വാക്കുകളില്ലാതെ
ചുണ്ടുകളുടെ മധുരമായ കൂടിച്ചേരലിൽ,
ആത്മാവിൻ ആഴങ്ങളിൽ
കുളിർത്തെന്നലായ് നീ
അധരങ്ങളിലെ പ്രണയമായി
മൗനത്തിൻ യാമത്തിൽ, സ്നേഹർദ്രമാം വികാരങ്ങൾ
ഒരു ചുംബനം ആത്മാവിൻ താളമായി
ഹൃദയങ്ങൾ ഒന്നാകുമ്പോൾ
കാലം മായും നിമിഷം
വിടരുന്ന പുലർവെളിച്ചം പോലെ, മൃദലമാം സ്നേഹം,
രാത്രിതൻ നിശ്ശബ്ദതയിൽ
ഓരോ ചുംബനത്തിലും
ഒരു പുതു ജന്മമായി
ആത്മാവിൻ ആഴങ്ങളിൽ നീ എൻ സത്യം.
കണ്ണുകളടയുമ്പോൾ, ലോകം മറന്നു നാം,
നിൻ ചൂടിൽ അലിയുന്നു എൻ ഹൃദയം.
പരിഭവങ്ങളില്ലാതെ, പരാതികളില്ലാതെ,
നിസ്വാർത്ഥമാം പ്രണയം, എന്നും നീയെൻ ജീവൻ.
ഇതളുകൾ കൊഴിയാതെ, വാടാതെ എന്നും,
എൻ ജീവന്റെ ജീവനായ് നീയെൻ കൂടെ.
ഓരോ ചുംബനവും എൻ പ്രണയത്തിൻ സാക്ഷ്യം,
നമ്മളൊന്നായി മാറുന്നു
അടരുവാൻ വയ്യാതെ…
ജെമിനി കെ രാജ്

1 Comment
👌👏❤