തറവാട്ടിന്റെ അകത്തളങ്ങളിലെ
ഇരുൾ മുറിയിലൊന്നിലാണ്
അമ്മയെന്നെ പെറ്റിട്ടത്.
നിലാവ് പോലും മാറിനിന്ന
അന്ധകാരത്തിൽ ചിമ്മിനി
വിളക്കിന്റെ അരണ്ടവെളിച്ചതിലൊരു
കന്നിയാത്ര.
ഉണ്ടും ഉറങ്ങിയും അമ്മയെ
നോവിച്ചും രസിച്ചും നിൽക്കുമ്പോഴാരാണെന്നെ ഇരുട്ടിലേക്ക്
വലിച്ചെറിഞ്ഞത്.
ഉള്ളതെല്ലാം ഊറ്റിയെടുത്തു
പെറ്റമ്മയെ കാലന് കൊടുത്തവൾ
എന്നായിരുന്നോ ഞാനാദ്യം
ചെവികൊണ്ട വാക്ക്.
പൈമ്പാലിൽ സ്നേഹമധുരം
ചേർത്തു ആരോ ഇറ്റിച്ചുതന്ന
ദാഹജലത്തിന്റ രുചി
പിന്നെ കിട്ടികാണില്ല.
അന്ന് തുടങ്ങിയ യാത്രയാണ്
കൂടെ നിന്നവരുടെയും തള്ളി –
പറഞ്ഞവരുടെയും കണക്കുകൾ
ഞാനെവിടെ ചേർക്കും.
വാ കീറിയവൻ അന്നവും
നൽകുമെന്നാവുമെൻ ആദ്യപാഠം.
ദൈവമേ നീയെനിക്കേകിയ
ആയിരം കൈകളെ കാണാതെ
പോവുന്നതെന്തേ.
ഈ ജീവിതയാത്രയിലെ
പൊള്ളും പൊരുളും
പലതും പഠിപ്പിക്കുന്നുണ്ടെന്നെ.
കാലം കണക്ക് ചോദിക്കുവാനൊന്നും
ബാക്കിവെക്കില്ലെയെങ്കിൽ
ഈ യാത്രക്ക് മരണം
അന്ത്യമല്ല തന്നെ.
സാബിറ ലത്തീഫി
ഫോട്ടോ : ഗൂഗിൾ


7 Comments
കാലം തരുന്ന ഈ യാത്ര നടന്നുതീർത്തല്ലേ പറ്റൂ……. നന്നായെഴുതി👍❤️
നല്ല എഴുത്ത് സാബിറത്ത 👌🥰❤️
സത്യം താരാ.. നമ്മൾ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. താങ്ക്സ് ട്ടോ വായിച്ചതിൽ അഭിപ്രായം പറഞ്ഞതിൽ
സാബീ നല്ലെഴുത്ത്❤️👌
ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി യാത്രകൾ തുടരുന്നു അല്ലേ❤️❤️❤️
മനുഷ്യൻ അമ്മയുടെ വയറ്റിൽ നിന്ന് ആദ്യയാത്ര പുറപ്പെടുന്നു . കാലുറക്കുമ്പോൾ മുതൽ ഒടുങ്ങാത്ത ഓട്ടങ്ങൾ !👌👏❤️
ജീവിതം തന്നെയാണ് ഏറ്റവും വലിയ യാത്ര എന്ന കാഴ്ചപ്പാട്👏🫂
😊❤️❤️🫂