കുഞ്ഞുന്നാളിൽ ഒഴിവുനേരങ്ങളിൽ
നീയെൻ കളിക്കൂട്ടുകാരിയായി
പൊട്ടുകുത്തീം പാവാടചുറ്റിച്ചും
എന്റെയേകാന്തതകളിൽ
നിന്നെയെന്നോടൊപ്പം കൂട്ടി
കാലം മുതിർന്നു
നീ മാറി ഞാൻ മാറി
ഇന്നിന്റെ രാവുകളിൽ
ഊർന്നിറങ്ങുന്ന മൂകാശ്രു
നീ മാത്രമറിയുന്നു, മായ്ക്കുന്നു
എന്റെ സ്വപ്നഭാരം ചുമന്നു നീ
ഇന്നിതാ മെലിഞ്ഞു പോയി
ഊർന്നിറങ്ങുന്ന കണ്ണിരിൻ
നനവിൽ നനഞ്ഞവൾ നീയല്ലേ
കളിയും ചിരിയും ഏറ്റുവാങ്ങിയ
നിശബ്ദമാം പ്രണയിനി
സുഖത്തിലുംദുഃഖത്തിലും
നീവേണമെനിക്കെന്നും…
-ജെമിനി കെ രാജ് –
