അഖില കുട്ടിയ്ക്ക് പൂച്ചയെ വലിയ ഇഷ്ടമാണ്. വീട്ടിൽ അച്ഛനും അമ്മയും പൂച്ചകളെ വളർത്താൻ സമ്മതിച്ചിരുന്നില്ല. വർഷ കാലമായാൽ പൂച്ചകൾ എല്ലായിടത്തും മൂത്രമൊഴിച്ച് വൃത്തികേടാക്കും എന്നൊക്കെ പറഞ്ഞു് മാതാപിതാക്കൾ അഖിലയെ നിരുത്സാഹപ്പെടുത്തിയിരുന്നു. മാത്രവുമല്ല പൂച്ചകൾ നായ്ക്കക്ളെ പേ പോലെയല്ല, കെട്ടിയിട്ടു് വളർത്താൻ സാധിക്കുകയില്ലല്ലൊ? അയൽവാസികൾക്കു് ബുദ്ധിമുട്ടാകും എെന്നാക്കെ പറഞ്ഞു നോക്കി. പക്ഷെ അഖിലകൂട്ടിയുടെ ഇഷ്ടത്തെ തടയാൻ ഈ പറഞ്ഞ വസ്തുതകൾക്കൊന്നും കഴിഞ്ഞില്ല. അവൾ ” ഗുമ്പു ഡു” എന്ന കുറിഞ്ഞി പൂച്ചയെ ദത്തെടുത്തു. ഗുമ്പു ഡു കറിഞ്ഞി പൂച്ചയെ അന്വേഷിച്ച് ടൈഗർ എന്ന കണ്ടൻ പൂച്ചയും വന്നു.
