ആൾപെരുമാറ്റമില്ലാത്ത വഴിയെ
തനിച്ചു ഞാൻ നടന്നു
വെയിൽ ചാഞ്ഞ ചില്ലയിൻ
നിറങ്ങൾ മാഞ്ഞു
എന്റെ കാലടിപ്പാടുകൾ മായ്ച്ചുകൊണ്ടാവഴിയിൽ
നിഴലുകൾ പതിയിരുന്നു
തിരഞ്ഞു പോയ വഴിയിൽ
നെടുവീർപ്പിൻ ഗന്ധം മാത്രം
നിഴൽ ചേർന്ന പാത പിരിയുന്നു
എങ്ങോട്ടെന്നറിയാതെ .
-ജെമിനി കെ രാജ്-
