെ അദിതി വന്നു ഇരുന്നു.
“ബിബിൻ കഥ തുടരൂ”
ബിബിൻ വീണ്ടും ആവേശഭരിതനായി.
“ഒരു ക്രിസ്മസ് കാലം. ഈപ്പൻ ജോണിന്റെ പ്രഷർ കാരണം തലയ്ക്കു വട്ടു പിടിച്ചു നടന്ന കാലം.
ഞങ്ങൾ അഞ്ചു പേർ : ഞാൻ, വരുൺ, വിനു, ഹാഷിമിം പിന്നെ നരേന്ദ്രൻ സാർ,
വയനാട്ടിലെ ഒരു റിസോട്ടിൽ രണ്ടു ദിവസം അടിച്ചു പൊളി. പക്ഷെ പല വർക്കും തിരാത്തത്  കൊണ്ട് ഈപ്പൻ ജോൺ ഞങ്ങൾക്ക് ഒരുമിച്ച് ലീവ് തരില്ല എന്നുറുപ്പായിരുന്നു.
അതു കൊണ്ട് പലരും പല സമയത്താണ് കമ്പനി വിട്ടത്.
ഏറ്റവും അവസാനം ഇറങ്ങിയത് ഞാനും.
ഞാൻ ബൈക്കിലാണ് വയനാട്ടിലേക്ക് തിരിച്ചത്. അതും ഒറ്റയ്ക്ക്.
ഇടയക്കു വച്ച് എനിക്ക് വഴി തെറ്റി.
എവിടെയോ ഞാൻ കാട്ടുവഴികളിൽ കയറി പോയി.
സമയം രാത്രി ഒന്നര.
ചുറ്റും ഇരുട്ട്. അപ്പോഴാണ് വഴിയിൽ ഞാൻ അയാളെ കണ്ടത്.
കൈയിൽ തിചൂട്ട് മറ്റേ കൈയിൽ ഒരു ജീവനുള്ള കോഴി.
ആ തീവെട്ടത്തിൽ ഞാൻ അയാളെ വ്യക്തമായി കണ്ടു.
മുട്ടോളം എത്തുന്ന ഒരു കറുത്ത വസ്ത്രം. വടി പോലെ പിന്നിലേക്ക് കൂർത്ത് നിൽക്കുന്ന തലമുടി.
അതെ പോലെ മുന്നിലേക്ക് കൂർത്ത് നിൽക്കുന്ന ഉശാൻ താടി.
തിളങ്ങുന്ന കണ്ണുകൾ. മുഖത്ത് പലതരം ചായക്കൂട്ടുകൾ.
ആകെ ഒരു വശപിശക്. കണ്ടാൽ ഒരു ദുർമന്ത്രവാദി ലുക്ക്
ഞാൻ വണ്ടി നിറുത്തി,”
“സാമി, യെങ്കലെ കൊഞ്ചo ദൂരം കൊണ്ടു വിടുങ്കോ.
തമിഴ് കലർന്ന മലയാളത്തിൽ അയാൾ എന്നോട് പറഞ്ഞു.
എന്തോ ഞാൻ അയാളെ എന്റെ ബൈക്കിൽ കയറ്റി.
“സാമി ഉങ്കളുക്കു വഴി തെരിയാത”
നേരെ പോങ്കോ,
ഞാൻ അയാൾ പറഞ്ഞ പല കാട്ടു വഴികളിൽ സഞ്ചരിച്ചു.
” നിറുത്തുങ്കോ”
“നൻറി: അയാൾ ഇറങ്ങി. അയാൾ നിലാവെളിച്ചത്തിൽ എന്റെ മുത്തേയ്ക്കു നോക്കി. എന്നിട്ടു ചോദിച്ചു
“ഉൻങ്കളുക്കു നറെ പ്രചന്നയാ സാമി,”
അയാൾ എന്റെ മനസു വായിച്ചോ.
എന്റെ ഉള്ളന്നൊന്നു പിടഞ്ഞു.
അയാൾ തന്റെ അരകെട്ടിൽ നിന്ന് ഒരു തുകൽ സഞ്ചി എടുത്തു എന്റെ നേരേ നീട്ടി.
“യെങ്ക പ്രചന്നയിരുകോ അവിടെ ഇതു തുറന്തു വെയ്. ഒരേ ഒരു നാൾ. അതു ക്കു പിന്നാലെ തീയലെ പോട്ടുറുങ്കോ”
എതോ ഉൾപ്രരേണയിൽ ഞാൻ അതു വാങ്ങി.
ബൈക്ക് മുന്നോട്ട് നീങ്ങിയപ്പോൾ
അയാൾ പിന്നിൽ നിന്ന് ഒന്നുകൂടെ വിളിച്ചു പറഞ്ഞു
” ഒരേ ഒരു നാൾ സാമി, മറന്തു പോകാതെങ്കോ”
“എന്നിട്ട്, നീ അതു ഉപയോഗിച്ചോ”
ബിബിൻ ഒന്നു ചിരിച്ചു….
“ഉപയോഗിച്ചു. ഞാൻ അത് വെറും തമാശയായിട്ടാണ് കരുതിയത്.
പക്ഷെ, ട്രിപ്പ് കഴിഞ്ഞ് തിരിച്ചു വന്ന ശേഷം ഞാൻ അതു പരിക്ഷിച്ചു നോക്കാൻ തീരുമാനിച്ചു.
” ഒരു ദിവസം, ഞാൻ ഓഫിസിൽ ലേറ്റ് ആയി ഇരുന്നു. ഈപ്പൻ ജോണിന്റെ കാബിനിൽ ആയിരുന്നു വർക്ക്. ഈപ്പന്റെ അന്ത്യശാസനം തലയ്ക്കു മുകളിൽ തുങ്ങുന്ന നേരം.
ഞാനും പുറത്ത് സെക്യൂരിറ്റിയും മാത്രം.
അഞ്ചു മിനിറ്റ് വെള്ളം കുടിക്കാൻ വന്നപ്പോഴാണ് ആ തുകൽ സഞ്ചിയെ കുറിച്ച് ഓർത്തത്.
ഈപ്പൻ ജോണിന്റെ കാമ്പിനിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ അയാൾ പറഞ്ഞ പോലെ തുറന്നു വച്ചു.
പിന്നെ രണ്ടു ദിവസം ഞാൻ ഓഫിസിൽ പോയില്ല..
” എന്നിട്ട്”  വിനു ആകാംഷയോടെ ചോദിച്ചു.
മൂന്നാം നാൾ ഞാൻ ഓഫിസിലെത്തുമ്പോൾ ഓഫിസ് പകുതിയിലധികം കാലിയായിരുന്നു.
ഈപ്പൻ ജോണിന് വയ്യ. എന്നു മാത്രം അറിഞ്ഞു.
പക്ഷെ…..
ബിബിൻ ഒന്നു പറഞ്ഞു നിർത്തി….
എന്നിട്ട് എല്ലാവരെയും ഒന്നു നോക്കി.
ആരും ശ്വാസം പോലും വിടുന്നില്ല….
“അന്നു രാത്രി  ഈപ്പൻ ജോൺ മരിച്ചു”.

ബിബിൻ എല്ലാവരെയും ഒന്നു നോക്കി.
ആരും മിണ്ടുന്നില്ല.
“ഈപ്പൻ സാർ മരിച്ചത് നിന്റെ ദുർമന്ത്രവാദം കൊണ്ടാണോ.”
ഹാഷിം അവസാനം ചോദിച്ചു.
തന്റെ സുഹ്യത്തുകൾ എല്ലാവരും ഈപ്പന്റെ ഔദാര്യo പറ്റിയവരാണ്.
തന്റെ കളി പാളാൻ തുടങ്ങുന്നു എന്നു മനസിലായ ബിബിൻ പറഞ്ഞു.
” മന്ത്രവാദം എല്ലാo വെറും അന്ധ വിശ്വാസം മാത്രം. എനിക്ക് സത്യത്തിൽ അറിയില്ല. സത്യം. എന്താ സംഭവിച്ചത് എന്ന്. ഈപ്പൻ ജോണിന്റെ മരണം ഞാൻ അറിഞ്ഞടതോളം സ്ട്രോക്കും പിന്നെ സംഭവിച്ച കാർഡിയാക് റസ്റ്റും ആണ്.
ഞാൻ അങ്ങനെ ഒരു പരിക്ഷണം താമാശയ്ക്കു ചെയ്തു എന്നു സത്യം ആണ്. പക്ഷെ ഞാൻ അല്ല ഈപ്പൻ ജോണിനെ കൊന്നത്. ഒരു ക്യുരിയോസിറ്റി കൊണ്ട് ചെയ്താണ്. അല്ലാത മനപൂർവം അല്ല,”
“പിന്നെ എന്റെ ദുർമന്ത്രവാദം കാരണം ആണ് ഈപ്പൻ സാർ മരിച്ചത് എന്നതിന് തെളിവുകൾ ഒന്നും ഇല്ല.
കള്ളിന്റെ ഉക്കിൽ ഞാൻ പറഞ്ഞ കഥ നിയമവും നീതിയും ഒന്നും വിശ്വസിക്കില്ല.”
“ശരിയാ, വിട്, അവനും അവന്റെ ഒരു വല്ലാത്ത കഥയും. മനുഷ്യന്റെ മൂഡ് കളഞ്ഞു”
നരേന്ദ്രൻ എന്നീറ്റു പോയി.
പതുക്കെ പതുക്കെ എല്ലാവരും എന്നീറ്റു പോയി.
ബിബിൻ ഒറ്റയ്ക്കായി. സമയം പന്ത്രണ്ട് ആവാറായി. എന്തോ അവന് ഉറക്കം വന്നില്ല.
അവന് വാരാന്തയിലൂടെ ഒരു സിഗരറ്റും പുകച്ച് നടന്നു അപ്പോഴാണ് അവൻ അതു കണ്ടത്.
അദിതി അങ്ങ് കുറെച്ചകലെ നിൽക്കുന്നു. അതും ഒറ്റയ്ക്ക്.
സത്യമോ മിഥ്യയോ ബിബിൻ ഒന്നുകൂടെ കണ്ണു തിരുമി.
അത് സത്യം തന്നെയാരിന്നു.
ബിബിൻ പതുക്കെ അദിതിയുടെ അടുത്തേയ്ക് നടന്നു.
ബിബിനെ കണ്ടതും അദിതി ഒന്നു വശ്യമായി ചിരിച്ചു.
” എന്താ ബിബിൻ ഉറങ്ങിയില്ലെ?”
“സമയം സെറ്റാവുന്നില്ല എനിക്ക്”
ബിബിനും അദിതിയും സംസാരിച്ചു കൊണ്ട് നടക്കാൻ തുടങ്ങി.
ബിബിൻ മനസിൽ ഉറപ്പിച്ചു
” ഈ രാത്രി അവസാനിക്കും മുമ്പേ ഞാൻ അദിതിയുടെ മനസിൽ കയറും. ബിബിൻ ഉറപ്പിച്ചു. തന്റെ സംസാരം അദിതിയെ വീഴത്തും.
പിന്നെയും അവർ തമ്മിൽ പലതും സംസാരിച്ചു.
“അന്നു കണ്ട ഊശാൻ താടിക്കാരൻ മന്ത്രവാദിയെ വീണ്ടും കണ്ടാൽ തിരിച്ചറിയുമോ ബിബിൻ”, അദിതി ചോദിച്ചു.
“അദിതി, എന്താ ഉദേശിച്ചത്.”
അദിതി രണ്ടടി പിന്നോട്ട് പോയി.
“മലൈചാമി”…
കാട്ടു പടർപ്പുകളി കിടയിൽ നിന്ന് ഒരാൾ പ്രത്യക്ഷപ്പെട്ടു.
അത് അയാളിരുന്നു കൂർത്ത ഊശാൻ താടിക്കാരൻ ദുർമന്ത്രവാദി.
ബിബിൻ കൂടുതൽ ആലോച്ചിക്കും മുൻപേ രണ്ടു തടിമാടൻമാർ ബിബിനെ മുറുക്കെ പിടിച്ചിരുന്നു.
അവൻ കാര്യം ഒന്നും മനസിലായില്ല.
പക്ഷെ…. അദിതി… അവളുടെ മുഖം ശാന്തമായിരുന്നു.
“ആരാ നീ”അവൻ ഭയപ്പാടോടെ ചോദിച്ചു.
അദിതി അതിനു മറു പടി പറഞ്ഞില്ല.
“മലൈ ചാമി, ഇനി ഇവൻ നിങ്ങളുടെയി… എന്താ വേണ്ടത് എന്ന് ചെയ്തോളു ”
ബോധം മറിയും മുൻപേ ബിബിൻ അവസാനം കേട്ട വാക്കുകൾ ആണ്.
കുറച്ചു നേരത്തിനു ശേഷം അദിതി തിരിച്ചു നടന്നു.
നരേന്ദ്രൻ അവിടെ അവളെ കാത്തു നിൽപ്പുണ്ടായിരുന്നു.
“മാഡം”
അയാൾ ഭവ്യതയോടെ വിളിച്ചു.
“ബിബിനെ ഇനി അന്വേഷിക്കണ്ട.”
നരേന്ദ്രന് വെറെ എന്തോ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ശബ്ദം പുറത്തു വന്നില്ല.
നരേന്ദ്രന്റെ മുഖം വായിച്ച പോലെ അദിതി പറഞ്ഞു
” കുറ്റബോധം തോന്നുണ്ടോ താങ്കൾക്ക്. സുഹ്യത്തിനെ മരണത്തിലേക്ക് വിളിച്ചു കൊണ്ട് വന്നതിന്.
“മാം ബിബിൻ സെൽഫിഷാണ്.
അവൻ പറഞ്ഞ കഥയിലെ  അന്ധവിശ്വാസത്തെ പുറം നാടുകളിൽ
പഠിച്ച അദിതി ജോർജ് മാളിയേക്കൽ ന് വിശ്വസിക്കുന്നുണ്ടോ.”
അദിതി ഒന്നു ചിരിച്ചു.
“ഇല്ലായിരുന്നു നരേന്ദ്രൻ. വല്യപ്പച്ചന്റെയും എന്റെ ഡേവിഡ് ചേട്ടായിയുടെയും മരണശേഷം ബിബിൻ പറഞ്ഞ ആ തുകൽ സഞ്ചി കിട്ടും വരെ.”
“ഞങ്ങളുടെ കുടുംബത്തിൽ പലതും സംഭവിച്ചു. ആ തുകൽ സഞ്ചിയുടെ ഉറവിടം തേടിയുള്ള അലച്ചിൽ എന്നെ എത്തിച്ചത് മലൈചാമിയിൽ ആണ്.
ചിലപ്പോൾ ചിലത് സംഭവിക്കുമ്പോൾ നമ്മൾ പലതും വിശ്വസിച്ചു പോകും.”
നരേന്ദ്രന് ഉത്തരമില്ലയിരുന്നു.
“നരേന്ദ്രന് നാളെ കൊച്ചിയിലെത്തണ്ടേ. മോളുടെ സർജറി അല്ലേ. എല്ലാo ശരിയാക്കിട്ടുണ്ട്. പോക്കോള്ളു.”

നരേന്ദ്രന് അദിതിയുടെ കണ്ണുകളിലേക്ക് ഒന്നു നോക്കി. ഒരു കണ്ണിൽ ദയും മറ്റേ കണ്ണിൽ ക്രൂരതയും. ഈപ്പൻ ജോണിന്റെ അതേ കണ്ണുകൾ. മാളിയേക്കൽ കുടുംബത്തിലെ ഏക പെൺതരി. മരിച്ചു പോയ വല്യപ്പച്ചന്റെ വാക്കു പാലിക്കാൻ ഒന്നും ആലോചിക്കാതെ വരുണിനെ കെട്ടാൻ സമ്മതിച്ചവൾ.
സ്നേഹിക്കുന്നവർക്ക് ചങ്കു പറിച്ചു കൊടുക്കുകയും എതിരാളികളെ ഏതറ്റം വരെ പോയി ശിക്ഷിക്കുകയും ചെയ്യുന്ന മാളിയേക്കൽ രക്തം പേറുന്നവൾ.
അദിതിയെ
എന്തു വിളിക്കണം

എന്ന ചിന്തയോടെ നരേന്ദ്രൻ തിരിച്ചു നടന്നു.

Post Views: 48
1
Anitha Jayalekshmi

ചില ചിന്തകൾ ചിലന്തിവല പോലെയാണ്... ചിലത് അഗാധമാം സമുദ്രo പോലെയും...... ചിലത് പരന്നു കിടക്കും ആകാശ നീലിമ പോലെയും.... മൊത്തത്തിൽ വട്ട്.....

1 Comment

  1. Shreeja R on October 20, 2024 9:32 PM

    Super 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.