ഇനിയുമൊരാള്‍ ഇറങ്ങിപ്പോകാതിരിക്കാന്‍ വേണ്ടി അയാള്‍, എല്ലാ വാതിലുകളും ജനലുകളും ഇറുക്കിയടച്ചു. എന്നിട്ടും എവിടെക്കൊയോ തുറന്നിരുന്ന പഴുതുകളിലൂടെ ചെറിയ തണുപ്പ് എപ്പോഴും അകത്തേയ്ക്ക് നുഴഞ്ഞുകയറിയിരുന്നു. ചിലപ്പോള്‍ അടച്ചിരിക്കുന്ന മറ്റു മുറികളില്‍ കാല്‍പ്പെരുമാറ്റമുള്ള പോലെ അയാള്‍ക്ക് തോന്നിയിരുന്നു. അല്പ്പം ഭയത്തോടെ മുറികളുടെ വാതില്‍ പാളികള്‍ മെല്ലെ തുറന്നുകൊണ്ടയാള്‍ അകത്താരുമില്ലെന്ന് ഉറപ്പുവരുത്തി പോന്നു. ഉണര്‍ന്നിരുന്ന പകലുകളില്‍, പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ചില ജനാലകളുടെ പുറം പാളികളില്‍ നഖംകൊണ്ട് പോറിയ ചെറിയ പാടുകള്‍ അയാള്‍ കണ്ടെത്തി. ‘രാത്രികാലങ്ങളില്‍ അവളെ കാണാന് വരുന്ന ജാരന്മാരുടെ നഖക്ഷതങ്ങളായിരിക്കാം അവ’, അയാളൂഹിച്ചു. ചിലപ്പോള്‍ അവള്‍ മൂളുന്ന താരാട്ടുപാട്ടുകള്‍ ഓര്‍മ്മ വരും. പിന്നെ പിന്നെ.. ആ മൂളല്‍ ഉച്ചത്തിലാവും, അപ്പോള്‍ മൊബൈലിന്റെ ഹെഡ്ഫോണ്‍ ചെവിയില്‍ അമരത്തി തിരുകി അതിലുമുച്ചത്തില്‍ പാട്ടുകള്‍ കേള്ക്കും . ചിലപ്പോള്‍ നിലം നനഞ്ഞുകിടന്നു. തുടയ്ക്കാന്‍ മറന്നുപോയ അവളുടെ കണ്ണുനീരായിരിക്കാം തളം കെട്ടിക്കിടന്നത്, അയാള്‍ അവഗണിച്ചു. ചിലപ്പോള്‍ എന്നോ കാണാതായ അവളുടെ പാദസരമുത്തുകള്‍ കാലില്‍ കൊണ്ട്കയറി വേദനിപ്പിച്ചു. എത്രയന്വേഷിച്ചിട്ടും പിടിതരാതെ അവ ഉരുണ്ടോടിയൊളിച്ചു.…
Author: Kalyani Raveendran
ആദ്യകത്ത് മിഖായേല്‍, അറിയാലോ, എന്‍റെ ഓര്‍മ്മ, ശ്ശി കമ്മിയാണ്. പക്ഷേ, ഇന്ന് എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ദൂരദര്‍ശന്‍ കാലത്തുനിന്നൊരു പഴയ സിനിമയോര്‍മ്മ മനസ്സില്‍ നിറഞ്ഞു വന്നു. ഞായറാഴ്ച ഉച്ച നേരത്ത് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഗിരീഷ് കര്‍വാഡിന്‍റെ “ചെല്‍വി”. പരിസ്ഥിതി സംരക്ഷണം വിഷയമായി എടുത്ത ആ കന്നഡ സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡൊക്കെ കിട്ടുകയുണ്ടായി ട്ടോ. ഭാഷയൊന്നും മനസിലാവാതെ കണ്ട അതിമനോഹരമായ ചിത്രമായിരുന്നു അന്നത്. പക്ഷേ ഭാഷയ്ക്കതില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. അത്ര മനോഹരമായി ദൃശ്യാവിഷ്കാരം ചെയ്ത ചലച്ചിത്രമായിരുന്നു അത്. വര്ങ്ങഷള്‍ കഴിഞ്ഞിട്ടും, മനസ്സില്‍ ചെല്‍വി അതേ നിറങ്ങളോടെ അതേ സുഗന്ധത്തോടെ മായാതെ നില്‍ക്കുന്നു. മരമായി മാറാന്‍ കഴിവുള്ള ഒരു പെണ്ണിന്‍റെ, ചെല്‍വിയുടെ കഥയാണ് സിനിമ. മരമായി മാറുമ്പോളുണ്ടല്ലോ, അവളുടെ ദേഹം നിറയെ പൂക്കള്‍ വിടരും. അതിനാണേല്‍ ആരെയും മയക്കുന്ന സുഗന്ധവും. ഗന്ധം നമുക്ക് സിനിമയില്‍ കാണാന്‍ പറ്റില്ലെങ്കിലും, മിഖായേല്‍, നീയതൊന്നു കണ്ടു…
മിഖായേല്‍, എനിക്ക് പനിക്കുന്നു. ചുമയുമുണ്ട്. ദേഹം മുഴുവന്‍ വേദനയും എഴുന്നേല്‍ക്കാന്‍ പോലും തോന്നിപ്പിക്കാത്ത വല്ലായ്മയും. എനിക്ക് നിന്നെ ഇപ്പോള്‍ അടുത്തു വേണമെന്ന് തോന്നുന്നു. ചുരുണ്ട് കൂടുന്ന എന്നെ കൊക്കൂണാക്കി പൊതിഞ്ഞ് നിന്‍റെ കയ്ക്കുള്ളില്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍, കച്ചിതുണിയുടെ കനം പോലും എനിക്കില്ലായെന്ന് തോന്നിക്കും. എന്‍റെ പനി നിനക്ക് പകരണമെന്നാണ് എന്‍റെ സ്വാര്‍ഥമായ മോഹം. ഒരു പനി പങ്കിട്ട്, ഒരേ പുതപ്പില്‍ പുതഞ്ഞ്, ഒന്നും ചെയ്യാന്‍ പറ്റാതെ ലൂസിഡ് ഡ്രീംസില്‍ കൈകോര്‍ത്തു കയറണം. വായില്‍ കയ്പ്പ് രസം വരുന്നു. നീ വരുമ്പോള്‍ എനിക്ക് അഞ്ച് തേന്‍മുട്ടായി വാങ്ങിക്കൊണ്ട് വരണം. പിന്നെ, മീന്‍ഫുഡ്, അതും വാങ്ങിക്കണം. പീകു പട്ടിണിയാണ്, ഞാനും. നീയിത് വിശ്വസിക്കുമോ എന്നറിയില്ല. എനിക്കിപ്പോള്‍ പ്രണയമില്ല എന്ന് തോന്നുന്നു. ഒഴിഞ്ഞ ഒരിടം പോലെ നമ്മള്‍. എന്‍റെ വലിയ ബാല്‍ക്കണിയില്ലേ? അത് പോലെ. അവിടെ ഒരു ചട്ടിയില്‍ ബോഗന്‍വില്ല വളര്‍ത്തി താഴേയ്ക്ക് പടര്‍ത്തണമെന്ന് ഞാനും നീയും കരാറിട്ടത് ഓര്‍ക്കുന്നോ? ഓര്‍മ്മകളിലും ബാല്‍ക്കണിയിലും പായല്‍ പിടിച്ചിരിക്കുന്നു.…
വര്‍ഷങ്ങളോളം കൂട്ടില്‍ കിടന്ന വളര്‍ത്തുനായയെപ്പോലെയാണ് ഞാന്‍. പടിവാതില്‍ തുറന്നു കിടന്നാലും പുറത്തു പോകാന്‍ കഴിയാത്ത വിധമൊരു പരുവപ്പെടലുണ്ട്. തീറ്റയും വെള്ളവും കിട്ടുന്നില്ലേ? ഉണ്ട്! ഇപ്പോള്‍ അവര്‍ നിന്നെ ചങ്ങലയ്ക്കിടുന്നില്ല, ലോ? ഇല്ല. നിന്‍റെ യജമാനന്‍ നിന്നെയിപ്പോള്‍ തല്ലാറില്ല, ലോ? ഇല്ല. പക്ഷേ, നൊന്തും നീറിയും പുണ്ണായും പുഴുവരിച്ചും പലരുവു മുറിഞ്ഞ മുറിവുകളുണ്ട്. ഓടി രക്ഷപെടണമെങ്കില്‍, ഇനിയൊരടി വയ്ക്കണമെങ്കില്‍, എഴുന്നേറ്റുനില്‍ക്കുവാനുള്ള ശേഷിയുണ്ടോ, എന്നെനിക്ക് സംശയമാണ്. അവര്‍ എപ്പോഴോ എന്‍റെ പ്രതികരണശേഷിയുടെ വരിയൊടിച്ചിരുന്നു.
“ഈ വില്‍പ്പത്ര പ്രകാരം എനിക്ക് വിഹിതം ഒന്നുമില്ലാല്ലോ?” “വിഹിതം വക്കാന്‍ ഇനി ഒന്നും ബാക്കി ഇല്ലല്ലോ ഭദ്രേ, മനസ്സും ശരീരവും ഞാന്‍ പകുത്തു തന്നല്ലോ.. എങ്കിലും പറയൂ.. ഇനിയും നിനക്കെന്തു വേണം?” ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. ” എനിക്കിനി എന്ത് വേണം?” “എല്ലാരേം പിരിഞ്ഞ് യാത്ര ആകുമ്പോള്‍ എല്ലാവരും കരയും, ബന്ധുക്കള്‍.. സുഹൃത്തുക്കള്‍.. ശത്രുക്കള്‍.. ശ്രീമതി നെഞ്ചത്തടിച്ച് അലമുറയിട്ട്.. മക്കള്‍ ചുറ്റിനുമിരുന്ന്‍ അച്ഛന്‍റെ കൈ കാലുകള്‍ കെട്ടിപ്പിടിച്ച്. മറ്റുള്ളവര്‍ അവരവരുടെ സൌകര്യത്തിനും സംസ്കാരത്തിനും സാമാന്യബോധത്തിനും അനുസരിച്ച്. ഞാന്‍.. ഞാനോ? എനിക്ക് കരയാന്‍ പറ്റ്വോ? കരയാതിരിക്കാന്‍ പറ്റ്വോ? “, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. നെഞ്ചോട് ചേര്‍ത്ത് നെറ്റിയില്‍ അമര്‍ത്തി മുത്തി അദ്ദേഹം തുടര്‍ന്നു.. “മറ്റാരും കാണാതെ നീ കരയണത് ഞാന്‍ കാണില്ലേ? നീ മനസ്സില്‍ ഉറക്കെ വിളിച്ചാല്‍ ആ വിളി ഞാന്‍ കേള്‍ക്കില്ലേ? എനിക്കത് മതി ” വിയര്‍പ്പ് പൊടിഞ്ഞ നര പടര്‍ന്ന നെഞ്ചിലേക്ക് ഞാന്‍ ചെവി ചേര്‍ത്തു.. ഇടയ്ക്കിടെ വരുന്ന…
കെട്ടിയിടാതെയും കൂട്ടിലിടാതെയും പറക്കാൻ പഠിപ്പിച്ചതു കൊണ്ടാവണം, ഞാൻ സ്നേഹിച്ചവയെല്ലാം പറന്ന് പോയത്.
ചിലരുണ്ട്, ഹൃദയഭാഗത്തായി കാതൽ തുരന്ന് കൂടു വച്ചവർ. അടുത്ത ഋതുവിൽ കൂടു വിട്ട് കൂട് മാറുന്നവർ.
ഒരുമിച്ച് നടന്ന വഴികളിൽ ഒറ്റയ്ക്ക് നടക്കേണ്ടി വരുമ്പോഴാണ്, വിരഹം വേനൽ പോലെ പൊള്ളുന്നത്.
