വര്‍ഷങ്ങളോളം കൂട്ടില്‍ കിടന്ന വളര്‍ത്തുനായയെപ്പോലെയാണ് ഞാന്‍. പടിവാതില്‍ തുറന്നു കിടന്നാലും പുറത്തു പോകാന്‍ കഴിയാത്ത വിധമൊരു പരുവപ്പെടലുണ്ട്.
തീറ്റയും വെള്ളവും കിട്ടുന്നില്ലേ? ഉണ്ട്!
ഇപ്പോള്‍ അവര്‍ നിന്നെ ചങ്ങലയ്ക്കിടുന്നില്ല, ലോ? ഇല്ല.
നിന്‍റെ യജമാനന്‍ നിന്നെയിപ്പോള്‍ തല്ലാറില്ല, ലോ? ഇല്ല.
പക്ഷേ,
നൊന്തും നീറിയും പുണ്ണായും പുഴുവരിച്ചും പലരുവു മുറിഞ്ഞ മുറിവുകളുണ്ട്. ഓടി രക്ഷപെടണമെങ്കില്‍, ഇനിയൊരടി വയ്ക്കണമെങ്കില്‍, എഴുന്നേറ്റുനില്‍ക്കുവാനുള്ള ശേഷിയുണ്ടോ, എന്നെനിക്ക് സംശയമാണ്.
അവര്‍ എപ്പോഴോ എന്‍റെ പ്രതികരണശേഷിയുടെ വരിയൊടിച്ചിരുന്നു.
