ഓരോ ഉദ്യോഗാർത്ഥിയും മത്സര പരീക്ഷയിൽ പങ്കെടുക്കുന്നതിന്, ഏവർക്കും നിർദ്ദേശപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത നിർബ്ബന്ധമാണ്. അവർക്ക് മാത്രമെ പരീക്ഷയിൽ പങ്കെടുക്കുവാനുള്ള യോഗ്യത ഉണ്ടായിരിയ്ക്കുക്കുയുള്ളൂ. എല്ലാ തുറകളിൽ നിന്നുള്ള അറിവുകൾ, അവർ ശേഖരിച്ച്, പഠിച്ചു് മനസ്സിലാക്കിയിട്ടുണ്ടാകും. വർത്തമാന പത്രങ്ങൾ, മാധ്യമങ്ങൾ, സിലബസ്സിന് അനുസൃതമായ പുസ്തതകങ്ങൾ എന്നിവയിലൂടെയെല്ലാം. ഇതിനൊക്കെ പുറമെ കോച്ചിങ്ങ് കേന്ദ്രങ്ങളിൽ നിന്നുള്ള ട്രെയിനിങ്ങുകളും, മോക്ക് ടെസ്റ്റുകളും. കൈയ്യും, മെയ്യും മറന്നുള്ള കഠിന്വാദ്ധ്വാനം. പരീക്ഷകളെല്ലാം ഓബ്ജ്‌ക്റ്റീറ്റീ വ് മാതൃക ആയിരിയ്ക്കും. വേഗതയും, കൃത്യതയുമാണ്, പരീക്ഷകൾക്കു് വേണ്ട അടിസ്ഥാന ഘടകം.
ഓരോ ചോദ്യങ്ങളുടെ താഴെ ഉത്തരങ്ങൾ ഉണ്ടാകും. ഒറ്റ നോട്ടത്തിൽ ഉത്തരങ്ങൾ എല്ലാം ശരിയാണ് എന്ന് തോന്നിപ്പിയ്ക്കും. പക്ഷെ ശരി ഉത്തരത്തിൽ നിന്ന് അല്പ, സ്വല്പ വ്യത്യാസമുണ്ടാകും. ആഴത്തിലിറങ്ങി ചെന്ന് ശരിയായി പഠിച്ചവർക്ക് മാത്രമെ, പെട്ടെന്ന് ശരിയുത്തരം എഴുതാൻ സാദ്ധ്യമാകൂ. പരീക്ഷ എഴുത തത്സമയത്തുള്ള ശരിയായ തീരുമാനമെടുക്കലാണ് പരീക്ഷയിൽ വിജയിച്ചു് മുൻ നിര റാങ്കുകളിൽ എത്തിചേരാൻ സാദ്ധ്യമാകൂ. ഉചിതമായ തീരുമാനമെടുക്കലാണ് ജീവിത വിജയത്തിലേയ്ക്കുo, ആഗ്രഹ സാക്ഷാൽക്കാരത്തിലേയ്ക്കും വഴിയൊരുക്കുന്നത്.

1 Comment
👌 super