Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയാനന്തരം
ജീവിതം പ്രണയം

പ്രണയാനന്തരം

By Kalyani RaveendranFebruary 19, 20251 Comment1 Min Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇനിയുമൊരാള്‍ ഇറങ്ങിപ്പോകാതിരിക്കാന്‍ വേണ്ടി അയാള്‍, എല്ലാ വാതിലുകളും ജനലുകളും ഇറുക്കിയടച്ചു. എന്നിട്ടും എവിടെക്കൊയോ തുറന്നിരുന്ന പഴുതുകളിലൂടെ ചെറിയ തണുപ്പ് എപ്പോഴും അകത്തേയ്ക്ക് നുഴഞ്ഞുകയറിയിരുന്നു.
ചിലപ്പോള്‍ അടച്ചിരിക്കുന്ന മറ്റു മുറികളില്‍ കാല്‍പ്പെരുമാറ്റമുള്ള പോലെ അയാള്‍ക്ക് തോന്നിയിരുന്നു. അല്പ്പം ഭയത്തോടെ മുറികളുടെ വാതില്‍ പാളികള്‍ മെല്ലെ തുറന്നുകൊണ്ടയാള്‍ അകത്താരുമില്ലെന്ന് ഉറപ്പുവരുത്തി പോന്നു.
ഉണര്‍ന്നിരുന്ന പകലുകളില്‍, പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ചില ജനാലകളുടെ പുറം പാളികളില്‍ നഖംകൊണ്ട് പോറിയ ചെറിയ പാടുകള്‍ അയാള്‍ കണ്ടെത്തി. ‘രാത്രികാലങ്ങളില്‍ അവളെ കാണാന് വരുന്ന ജാരന്മാരുടെ നഖക്ഷതങ്ങളായിരിക്കാം അവ’, അയാളൂഹിച്ചു.
ചിലപ്പോള്‍ അവള്‍ മൂളുന്ന താരാട്ടുപാട്ടുകള്‍ ഓര്‍മ്മ വരും. പിന്നെ പിന്നെ.. ആ മൂളല്‍ ഉച്ചത്തിലാവും, അപ്പോള്‍ മൊബൈലിന്റെ ഹെഡ്ഫോണ്‍ ചെവിയില്‍ അമരത്തി തിരുകി അതിലുമുച്ചത്തില്‍ പാട്ടുകള്‍ കേള്ക്കും .
ചിലപ്പോള്‍ നിലം നനഞ്ഞുകിടന്നു. തുടയ്ക്കാന്‍ മറന്നുപോയ അവളുടെ കണ്ണുനീരായിരിക്കാം തളം കെട്ടിക്കിടന്നത്, അയാള്‍ അവഗണിച്ചു. ചിലപ്പോള്‍ എന്നോ കാണാതായ അവളുടെ പാദസരമുത്തുകള്‍ കാലില്‍ കൊണ്ട്കയറി വേദനിപ്പിച്ചു. എത്രയന്വേഷിച്ചിട്ടും പിടിതരാതെ അവ ഉരുണ്ടോടിയൊളിച്ചു.
ഓര്‍മ്മകളോട് പൊരുതി തോല്ക്കുമ്പോള്‍ അവളുടെ മെത്തയില്‍ അവള്‍ വായിച്ചു തീരാത്ത പുസ്തകങ്ങളുടെ നടുവില്‍ അയാള്‍ കിടക്കും. അപ്പോഴും അവളുടെ ചൂട് അയാളെ പൊതിയും. പിന്നെ അവളുടെ ഉടുപ്പുകളില്‍ ഒന്നെടുത്തിടും. അവള്‍ കണ്ണാടിയില്‍ ഒട്ടിച്ചുവച്ച ചുവന്ന വട്ടപ്പൊട്ടുകളിലൊന്നെടുത്ത് തൊടും. കണ്ണാടിയില്‍ അവളെപ്പോലുള്ള തന്നെകണ്ടയാള്‍ നെടുവീര്പ്പിടും.
അവളില്ലാത്തിടത്തെല്ലാം ശൂന്യത നിറഞ്ഞതയാള്‍ കണ്ടു. ഒരു തരി പോലും ശൂന്യത അവശേഷിപ്പിക്കാതെ എല്ലാം നിറയ്ക്കണമെന്നയാള്‍ ആശിച്ചു.
എത്ര കൂട്ടിക്കിഴിച്ചിട്ടും ഏത് കണക്കാണ് തനിക്ക് പിഴച്ചതെന്ന് അയാള്ക്ക് കണ്ടുപിടിക്കാനായില്ല.
ഇനിയൊരാള്‍ കയറിവരാതിരിക്കാന്‍ അയാള്‍ ജനലുകളും  വാതിലുകളും ചങ്ങലകളിട്ടു ബന്ധിച്ചു.
അവളെയന്വേഷിച്ചിറങ്ങിയ അയാളെ കണ്ടുമുട്ടുകയാണെങ്കില്‍ നിങ്ങള്‍ പറയണം,
‘പ്രണയം മരിച്ചത് അയാളിലായിരുന്നു.
പ്രണയാനന്തരം അയാള്‍ തന്‍റെ ആത്മാവിനെ തിരഞ്ഞ് അലഞ്ഞുതിരിയുന്നു’.
#എന്‍റെ_രചന
#അടച്ചിട്ട_ജനാലകൾ
Post Views: 26
1
Kalyani Raveendran
  • Website

1 Comment

  1. Seji on February 19, 2025 10:48 PM

    നഷ്ടപ്പെടുമ്പോൾ മാത്രമേ നഷ്ടങ്ങളുടെ വിലയറിയൂ💞

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.