ഇന്നലകൾ പെയ്തുതീർത്ത മഴയിൽ
ഈറൻ പകർന്ന രാവുകൾ
ഇനിയും കാത്തിരിപ്പൂ..
കൊഴിഞ്ഞ സ്വപ്നത്തിൻ
ഏകാന്തതയിൽ
ഇനിയുമെത്രെ ദൂരം ..
ഓർമ്മകൾ തിരികെയെത്തും
വഴികളിൽ
ഒരു നിഴലായി മൗനത്തിൻ
കൂട്ടായി ഞാനും
നിറം മങ്ങിയ ചിത്രം പോലെ
മായാതെ, മാഞ്ഞു പോകാതെ
ഇനിയും നിനക്കായി..
-ജമിനി കെ രാജ് –
