Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രാണനായവൻ
ഓർമ്മകൾ കഥ പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

പ്രാണനായവൻ

By മുറുകൊടുങ്ങല്ലൂർOctober 23, 2024No Comments2 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ അവനെ കണ്ടു. എന്റെ പ്രാണൻ ആയവനെ.

കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി. പഴയ ആ ചൊടിയും ഉഷാറുമൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു. മുഖത്തിനുണ്ടായിരുന്ന ആ എടുപ്പും ഭംഗിയും എല്ലാം നഷ്ടമായിരിക്കുന്നു. കവിളൊക്കെ ഒട്ടി, മുഖമൊക്കെ ക്ഷീണിച്ച് ആകെ എല്ലും തോലും മാത്രം ആയൊരവസ്ഥ.

ആരും മിണ്ടാനോ, സംസാരിക്കാനോ ഇല്ലാത്ത ഒറ്റപ്പെട്ട ഒരവസ്ഥയിൽ. ആരെയും വിശ്വസിക്കാത്ത, ആർക്കും അവനെ വിശ്വാസം ഇല്ലാത്ത ഒരവസ്ഥയിൽ.

എന്നെ കണ്ടപ്പോൾ നല്ലോണം സൂക്ഷിച്ചു നോക്കി. മനസിലായില്ല എന്നത് പോലെ തലവെട്ടിച്ച് വീണ്ടും നടന്നു മുന്നോട്ട്. പിറകെ പോയി ഞാൻ വിളിച്ചിട്ടും നിന്നില്ല. ഞാൻ മാത്രം അവനെ വിളിച്ചിരുന്ന ആ പേര് വിളിച്ചിട്ടും അവൻ കേട്ടില്ല. വീണ്ടും മുന്നോട്ട് നടന്നു. അവിടെ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു.

അല്പം കഴിഞ്ഞപ്പോൾ വെള്ള വസ്ത്രം ധരിച്ച ഒരു ആൾ വന്നവനെ തൊട്ട് വിളിച്ചു. അല്പസമയം അവരുടെ മുഖത്തേക്ക് നോക്കി അവരുടെ കൂടെ പോയി. അവർ പോകുന്നതും നോക്കി ഞാൻ വീണ്ടും അല്പസമയം കൂടി അവിടെ ഇരുന്നു.

ഞാൻ അവരെ നോക്കുന്നത് കണ്ടിട്ടാകണം നടക്കാൻ തുടങ്ങിയ എന്റെ അരികിലേക്ക് ആ സ്ത്രീ വന്നു.

അവരുടെ ബന്ധു ആണോ. കുറെ നേരമായല്ലോ അവനെ നോക്കി ഇവിടെ നിൽക്കുന്നു. ഇവിടെ വന്നിട്ട് കുറച്ചു നാൾ ആയി. പിടിവിട്ടുപോയ മനസ്സുമായിട്ടാണ് ഇവിടെ വന്നത് എങ്കിലും, ആദ്യമൊക്കെ എല്ലാവരെയും മനസിലാകുമായിരുന്നു. തിരിച്ചറിയുമായിരുന്നു. പക്ഷെ പോകെ പോകെ ആരെയും അറിയാതെ ആയി. ഞാൻ വിളിച്ചാൽ മാത്രം എന്റെ കൂടെ വരും. അവരുടെ ആരാണ് താങ്കൾ.

പ്രാണനെ പോലെ കൊണ്ട് നടന്നതായിരുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വേർപിരിയേണ്ടി വന്നു. പിരിഞ്ഞിട്ടും ഒരുപാട് അന്വേഷിച്ചിരുന്നു. അറിഞ്ഞിരുന്നില്ല, ഒന്നും. അറിഞ്ഞിരുന്നെങ്കിൽ ഈ ഒരവസ്ഥയിലേക്ക് ഞാൻ അവനെ വിടില്ലായിരുന്നു.

അതും പറഞ്ഞ്, നിറഞ്ഞ് തുടങ്ങിയ കണ്ണുകളൊപ്പി ഞാൻ ആ മനസികാരോഗാശുപത്രിയുടെ വലിയ ഗേറ്റ് കടന്ന് മുന്നോട്ട് നടന്നു.

ആ നടത്തത്തിനിടയിൽ, യാത്ര പറയാനായി അവസാനം കണ്ടപ്പോഴും അവനോട് പറഞ്ഞ വാക്കുകൾ ഞാൻ വീണ്ടും ഉരുവിട്ടു.

“നീ ആണ് എന്നിൽ നിന്ന് അകലുന്നത്. എനിക്ക് ഇപ്പോഴും നീ ആ പഴയ കിച്ചു തന്നെയാണ്. ഇപ്പോൾ നീ കണ്ടെത്തിയ പുതിയ ആളുകൾ ആരും കൂടെ ഇല്ലെന്ന് തോന്നിയാലും, ആർക്ക് വേണ്ടിയാണോ എന്നെ ഒഴിവാക്കുന്നത് അവർക്ക് നീ ഭാരമായി എന്ന് തോന്നിയാലും, ഒരു വിളിപ്പാട് അകലെ, ഒരു വിളിയുടെ ദൂരത്തിൽ, അല്ലെങ്കിൽ നിന്റെ മനസ്സിൽ ഞാൻ കൂടെ വേണമെന്ന് ആഗ്രഹിച്ചാൽ ഞാൻ ഉണ്ടാകും എന്നത് മറക്കരുത്. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല ഞാൻ നിന്നിൽ നിന്ന് പോകുന്നത്, ഞാൻ ഇല്ലാതെ, ഇപ്പോൾ കൂടെ ഉള്ളവർ ആണ് നിന്റെ സന്തോഷം എന്ന് തിരിച്ചറിഞ്ഞത് കൊണ്ട്, നിന്റെ സന്തോഷം ആഗ്രഹിക്കുന്നത് കൊണ്ടും മാത്രമാണ് ഞാൻ പോകുന്നത്. എങ്കിലും നീ ഹാപ്പി ആയിരിക്കട്ടെ എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രമാണ് ഞാൻ പിരിയുന്നത്. ഈ വേർപിരിയൽ എന്നിൽ നിന്ന് നിനക്ക് മാത്രമാണ്. നിന്നിൽ നിന്ന് എനിക്ക്, ഈ ജന്മം ഒരു വേർപിരിയൽ ഇല്ലാ. ഞാൻ പൂർണമാകുന്നത് നീ കൂടെ ഉള്ളപ്പോൾ മാത്രമാണ്…”

ഇത്രയൊക്കെ സ്നേഹത്തോടെ നിന്നെയും നിന്റെ വിളിയും ഞാൻ കാത്തിരുന്നിട്ടും നീ എന്നെ മറന്നില്ലേ. ഓർക്കാമായിരുന്നില്ലേ ഒരു തവണ എങ്കിലും. വിളിക്കാമായിരുന്നില്ലേ ഒരു വട്ടമെങ്കിലും. ഒരാൾക്കും ഒറ്റപ്പെടുത്താൻ കഴിയാതെ സ്നേഹത്തോടെ ഞാൻ നിന്നെ ചേർത്ത് പിടിക്കുമായിരുന്നില്ലേ പ്രിയപെട്ടവനെ…

മുന്നിലെ കാഴ്ചകളെ മറച്ച കണ്ണുനീരിനെ തുടച്ചു മാറ്റി ഞാൻ മുന്നോട്ട് നടന്നു. എന്റെ സ്നേഹത്തോടെയുള്ള പരിചരണം കൊണ്ട് അവനെ ഞാൻ പഴയത് പോലെ തിരിച്ചു കൊണ്ടുവരും എന്ന ആത്മവിശ്വാസത്തോടെ തിരിച്ചു വരാനായി ഞാൻ മുന്നോട്ട് നടന്നു…

മുറു കൊടുങ്ങല്ലൂർ

Post Views: 35
2
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.