പച്ചപ്പിൻ പുതപ്പു മണ്ണിൽ വിരിച്ച്
ആകാശ നെറ്റിയിൽ ചിങ്ങത്തിൻ പൊൻകിരണം ചാർത്തി
മഴത്തുള്ളികൾ പെയ്തൊഴിയാതെ മഴമേഘങ്ങൾ…
നനവിൻ കുളിർത്തെന്നൽ വീശി
വയൽക്കിളിപ്പാട്ടുമായി
പൊന്നിൻ ചിങ്ങം വന്നല്ലോ
ഇളവെയിലിൻ ചെറുവളകളണിഞ്ഞു പ്രഭാതം,
സ്വർണ്ണ പുടവഞ്ഞുറിഞ്ഞുടുത്തു വന്നല്ലോ.
മേടകുളിരകറ്റി മിഥുനത്തിൻ
ദുരിതക്കയത്തിൽ നിന്നു കരേറി
കർക്കിടക വറുതി ഒഴിഞ്ഞെത്തുന്ന പൊന്നിൻ ചിങ്ങം വന്നല്ലോ
ഓർമ്മകളിൻ മാസ്മര സംഗീതമായി
കാലത്തിൻ വെണ്മണിപ്പൂക്കളുമായി
ചിങ്ങം പിറന്നല്ലോ..
Gemini K Raj
