പണ്ടു് നമ്മുടെ പിതാമഹർ കാടിന്റെ നടുവിലാണ് താമസിച്ചിരുന്നത്. അന്നൊക്കെ മർത്ത്യ ജീവിതം ദുരിത പൂർണ്ണമായിരുന്നു. വന്യമൃഗങ്ങളോടു് പോരാടിയും ഭക്ഷണത്തിനായി ഇരകളെ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമാണ് അവർ ജീവിച്ചിരുന്നത്. വേവിച്ച ഭക്ഷണം കഴിച്ചിരുന്നില്ല. തീ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല.
മനുഷ്യരുടെ ചിന്തകൾ മൂർച്ച കൂട്ടിയാണ്, ഇന്നീ നിലയിൽ മനുഷ്യർ എത്തി ചേർന്നത്. ആദ്യ കണ്ടുപിടുത്തം തീ നാളമായിരുന്നു. തീ കണ്ടുപിടിച്ചതോടുകൂടി, മണ്ണിൽ, സ്വർഗ്ഗം സൃഷ്ടിയ്ക്കാമെന്ന് മാനവർക്ക് മനസ്സിലായി. തീ കണ്ടുപിടിച്ചതോടുകൂടി, വനത്തിൽ കട്ട പിടിച്ചു കിടന്നിരുന്ന ഇരുട്ടെല്ലാം, സംഭ്രമപ്പെട്ടു് അവിടമാകെ പ്രകാശം പരന്നു. പിന്നീട് ലോഹങ്ങൾ കണ്ടെത്തി. ലോഹങ്ങൾ ഉരുക്കുവാനും പലതരം ആയുധങ്ങൾ നിർമിക്കുവാനും ആദിമ മനുഷ്യർ പഠിച്ചു. പിന്നീട് പുരോഗമനത്തിന്റെ പടി പടിയായ ഉയർച്ചയായിരുന്നു. കഷ്ടപാടുകളിൽ ഇഴഞ്ഞു നീങ്ങിയിരുന്ന, മനുഷ്യാത്മക്കൾക്ക്, ആകാശത്തോളം ഉയരത്തിൽ പറക്കുവാനുള്ള ചിറകുകൾ, ലോഹത്തിന്റെ കണ്ടുപിടുത്തത്തോടെ, സാദ്ധ്യമായി. അങ്ങിനെ മനുഷ്യർ പുരോഗമനത്തിന്റെ ചിറകുകൾ വീശി വാനിൽ പറന്നുയർന്നു. അങ്ങിനെ തമസ്സിൽ നിന്ന് ജ്യോതിസ്സിലേയ്ക്കു് ചിറകുകൾ വീശി പറന്നുയർന്നു.🌹
