ശരിയായ വാർത്തകൾ നിർഭയത്തോടെ വായനക്കാരിലെക്കെത്തിക്കുക എന്ന ധർമ്മം പത്ര പ്രവർത്തനത്തിന്റെ മുഖ്യ ഘടകമാണ്. പക്ഷെ ഇന്ന് ആവിഷ്ക്കാര വാർത്തകളാൽ മലിനമാക്കപ്പെട്ടിരിക്കുന്നു. ശരിയായ വാർത്തകളാണോ തെറ്റായ വാർത്തകളാണോ എന്നു തിരിച്ചറിയാൻ കഴിയാത്തവിധം പത്ര വാർത്തകൾ മാറിയിരുക്കുന്നു. എന്നാൽ അർപ്പണ ബോധത്തോടെ മാധ്യമ പ്രവർത്തനങ്ങൾ നടത്തുകയും പത്ര സ്വാതന്ത്ര്യതിനെതിരായഅക്രമങ്ങളെ എതിർക്കുകയും സത്യം കണ്ടെത്താനായി ജീവൻ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തരും ഇവിടെയുണ്ട്. പത്ര സ്വാതന്ത്ര്യത്തിന്റെ ആദർശങ്ങൾ മുറുകെ പിടിച്ചുകൊണ്ട്, സത്യസന്ധമായ വാർത്തകൾ സമൂഹത്തിലേക്കെത്തിക്കാൻ കഴിയട്ടെ.
-ജെമിനി കെ രാജ് –
