അവസാനം അതും സംഭവിച്ചു…. എന്ന് പറയാം….
മഴ ആസൂത്രിതമായി കടന്നു വന്ന ദിവസം കൈയിൽ ഒരു വലയുമായി പടിഞ്ഞാറെ കുഞ്ഞുമോൻ എന്റെ അടുത്ത് വന്നു, കൈയിൽ ഒരു കെട്ടു ബീഡിയും, സഞ്ചിയിൽ കള്ളും ഉണ്ടായിരുന്നു
അയാൾ എന്റെ മുമ്പിൽ നിന്നു….. “എടാ….. കരിമ്പും പാടത്തു പോകാം…. നിറയെ ചേറു മീൻ കിട്ടും, അത്ര ഉത്സാഹമൊന്നുമില്ലാതെ ഞാൻ വീട് പൂട്ടി അവന്റെ ഒപ്പം നടന്നു..
നടക്കുമ്പോൾ നിറയെ മഴ ഞങ്ങളെ ആകമാനം നനച്ചു,
കഴിഞ്ഞ ആഴ്ച പുല്ലൻ മീനുകൾ സഞ്ചിയിൽ നിറയെ കോരി കുഞ്ഞുമോൻ നീണ്ടൂർ ഭാഗത്തു വിൽക്കാൻ കൊണ്ടു പോകുമ്പോൾ എനിക്ക് ചിരി വന്നിരുന്നു, കാരണം ഇയാൾക്ക് കണക്കു അറിയില്ല.. ഞാൻ കൂടെ ഇരുന്നു കിലോയ്ക്ക് നൂറോന്നോ, നൂറ്റമ്പതെന്നോ പറഞ്ഞു കളം കാലിയാക്കും.
അങ്ങനെ ഞങ്ങൾ നടക്കുവാണ്, താറാവുകൾ ചേറു കുത്തി കളിക്കുന്നു, അപ്പോഴേക്കും കുഞ്ഞുമോൻ എന്നോട് സ്വരം താഴ്ത്തി ഇങ്ങനെ പറഞ്ഞു.
“എടാ എനിക്ക് സാവിത്രിയെ ഇഷ്ടമാണ്, നീ ഒന്നു അവളോട് പറയണം, വയസ്സും പ്രായവും ആയില്ലേ നോക്കാൻ ഒരു തുണ വേണ്ടേ?”
ഞാൻ ആകെ പരുങ്ങി… എങ്കിലും പറയാമെന്നു പറഞ്ഞു അവന്റെ ഒപ്പം ഞാനും നടന്നു
സാവിത്രി ഒരു ഹിസ്റ്ററി ആണ്, തെക്കേ ഭാഗം പഞ്ചായത്തിൽ കുടില് കെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന അവർ ഒന്നിനെയും കൂസാക്കാറില്ല എന്നതാണ് സത്യം.. ഞാൻ അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോൾ സാവിത്രിയെ ചന്തയിൽ വെച്ചു കണ്ടു, കാര്യം ബോധിപ്പിച്ചു.
എടാ…. അയാളുടെ കാര്യം നീ എന്നോട് പറയണ്ട, എനിക്ക് അയാളെ ഇഷ്ടം തന്നെയാണ്, പക്ഷേ ഈ കുടിയും മീൻ പിടുത്തവും നിർത്തി എന്റെ കൂടെ മര്യാദ യ്ക്ക് കഴിയുമെങ്കിൽ ഞാൻ തയ്യാറാണ്…. എനിക്ക് അതിയായ സന്തോഷം തോന്നി.
അങ്ങനെ കുഞ്ഞുമോൻ കുടി നിർത്തി പള്ളിയിൽ പോയി, താടിയും മുടിയും വെട്ടി. ജീവിക്കാൻ തുടങ്ങി… ഇപ്പോൾ അയാളെ വല്ലപ്പോളും ഞാൻ കാണും.


1 Comment
ചില ആളുകൾ നന്നാവും അല്ലെ?
👍