ഉറക്കമൊഴിച്ചു പഠിച്ചും
ഉല്ലാസജീവിതം മാറ്റിവച്ചും
രോഗികൾക്കായി
വെൺകുപ്പായമണിഞ്ഞു
പ്രതീക്ഷതൻ ദൂതനായി
ആശ്വാസത്തിൻ മർമ്മരമായി
സ്നേഹസ്പർശത്തിൻ സ്പന്ദനമായി
അത്ഭുതങ്ങൾ സൃഷ്ടിക്കും കരങ്ങളോടെ
രോഗിതൻ ഭയത്തിൻ ഇരുൾമാറ്റി
മനസ്സിൽ തണലേകി
ഇരവും പകലും മറന്നു
രാവേറെയെന്നോർത്തിടാതെ
മരണത്തിൽ നിന്നും ജീവനെ തിരിച്ചുപിടിക്കും
അത്ഭുതകരങ്ങളോടെ
ഹൃദയത്തിൻ ആത്മ സത്യങ്ങൾ തിരിച്ചറിയുന്നവൻ
ഡോക്ടർ..
ഓരോ നോക്കിലും ആയുസ്സിൻ
പ്രകാശമായി
രോഗിതന്നകതാരിൽ
സൂര്യനായുദിക്കുന്നു നീ
-ജെമിനി കെ രാജ് –
