വാക്കുകൾ അർത്ഥമില്ലാതെ
വെറും ശബ്‌ദങ്ങളായി
പ്രതിധ്വനിക്കുമ്പോൾ
ആത്മാവിൽ,
നിശബ്ദതയുടെ വിരൽത്തുമ്പിൽ
പിറക്കുന്ന വാക്കുകൾ
ആംഗ്യ ഭാഷകൾ.
മിഴികളിൽ തെളിയുന്ന ഭാവങ്ങൾ
ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്ക് ശബ്ദമില്ലാതൊഴുകുന്നു
ആംഗ്യമായി, വികാരങ്ങളുടെ നിറഭേദങ്ങളായി..
സ്വപ്‌നങ്ങൾ കണ്ണുകളിൽ ഇമചിമ്മാതെ,
സൗഹൃദം ചുണ്ടുകളിൽ വിടപറയാതെ,
നേർത്ത രേഖയായി
മഴനൂലിഴകൾ പോൽ
ഉള്ളിലൊരു നൊമ്പരമായി
വാക്കുകൾ കുറുകുമ്പോൾ
മൗന സംഗീതമായി, ശലഭമായ്
പ്രപഞ്ചത്തിൻ സൂചനയായി
ആത്മാവിൻ വിരലുകളാൽ
എഴുതിയ കവിതയായി..
നാവിൻ നിശബ്ദ തരംഗമായ്..
ആംഗ്യ ഭാഷയായി..
-ജമിനി കെ രാജ്-

1 Comment
മനോഹരം👌👍❤️💯🙏🙏🙏