ദേവിയും സഞ്ജീവും തമ്മിൽ പിടിവലിയായി. സഞ്ജീവിൻ്റെ കരുത്തിന് മുന്നിൽ ദേവി തോറ്റു പോയി. ദേവിയെ വീടിനകത്തേക്ക് തള്ളിയിട്ടിട്ട്, സഞ്ജീവ് അകത്ത് കടന്ന് വാതിലടച്ചു. ദേവി നിലത്ത് മലർന്ന് വീണു. അവൾ തലയുയർത്തി നോക്കിയപ്പോൾ വല്ലാത്തൊരു ഭാവത്തോടെ, ക്രൂരമായ ചിരിയോടെ സഞ്ജീവ് നിൽക്കുന്നു. അയാൾ അവളുടെ അടുത്ത് കുനിഞ്ഞിരുന്നു. അയാളുടെ വിരലുകളെ ദേവിയുടെ നെറ്റിയുടെ മധ്യത്തിൽ തൊടുവിച്ചു. ആ വിരലുകൾ മെല്ലെ ഇഴഞ്ഞ് മൂക്കിലേയ്ക്കും താഴോട്ട് വന്ന് ചുണ്ടിലും തൊട്ടു.
ദേവി വെറുപ്പോടെ സഞ്ജീവിൻ്റെ മുഖത്ത് തുപ്പി. കവിളിൽ വീണ തുപ്പൽ ഇടം കൈ കൊണ്ട് തുടച്ച് മാറ്റി, വലം കൈ കൊണ്ട് ദേവിയുടെ മുടിയിൽ സഞ്ജീവ് ചുറ്റിപ്പിടിച്ചു. ദേവി വേദന കൊണ്ട് നിലവിളിച്ചു.
ആ സമയത്ത് ദേവിയുടെ ഫോൺ റിംഗ് ചെയ്തു. ആര്യൻ്റെ ഫോട്ടോയും നമ്പറും സ്ക്രീനിൽ തെളിഞ്ഞു. മുടിയിലെ പിടി വിടുവിക്കാൻ ദേവി ശ്രമിച്ചെങ്കിലും സഞ്ജീവ് കൂടുതൽ ബലമായി അവളെ തന്നോട് ചേർത്ത് പിടിച്ചു. മുട്ടിൻ മേൽ മുന്നോട്ട് ഇഴഞ്ഞ് ദേവി തൻ്റെ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചു, സഞ്ജീവിൻ്റെ കരുത്തിന് മുന്നിൽ ആ ശ്രമം വിഫലമായി.
വേദന കടിച്ചമർത്തി ദേവി വീണ്ടും മുന്നോട്ടാഞ്ഞ് ഒരു വിധത്തിൽ ഫോൺ എടുത്തു. ആര്യൻ്റെ വീഡിയോ കാൾ ആയിരുന്നു. സഞ്ജീവ് ചുവന്ന ഐക്കണിൽ അമർത്തി കാൾ കട്ടാക്കാൻ ശ്രമിച്ചു. അതിന് മുൻപ് ദേവി പച്ച ഐക്കണിൽ വിരലമർത്തി. ആര്യൻ്റെ മുഖം സ്ക്രീനിൽ തെളിഞ്ഞു.
ആര്യനെ കണ്ടപ്പോൾ, സഞ്ജീവിൻ്റെ കൈ മെല്ലെയയഞ്ഞു.
“അയ്യോ, ദേവീ എന്താണിത്, എന്താണവിടെ സംഭവിക്കുന്നത്. “
“ആര്യൻ എന്നെ രക്ഷിക്കൂ, ഇയാളെന്നെ കൊന്നു കളയും. പോലീസിനെ അറിയിക്കൂ. “
ദേവി അലറി വിളിച്ചു.
സഞ്ജീവ് പൊട്ടിച്ചിരിച്ചു.
” ഇതാണോ നിൻ്റെ ജ്യോൽസ്യൻ കാമുകൻ, ഇവനാണോ നിൻ്റെ രക്ഷകൻ. ദൂരെയിരുന്ന് ഇവൻ എന്ത് ചെയ്യാനാണ്. “
സഞ്ജീവിൻ്റെ ഭാവമാറ്റം ആര്യനെ ഭയപ്പെടുത്തി.
“പ്ലീസ് നിങ്ങൾ ദേവിയെ ഒന്നും ചെയ്യരുത്. “
“ഈ പേടിത്തൂറിയാണോ നിന്നെ കല്യാണം കഴിക്കാൻ പോകുന്നത്. ഇവൻ നിന്നെ എങ്ങനെ രക്ഷിക്കാനാണ്. കഷ്ടം തന്നെ നിൻ്റെ കാര്യം. “
സഞ്ജീവ് അട്ടഹസിച്ചു. അയാൾ ദേവിയുടെ മുടിയിൽ പിടിച്ചു വലിച്ച് അവളെ തന്നിലേക്ക് അടുപ്പിച്ചു. അയാൾ തൻ്റെ വലത് കൈ കൊണ്ട് ദേവിയുടെ മുഖത്ത് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ ദേവിയുടെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു. അത് ലൈവായി കണ്ടതോടെ ആര്യൻ്റെ സങ്കടം കൂടി.
“ദേവീ, ഞാൻ നിന്നോട് പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്. ഇനിയിപ്പോൾ എന്ത് ചെയ്യും. സഞ്ജീവ് അവളെ വെറുതെ വിടൂ, ഞാനിപ്പോൾ തന്നെ കാര്യങ്ങൾ പോലീസിലറിയിക്കും. “
സഞ്ജീവ് തൻ്റെ മുഖം ദേവിയുടെ മുഖത്തേക്ക് അടുപ്പിച്ചു. മദ്യത്തിൻ്റെ അസഹനീയമായ ഗന്ധം പരന്നു, സഹിക്കാൻ കഴിയാതെ ദേവി തൻ്റെ മുഖം ഇരുകൈകളും കൊണ്ട് മറച്ചു.
സഞ്ജീവ് ദേവിയുടെ കൈകൾ പിടിച്ച് കൊണ്ട് അവളെ ഫോണിനഭിമുഖമായി തിരിച്ച് നിർത്തി. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പോക്കറ്റിൽ നിന്നുമൊരു പേപ്പർ കട്ടർ എടുത്ത് ദേവിയുടെ മുൻ കഴുത്തിൽ അയാൾ വരഞ്ഞു. ദേവിയുടെ തൊലി മുറിഞ്ഞ് ചോര പടർന്നു. പേടിച്ച് ദേവി അലറി വിളിച്ചു, ആ കാഴ്ച കണ്ട് ആര്യനും നിലവിളിച്ചു.
സഞ്ജീവ് ദേവിയുടെ ഫോൺ ശക്തമായി നിലത്തേയ്ക്കെറിഞ്ഞു, ഫോൺ നിലത്ത് വീണ് പൊട്ടിത്തെറിച്ചു. കാൾ കട്ടായി, ഫോൺ ഓഫായി.
തൻ്റെ അവസാനം അടുത്തെന്ന് ദേവിക്ക് തോന്നി. അവൾ ഭയചകിതയായി, അവളുടെ തല കറങ്ങി. കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ടവൾ തലയുയർത്തി നോക്കി, അവൾക്ക് നേരിയ പ്രതീക്ഷ തോന്നി. അവളുടെ ചുവന്ന ടീ ഷർട്ട് ചോരയിൽ കുതിരാൻ തുടങ്ങി. അവൾ കൈ കൊണ്ട് കഴുത്തിൽ അമർത്തി പിടിച്ചു.
വീണ്ടും ഡോർ ബെല്ലിൻ്റെ ശബ്ദം കേട്ടു. ഒരു പക്ഷേ ആര്യൻ രാഹുലിനെയോ പോലീസിലോ വിവരം അറിയിച്ചിരിക്കുമോ, അവർ വന്നതാകുമോ എന്നൊക്കെ ദേവിക്ക് പ്രതീക്ഷ തോന്നി. സഞ്ജീവും പ്രതീക്ഷയോടെ ചിരിച്ചു കൊണ്ട് വാതിലിനടുത്തേക്ക് നടന്നു. അയാളുടെ ഇടത്തേ കയ്യിലിരുന്ന റിവോൾവർ ദേവി ശ്രദ്ധിച്ചു. സഞ്ജീവ് സൂക്ഷ്മതയോടെ വാതിൽ തുറന്നു.
സഞ്ജീവ് ചിരിച്ചു കൊണ്ട് ചോദിച്ചു.
“എന്താ നീ വൈകിയത്?. ആദ്യം ഗണപതിയ്ക്ക് വയ്ക്കണമല്ലോ, ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. “
“എവിടെ. “
വന്ന മനുഷ്യൻ സഞ്ജീവിനെ തള്ളി മാറ്റി അകത്ത് കടന്നു.
“ആഹാ ഇതാരാണ്. നമ്മുടെ വക്കീൽ മാഡമോ, കൊതിയോടെ ഞാൻ കാത്തിരിക്കുകയായിരുന്നു ഒന്ന് കാണാൻ. ഈ മദാലസയേ. “
സഞ്ജീവിൻ്റെ സുഹൃത്തായ ബാങ്ക് മാനേജർ വിമൽ ദേവിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു, അവൾ ഒഴിഞ്ഞ് മാറി. അയാൾ തൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്ത് വയ്ക്കാൻ ശ്രമിച്ചു. ദേവി വലം കൈ കൊണ്ട് അയാളുടെ വയറ്റിൽ ആഞ്ഞിടിച്ചു.
“ചാവാൻ കിടക്കുമ്പോഴും ശൗര്യത്തിന് ഒരു കുറവുമില്ലല്ലോ, ഡാഷ് മോൾക്ക്. “
വിമൽ ദേവിയെ തള്ളി താഴെയിട്ടു. അവളുടെ പലാസോ പാൻ്റ്സ് അയാൾ താഴേക്ക് വലിച്ച് ഊരാൻ ശ്രമിച്ചു. അവൾ കൈകാലുകൾ കൊണ്ട് അയാളെ ആക്രമിച്ചു. സഞ്ജീവ് പിറകിൽ നിന്നും ദേവിയുടെ കൈകൾ രണ്ടും അവളുടെ തലയ്ക്ക് മുകളിൽ കൂട്ടിപ്പിടിച്ചു കൊണ്ട് വിമലിനെ സഹായിച്ചു. വിമൽ രണ്ട് കൈ കൊണ്ടും അവളുടെ പലാസോ വലിച്ചൂരിയെറിഞ്ഞു
നഗ്നമായ കാലുകൾ അവൾ കൂട്ടിപ്പിടിച്ചു. രണ്ട് പേരും മൃഗതൃഷ്ണയോടെ അവളെ നോക്കി നിന്നു. ദേവി ലജ്ജയോടെ, ദേഷ്യത്തോടെ തല കുനിച്ചു.
“നീയൊരു മദാലസ തന്നെ. “
സഞ്ജീവ് പൊട്ടിച്ചിരിച്ചു.
“അതല്ലേ ഞാൻ നിന്നെ കൂടെ കൂട്ടിയത്, നിനക്കല്ലേ ഇതിനൊക്കെ
നല്ല താല്പര്യമുളളത്. പണ്ടേ എനിക്കെല്ലാം പങ്കിട്ടല്ലേ ശീലം. നമ്മളിങ്ങനെയൊക്കെ അല്ലേടാ വളർന്നത്. “
“ഇത് വരെയുള്ളതൊക്കെ നിൽക്കട്ടെ, പക്ഷെ ഇത് സൂപ്പർ തന്നെ, നിന്റെ ചോയ്സ് കൊള്ളാം, സൂപ്പർ. “
“എന്റെ ചോയ്സോ?ആര് ? ഇവളോ? അല്ല കാലത്തിന്റെ കാവ്യനീതി. ഇവളെ എന്റെ മുന്നിലെത്തിച്ചത് കാലമാണ്. പാവമെന്റെ അച്ഛൻ, എത്ര മാത്രം വേദനിച്ചു കാണും. ആൾക്കൂട്ടം ആക്രമിച്ചപ്പോൾ, മരത്തിൽ കെട്ടിയിട്ടു തല്ലിയപ്പോൾ, മക്കളെ പോലെ കരുതിയ കുട്ടികൾ ചുറ്റിലും കൂടി നിന്ന് കൂവി ആർത്തു വിളിച്ചപ്പോൾ, കൈകൊട്ടി ചിരിച്ചപ്പോൾ എന്റെ അച്ഛന്റെ ഇടനെഞ്ച് തകർന്നു കാണില്ലേ, വേദനിച്ചു കരഞ്ഞു കാണില്ലേ, എനിക്കറിയാം ആ പാവം, ആ രാത്രിയിൽ നെഞ്ച് പൊട്ടി കരഞ്ഞു കാണുമെന്ന്. “
സഞ്ജീവ് തന്റെ കണ്ണുകൾ തുടച്ചു. അയാളുടെ ബൂട്ടിട്ട കാലുകൾ ദേവിയുടെ വലതു കൈ ചതച്ചരച്ചു. ദേവി വേദന കൊണ്ട് അലറി കരഞ്ഞു. കരഞ്ഞപ്പോൾ അവളുടെ കഴുത്തിൽ നിന്നും ചോരയൊഴുകി. അവളുടെ ടീഷർട്ട് കുതിർന്നു.
“ചുറ്റും നിന്ന് കൂവി വിളിച്ച കുട്ടികളുടെ കൂടെ, കരഞ്ഞു കൊണ്ട്, പിറകിൽ നിന്ന ഒരുവനെ അന്നാരും ശ്രദ്ധിച്ചില്ല. കോളേജിൽ നിന്നും മടങ്ങി വന്നപ്പോൾ അച്ഛനെ കണ്ട് പരീക്ഷാ ഫീസ് വാങ്ങാൻ വന്നതായിരുന്നു ആ പയ്യൻ. ഒരു കൗമാരക്കാരന് താങ്ങാൻ കഴിയുന്നതിലും അധികമായിരുന്നു ആ പരസ്യ വിചാരണയുടെ കാഴ്ച. “
സഞ്ജീവ് വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട് വിമലിന്റെ തോളിലേക്ക് ചാഞ്ഞു.
“എല്ലാവരും ഉറങ്ങിയപ്പോൾ സ്കൂളിന്റെ മതിൽ ചാടിക്കടന്നു അവൻ അച്ഛന്റെ അടുത്തെത്തിയിരുന്നു. ആരും കാണാതെ അച്ഛന്റെ കെട്ടഴിച്ചു വിടാൻ വന്നതാണവൻ. അച്ഛനെ അവിടെയെങ്ങും കണ്ടില്ല, കെട്ടിയിട്ട മരം ശൂന്യമായിരുന്നു. അവൻ അച്ഛനെ അവിടെയെല്ലാം തെരഞ്ഞു. ആ നിലാവുള്ള രാത്രിയിൽ ദൂരെയൊരു മരത്തിൽ നിന്നാടുന്ന അച്ഛന്റെ രൂപമാണ് അവൻ അവസാനമായി കണ്ടത്. “
സഞ്ജീവ് തിരിഞ്ഞു നിന്ന് ബൂട്ടിട്ട വലതു കാൽ കൊണ്ട് നിലത്തു കിടന്ന ദേവിയെ ഒരു ഫുട്ബോൾ തട്ടുന്ന ലാഘവത്തിൽ ചവിട്ടി തെറിപ്പിച്ചു. ദേവിയുടെ ശരീരം ഉരുണ്ടു ചെന്ന് മുന്നിലെ ഭിത്തിയിൽ തട്ടി നിശ്ചലമായി.
“ഇവളാണ് എല്ലാത്തിനും കാരണം, ഇവൾ കാരണമാണ് എന്റെ അച്ഛൻ മരിച്ചത്, എൻ്റെ കുടുംബം നശിച്ചത്, ഞാൻ അനാഥനായത്. ഇവളെയെനിക്ക് കൊള്ളണം ഇഞ്ചിഞ്ചായി….. “
“നീ ഒന്നടങ്ങ് സഞ്ജീവേ. നിന്റെ അച്ഛൻ അനുഭവിച്ചതിനേക്കാൾ നൂറു മടങ്ങു വേദന ഞാൻ ഇവൾക്കു നൽകും. എന്റെ കയ്യിലല്ലേ ഇവളിപ്പോൾ. നീ നോക്കിക്കോ, ഇഞ്ച പരുവമാക്കും ഞാൻ ഇവളെ. “
വിമൽ തന്റെ ടീഷർട്ട് ഊരി സോഫയിലിട്ടു. താഴെ നിന്നും ദേവിയുടെ പലാസോ ചുരുട്ടിയെടുത്ത് വിമൽ വാസനിച്ചു. ഒരു ഭ്രാന്തനെ പോലെ അയാൾ പൊട്ടിച്ചിരിച്ചു. വിമൽ മെല്ലെ ദേവിയുടെ അടുത്തേയ്ക്കു നടന്നു. കാഴ്ച കാണാനായി സഞ്ജീവ് സോഫയിൽ മലർന്നു കിടന്നു. ഭിത്തിയിൽ ചേർന്ന് ചുരുണ്ടു കിടന്ന ദേവിയെ അയാൾ മലർത്തി കിടത്തി. ദേവി അസ്ഥി നുറുങ്ങുന്ന വേദനയിൽ കരഞ്ഞു.
“എടാ, ആ ഡൽഹി പെങ്കൊച്ചിന്റെ പേരെന്തായിരുന്നു. അവളെ ഞാനൊന്നു ഭാവനയിൽ കൊണ്ട് വരട്ടെ, എന്നാലെ എനിക്ക് നല്ല ആവേശം വരൂ. “
“ഏത് പെൺകൊച്ച്. “
“നീ എന്തൊരു പോലീസുകാരനാടാ, ആ ഡൽഹിയിലെ പെൺകൊച്ച്, ലവന്മാര് വണ്ടിയിലിട്ടു ചാമ്പിയവൾ, ഓർമ്മ വന്നു നിർഭയ… അത് തന്നെ. “
“നീ ഇവളേയും ആ പരുവമാക്കണം. നിന്നോട് ആരും ചോദിക്കില്ല. ഞാനാണ് ഇവിടത്തെ ലോ ആൻഡ് ഓർഡർ നിയന്ത്രിക്കുന്നത്. “
“നിർഭയ, ആഹാ, എനിക്കിപ്പോൾ നല്ല ആവേശം തോന്നുന്നു. നീ പറഞ്ഞു തന്ന കഥകൾ കേട്ടതു മുതൽ തോന്നിയതാണ്. “
വിമലിന്റെ കണ്ണുകൾ ക്രൂരമായി തിളങ്ങി. അയാൾ തന്റെ ബെൽറ്റ് വലിച്ചൂരി. ബെൽറ്റ് കൊണ്ടയാൾ നിലത്തു ആഞ്ഞടിച്ചു. ആവേശം മൂത്തപ്പോൾ അയാൾ ബെൽറ്റ് കൊണ്ട് ദേവിയെ തലങ്ങും വിലങ്ങും അടിച്ചു. ദേവിയുടെ നഗ്നമായ വെളുത്ത തുടകൾ ചുവന്നു തിണർത്തു. ആ കാഴ്ച കണ്ടു സഞ്ജീവ് ഊറി ചിരിച്ചു.
ദേവിയുടെ കഴുത്തിൽ കട്ട പിടിച്ചു തുടങ്ങിയ ചോര പാടുകളിൽ വീണ്ടും നനവ് പടരാൻ തുടങ്ങി. വിമൽ ദേവിയെ ആവേശത്തിൽ ബെൽറ്റ് കൊണ്ട് മർദ്ദിക്കുകയാണ്. ദേവിയുടെ കരച്ചിൽ ഞെരക്കങ്ങൾ മാത്രമായി. ഒടുവിൽ ദേവിയുടെ ബോധം മറഞ്ഞു, അവൾ നിശ്ചലയായി. ഓരോ അടിയും സഞ്ജീവിനെ വളരെ സന്തോഷിപ്പിച്ചു.
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് സഞ്ജീവ് സോഫയിൽ നിന്നുമെഴുന്നേറ്റു. ആരാണ് ഈ സമയത്ത് വരാൻ ? അയാൾ വാതിലിൽ ഘടിപ്പിച്ച ചെറിയ ലെൻസിലൂടെ പുറത്തേയ്ക്കു നോക്കി. സുമതിയാണ് വെളിയിൽ നില്കുന്നത്. ഈ കിളവിക്കു വരാൻ കണ്ട നേരം!! വാതിൽ തുറക്കണോ വേണ്ടയോ ? വാതിൽ തുറന്നില്ലെങ്കിൽ സുമതി ഫോൺ ചെയ്തു മാത്യുവിനെ വിളിച്ചു പറയും. തുറന്നാൽ വിമലിനു മറ്റൊരു ഇരയെ കൂടി ഇട്ട് കൊടുക്കാം, അവന് ആവേശം മൂത്താൽ പ്രായമൊന്നുമൊരു പ്രശ്നമല്ല.
സഞ്ജീവ് വാതിൽ തുറക്കാൻ തന്നെ തീരുമാനിച്ചുസുമതിയെ അകത്തു കയറ്റി വക വരുത്താം, ഒന്നിന് പകരം രണ്ടു ശരീരങ്ങൾ നീക്കം ചെയ്യേണ്ടി വരും. സഞ്ജീവ് തിരിഞ്ഞു നോക്കി വിമലിനോട് നിശബ്ദനായി മാറി നില്ക്കാൻ പറഞ്ഞു. വിമൽ ദേവിയുടെ ബോധം മറഞ്ഞ ശരീരം രണ്ടു കൈകളിലും കോരിയെടുത്തു ദേവിയുടെ കിടപ്പു മുറിയിലേയ്ക്കു നടന്നു. ദേവിയുടെ വസ്ത്രങ്ങൾ സഞ്ജീവ് മുറിയിൽ ഒളിപ്പിച്ചു വച്ചു. വിമൽ വാതിലിനു പിറകിലെ ഇരുട്ടിൽ മറഞ്ഞു നിന്നു.
സഞ്ജീവ് തുറന്നു കൊടുത്ത വാതിലിലൂടെ സുമതി ചിരിച്ചും കൊണ്ട് അകത്തു കടന്നു.
“ഇതാര്? സഞ്ജീവ് സാറോ, ഇതെന്താ ഈ നേരത്ത്. നേരം കുറെ വൈകിയല്ലോ?”
സഞ്ജീവ് മറുപടി പറയാതെ സുമതിയെ ദേഷ്യത്തോടെ നോക്കി. അയാൾ പുറത്തേയ്ക്കുള്ള വാതിലടച്ചു. ആ സമയത്ത് ഒരു കാർ ഗേറ്റിനു മുന്നിൽ വന്നു നിന്നു. അതിൽ നിന്നും രണ്ടു രൂപങ്ങൾ ഇറങ്ങി പതുങ്ങി പതുങ്ങി വീടിന്റെ മുറ്റത്തേയ്ക്ക് വന്നു.
“ദേവി മോളെവിടെ? ഞാൻ വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ വൈകി പോയി. ഇന്ന് നല്ലൊരു ദിവസമായിരുന്നു. എന്തൊരു സന്തോഷമായിരുന്നു എനിക്കിന്ന്. എല്ലാം ദേവി മോൾ കാരണമാണ്. മോൾ ഒറ്റയ്ക്കായത് കൊണ്ടാണ് ഞാനിങ്ങു മടങ്ങി വന്നത്. അല്ലെങ്കിൽ രണ്ടു ദിവസം ഞാൻനാട്ടിൽ തങ്ങിയേനെ”
സഞ്ജീവ് ഒന്ന് നീട്ടി മൂളി.
“ദേവി കുളിക്കുകയാണ്. “
“സത്യമാ സാറെ, എല്ലാവർക്കും എന്നോട് നല്ല സ്നേഹമായിരുന്നു. സ്നേഹം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു. എനിക്കാരുമില്ലെന്ന് കരുതിയത് തെറ്റായിരുന്നു. ഞാനൊറ്റയ്ക്കല്ല എനിക്കെല്ലാവരും ഉണ്ട്. ഭർത്താവും മക്കളും കൊച്ചുമക്കളും. ഇന്ന് ദേവി മോളെന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടില്ലായിരുനെങ്കിൽ എനിക്കെല്ലാം നഷ്ടമായേനെ. “
സുമതി പൊട്ടിക്കരഞ്ഞു. കയ്യിലിരുന്ന ബാഗ് വയ്ക്കാൻ അവർ അടുക്കളയിലേയ്ക്ക് നടന്നു.
“ഞാനിതൊക്കെ അടുക്കളയിൽ വച്ചിട്ട് വരാം. “
സുമതിയുടെ പിന്നാലെ സഞ്ജീവും അടുക്കളയിലേയ്ക്ക് നടന്നു. സ്റ്റോർ റൂമിൽ ചാരി വച്ചിരുന്ന തേങ്ങ പൊതിക്കുന്ന പാര സഞ്ജീവിന്റെ കണ്ണിൽ പെട്ടു. അയാളത് കയ്യിലെടുത്തു പിന്നിലൊളിപ്പിച്ചു. അയാൾ പാര കൊണ്ട് സുമതിയെ അടിയ്ക്കാനായി കയ്യുയർത്തി.
പെട്ടെന്ന് സഞ്ജീവിന്റെ ഫോൺ റിംഗ് ചെയ്തു. ശബ്ദം കേട്ട് സുമതി തിരിഞ്ഞു നോക്കി. സഞ്ജീവിന്റെ കയ്യിലെ പകുതി ഉയർത്തിയ പാര കണ്ടു അവർക്കു അപകടം മനസിലായി. സഞ്ജീവ് ഫോണിലൂടെ ആരോടോ ദേഷ്യപെട്ടു.
“നീയാരാടാ എന്നെ ഉപദേശിക്കാൻ. നാളെ നേരം വെളുക്കുമ്പോൾ നീയാരാണെന്നു ഞാൻ കണ്ടു പിടിച്ചിരിക്കും. “
സുമതി തന്റെ പേടിയെ കൺട്രോൾ ചെയ്തു. ഫോണിലായിരുന്ന സഞ്ജീവിന്റെ കണ്ണ് വെട്ടിച്ചു സുമതി അടുക്കള വാതിൽ കൊളുത്തെടുത്ത് തുറന്നിട്ടു. സഞ്ജീവ് ഫോണുമായി അടുക്കളയിൽ നിന്നും പുറത്തു കടന്നു.
“എന്താ നീ പറഞ്ഞത്, നാളെ നേരം വെളുക്കില്ലെന്നാണോ?ആ കാണാമെടാ. ഈ സഞ്ജീവ് ആരാണെന്നു നീ നാളെ അറിയും. “
സഞ്ജീവ് അലറി.
സുമതി അടുക്കളയിലെ ലൈറ്റ് അണച്ച് ഹാളിലേക്കു നടന്നു. ആ സമയത്ത് സഞ്ജീവിന്റെ കണ്ണ് വെട്ടിച്ചു രണ്ടു പേര് വീടിനുള്ളിലേക്ക് കടന്നു.
“ദേവി മോൾ ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ. “
ഹാളിൽ ദേവിയെ കാണാഞ്ഞിട്ട് സുമതി അവളുടെ മുറിയിലേയ്ക്കു നടന്നു. അപ്പോഴും സഞ്ജീവ് ഫോണിൽ ആരോടോ ആക്രോശിച്ചു കൊണ്ടിരുന്നു. മുറിയിൽ കണ്ട കാഴ്ച സുമതിയെ ഞെട്ടിച്ചു കളഞ്ഞു.
കട്ടിലിൽ അബോധാവസ്ഥയിൽ മലർന്നു കിടക്കുന്ന ദേവി. അർദ്ധനഗ്നമായ അവളുടെ ശരീരത്തിൽ നിറയെ മർദ്ദനമേറ്റ പാടുകൾ, അവളുടെ ശരീരത്തിൽ ആർത്തിയോടെ നോക്കി നിൽക്കുന്ന ഒരു അപരിചിതൻ.
“നിങ്ങളാരാണ്?എന്ത് വൃത്തികേടാണ് ഈ കാട്ടുന്നത്. “
സുമതി മുന്നോട്ടു കുതിച്ചു. വിമലിനെ തള്ളി മാറ്റി, ദേവിയെ കുലുക്കി വിളിച്ചു.
“മോളെ ദേവീ, എഴുന്നേൽക്കൂ മോളേ. “
ദേവിക്ക് അനക്കമില്ല. കഴുത്തിൽ കട്ട പിടിച്ച ചോരച്ചാലുകൾ. സുമതി ദേവിയുടെ മൂക്കിന് താഴെ കൈ വച്ച് നോക്കി. നേരിയ ശ്വാസം മാത്രമേയുള്ളൂ.
“ദൈവമേ, എന്റെ ദേവി കുഞ്ഞ്, മാലതി കൊച്ചമ്മയോടു ഞാൻ എന്ത് സമാധാനം പറയും. മഹാ പാപികൾ, ദുഷ്ടന്മാർ. “
സുമതി കട്ടിലിൽ കിടന്ന ഒരു ബെഡ് ഷീറ്റ് കണ്ടു ദേവിയുടെ ശരീരം പൊതിഞ്ഞു. മുഖത്ത് വെള്ളം തളിക്കാനായി ജഗ് കയ്യിലെടുത്തു. പെട്ടെന്ന് പുറകിൽ നിന്നും അപ്രതീക്ഷിതമായ അടിയേറ്റു സുമതി തെറിച്ചു വീണു. സുമതി തിരിഞ്ഞു നോക്കി. ഒരു കയ്യിൽ ടോർച്ചും മറുകയ്യിൽ ഫോണുമായി സഞ്ജീവ് നില്ക്കുന്നു.
“നീയെന്തിനാ ഇപ്പോളിങ്ങോട്ടു വന്നത്. ഇവള് ചാകേണ്ടവളാണ്, എന്റെ കൈ കൊണ്ട് ചാകേണ്ടവൾ. പക്ഷെ കിളവി, നീ ഈ സീനിൽ ഇല്ല, നീ ഓടി വന്നു കയറിയതാണ്. വെറുമൊരു അതിഥി കഥാപാത്രമാണ് നീ. ഇനി നീയും മരിക്കണം. നീ എന്റെ ജോലി ഇരട്ടിയാക്കി. “
“സാറുമാരെ എന്നെ കൊന്നോളൂ, ദേവി മോളെ വെറുതെ വിട്ടേക്ക്, ഒന്നും ചെയ്യല്ലേ പാവത്തിനെ, കുഞ്ഞു പാവമാണ്. ഒരു കൈകുഞ്ഞിന്റെ അമ്മയാണ്. അവർ ജീവിച്ചോട്ടെ, പകരം എന്റെ ജീവിതമെടുത്തോളൂ, ഞാൻ മരിക്കാൻ തയാറാണ്. “
“നിന്നെ ആർക്കു വേണം, മാറടീ വഴിയിൽ നിന്നും. “
വിമൽ, ദേവിയുടെ ശരീരത്തിൽ ഇട്ടിരുന്ന ബെഡ് ഷീറ്റ് ചുരുട്ടി താഴെയെറിഞ്ഞു. ദേവിയുടെ പകുതി നഗ്നമായ ശരീരത്തിന് ഇരു വശത്തുമായി സഞ്ജീവും വിമലും ഇരുന്നു.
ആ സമയത്ത് ഹാളിലെ ടി വി വലിയ ശബ്ദത്തോടെ പ്രവർത്തിക്കാൻ തുടങ്ങി.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -62 - By Nisha Pillai - കൂട്ടക്ഷരങ്ങൾ