Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇത്രയും അകൽച്ച കാണിക്കാൻ മാത്രം ഞാൻ അവരോട് എന്ത് തെറ്റാണ് ചെയ്തത്?
അനുഭവം

ഇത്രയും അകൽച്ച കാണിക്കാൻ മാത്രം ഞാൻ അവരോട് എന്ത് തെറ്റാണ് ചെയ്തത്?

By Suhana JumbuFebruary 7, 20252 Comments4 Mins Read101 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്തായിരിക്കും ആ മനസ്സിൽ? ഉറങ്ങാൻ കിടന്നപ്പോൾ ഈ ചിന്തയെന്നെ വല്ലാതെ ഉറക്കം കെടുത്തി. എത്ര ആലോചിച്ചിട്ടും കാര്യം മനസ്സിലേക്ക് വരുന്നില്ല. ഇത്രയും അകൽച്ച കാണിക്കാൻ മാത്രം ഞാൻ അവരോട് എന്ത് തെറ്റാണ് ചെയ്തത്? എന്റെ ഈ മലക്കംമറിച്ചിലിൽ ഉറക്കത്തിനു കോട്ടം തട്ടിയ ജീവന്റെ പാതി ഞാൻ അന്നേ പറഞ്ഞതല്ലേ ഈ പുലിവാലിനൊന്നും പോവണ്ടാന്ന് എന്നും പറഞ്ഞു പുതച്ചു മൂടി കൂർക്കം വലിച്ചു ഒറ്റയുറക്കം.

ലക്ഷ്മിയുടെ വീട്ടിലുണ്ട് മുനീറയുടെ വീട്ടിലും! പിന്നെ റംലയുടെ വീട്ടിലാണെങ്കിൽ പറയണ്ട. ഇവർക്കൊക്കെ അതിന്റെ ഒരു ചെറിയ കിബ്റും ഉണ്ട്. പിന്നെ എനിക്കെന്തേ ആ കിബ്ർ പറ്റൂലാ? എനിക്കും വേണം ആ പത്രാസ്. ഈ പത്രാസിന്റെ പിന്നാലെ പോയതോണ്ടാ ഇപ്പോ ചിന്തയിൽ വരേ ഉറക്കം പോയത് .

മക്കൾ രണ്ടു പേരും അന്നേ പറഞ്ഞതാ, ഉമ്മാക്ക് ഇത് പറ്റൂലാ വേണ്ടാത്ത പണിക്കൊന്നും നിൽക്കണ്ടാന്ന്! അന്ന് എന്റെ ഉള്ളിലെ ഈഗോ പത്തി വിടർത്തി ഉണർന്നു. അതെന്താ മുനീറാകും റംലാക്കും മാത്രം മതിയോ നമ്മക്കും വേണ്ടേ അപ്പ്രീസിയേഷൻ ഒക്കെ? നിങ്ങളൊന്ന് ആലോചിച്ചു നോക്കിയെ ഈ ഒരു പുകഴ്ത്തൽ ആഗ്രഹിക്കാത്തവർ ആരുണ്ട്? നമ്മൾ സ്ത്രീകൾക്ക് നമ്മെ ഒന്ന് പൊക്കി പറഞ്ഞാൽ മതിയല്ലേ, കുറെ പ്രശ്നങ്ങൾക്ക് ഒരു സമാധാനം കിട്ടും !

എന്നാലും ഈ രാമൻകുട്ടി തളർന്നില്ല ആ വെച്ച കാല് മുന്നോട്ടു തന്നേ. കുറെ പേർ പിറകോട്ട് വലി തന്നേ. നാട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എന്റെ ഉമ്മാന്റെ വക നിനക്ക് പിരാന്തു ഉണ്ടോ? മുണ്ടാതെ ആ പിയപ്പാളെയും മക്കളെയും നോക്കി ഇരുന്നോ ഓരോ പുലിവാലിനു നിൽക്കണ്ട? ഉമ്മക്ക് എപ്പോഴും ഞാൻ മക്കളെയും പിയാപ്പിലയേയും പീഡിപ്പിക്കുകയാണെന്ന തോന്നലാണ്. ഞാൻ ഈ ഐഡിയയായിട്ട് ഇനി എന്ത് മുസീബത്താണ് വലിച്ചു കൊണ്ടുവരുന്നത് എന്ന പേടിയും ഉണ്ട്.

നമ്മൾ വെച്ച കാല് പിന്നോട്ട് ഇല്ല. മുനീറയെയും റംലയെയും കൂട്ടി ആ ദൗത്യത്തിന് പുറപെട്ടു. അപ്പോൾ കൂട്ടുകാരി ജൂനക്ക് കൂടണം, എന്ന വാ പറഞ്ഞു രാവിലെ തന്നേ ഇറങ്ങി പോകുന്ന വഴിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. അവർ അങ്ങനെ ബർത്താനം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. എന്റെ ഖൽബ് മൊത്തം ഞാൻ തുടങ്ങാൻ പോകുന്ന പദ്ധതിയെ കുറിച്ചുള്ള സ്വപ്നങ്ങളും അതിൽ നിന്ന് കിട്ടുന്ന സന്തോഷങ്ങളും കൂടാതെ മുൻപു പറഞ്ഞ ആ “അപ്രീസിയേഷൻ “ ഇല്ലേ?  സ്ഥലത്തെത്തി ഞാൻ എനിക്കിഷ്ടമുള്ളതൊക്കെ തിരഞ്ഞെടുത്തു . കൂടെ വന്നവരൊക്കെ നാടൻ ആണ്. അവർക്ക് പരിഷ്കാരികളെ ഒന്നും വേണ്ട. ഞാൻ യുകെ യിലും തുർക്കിയിലും ഒക്കെ ഉള്ളവരെ സെലക്ട് ചെയ്തു വീട്ടിൽ എത്തി.

പിന്നെയല്ലേ പൂരം! കണക്ക് അവതരിപ്പിക്കൽ. നീ എന്തിനാണ് ഇത്രയധികം പൈസ ചിലവാക്കി ഇവരേ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നത്. മൂപ്പർക്ക് പറയാല്ലോ, കുറേ “അപ്രീസിയേഷൻ “ വാരി കോരി തന്നിട്ടുണ്ടെങ്കിൽ നമ്മൾ ഈ പണിക്ക് നിക്കൂലാന്നു!!
നമ്മൾ ഒരു കാര്യത്തിന് പുറപ്പെട്ടാൽ കുറെ പേർ നമ്മെ തളർത്തും എന്ന പൂർണ്ണബോധ്യമുള്ളത് കൊണ്ട് ഞാൻ യജ്ഞം സ്റ്റാർട്ട് ആക്കി. എന്റെ ഇതിലുള്ള അറിവില്ലായായ്മ മനസ്സിലാക്കി മുനീറ എല്ലാം പറഞ്ഞു തന്നു. വീട്ടിലെ ജോലിക്കാരന്റെ സഹായത്തോടെ എല്ലാം സെറ്റ് ആക്കി.

ഇതൊക്കെ കണ്ടു പുരികം വളച്ചു ജീവന്റെ പാതിയും മക്കളും നമ്മുടെ ഇന്നസെന്റ് ചേട്ടൻ പറയുന്ന പോലെ നമ്മൾ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ.
അങ്ങനെ ഞാൻ കൈപിടിച്ചു കൂട്ടിയവരൊക്കെ അവരുടെ കൂട്ടുകാരെയും ജനിച്ച സ്ഥലവും എന്നും തലോടിയ കൈകളും എല്ലാം വിട്ടു ജനിക്കുമ്പോയേ അറിയാം ഞാൻ ഇവിടെയല്ല വളരേണ്ടത് എന്ന ചിന്ത പെൺകുഞ്ഞുങ്ങൾക്ക് ഉള്ളത് പോലെ അവരും ഒന്നും പറയാതെയും തല താഴ്ത്തി കൂടെ വന്നു ഞാൻ അവർക്ക് വാക്ക് കൊടുത്തു നിങ്ങൾ ഭയപ്പെടേണ്ട, എല്ലാം എന്റെ കൈയിൽ ഭദ്രമാണ്.
രാവിലെ ഉണർന്നാൽ ഞാൻ, മക്കളെയും ഭർത്താവിനെയും പറഞ്ഞ് വിട്ടാൽ ഇവരുടെ അടുത്തേക്ക് ഓടിയെത്തും. എന്നിട്ട് വല്ലതും മിണ്ടിയും പറഞ്ഞു ഇരിക്കും. ഞാൻ പറയുന്നതൊക്കെ നന്നായി കേട്ടിരിക്കും. ഒന്നും നാടൻ തിരഞ്ഞെടുക്കാത്തത് കൊണ്ടാണോന്ന് അറിയൂല ചിരൊക്കെ ഒരു ഭാവഭേദം മുഖത്ത് കാട്ടാതെ, പോട്ടെ ആ ശരീരം ഒന്ന് കുലുക്കിയെങ്കിലും !!!

യുകെകാരി ആയത് കൊണ്ടാണോന്ന് അറിയില്ല സ്ട്രോബെറി തൈക്കു വല്ലാത്ത ഗമ. മൈസൂർ തക്കാളി ആണെങ്കിൽ ദിവസവും ഞാൻ കൊടുക്കുന്നതൊക്കെ തിന്നു ബോഡി സൂക്ഷിച്ചു ഒരു തക്കാളി പോലും തരാതെ! റംല പറഞ്ഞതായിരുന്നു നീ പച്ചമുളക് എടുത്തോ നന്നായി കായ്ക്കുംന്ന്. എനിക്ക് കാപ്സിക്കം മതി എന്ന്  വാശി പിടിച്ചു കൂട്ടിയ അവളും എന്നെ പറ്റിച്ചു. വഴുതിന ഞാൻ സാമ്പാറിൽ ഇടുമോന്ന് പേടിച്ചിട്ടാവും ഒരു പൂവ് പോലും തരാതെ നമ്മുടെ ബ്രോയിലർ കോഴി പോലെ തടിച്ചു കൊഴുത്തു വന്നു. ഞാൻ ദിവസവും ഇവരുടെ അടുത്തു പോയി പറയും , “നാണമില്ലേ നിങ്ങൾക്ക് ഞാൻ തരുന്നതും തിന്നു അങ്ങനെ കൊഴുത്തു വീർക്കാൻ ”

ഡയലോഗിന് ഒന്നും ഒരു പഞ്ഞവും ഉണ്ടായില്ല കാരണം പണ്ടേ നമ്മൾക്ക് കിട്ടി ശീലമായത് കൊണ്ട് ഇപ്പോ ലൈവിൽ മക്കൾക്ക് കൊടുക്കുന്നത് കൊണ്ടും.
നീ ഇങ്ങനെ നെഗറ്റീവ് പറയല്ലേ അവർക്ക് കുറച്ച് പോസിറ്റീവ് വൈബ് കൊടുക്കൂ എന്ന്.
ഞാൻ എങ്ങനെ ആ വൈബ് കൊടുക്കും എത്ര ആളുകളുടെ വാക്ക് ധിക്കരിച്ചാണ് ഇവരെ കൂട്ടിയത്? വളം, മണ്ണ്, താങ്ങിനിർത്താൻ ഡൈസോയിലെ സാധനങ്ങൾ ! ഇത് മൊത്തം പൈസയും പോയി, ആകെ നാണക്കേടായി.
ഒന്നു രണ്ട് തക്കാളിയല്ലാതെ യാതൊന്നും കിട്ടിയും ഇല്ല, ഇപ്പോ വൈറലായി സുഹാനയുടെ വീട്ടിലെ ചെടികളെ പോലെ എന്ന്.
അന്ന് ഇവരുടെ കൂടെ കൂട്ടിയ പീസ് ലില്ലിയും കുറച്ച് പേരറിയാത്ത ഇൻഡോർ ചെടികളും ഉണ്ട്. അവരെ ഞാൻ ഇപ്പോ വലിയ മൈൻഡ് ഒന്നും ആക്കാറില്ല. നമ്മോട് തിരിച്ചു കാണിക്കാത്ത സ്നേഹം ഞാൻ ആർക്കും തിരിച്ചു നൽകില്ല.

ഞാൻ ഇവരെ കുറിച്ച് കുറ്റം എഴുതുന്നത് ഇവർക്ക് മനസ്സിലാവുന്നു തോന്നുന്നു. പീസ് ലില്ലി എന്നെ വല്ലാതെ വശീകരിക്കാൻ ശ്രമിക്കുന്നത് പോലെ. അവളെ അന്ന് കൂടെ കൂട്ടിയപ്പോൾ മൊത്തം വെള്ളപ്പൂക്കളാണ്. പിന്നേ വീട്ടിൽ പീസും ഉണ്ടാവും കേട്ടു. ആ പൂവൊക്കെ പോയി പിന്നേ ഇവൾ ഒരു പൂവും തന്നില്ല, പോട്ടെ വെക്കാം കുറഞ്ഞത് പീസ് എങ്കിലും!!!
ഞാൻ ഒന്ന് അടുത്ത് പോയപ്പോ അവൾ തൊട്ട ചട്ടിയിലെ ആന്തൂറിയത്തിനോടു പറയാ, പീസ് ഒക്കെ വരണമെങ്കിൽ ഇവളെ പീസ് പീസാക്കണമെന്ന്!

സുഹാന jumbu

#എന്റെരചന

Post Views: 40
2
Suhana Jumbu

എഴുത്തിനോടിഷ്ടമുള്ള ഒരു വീട്ടമ്മ കേമമായി എഴുതാനൊന്നും അറിയില്ലെന്ക്കിലും ചെറിയ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു

2 Comments

  1. sabira latheefi on February 13, 2025 1:27 PM

    😆😆

    Reply
  2. Deepa Perumal on February 11, 2025 2:35 PM

    ഹാസ്യവും വ്യത്യസ്തമായ ശൈലിയും ഇഷ്ടപ്പെട്ടു! സ്ത്രീകൾ അനുഭവിക്കുന്ന ചെറിയ വേദനകളും “അപ്രീസിയേഷൻ” എന്ന ആശയവും സൂക്ഷ്മമായി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സ്നേഹം!

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.