Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവൻ കുഞ്ഞല്ലേ
അനുഭവം കുട്ടികൾ

അവൻ കുഞ്ഞല്ലേ

By Nisha RoseNovember 28, 20243 Comments3 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

അവൻ കുഞ്ഞല്ലേ…

അടുത്തിടെ നമ്മുടെ നിത്യ ജീവിതത്തിൽ നാം കാണുന്ന പലതുമായി ഏറെ ചേർന്ന് നിൽക്കുന്ന എനിക്ക് ഏറെ ഇഷ്ടപെട്ട മറിമായം എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് കണ്ടു. അതിന് മുൻപ് തന്നെ ഈ ഒരു പ്രവണതയെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചതേയുള്ളൂ.

ഞാൻ പറയാൻ പോകുന്നത് ഇന്നത്തെ തലമുറയിലെ ചില കുട്ടികളെ കുറിച്ചാണ്. “ഒന്നേ ഉള്ളുവെങ്കിലും ഉലക്കക്ക് തല്ലണം “എന്ന് നമ്മുടെ കാർന്നോന്മാർ പറഞ്ഞു വെച്ചിട്ടുണ്ടെങ്കിലും അവർ ഉദ്ദേശിച്ചത് അതല്ല എന്ന് നമുക്കറിയാം. ആവശ്യത്തിന് അടിയും വഴക്കും കുട്ടികൾക്ക് കൊടുക്കണം എന്ന് തന്നെയാണ്.
അന്യരാജ്യങ്ങളിൽ കുട്ടികളെ അടിക്കാൻ മാതാപിതാക്കൾക്ക് പോലും അവകാശമില്ല അങ്ങനെ ചെയ്താൽ ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കും എന്നെല്ലാം നാം കേട്ടിരുന്നത് അത്ഭുതത്തോടെയാണ്. അടുത്തിടെ അത്തരം ഒരു ഹിന്ദി സിനിമ കാണാൻ ഇടയായി. അപ്പോൾ നാം പറഞ്ഞു വന്നത് ആ മാറിമായത്തിൽ ഒരു പത്ത് വയസ്സോളം പ്രായമുള്ള ഒരു കുട്ടിയെ അതിന്റെ അച്ഛനും അമ്മയും വഴക്ക് പറയാതെ പറയുന്നതെല്ലാം വാങ്ങി കൊടുത്ത് ലാളിച്ച് വഷളാക്കി വെച്ചിരിക്കുന്നതാണ്. വീട്ടിൽ വരുന്ന അതിഥിയുടെ മൊബൈൽ ഫോൺ എടുത്ത് അത് പൊട്ടിച്ചപ്പോഴും അവൻ കുഞ്ഞല്ലേ എന്ന് പറഞ്ഞ് അതിനെ നിസാരവൽക്കരിക്കുന്നു ആ അച്ഛനും അമ്മയും. വഴക്ക് പറയുന്ന അപ്പൂപ്പൻ അവർക്ക് മുൻപിൽ കുറ്റവാളി.

ഇന്ന് പല കുടുംബങ്ങളിലും ചെല്ലുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ചടങ്ങുകൾ നടക്കുമ്പോൾ ഇത്തരം കുട്ടികളെ കാണാറുണ്ട്. സ്റ്റേജിൽ കയറി നിന്ന് അവിടെയുള്ള കേക്കും മറ്റ് വസ്തുക്കളും വലിച്ചിട്ട് ഒരു ഫോട്ടോ പോലും മര്യാദക്ക് എടുക്കാൻ സമ്മതിക്കാതെ കുട്ടികൾ സ്റ്റേജിൽ ഓടി നടന്ന് ശല്യം ചെയുമ്പോൾ അവരെ വിലക്കാതെ അത് കണ്ട് ആസ്വദിക്കുന്ന മാതാപിതാക്കൾ. അവരുടെ ജീവിതത്തിലെ പ്രധാനപെട്ട പല നിമിഷങ്ങളും ഇങ്ങനെ നശിപ്പിച്ച് കളയുന്ന കുട്ടികളെ കാണുമ്പോൾ ഒരു അടി കൊടുക്കാൻ തോന്നാറുണ്ട് പലപ്പോഴും.

നമ്മുടെ കുട്ടികൾ നമുക്ക് പ്രിയപ്പെട്ടവർ തന്നെ. പക്ഷേ അവർ ഒരു പൊതുശല്യമായി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ അനുവദിക്കരുത്. ഒരു അടി കൊടുത്ത് അനുസരിപ്പിച്ച് ഇരുത്തിയത് കൊണ്ട് ഒരു കുഴപ്പവുമില്ല.
പണ്ടൊക്കെ കുറുമ്പ് കാണിച്ചാലോ പഠിക്കാതിരുന്നാലോ കയ്യിനുള്ളിൽ ചൂരൽ കൊണ്ടുള്ള നല്ല അടി തരാൻ പഠിപ്പിക്കുന്നവർക്ക് അധികാരമുണ്ടായിരുന്നു. ആ പേടി കൊണ്ട് തന്നെ അവർ പഠിക്കും. പിന്നെ ചെവിക്ക് പിടിക്കും. പ്രത്യേകിച്ച് കണക്കിന്റെ ടീച്ചർമാർ. ഈയിടെ ഒരു യോഗ ക്ലാസ്സിൽ അതേ പോലെ ചെവി പിടിച്ചു വ ലിച്ചു ഒരു ആസനം ചെയ്യിപ്പിച്ചു. അപ്പോൾ ഞാനോർത്തു പണ്ടുള്ളവർ ചെവിക്ക് പിടിക്കുന്നതിനൊക്കെ എന്തൊക്കെയോ ഗുണങ്ങൾ ഉണ്ടായിരുന്നു.

ഇന്ന് എല്ലാം നിന്നു. കുട്ടികളെ അടിക്കാൻ പാടില്ല. പാമ്പിനെ കൊല്ലാൻ പാടില്ല. നാടാകെ മാറി ഒപ്പം കുട്ടികളും.

അമ്പിളി മാമനെ കാണിച്ചു മാമു കൊടുത്തിരുന്ന അമ്മമാർ.. ഉറങ്ങുമ്പോൾ മതഗ്രന്ഥങ്ങളിൽ ഉള്ള സുശീലകഥകൾ പറഞ്ഞു ഉറക്കിയിരുന്ന അമ്മൂമ്മമാർ.. അതൊക്കെ കുട്ടികളിൽ സ്വാധീനം ചെലുത്തിയിരുന്നു.
ഇന്ന് വിരൽ തുമ്പിൽ മൊബൈൽ ഇരിക്കുമ്പോൾ അവരിലെ കുട്ടിത്തം നഷ്ടപ്പെടുന്നു. ആളുകളെ വെടി വെച്ചു കൊന്ന് ഗെയിമുകൾ കളിക്കുമ്പോൾ അവരിൽ വളരുന്നത് പകയും വിദ്വേഷവും മാത്രം. അതിനിടക്ക് വീട്ടിൽ വരുന്ന അതിഥികൾ അവർക്ക് ശല്യമാണ്. വീട്ടിൽ വിരുന്നുകാർ വരാൻ കാത്തിരുന്ന ഒരു ബാല്യമായിരുന്നു എന്റെയൊക്കെ.

ഇന്ന് മിക്കവാറും കുട്ടികൾക്ക് വീട്ടിലെ ഭക്ഷണം വേണ്ട. ഇഷ്ടം പോലെ സൈറ്റുകൾ ഉള്ളപ്പോൾ അവർക്ക് വേണ്ടത് വീട്ടിൽ എത്തുന്നു. ഒരു കടമ പോലെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം രണ്ട് ദിവസം ഫ്രിഡ്ജിൽ വെച്ചിരുന്നു എടുത്ത് കളയുന്നു. ഹോസ്റ്റലിലും പുറംരാജ്യങ്ങളിലും ഒക്കെ പോയി വരുമ്പോൾ രണ്ട് ദിവസം വീട്ടിലെ ഫുഡ്‌ എന്ന് പറഞ്ഞു ആർത്തിയോടെ കഴിക്കും. വീണ്ടും ബർഗറും ഷവർമയും മന്തിയും തേടി പോകും.

നാം വിചാരിക്കുന്നതിനും അപ്പുറം പുതിയ തലമുറ മാറി കഴിഞ്ഞു. വളരും തോറും നമ്മെ ഞെട്ടിച്ചുകൊണ്ട് അവർ മാറി കൊണ്ടിരിക്കുന്നു. അതിന് നമുക്കൊന്നും ചെയ്യാൻ പറ്റില്ല.

കതിരിൽ കൊണ്ട് വളം വെച്ചിട്ട് കാര്യമില്ല എന്ന് പറയുന്നത് പോലെ കഴിയുന്നതും അനുസരണ ഉള്ള മക്കളായി അവരെ വളർത്താൻ നമുക്ക് ശ്രമിക്കാം. ഒരു അടി കൊണ്ടോ വഴക്ക് കൊണ്ടോ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന സത്യം പുതിയ മാതാപിതാക്കൾ മനസിലാക്കുക.
എപ്പോഴും അവരിൽ ഒരു കണ്ണുണ്ടായിരിക്കണം. സ്നേഹിക്കാം പക്ഷേ പൊതുശല്യം ആകാതെ സൂക്ഷിക്കാം 🙏

Post Views: 28
2
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

3 Comments

  1. മിനി സുന്ദരേശൻ on November 29, 2024 2:03 AM

    കാലികപ്രസക്തം…..

    Reply
  2. Nishiba M on November 28, 2024 4:33 PM

    സത്യം

    Reply
    • Nisha Rose on November 28, 2024 4:51 PM

      🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.