അമ്മ ചൊല്ലും നീയാണ് ‘മാതൃക’
ഇതിലുണ്ട് ചുമതലയും പങ്കിടീലും
ഇളം കൈ പിടിച്ചു
സ്നേഹമാം പാതയിലൂടെ പുഞ്ചിരിതൂകി
ഉള്ളിലൊറ്റക്ക് കനൽ കെടുത്തി
മറ്റുള്ളോർതൻ മുമ്പിൽ ചിരിച്ചും
കേൾക്കുന്നു ചുറ്റും
നീ മൂത്തതല്ലേയെന്ന ചോദ്യം
ഉള്ളം കൊതിച്ചു നീയുമൊരു കുട്ടിയല്ലേയെന്നു കേൾക്കാൻ..
-ജെമിനി കെ രാജ്-

1 Comment
നന്നായിട്ടുണ്ട്