കഥ : മാമ്പൂ വിരിയും കാലം
രചന : ബിന്ദു എസ് നായർ
******************************
മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുന്ന മാവിലേക്ക് നോക്കുമ്പോൾ സാഗരയുടെ ഇടനെഞ്ച്പിടയും. തെക്കേപ്പാട്ട് വീട്, അതാണ് സാഗരയുടെതറവാട്. അച്ഛനും അമ്മയും മൂന്ന് മക്കളും മരുമക്കളും പേരക്കുട്ടികളും ചേർന്ന് വാഴുന്ന ഒരു വലിയ തറവാട്. അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ ആൾ സാഗരയാണ്. ഒരു കൂട്ടുകുടുംബം ആണ് അവരുടേത്. ജനനം മുതൽ ആ തറവാട്ടിലായിരുന്നു സാഗര. പിച്ച വെക്കാൻ തുടങ്ങിയ നാൾ മുതൽ ആ മാഞ്ചുവട്ടിൽ ആയിരുന്നു സാഗരയുടെ സ്വർഗ്ഗം. മുത്തശ്ശിയുടെ കയ്യും പിടിച്ച് ആ മുറ്റത്തൂടെ ഓടി നടക്കുമ്പോൾ സാഗരയുടെ അച്ഛൻ ഇടയ്ക്കിടെ ശകാരിക്കാറുണ്ടായിരുന്നു.
‘ഈ വെയിലും കൊണ്ട് ഇങ്ങനെ മുറ്റത്തൂടെ നടന്ന് വല്ല അസുഖവും വരുത്തിവെക്കണ്ട പറഞ്ഞേക്കാം.’
സാഗരയുടെ അമ്മ സാവിത്രി ഒരു നല്ല തയ്യൽക്കാരി ആണ്. തറവാട്ടിലെ കുട്ടികൾക്കെല്ലാം വളരെ മനോഹരങ്ങളായ ഉടുപ്പുകൾ സാവിത്രി തുന്നിക്കൊടുക്കുമായിരുന്നു. നിലാവുള്ള രാത്രികളിൽ കുടുംബം മുഴവൻ ആ മാഞ്ചോട്ടിലിരുന്ന് കൊച്ചുവർത്തമാനങ്ങൾ പറയും. കുടുംബത്തിലെപ്രധാന കാര്യങ്ങളൊക്കെ ആ മാഞ്ചുവട്ടിൽ ഇരുന്ന് അവർചർച്ചചെയ്യും.
കുറച്ചു നാളുകൾക്കു ശേഷം വീട്ടുകാർതമ്മിൽ ചില ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടായിത്തുടങ്ങി. ഇതിലൊന്നും ശ്രദ്ധകെടുക്കാതെ കുട്ടികൾ അവരുടെ ലോകത്ത് ജീവിച്ചു. ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു.. വീട്ടിൽ സംസാരവും കളിയും ചിരിയും കുറഞ്ഞു വന്നു. മുത്തശ്ശനും മുത്തശ്ശിയും അധികം ആരോടും സംസാരിക്കാതായി. ഒരു ദിവസം രാവിലെ എഴുന്നേറ്റ് വന്നപ്പോൾ കണ്ട കാഴ്ച സാഗരയുടെ ഹൃദയം തകർക്കുന്നതായിരുന്നു. മുറ്റം നിറയെ ആളുകൾ. സാഗരയുടെ കുഞ്ഞുമനസിൽ ഭയം നിഴലിച്ചു. അവൾ ഉറക്കെ നിലവിളിച്ചു. എല്ലാവരും സാഗരയെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നു. ആൾക്കൂട്ടത്തിൽ സാഗര അമ്മയെ തിരഞ്ഞു. അമ്മയെ മാത്രം കണ്ടില്ല. അവൾ ഉറക്കെ വിളിച്ചു.
“അമ്മേ… അമ്മേ… അമ്മ എവിടെയാ. എനിക്ക്പേടിയാകുന്നു.”
ആരോ ഒരാൾ വന്ന് സാഗരയെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
“മോളെ… മോളിങ്ങു വന്നേ. മോൾ മുത്തശ്ശിയുടെ അടുത്തിരിക്ക്.”
സാധാരണ എല്ലാ കാര്യങ്ങൾക്കും സാഗരയുടെ അമ്മ മുന്നിൽ ഉണ്ടാകും. ഇന്നെന്താ എന്റെ അമ്മക്ക് പറ്റിയത്! അവൾ വീണ്ടുംപുറത്തേക്കിറങ്ങി വന്നു. അപ്പോൾ അവൾ കണ്ടുമുറ്റത്ത് പോലീസുകാർ. എല്ലാവരും മാവിൻചോട്ടിൽ ഉണ്ട്. പതുക്കെ അവളുടെ കണ്ണുകൾമാവിൻ കൊമ്പിലേക്ക് നീണ്ടു. ആരോ മാവിൻ കൊമ്പിൽ തൂങ്ങിക്കിടക്കുന്നു.. അവൾ ഒന്നുടെ അടുത്ത് ചെന്ന് മുകളിലേക്ക് നോക്കി. അവളുടെ കുഞ്ഞു ഹൃദയത്തിൽ ഒരു കൊള്ളിയാൽ മിന്നി. അവളറിഞ്ഞു. അത് അവളുടെഅമ്മയാണെന്ന്. വാവിട്ടു നില വിളിച്ച സാഗരയെ ആരൊക്കെയോ ചേർന്ന് ആശ്വസിപ്പിച്ചു. അവൾ മുത്തശ്ശിയുടെ അടുത്ത് ചെന്ന്ചോദിച്ചു.
“ആരാ മുത്തശ്ശി എന്റെ അമ്മയെ മാവിന്റെ മുകളിൽ കെട്ടിത്തൂക്കിയത്? എന്തിനാ മുത്തശ്ശി എന്റെ അമ്മയെകൊന്നത്?
സാഗരയുടെ ചോദ്യങ്ങൾക്കു മുന്നിൽ ശബ്ദിക്കാൻ ആവാതെ മുത്തശ്ശി നിർവ്വികാരയായി നിന്നു. സങ്കടം സഹിക്കാനാകാതെ മുത്തശ്ശി സാഗരയെ നെഞ്ചോട് ചേർത്തു കൊണ്ട്പറഞ്ഞു..
“കൊന്നു മോളേ. കൊന്നു. അവൻകൊന്നു. എന്റെ മോളെ അവൻ കൊന്നുകെട്ടിത്തൂക്കി.”
സാഗരയുടെ മനസിൽ ഒരു കടലിരമ്പാൻ തുടങ്ങി. അവളുടെ മനസിൽ അമ്മയുടെ മുഖം മാത്രം. അവൾ നേരേ അച്ഛന്റെ അരികിലെത്തി. അച്ഛനെ ഒന്ന് സൂക്ഷിച്ചുനോക്കി. ആ നോട്ടത്തിൽ അയാൾ അസ്വസ്ഥനായി.. അയാളുടെ ഉള്ളംതേങ്ങുന്നുണ്ടായിരുന്നു. മകൾ എന്നെയാണോ സംശയിക്കുന്നത്. എന്റെ സാവൂനോട് എനിക്ക് ഇത്രയും ക്രൂരത ചെയ്യാൻ കഴിയില്ല. എല്ലാത്തിനും കാരണം എന്റെ നശിച്ച കുടിയാണ്. ഞാൻ കൂടി ഇല്ലാതായാൽ എന്റെ മോൾ അനാഥയാകും. എനിക്ക് അവളോട് എല്ലാം പറയണം, എന്റെ നിരപരാധിത്വംതെളിയിക്കണം.
അപ്പോഴേക്കുംസാവിത്രിയുടെ ജഡം മാവിൽ നിന്നും താഴെയിറക്കി. പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി ആംബുലൻസിൽ കയറ്റി. ഒരു പോലീസുകാരൻ വന്ന് ചന്ദ്രനെ
വിളിച്ചു മാറ്റി നിർത്തി ദേഷ്യത്തിൽ എന്തൊക്കെയോ സംസാരിച്ചു. അയാളോട് ആംബുലൻസിൽ കയറാൻ ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബോഡി തിരികെ വീട്ടിൽ എത്തിച്ചു. ‘പിറ്റേന്ന് പോസ്റ്റു മോർട്ടം റിപ്പോർട്ട് വരുമ്പോഴാണ് വീട്ടുകാർ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. സാവിത്രിയുടെ ഉദരത്തിൽ ഒരു കുഞ്ഞുജീവൻ കൂടിയുണ്ടായിരുന്നു.
സാവിത്രിയുടെ അടിവയറ്റിൽ ഏറ്റ മർദ്ദനം ആണ് മരണകാരണം.
കുടുംബാംഗങ്ങൾ എല്ലാം ഒരു മാത്ര ഞെട്ടിത്തരിച്ചുപോയി.
സാവിത്രിയുടെ മരണത്തിനിടയാക്കിയ സംഭവങ്ങൾ എല്ലാം വീടിനുള്ളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ടായിരുന്നു. സംസ്ക്കാരച്ചടങ്ങുകൾകഴിയുന്നതുവരെ ആ മനുഷ്യൻ എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ചു. പിറ്റേന്ന് അയാളുടെ ഭാവംമാറി. സത്യം ജയിക്കാൻ താൻ എന്തും ചെയ്യുമെന്ന് മനസിൽ ഉറപ്പിച്ചു. ആ മനുഷ്യൻ സാവിത്രിയുടെ കൂടപ്പിറപ്പായ ദാമു ആയിരുന്നു. ദാമുവിന് തനിയെ നടക്കാൻ ത്രാണിയില്ല. ഒരു
അപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്കു കീഴ്പ്പോട്ട് തളർന്ന്കിടപ്പിലാണ്. എങ്കിലും ജനാലയിൽ കൂടി താൻ കണ്ട കാഴ്ചകൾ എല്ലാരോടും പറയാൻ അവൻ തീരുമാനം എടുത്തു.
ദാമു. എല്ലാരേയും തന്റെയരികിലേക്ക് വിളിച്ചു. എനിക്ക് എല്ലാരോടുമായി കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. കേൾക്കണം. ദാമു പറയാൻതുടങ്ങി.
“ഇന്നലെ ചന്ദ്രനോടൊപ്പം വന്ന അവന്റെ കൂട്ടുകാർ ഈ മുറിയിൽ ഇരുന്ന്
മൂക്കറ്റം മദ്യപിച്ചു. ചന്ദ്രൻ സാവൂനെ ഇടക്കിടക്ക് വിളിച്ച് ഓരോന്ന് കൊണ്ടുവരാൻ ആജ്ഞാപിക്കുന്നുണ്ടായിരുന്നു. അവൻ പറഞ്ഞതൊക്കെ അവൾ കൊണ്ടു വന്ന് അവരുടെ മുന്നിൽവിളമ്പി.. കൂട്ടുകാരുടെ കാകദൃഷ്ടി അവളുടെ മേൽപതിഞ്ഞു. ചന്ദ്രൻ ബോധരഹിതനായിവീണു. ആ സമയം ആ കാപാലികന്മാർ നമ്മുടെ സാവൂനേ പിച്ചിച്ചീന്തി. ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതാ.. ഞാൻ ഒച്ചയിട്ടപ്പോൾ അതിലൊരുത്തൻ വന്ന് എന്റെ വായ പൊത്തിപ്പിടിച്ചു.. ഒച്ച വെച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സാവൂനെ എല്ലാരും കൂടിപിച്ചിച്ചീന്തി. അവസാനം
ഒരുത്തൻ അവളുടെ വയറ്റിൽ ആഞ്ഞു തൊഴിച്ചു. മരിച്ചു എന്നറിഞ്ഞപ്പോൾ തന്നെ അവൻമാർ സാവൂനെ വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി.. മുറ്റത്തെ അയ കെട്ടിയ കയർ അഴിച്ച് കഴുത്തിൽ കുരുക്കിയതിനു ശേഷം മാവിൽകെട്ടിത്തൂക്കി.
പിന്നെയൊന്നും എനിക്ക്ഓർമ്മയില്ല.”
പോലീസ് എത്തി. ചന്ദ്രനെ അറസ്റ്റു ചെയ്തു. കൂടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ച് ചന്ദ്രൻ പോലീസിനോട് റഞ്ഞു.
“ഞാൻ നിരപരാധിയാണ്. എന്നെ കൊണ്ടു പോകരുതേ. എന്റെ മോൾ അനാഥയാകും. ചന്ദ്രൻ അലമുറയിട്ട്കരഞ്ഞു.. എന്റെ മോൾ എനിക്ക്അവളെയൊന്നു കാണണം. ചന്ദ്രൻപറഞ്ഞു. ഇതെല്ലാം കണ്ടു നിന്ന സാഗര അച്ഛന്റെ അടുത്തേക്ക്പാഞ്ഞുവന്നു. അവൾ അലറിക്കൊണ്ട്പറഞ്ഞു.
“എനിക്ക് നിങ്ങളെ കാണണ്ട. നിങ്ങൾ എന്റെ അച്ഛനല്ല. എന്റെ അമ്മയെ കൊലക്കു കൊടുത്ത ദുഷ്ടൻ. പോ… പോ… ഇനി എന്റെ മുന്നിൽവരരുത്.”
സാഗര കരഞ്ഞുകൊണ്ട് അകത്തുകയറി വാതിൽ അടച്ചു.
പോലീസ് ചന്ദ്രനേയും കൂട്ടി പോയി.
കുറച്ചു നാളുകൾക്കുശേഷം കേസിന് വിധി പ്രഖ്യാപിച്ചു. ചന്ദ്രനും കൂട്ടുകാർക്കും ജീവപര്യന്തം കഠിന തടവിന്ശിക്ഷ വിധിച്ചു.
കാലംകടന്നുപോയി. സാഗര വിദ്യാഭ്യസമൊക്കെ പൂർത്തിയാക്കി. നല്ലൊരു അദ്ധ്യാപിക ആയി. മാതൃകാദ്ധ്യാപികക്കുള്ള അവാർഡിന് അർഹയായി. സംസാരിക്കാൻ കിട്ടുന്ന ഇടങ്ങളിലൊക്കെ സാഗര സ്വന്തം ജീവിത കഥ പങ്കുവച്ചു. പൊതുജനങ്ങൾക്കായുള്ള ബോധവൽക്കരണ ക്ലാസുകളിൽ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചു..
മദ്യപാനം മൂലം സ്വന്തം കടുംബം നശിച്ചു പോയ സംഭവം ഉദാഹരണമാക്കി പ്രസംഗംനടത്തി.
“കുടി കുടിയെക്കെടുക്കും” എന്ന് അവൾ നാട്ടുകാരോട് പറഞ്ഞു.
പിന്നീട് സാഗരയുടെ ഇഷ്ടപ്രകാരം നല്ലൊരു മനുഷ്യനെ സാഗരക്ക് ഭർത്താവായി ലഭിച്ചു. വിവാഹജീവിതത്തിലക്ക് കടന്ന സാഗര സ്വന്തം വീട്ടിലേക്ക് വരുമ്പോൾ അവളുടെ കണ്ണുകൾ ആ മാവിൻ കൊമ്പിലേക്ക് ഉയരും. എന്റെ അമ്മ തൂങ്ങിയാടിയ മാവ്. ആ മാഞ്ചോട്ടിൽ ഇരിക്കുമ്പോൾ അമ്മയുടെ അരികിൽ ഇരിക്കുന്നപോലെ തോന്നും. സാഗരയുടെ വരവിൽ സന്തോഷം പൂണ്ട് പൂത്തുലഞ്ഞു നില്ക്കുന്നമാവ്. മാമ്പൂക്കൾ വിരിയുന്നഗന്ധം. അമ്മയുടെ ഗന്ധം അവൾക്കനുഭവപ്പെട്ടു. ” മാമ്പൂ വിരിയും കാലം “
ശുഭം 🙏

