Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വായനയെന്ന ലഹരി
പുസ്‌തകം

വായനയെന്ന ലഹരി

By Sreeja AjithJune 19, 20252 Comments2 Mins Read86 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന്, വായനാദിനം. വായന ശീലമാക്കിയാൽ പിന്നെ എല്ലാ ദിനവും വായനാദിനമാണ്. ലഹരി പിടിപ്പിക്കുന്ന വായനയിൽ മുഴുകിയാൽ പിന്നെ സ്ഥലമോ സമയമോ വായനയ്ക്ക് പ്രശ്നമല്ല. പക്ഷേ തിരക്കു പിടിച്ച ജീവിതത്തിന്റെ നെട്ടോട്ടങ്ങൾക്കിടയിൽ പലപ്പോഴും വായന നമ്മുടെ മുൻഗണനകളിൽ നിന്നു അകലെയാകുന്നു. ദൃശ്യചാരുതകളുടെയും വർണ്ണശബളമാർന്ന മറ്റു വിനോദോപാധികളുടെയും സ്വാധീനം ചിലരെയെങ്കിലും വായന പകരുന്ന ഭാവനാലഹരിയിൽ നിന്നുമകറ്റുന്നു. മൊബൈൽ ഫോൺ നൽകുന്ന വിനോദലോകം ഭൂരിപക്ഷം ആളുകളുടെയും ഒഴിവുസമയത്തിന്റെ സിംഹഭാഗവും അപഹരിച്ചു കളയുന്നു.

വായന മരിക്കുന്നു എന്ന വിലാപം വർഷങ്ങളായി കേൾക്കാറുണ്ടെങ്കിലും സത്യത്തിൽ വായന ഒരിക്കലും മരിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്നും പുസ്തകങ്ങളെ ഹൃദയത്തിൽ ചേർത്ത് വെച്ചവർ ഇന്നും ധാരാളമുണ്ട്. സോഷ്യൽ മീഡിയ റീലുകൾ യുവതലമുറയേയും വായനയിലേയ്ക്ക് അടുപ്പിച്ചിട്ടുണ്ട്. പക്ഷേ വായിക്കപ്പെടുന്ന പുസ്തകങ്ങളുടെ നിലവാരം കുറയുന്നുണ്ടോ? മികച്ച പല പുസ്തകങ്ങളും വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന് തോന്നിയിട്ടുമുണ്ട്. സത്യത്തിൽ മികച്ച എന്നുള്ളത് ആപേക്ഷികമല്ലേ? ഓരോരുത്തരും വ്യത്യസ്ത അഭിരുചികൾ ഉള്ളവർ ആയിരിക്കുമല്ലോ. ഒരാളുടെ ഇഷ്ടപുസ്തകം വേറൊരാൾക്കു മടുപ്പിക്കുന്നതായി തോന്നാം. ഒരു പാട് പരന്ന വായനാലോകം ഉണ്ടായിട്ടും ആനന്ദ്, മേതിൽ പോലെയുള്ളവരുടെ പുസ്തകങ്ങൾ എനിക്ക് ദഹിക്കാറില്ല. എന്റെ ആസ്വാദനത്തിന്റെ പരിമിതി തന്നെയാണ് കാരണം. ഫിക്ഷൻ വിട്ടുള്ള വായന തുടങ്ങാൻ വളരെ കാലമെടുത്തു.ഏതു പുസ്തകം വായിക്കണമെന്നത് തീർച്ചയായും വായനക്കാരന്റെ സ്വാതന്ത്ര്യമാണ്. വായനയെ ജനകീയമാക്കിയത് എം ടി യോ പൊറ്റെക്കാടോ അതുപോലത്തെ വലിയ എഴുത്തുകാരോ അല്ല, മംഗളം, മനോരമ പോലുള്ള വാരികകൾ തന്നെയാണ്. അവാർഡ് നേടിയ ചലച്ചിത്രങ്ങൾ പലപ്പോഴും ജനപ്രിയമാകാറില്ല.

സാഹിത്യ അക്കാഡമി യുവ അവാർഡ് നേടിയ പുസ്തകം അതിനേക്കാൾ നിലവാരമുള്ള പല പുസ്തകങ്ങളെയും പിന്തള്ളിയെന്ന ഒരു അഭിപ്രായം കണ്ടു. ജനപ്രിയ വായന എന്നുള്ള അവാർഡ് കൂടി ഉൾപ്പെടുത്തേണ്ടതാണ് എന്നുള്ള അഭിപ്രായം തോന്നി. എഴുത്തുകാർക്ക് അവരുടെ പുസ്തകം വിറ്റു പോകാൻ വേണ്ടി സോഷ്യൽ മീഡിയയെ ആശ്രയിക്കാം. വായനക്കാരന്റെ വിവേചനബുദ്ധി ഉപയോഗിച്ച് അതിൽ വീഴണോ എന്ന തീരുമാനമെടുക്കാം. പരസ്യത്തിൽ കാണുന്ന എല്ലാ ഉത്പന്നങ്ങളും നാം വാങ്ങാറില്ലല്ലോ. പക്ഷേ വായിക്കുക പോലും ചെയ്യാതെ റിവ്യൂ ഇടുന്ന പലരുമുണ്ട്. അല്ലെങ്കിൽ പരിചയക്കാരുടെ പുസ്തകത്തിനു നല്ല അഭിപ്രായം എഴുതുന്നവർ. എഴുത്തുകാർ തമ്മിലുള്ള പരസ്പരസഹകരണം പോലെ. ആത്മാർത്ഥമല്ലാത്ത ഇത്തരം ചില പ്രഹസനങ്ങളിൽ വീണു വായനക്കാരന്റെ പണവും സമയവും നഷ്ടമാകുന്നുണ്ട്.
വായന ലഹരിയായ് കരുതുന്ന ഓരോ മനുഷ്യനും ജീവിതത്തിൽ വായിച്ചു തീർക്കാവുന്ന പുസ്തകങ്ങൾക്ക് പരിമിതികളുണ്ട്. അതുകൊണ്ടു നമുക്ക്‌ പുസ്തകങ്ങൾ ജാഗ്രതയോടെ തിരഞ്ഞെടുക്കാം. വായന നൽകും ലഹരിയിൽ മുഴുകാം. എല്ലാവർക്കും നല്ലൊരു വായനാദിനം ആശംസിക്കുന്നു.

Post Views: 49
3
Sreeja Ajith

വായനയോട് പ്രിയം.

2 Comments

  1. SHEEJITH C K on June 21, 2025 10:13 AM

    വായനയും ലഹരിയാണ്. ഒരു രസത്തിന് തുടങ്ങി വളരെ ഗൌരവമായ വായനയിലേക്ക് എത്തുന്ന ലഹരി. നഷ്ടങ്ങളില്ലാത്ത, ഗുണങ്ങൾ എറെയുള്ള ലഹരി. ആശംസകൾ ❤️👍

    Reply
  2. Suma Jayamohan on June 19, 2025 8:44 PM

    അതേ
    മറ്റെന്തിനേയും പോലെ പുസ്തകങ്ങളോടുള്ള ഇഷ്ടവും ആപേക്ഷികമാണ്.
    നല്ല കുറിപ്പ്🌹👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.