പല സ്വരങ്ങൾ പല ഭാവങ്ങൾ
തുടിക്കുന്ന ഹൃദയങ്ങൾ,
ദൈന്യത കലർന്ന മിഴികൾ,
ചിലരിൽ തീക്ഷണത
പല വിധ ജീവിതങ്ങൾ
തെരുവോരങ്ങളിൽ
തിരക്കിട്ട് പായുന്നവർ,
വയലേലകളിൽ
പണിയെടുക്കുന്നവർ
ചിരിയുടെ അലകൾ,
കണ്ണീരിൻ്റെ നനവ്,
ഇരവും പകലും ജീവിതം
തുന്നുന്ന കരങ്ങൾ
പ്രതീക്ഷതൻ തിരിനാളവും,
നിരാശതൻ സങ്കടക്കടലും
വിശപ്പിൻ ദിവസം ചുമക്കുന്നവർ
ചരിത്രം കുറിച്ചവർ,
മാറ്റം വിതച്ചവർ,
ഒരുമയിൽ ഉണരുന്ന
ശക്തിതൻ തേരുകൾ
ഭിന്നതയിൽ തളരുന്ന
മണ്ണടിഞ്ഞ വേരുകൾ
ഇരുണ്ട വാതിലുകൾ തുറന്നു
വെളിച്ചം പകർന്നവർ
ജനം നാടിൻ സ്പന്ദനം
ഒരുമയിൽ നിൽക്കും
നാടിൻ ശക്തി ജനം.
-ജെമിനി കെ രാജ്-
