നടിച്ചവള്, ഒരുമ്പെട്ടോള്,
ധിക്കാരി, തൻ്റേടി, നീ പെണ്ണാ
തുടങ്ങിയ അവരുടെ കുറെ കളിപ്പാട്ടങ്ങള് നിനക്കവര്
എറിഞ്ഞു തരും.
അത് നീയെടുത്തു പോലും നോക്കരുത്.
അവരുടെ ഭൂമിയോട് ചേർത്ത് നിന്നെ ആണിയടിക്കുന്ന പാളങ്ങളാണത്.
അടിമത്വത്തിൻ്റെ ആ ലെവൽ ക്രോസ് ഇരുട്ടിൽ, നീ തട്ടി വീഴരുതേ കുഞ്ഞേ..
