Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുതുവർഷത്തിൽ ഞാൻ
ജീവിതം പ്രചോദനം ബന്ധങ്ങൾ

പുതുവർഷത്തിൽ ഞാൻ

By Anila MeleveeduJanuary 5, 2026Updated:January 5, 20264 Comments2 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ പുതുവർഷത്തിൽ പലരും തീരുമാനങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോൾ എന്റെ മനസ്സ് ശാന്തമായ മറ്റൊരു വഴിയിലാണ്. കുറച്ച് ശ്വാസമെടുത്ത് മുന്നോട്ടു പോവാം എന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ.

മുൻ വർഷങ്ങളിലൊക്കെ ജിമ്മിൽ പോവുക ഉടനടി വണ്ണം കുറക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രഹസനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം പാകമാകാത്തതിലുള്ള അമർഷത്തിൻമേൽ ഉള്ള വെറും കാട്ടിക്കൂട്ടലുകൾ. അതുമല്ലെങ്കിൽ “പിയർ പ്രഷർ” എന്നും പറയാം. സഹജീവികളിൽ നിന്നും അവരുടെ ജീവിതശൈലികൾ കണ്ടും താനേ രൂപപ്പെടുന്ന അനാവശ്യമായ ഒരു സമ്മർദ്ദം. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതിയും അച്ചടക്കവും നിത്യേനയുള്ള നടത്തവും ഒക്കെ പാലിച്ചു പോന്നാൽ മതിയെന്ന് പിന്നീട് തോന്നായ്കയുമില്ല.

ഇതുപോലെ ഇനിയും പലതുണ്ട്. തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കാൻ വേണ്ടി ഒടുങ്ങാത്ത സമ്മർദ്ദങ്ങളെ പിന്തുടർന്ന് അമിത ഭാരങ്ങളെ തലയിലേറ്റണമോ? വേണ്ട എന്നതാണ് ഈ വർഷത്തേക്കുള്ള എന്റെ തീരുമാനം. എനിക്ക് എന്നോട് തന്നെ കുറച്ചൊക്കെ കരുണ ആവാം അല്ലേ? ഞാൻ അല്പം ക്ഷീണിതയാണെന്നേ. വര്ഷങ്ങളോളം ശക്തയായി നിൽക്കേണ്ടി വന്നതിൽ, സഹിഷ്ണുത കാണിക്കേണ്ടി വന്നതിൽ, ഇഷ്ടമല്ലെങ്കിലും തൃപ്തി ഇല്ലെങ്കിലും പലതും സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വന്നതിൽ. ഇനിയുമിനിയും ശക്തയാകാനും മെച്ചപ്പെടാനും ബാധ്യസ്ഥയാകാൻ വയ്യ. ഞാൻ പണ്ടേ സൂപ്പറാ. പിന്നെ പൂർണത എന്നൊന്നില്ലല്ലോ. അതുകൊണ്ടു തന്നെ പെർഫെക്റ്റ് ആകാനുള്ള തീരുമാനങ്ങൾ ഒന്നുമില്ല. പകരം, കുറച്ച് സ്വപ്നങ്ങളെ – നീണ്ട കാലമായി മനസ്സിൽ കുടിയിരിക്കുന്ന ആഗ്രഹങ്ങളെ ശാന്തമായി പിന്തുടരാനാണ് മനസ്സ് പറയുന്നത്.

2026 ൽ ഞാൻ എന്നോടൊപ്പവും എനിക്ക് പ്രിയപെട്ടവരോടൊപ്പവും ആണ്. നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മുടെ വളർച്ചയുടെ ഭാഗമായ, നമ്മുടെ ബാല്യം മനോഹരമാക്കിയ അച്ഛനും അമ്മയും അല്ലാത്ത ചിലരുണ്ട്. ഞാനവരെ ഉപമിക്കുക സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലെ നാടൻ കഥാപാത്രങ്ങളോടാണ്. ചില ഫ്രെയിമിന്റെ/രംഗങ്ങളുടെ ഭംഗി അതിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്നതല്ല. അതുപോലെ അച്ഛന്റെയും അമ്മയുടെയും ഓമനയായി വളർന്നാലും ഞാനറിയാതെ എന്നെ സ്വാധീനിച്ച നിഷ്കളങ്കതയുടെയും നന്മയുടെയും ത്യാഗത്തിന്റെയും കരുതലിന്റെയും ചില മുഖങ്ങളുണ്ട്. അവർക്കു പ്രായമാകുന്നത് ഞാനെന്നോ മറന്നിരുന്നു. അവരോടൊത്തുള്ള ദിനങ്ങൾ കുറയുകയാണെന്ന ബോധ്യം ഇന്നെനിക്കുണ്ട്. അവരുടെ കൈകൾ പിടിക്കാൻ, കുശലം പറയാൻ നാട്ടിലെത്തുന്ന വേളകളിൽ കണ്ടുമുട്ടാൻ ബോധപൂർവമായ ശ്രമം നടത്താൻ കഴിയണേ എന്ന് മാത്രം.

ആദ്യ പടിയായി ജനുവരിയിൽത്തന്നെ എന്റെ പ്രിയപ്പെട്ട ജയശ്രീ ടീച്ചറെയും ശശി മാഷിനെയും കാണണം. എന്നിൽ വെളിച്ചം തെളിച്ച ഗുരുക്കന്മാർ.

ഇതിനെല്ലാമപ്പുറം വലിയ ഒരു ആഗ്രഹം ഉണ്ട്. എന്റെ സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കണം. കടലാസ്സിൽ അച്ചടിക്കപെടുന്ന എന്റെ ചിന്തകൾ, എന്റെ വാക്കുകൾ, എന്റെ ശബ്ദം. അതൊരു പുതുവർഷ തീരുമാനമല്ല- ഒരു സ്വപ്നമാണ്. സമ്മർദ്ദമില്ലാതെ സ്വയം കുറ്റപ്പെടുത്താതെ സമയമെടുത്തു സഫലമാക്കേണ്ട സ്വപ്നം. കാലങ്ങളോളം പൂഴ്ത്തി വെച്ചിട്ടും കെടുത്താൻ ശ്രമിച്ചിട്ടും അണയാതെ നിൽക്കുന്നുണ്ടെങ്കിൽ അതല്ലേ യഥാർത്ഥ സ്വപ്നം.

2026 ൽ ഞാൻ പൂർണമാകാൻ ശ്രമിക്കുന്നില്ല. പകരം ജീവിക്കാൻ, ബന്ധങ്ങൾ സംരക്ഷിക്കാൻ, സ്വപ്‌നങ്ങൾ പിന്തുടരാൻ മാത്രമാണ് ശ്രമിക്കുന്നത്. അത് മതിയല്ലേ ? ഈ പുതുവർഷം എനിക്ക് മാറാനുള്ള ഓട്ടമല്ല ; മറിച്ച് ഉള്ളതിനെ സ്നേഹിക്കാനും സ്വപ്നങ്ങളെ മടി കൂടാതെ ചേർത്തു പിടിക്കാനുമുള്ള മറ്റൊരു അവസരമായിത്തീരും എന്നു പ്രത്യാശിക്കുന്നു. ഒരു കാര്യം ഉറപ്പ്, സ്വയം സ്നേഹിക്കുന്നതോടൊപ്പം അത് സ്വാർത്ഥതയല്ലെന്ന് മനസിലാക്കി 2026 ഇലും മുന്നോട്ട്.

#എൻ്റെരചന #കൂട്ടക്ഷരങ്ങൾ #2026

Post Views: 61
5
Anila Meleveedu

പ്രൊഫഷൻ കൊണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണെങ്കിലും അക്ഷരങ്ങളെയും പുസ്തകങ്ങളെയും കൂടെ കൂടിയ 90‘s കിഡ്.

4 Comments

  1. Joyce Varghese on January 7, 2026 7:32 PM

    സ്വപ്നങ്ങളെ ചേർത്തു പിടിച്ച് ഈ വർഷം മുന്നോട്ടു പോകാൻ ആശംസകൾ!
    ❤️

    Reply
  2. Sunandha on January 7, 2026 4:49 PM

    മിടുക്കി ❤️

    Reply
  3. Suma Jayamohan on January 7, 2026 4:32 PM

    മുന്നോട്ടു പോകൂ അനില സ്വപ്നങ്ങളെ പിന്തുടരൂ
    ആശംസകൾ സ്നേഹം❤️🌹

    Reply
  4. Thara Subhash on January 5, 2026 8:55 PM

    👏👏👌😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.