Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യാത്രകൾ തുടങ്ങിയിട്ടേയുള്ളൂ.
കഥ ജീവിതം യാത്ര

യാത്രകൾ തുടങ്ങിയിട്ടേയുള്ളൂ.

By THARA SUBHASHDecember 8, 2025Updated:January 12, 202615 Comments6 Mins Read558 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ ആദ്യമായിട്ടൊരു ടൂറ്! അതിലിത്ര പറയാനെന്താന്നു നിങ്ങക്കു  തോന്നാം. സന്തോഷത്തിനു വേണ്ടിയുള്ള യാത്രകൾ എല്ലാരും  ഒത്തിരീം  നടത്തുന്ന കാലമല്ലോ ! പക്ഷേ 69 കഴിഞ്ഞ  രാജമ്മ എന്ന ഞാൻ ഇന്നേ വരെ വിനോദത്തിനായിട്ട്  ഒരു  ചെറു യാത്ര  പോലും ചെയ്തിട്ടില്ലാന്നു വരുമ്പോ, എൻ്റെ  യാത്രക്കൊരു  പകിട്ടില്ലിയോ?  ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ രണ്ടു തലമുറയിലെ കുഞ്ഞുങ്ങളെ  വളത്തിയ ആയയാണ് കേട്ടോ ഞാൻ. 41 വർഷം ഈ ബംഗ്ലാവിൻ്റെ മതിലിൻ്റുളളിൽ കഴിഞ്ഞ ഞാൻ വിമാനത്തേൽ കേറി ബാംഗ്ലൂരു ചുറ്റാൻ പോയ കഥ പറയാതിരിക്കുന്നതെങ്ങനാ?

യാത്രയുടെ തലേ രാത്രി എനിക്ക് ഒറങ്ങാനേ കഴിഞ്ഞില്ല. കാലിൽ മുള്ളു കൊണ്ട പോലയാണ്  ദിവസങ്ങൾ  മുടന്തി നീങ്ങിക്കൊണ്ടിരുന്നത്.  മനസ്സാണേൽ പറക്കുകയും. യാത്രക്ക് ഒപ്പം വരുന്നവര് വലിയ പഠിപ്പും പത്രാസുമുള്ളവരാണോ എന്നൊരു പേടി! ആയമ്മ ഒന്നും പേടിക്കണ്ട, എന്നു രാജുമോൻ പറഞ്ഞതാണ് ഒരു സമാധാനം.

“രാജമ്മച്ചീ എണ്ണീച്ചേ, പോണ്ടായോ?” അടുക്കളയിൽ നിന്ന് രജനീടെ ഒച്ച! ചാടിയെണീച്ചപ്പം  അവൾക്കു ചിരി. സ്നേഹമുള്ളവളാണ് രജനി. അടുക്കളകാര്യങ്ങൾ അവളാണ് പത്തിരുപത് വർഷമായി നോക്കുന്നത്. ഞാൻ  ബംഗ്ലാവിലെ കുഞ്ഞുങ്ങളുടെ കാര്യവും. എന്നെ  സ്വന്തം അമ്മയെപ്പോലെയാണേ അവള് കാണുന്നത്. സാധാരണ വീട്ടു ജോലിക്കാർക്കിടയിൽ കാണാത്ത ഇഷ്ടം ഞങ്ങൾക്കിടയിലൊണ്ട്. സാധനങ്ങളെല്ലാം ഇന്നലേ ഞങ്ങൾ എടുത്തു വെച്ചു. അഞ്ചരക്ക് ഡ്രൈവർ വണ്ടിയിറക്കി. രാജുമോനും നീന മോളും മക്കളും ദൂര യാത്രയിലാണ്.  ആദ്യത്തെ യാത്ര കാണാൻ അവരില്ലാത്തതിൽ ചെറിയൊരു നിരാശ തോന്നി. സാരമില്ല. അവര് സ്ഥലത്തില്ലാത്തപ്പോഴല്ലേ എനിക്ക് അവധി തരാൻ പറ്റൂ.

വിമാനത്തിൽ കേറുന്നതോർത്തപ്പോ തന്നെ  മേലാസകലം കുളിരു കോരി. വിമാനത്താവളത്തിൽ വെച്ച് അഖിലെന്നൊരു കൊച്ചൻ്റെ കയ്യിൽ എന്നെ ഏല്പിച്ച് ഡ്രെെവർ മടങ്ങി. ഒരു പേരക്കൊച്ച് ഉണ്ടായിരുന്നെങ്കി അഖിലിൻ്റത്രേം ആയേനെ, എന്നോർത്തു .  മക്കളുണ്ടായില്ല പിന്നാ.  ചിരിയും വന്നു. 11 കൊല്ലം രാഘവൻ കൊച്ചാട്ടൻ്റ അടിയും തൊഴിയും കൊണ്ടതാ, കല്യാണം കൊണ്ടുണ്ടായ ഏക മെച്ചം. ലോറിയിൽ തടി കയറ്റുമ്പം, കെട്ടറ്റ് വീണ് രാഘവൻ കൊച്ചാട്ടൻ ചാകുമ്പം എനിക്ക് 28 വയസ്സാ പ്രായം. അന്നു മൊതല്, ഈ എസ്റ്റേറ്റ് ബംഗ്ലാവേൽ കുഞ്ഞുങ്ങളെ നോക്കുന്നു. രാജുമോന് ആറു മാസം പ്രായമായപ്പോ  തൊടങ്ങിയ ജോലിയാ. പിന്നെ ലാലുമോനും ഷീലാ മോളും വന്നു. ഇപ്പോ ദാ രാജുമോൻ്റെ ഏറ്റവും ഇളയ കൊച്ചിനെ വരെ നോക്കി. ഇളയാൾക്ക് തന്നെ 10 വയസ്സു കഴിഞ്ഞോണ്ട് പഴയ പോലെ ഓടണ്ട. യൂണിഫോമും ഭക്ഷണവും എല്ലാം റഡിയാണോന്ന്   നോക്കണം സമയത്തിനു വണ്ടിയേ ആക്കിക്കൊടുക്കുണം അത്രേ  ഉള്ളൂ. ബാക്കി നേരം മുഴുവൻ തോട്ടക്കാരൻ ഒണ്ടേലും  ഓർക്കിഡും മറ്റു ചെടികളും നോക്കിയും വീട് വൃത്തിയാക്കിയും മേടിക്കുന്ന കാശിനോട് മര്യാദ കാണിക്കുന്നൊണ്ട് കേട്ടോ.

രാഘവൻ കൊച്ചാട്ടൻ  പോയപ്പം ഇവിടെ കൊണ്ടാക്കിയ സ്വന്തം അച്ഛനെ പിന്നെ നമ്മള്  വല്ല കാലത്തുമാ കണ്ടിട്ടൊളേള.  ശമ്പളം ആപ്പീസീന്നങ്ങു മേടിക്കും. അമ്മച്ചി ചാകും വരെ, ഓണത്തിനു മുമ്പൊന്നു വരുമാരുന്നു. പെണ്ണിനെ ഓണത്തിനു വിടണോന്നു കൊച്ചമ്മ ചോദിക്കുമ്പോ, ഓ, എന്തോയിനാന്നു പറയും അമ്മച്ചി.. എളയത്തുങ്ങളു നാലെണ്ണത്തിനെ, വല്ല ചാക്കാലക്കോ, അതുങ്ങൾക്ക് പൈസാ മുട്ടു വരുമ്പളോ കണ്ടെങ്കിലായി.

ആയയും ഒരമ്മയാണെന്നും അവരെ ആയമ്മാന്നു തന്നെ വിളിക്കണമെന്നും പറഞ്ഞത് കൊച്ചമ്മയാ. അന്ന് അടുക്കളയിൽ നിന്ന ശോശാച്ചേടത്തിക്ക് എന്തൊരു കലിപ്പായിരുന്നു. രാജു മോനും ലാലു മോനും പിന്നെ ഷീലാ മോളും അങ്ങനെ വിളിക്കുമ്പം, ഓ ഒരു കൊമ്പത്തെ ആയമ്മയെന്നും പറഞ്ഞവര്  പോരെടുക്കും. എന്തെല്ലാം കണ്ടും കേട്ടും ഒതുക്കീം, സഹിച്ചുമാ ജീവിച്ചേ ! ഒടുക്കം ഇന്നിപ്പം ദാണ്ടേ ആദ്യത്തെ ടൂറും.

എങ്ങോട്ടും നീങ്ങരുതെന്നും പറഞ്ഞ് ആ കൊച്ചൻ ഇരുത്തിയേച്ച്, പെട്ടിയും കൊണ്ടു പോയതാ. വിമാനം വിട്ടു പോയാലെന്തെടുക്കും എന്നൊരാധി അമ്മുമ്മേ, വായോ കൂട്ടുകാരികളെ കാണിക്കാമെന്നും പറഞ്ഞവൻ ഓടി വന്നപ്പോ സമാധാനമായി. പതിനാലു പേരുണ്ട്. ‘ആശ്രയം’ എന്നൊരു സദനത്തിലെ പെണ്ണുങ്ങളാണ് എല്ലാം. എല്ലാർക്കുമുള്ള ചെലവ് രാജുമോനാണ് ഇട്ടതെന്ന്, ആ കൊച്ചൻ പറഞ്ഞപ്പോ ചെറിയൊരു ജാഡ തോന്നി. പിന്നെ എനിക്കു മാത്രമാ പെട്ടി ചുമ്മാനും മറ്റും  ആളെ വച്ചേക്കുന്നേ എന്നറിഞ്ഞപ്പോളും

കൊഴലേക്കൂടെ നടന്ന് വിമാനത്തേ കേറാൻ പോകുമ്പഴാ എത്ര വിമാനങ്ങളാ സ്റ്റാൻഡേ പിടിച്ചിട്ടേക്കുന്നേന്നു  കണ്ടേ. അകത്തു കേറിയപ്പോ എല്ലാർക്കുമൊരു പരവേശം! വിമാനമെടുത്തപ്പോ, അടുത്തിരുന്ന ആലപ്പുഴക്കാരി സൂസമ്മേം അടിമാലിക്കാരി  കനകവും എൻ്റെ കൈ കുട്ടിപ്പിടിച്ച് ഭഗവാനെ വിളിച്ചു. അടിവയറ്റീന്നു ഉരുണ്ടും കേറി, ചെവിയും രണ്ടും കൊട്ടിയടച്ചു. തുപ്പലെറക്കിക്കോണ്ടിരുന്നാൽ മാറുമെന്ന് എടത്തെ വശത്തെ സീറ്റിലിരുന്ന അഖില് പറഞ്ഞു തന്നു. പിന്നെ അതായി പണി. ഇച്ചിരി കഴിഞ്ഞപ്പോ പേടിയൊക്കെ പോയി

എന്നെ നോക്കാൻ വന്ന അഖിലിന് ഒടുക്കം മൂന്നെണ്ണത്തിൻ്റേയും ചൊമതലയായി. ബെൽറ്റ് ഇടാനും അഴിക്കാനുമെല്ലാം എളുപ്പമാന്നേ. കൊച്ചുങ്ങടെ സ്കൂൾ ബാഗിലെ വള്ളി പോലേ ഉള്ളൂ. !. പക്ഷേങ്കില്, അവളുമാര് രണ്ടും പഠിക്കുകേല. അഖിലിനെ കിട്ടിയത് ആച്ചായെന്നും പറഞ്ഞിരിക്കുവാ. എടക്ക് മാനത്തിൻ്റെ മട്ടൊന്നങ്ങു മാറി . പെട്ടന്നങ്ങിരുണ്ടു കൊച്ചൻ വേഗം ബെൽറ്റൊക്കെ ഇട്ടു കൊടുത്തു. നമ്മള് താനേയങ്ങിട്ടു. പണ്ട് എസ്റ്റേറ്റ് റോഡേക്കൂടെ ജീപ്പേൽ പോന്ന മാതിരി കുലുക്കോം ചാട്ടവും. ഇച്ചിരി പേടി തോന്നി. എന്നാലും ലവളുമാരു കെടന്ന് അയ്യോ പൊത്തോ വെച്ചപ്പോ ഒറച്ചങ്ങിരുന്നേച്ച്. ഒടുക്കം കാണാൻ കാത്തിരുന്ന  ബാംഗ്ലൂരെത്തി.

വിമാനം എറങ്ങി ഉടനേ പരിശോധനയും കഴിഞ്ഞ് എല്ലാവളുമാരും പെട്ടിയുമുന്തി നടക്കുമ്പം നമ്മളെ നോക്കുവാ. ടൂറ് നടത്തുന്ന മൊതലാളീടെ അമ്മയാണോന്ന് ആരാണ്ടോ ഒക്കെ കനകത്തിൻ്റടുത്ത് ചോദിച്ചെന്ന്. !മുറിയേ  ചെന്ന് സാധനോം വെച്ച് കഴിച്ചു വന്ന് എല്ലാരും കഥ പറച്ചിലായി.

രാവിലെ നേരത്തേ റെഡിയാകണം. വണ്ടി വരും ബാംഗ്ലൂരിൽ ഒത്തിരി പാർക്കും അമ്പലോം, പൂന്തോട്ടോം എല്ലാം കാണാനൊണ്ടെന്നാ അഖില് പറഞ്ഞേ. അമ്മുമ്മക്ക് ഒറ്റക്കൊരു മുറിയൊണ്ടെന്നു പറഞ്ഞപ്പോ എനിക്കും മറ്റൊളേളാരുടെ കൂട്ടൊള്ള സൗകര്യം  മതിയെന്നും പറഞ്ഞു നിന്നു.  ഒടുക്കം സൂസമ്മയെ കൂട്ടു കിട്ടി. അതൊരു പാവമാ. മൂന്ന് മക്കളൊണ്ട്. എന്തുവാ ഗുണം? വീടും പിടിച്ചു മേടിച്ച്, തള്ളയെ സദനത്തിലുമാക്കി. നല്ല സ്നേഹമൊളള കെട്ടിയോനാരുന്ന് സൂസമ്മക്ക്. വേളാങ്കണ്ണീം മലയാറ്റൂരും കന്യാകുമാരീമൊക്കെ കൊണ്ടുപോയി കാണിച്ചിട്ടൊണ്ട്, നല്ല പ്രായത്തിൽ. പക്ഷേ അതിയാൻ പോയതോടെ ചൊവ്വേ ആഹാരം പോലും കിട്ടാതായി.

ഒറങ്ങാൻ ഒത്തിരി വൈകി. പാതിരാക്ക് എന്തോ ഒച്ച കേട്ടു നോക്കുമ്പോ, അടുത്ത കട്ടിലേൽ കെടന്ന സൂസമ്മ നെഞ്ചും പൊത്തി നെലത്തിരിക്കുന്നു. നല്ല ജീവനങ്ങു പോയി. കതക് തൊറന്നോടി അടുത്ത മുറിയിലെല്ലാം ഇടിച്ചു വിളിച്ചു. ആരാണ്ടോ ഒക്കെ ഓടി വന്നു. അഖിലും ടൂറുകാരൻ കൊച്ചനും ഓടി വന്ന് പൊക്കിയെടുത്ത് കട്ടിലേൽ കെടത്തി. വണ്ടി വന്നപ്പോ കനകത്തിൻ്റെ കൂടെ ഓടിയങ്ങു കേറി. ആശുപത്രി വരാന്തേൽ കുത്തിയിരിക്കുമ്പം കനകത്തിനാകെ സങ്കടം. സൂസമ്മക്ക് എന്തേലും പറ്റുവോ, നാളത്തെ പരിപാടി മൊത്തം കൊഴയുവോ എന്നെല്ലാം. രാവിലെ ആയപ്പോ ഹാർട്ടിൻ്റെ കൊഴപ്പമല്ലെന്ന് അറിഞ്ഞു. അത്രേം സമാധാനം. പക്ഷെ ചങ്കിനു വേദന പോലെ വന്നതു കൊണ്ട് 24 മണിക്കുറ് കഴിയാതെ വിടത്തില്ല. നോക്കിയപ്പോ ഈ പെണ്ണുങ്ങൾക്ക് ഇതല്ലാതെ ഇവിടെ വരാനും മറ്റും വേറേ പാങ്ങൊന്നുമില്ല. ഇതു തന്നെ സദനത്തിലെ ഏറ്റോം ആരോഗ്യമൊള്ള 14 എണ്ണത്തിനെ തെരഞ്ഞു പെറക്കി വിട്ടതാ. സൂസമ്മേടെ കാര്യം കൊണ്ടിനി ആരേലും കാശു മൊടക്കിയാലും സദനം കാര് വിടുവോന്നുമറിയത്തില്ല. ഞാനേതായാലും സൂസമ്മേടെ കൂടിരിക്കാൻ അങ്ങ് തീരുമാനിച്ചു.

കനകം രാവിലെ ടൂറുകാരൻ്റെ കൂടെ തിരിച്ചു പോയി. വരാന്തേൽ കുത്തിയിരിക്കുമ്പം അഖില് അവൻ്റ കഥ പറഞ്ഞു. അച്ഛനുമമ്മയും ആരെന്നറിയത്തില്ല. സദനംകാരുടെ അനാഥശാലയിൽ വളർന്നു. ഇപ്പോ അവരുടെ തന്നെ വേറൊരാപ്പീസിൽ ചെറിയ ജോലിയുണ്ട്. തലേന്ന് രാത്രി സൂസമ്മ പറഞ്ഞ ഒത്തിരി എണ്ണത്തിൻ്റേം കഥ ഓർത്തു. മൊത്തത്തില് നോക്കുമ്പം എൻ്റെ കഥയാ മെച്ചം. !

യാത്ര വന്നിട്ട് ഒന്നും കാണാൻ പറ്റാത്തേൽ വെഷമമില്ലേന്ന് അഖില്’. വെഷമമൊണ്ട്. പക്ഷേ സാരമില്ല. വിമാനത്തേ കേറി. കൊറേ കൂട്ടുകാരെ കിട്ടി. മക്കളും കൊച്ചുമക്കളും സ്വാതന്ത്ര്യോം ഒന്നുമില്ലെന്നു വിചാരിച്ച ജീവിതം, വേറേ ഒത്തിരീം ജീവിതത്തേക്കാട്ടില് മെച്ചമാണെന്നും പിടി കിട്ടി. പിന്നെ എല്ലാത്തേലും വലുതായിട്ടൊന്നൂടെ കിട്ടി ഈ കൊച്ചുമോനേ !

മൂന്നു പേർക്കിരിക്കാവുന്ന കസേരയിൽ ചുരുണ്ടു കുത്തി, അവനെൻ്റെ  മടിയേൽ തല ചായ്ച്ചു. എനിക്കങ്ങു പാവോം തോന്നി.  അവൻ്റെ മുടിയേ പതുക്കനെ തടവിക്കൊണ്ട്  ഞാൻ  പറഞ്ഞേ,   ഞാനിവിടെ ഇനിയും വരും മോനേ . രാജു മോൻ്റെ ചെലവിലല്ല സ്വന്തം ചെലവേൽ !

ഒടനേ അവൻ ചോദിക്കുവാ, അമ്മുമ്മക്ക് അതിന് കാശൊക്കെയൊണ്ടോന്ന് . ഞാൻ പറഞ്ഞേ, എടാ കൂവേ, എത്ര നാള് കെടന്ന് പടവെട്ടിയെന്നറിയാമോ? 41 കൊല്ലം ! കിട്ടിയ വീടും വീട്ടുകാരും നല്ലതാരുന്നു. അത് ഭാഗ്യം! കഷ്ടപ്പാടിനു കൊറവില്ലാരുന്നേലും അവര് നല്ലോണം കരുതി. നല്ല ആഹാരം, പത്തു പൈസാ മൊടക്കില്ല. എല്ലാം മിച്ചം. 25 കൊല്ലം തെകച്ചപ്പോ കൊച്ചമ്മ നാലു സെൻ്റ് സ്ഥലത്തൊരു കൊച്ചു വീടു തന്നു. അന്നു തൊട്ടതിൻ്റെ വാടക കിട്ടുന്നൊണ്ട്. ശമ്പളം കൃത്യസൂക്ഷം ഇട്ടു തരുന്നൊണ്ട്. കൊച്ചമ്മേം സാറും പോയപ്പം മക്കളും അങ്ങനെ തന്നെ. ഇൻഷൂറൻസ് എടുത്തു തന്നു. എനിക്കിപ്പോ വേണേലൊന്നു വിദേശം പോയി വരാൻ കാശൊണ്ടെന്നാ ബാങ്കിലെ ബുക്കേൽ നോക്കി നീനാ മോള് പറഞ്ഞേ. അറിയാവോ നിനക്ക്?

അമ്മുമ്മ ഉടനേ തന്നെ പോണമെന്നവൻ. എടുപിടീന്ന് പറ്റത്തില്ല. രാജു മോൻ്റെ സൗകര്യം കൂടെ നോക്കണം. അവര് കൊച്ചുങ്ങളേം കൊണ്ട് യാത്ര പോന്ന സമയത്തേ പറ്റത്തൊളളൂ. 69- വയസ്സായേലും പെൻഷനായിട്ടില്ല. ശമ്പളം വാങ്ങുന്നേൻ്റെ ചൊമതല വേണ്ടായോ? രാജുമോൻ്റ കൊച്ചുങ്ങടെ ആയമ്മ ഇപ്പോഴും ഞാൻ തന്നാ. ഈ പ്രായത്തേലും ശടു ശടേന്ന് നിക്കുന്നേ അതുങ്ങടെ കൂടെ കളിക്കുന്നത് കൊണ്ടാ. അവര് കൂടെക്കൂടെ യാത്ര പോകും. ആ സമയം കണ്ട് ഇനി ഞാനും പോകും. ഒന്നല്ല, ഒരുപാട് യാത്രകള്. നമ്മടെ ടൂറുകാരൻ പയ്യനോട് ഇപ്പൊളേ പറഞ്ഞിടണം.

അമ്മുമ്മ, എന്നെ കൂട്ടുമോ? അവൻ ചോദിക്കുവാ.

ഇല്ലെടാ കുവേ! നിന്നെ ഇപ്പോ നിർത്തിയേക്കുന്നതാരാ?  രാജു മോൻ അതായത്  എൻ്റെ മൊതലാളി , അല്ലിയോ? ഞാൻ കാശു മൊടക്കി പോകുമ്പം ചെലവ് ചുരുക്കണം. പെട്ടിയും ബാഗുമെല്ലാം ഞാൻ തന്നെ എടുക്കണം. വേണ്ടായോ? അല്ലേലും മോനേ, ആരുടേം സഹായമില്ലാതെ യാത്ര പോയി വരുന്നതും ഒരു സുഖമല്ലേ? കൂട്ടിന് ഇതുപോലെ പുതിയ കുറേപ്പേര് കാണുമല്ലോ. അതുമതി. പിന്നെ നെനക്കു മുന്നോട്ടു പഠിക്കാനോ ജോലിക്കോ മുട്ടു വന്നാ രാജു മോനോട് പറഞ്ഞ് ഞാനത്  ശരിയാക്കിത്തരുമെന്നങ്ങ് ധൈര്യം കൊടുത്തു.  ഇന്നുവരെ ഒന്നും ചോദിച്ചിട്ടില്ല. രാജുമോൻ സഹായിക്കും. ആരോരുമില്ലാത്ത ചെക്കന്  ഈ പാവം പിടിച്ചവളെക്കൊണ്ട് എന്തേലും ഗുണമൊണ്ടാകട്ടന്നേ!

അടുത്ത യാത്രയെ കുറിച്ചുളള ചിന്തയേ  ഒള്ളു മനസ്സിലിപ്പോ. ഈ യാത്ര എന്തായാലും കേമമായി. വിമാനത്തേ കേറി. സൂസമ്മയെ നോക്കാമ്പറ്റി. അഖിലു കൊച്ചനെ കിട്ടി. പുതിയ യാത്രകള് ചെയ്യാനുള്ള ചങ്കൂറ്റവും  കിട്ടി.

അഖിലു കൊച്ചിൻ്റെ മുടിയേലങ്ങനെ തടവിക്കൊണ്ടിരിക്കുമ്പം ഞാനോർത്തു ഈ ജീവിതം അത്ര മോശമൊന്നുമല്ല ! അല്ലേലും കിട്ടുന്ന ജീവിതം മെച്ചമാക്കുന്നതും മോശമാക്കുന്നതും കൊറച്ചൊക്കെ നമ്മളു തന്നാണല്ലോ അല്ലേ?

എന്തായാലും യാത്രകളും , യാത്രക്കഥകളും തീരുന്നില്ല കേട്ടോ. അടുത്ത യാത്ര കഴിഞ്ഞ് അതിൻ്റ കഥയുമായിട്ടു വരാം

അതുവരെ ടാറ്റാ ……….!

 

#താര സുഭാഷ്

#യാത്രകൾ അവസാനിക്കുന്നില്ല

# കൂട്ടക്ഷരങ്ങൾ

 

 

Post Views: 64
5
THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

15 Comments

  1. Sunandha on January 7, 2026 4:56 PM

    ഭംഗിയായി എഴുതി താരാ 😍

    Reply
  2. jinu james on December 27, 2025 4:44 PM

    കുറച്ചു തിരക്കുകൾ ആയത് കൊണ്ട് വായിക്കാൻ താമസിച്ചു പോയി കേട്ടോ …
    ചേച്ചീയുടെ കഥകളിൽ ബന്ധങ്ങൾ എന്ത് മനോഹരമായിട്ടാണ് വരച്ചിടുന്നത് …..സൂപ്പർ ആയിട്ടുണ്ട് ചേച്ചീ 💖💖💖💖👌👌👌👌👌👌

    Reply
    • Thara Subhash on December 28, 2025 9:25 PM

      സ്നേഹം ജിനു.❤️❤️

      Reply
    • Ajitha Gomathy on January 7, 2026 1:07 PM

      നല്ലവിവരണൂം .

      Reply
  3. Joyce Varghese on December 11, 2025 1:57 AM

    രാജമ്മ ചേച്ചി, എന്ന ആയയുടെ സംസാരം കിറുകൃത്യം. അവരുടെ loyalty മുതലെടുക്കാതെ കൃത്യമായ ശമ്പളം നൽകുന്ന വീട്ടുകാരും സഹയാത്രിക്ക് കൂട്ടിരിക്കാൻ യാത്രയുടെ ലക്ഷ്യം തന്നെ മാറി വെയ്ക്കുന്ന മനോഭാവവും ഹൃദയത്തിൽ തൊട്ടു. അഖിൽ എന്ന അനാഥനോടു തോന്നുന്ന സ്നേഹവും യാത്രക്കുള്ള ആത്മവിശ്വാസം തന്ന കന്നിയാത്രയും ഗുണഫലങ്ങളായി കരുതുന്ന ചിന്ത മഹത്തരമാണ്. വികാരങ്ങളുടെ പല തലങ്ങളുള്ള കഥ മനോഹരമായി ചെറുകഥയുടെ ചട്ടകൂടിൽ ഒതുക്കി.

    Reply
    • Thara Subhash on December 12, 2025 9:46 AM

      സ്നേഹം ജോയ്സ്. ഇത് ഞാൻ വളരെ തിരക്കിട്ടെഴുതിയതാണ്. ഇത്തരമൊരാൾ യാത്ര പോയാൽ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ചപ്പോൾ തോന്നിയതാണ്. രാജമ്മയുടെ pov ൽ തന്നെ എഴുതിയതും തിരക്കു കാരണമാണ്. സ്നേഹം ജോയ്സ്.

      Reply
  4. SumaJayamohan on December 9, 2025 2:14 PM

    രാജമ്മച്ചേച്ചി കണ്ണുനനയിച്ചു. തട്ടുകടനടത്തുന്ന ഒരു ചേച്ചി ഒരിക്കൽ ഞങ്ങളോടൊപ്പം ടൂർ വന്നിരുന്നു യാത്രകളോടുള്ള ആവേശം എല്ലാവർക്കും തുടരട്ടെ.
    കഥ ഇഷ്ടമായി താരച്ചേച്ചി❤️👌🌹

    Reply
    • THARA SUBHASH on December 9, 2025 3:47 PM

      സ്നേഹം സുമക്കുഞ്ഞേ!❤️🥰🥰

      Reply
  5. Bhanu mattel on December 8, 2025 11:49 PM

    സുഖമുണ്ട് വായിക്കാൻ. ആശംസകൾ. എഴുതിക്കൊണ്ടേയിരിക്കൂ. എന്നും പറ്റണമെന്നില്ല.

    Reply
    • THARA SUBHASH on December 9, 2025 3:48 PM

      സ്നേഹം ഭാനു❤️❤️🥰🥰🥰

      Reply
  6. Haripulloor on December 8, 2025 10:33 PM

    അപ്പോ രാജമ്മച്ചേച്ചി അങ്ങ് പറക്കട്ടെ. എന്നാലും അഖിലിനേം കൂടെ കൊണ്ടുപോകാമായിരുന്നു.

    Reply
    • THARA SUBHASH on December 8, 2025 11:05 PM

      സ്നേഹം ഹരി. വായിച്ചതിനും കമൻ്റ് ചെയ്തതിനും.❤️❤️

      Reply
      • Sayara Fathima KARU KUNNATH on December 9, 2025 4:25 AM

        രാജമ്മചേച്ചി അടിച്ചു പൊളിച്ചു നടക്കട്ടെ👌 🥰😍.. നല്ല എഴുത്ത് താര ചേച്ചി

        Reply
        • THARA SUBHASH on December 9, 2025 3:49 PM

          സ്നേഹം മോളെ.❤️❤️❤️🥰🥰🥰

          Reply
        • silvymichael73@gmail.com on January 13, 2026 7:04 PM

          രാജമ്മചേച്ചി super

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.