എന്റെ പൂർവികരുടെ
നിറം കറുപ്പ്
ഒരു നൂറ്റാണ്ടിന്റെ
ദീനരോദനത്തിൻ നിറം
മരക്കൊമ്പിലെ കൈലിത്തൊട്ടിലിലിൽ
ഉറുമ്പരിച്ച കുഞ്ഞിന്റെ
രോദനത്തിന്റെ
നിറം കറുപ്പ്
അപരിഷ്കൃതരെന്നും
മാറ്റിനിർത്തപ്പെട്ടവരെന്നും
അവഗണിക്കപെട്ടവരെന്നും
മുദ്രകുത്തിയ നിറം കറുപ്പ്
ചേറ്റിലും ചെളിയിലും ജീവനോടെ മൂടപ്പെട്ടവരുടെ നിറം കറുപ്പ്
ആ നിറമാണെന്നുടെത്
എന്റെ തൊലിയും കറുപ്പാണ്
എന്നിലെ ഈശ്വരനും
കറുപ്പാണ്
എനിക്കേറ്റം പ്രിയങ്കരം
കറുപ്പ് .
-ജെമിനി കെ രാജ്-
