പുലരിയുടെ മൃദു സ്മിതത്തിൽ മിഴിതുറന്നൊരു തുമ്പപ്പൂ
ഓണപ്പൂക്കളത്തിൻ
ആദ്യാക്ഷരം നീ
തൂവെള്ള നിറം തൂകി
തൂമഞ്ഞിൻ കുളിരി
പുലരിയുടെ മൃദു സ്മിതത്തിൽ മിഴിതുറന്നൊരു തുമ്പപ്പൂ
ഓണപ്പൂക്കളത്തിൻ
ആദ്യാക്ഷരം നീ
തൂവെള്ള നിറം തൂകി
തൂമഞ്ഞിൻ കുളിരിൽ
ആലോലം കാറ്റിലാടി
അത്തപ്പൂക്കളത്തിൽ
അഴകേറ്റും തുമ്പപ്പൂവേ
ഓണത്തപ്പനു നേദിക്കും
പൂവടയും നീയല്ലോ
മാവേലിക്കാഴ്ച്ചയുടെ
ഓർമ്മകൾ പോലെ
കാലങ്ങളിലേക്ക് പകരും വേളയിൽ
കൂട്ടായ്മയുടെ തിരുമുറ്റത്തു
പോന്നോണ പൂക്കളത്തിൽ
നിന്നിലെ വിനയം
ഹൃദയങ്ങളെയൊന്നാക്കുന്നു.
ജെമിനി കെ രാജ്
