2025 ഡിസംബർ ഒന്നാം തീയതി മുതലുള്ള ആലോചനയാണ്, ഈ വർഷം എങ്കിലും ഒന്നു നന്നാവണം, ശരീരം കൊണ്ടല്ല, പ്രവൃത്തി കൊണ്ടും, മനസ്സുകൊണ്ടും, നന്നാവണം. ഏതൊക്കെ വിധത്തിലാ നന്നാവുന്നേ?
ഒന്നാമത്തെ കാര്യം നന്നായി വസ്ത്രധാരണം ചെയ്യണം, എന്നും മറ്റുള്ളവരുടെ മുൻപിൻ അപഹാസ്യയാവുന്നത് നന്നായി വസ്ത്രം ധരിക്കാത്തതിൻ്റെ പേരിലാണ്, അത് അപ്പാടെ മാറ്റണം
രണ്ടാമത്തെ കാര്യം സമയം ഇല്ല എന്നുള്ള പറച്ചിൽ നിറുത്തണം. സമയത്തെ നന്നായി manage ചെയ്യാൻ പഠിക്കണം. Time Management ആണ് ജീവിതത്തിലെ വിജയത്തിൻ്റെ ആദ്യ പടി.
മൂന്നാമത്തെ കാര്യം മറ്റുള്ളവരെ അറിയാതെ പോലും വേദനിപ്പിക്കരുത്. മറ്റൊരാൾ നാം കാരണം വേദനിക്കുക എന്നത് ഒരിക്കലും ദൈവം മാപ്പു തരാത്ത കാര്യമാണ്.
നാലാമത്തെ കാര്യം മറ്റുള്ളവരേ കേൾക്കാൻ ശ്രമിക്കുക, നാം ഒരിക്കലും ആരെയും കേൾക്കാൻ ശ്രമിക്കാറില്ല, കേൾപ്പിക്കാനേ ശ്രമിക്കാറുള്ളു, ഈ വർഷം എങ്കിലും നല്ലൊരു കേൾവിക്കാരിയാവണം. മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കണം,
ശരീരവ്യയാമം, വെള്ളം കുടിക്കൽ, ഇതൊക്കെ ഒരു ദിവസം പോലും ഒഴിവാക്കരുത്.
പണം അനാവശ്യമായി ചിലവാക്കുന്നത് നിർത്തുക. പണത്തിൻ്റെ ആവശ്യങ്ങൾ മൂന്നായി തരം തിരിക്കുക ആവശ്യം, അനാവശ്യം, അത്യാവശ്യം, അത്യാവശ്യത്തിന് വേണ്ടി മാത്രം പണം ചിലവഴിക്കുക.
മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ചാൻസുകൾ കളയാതിരിക്കുക. പണം കൊടുക്കുക, സ്വർണ്ണം പണയം വയ്ക്കാൻ കൊടുക്കുക, ഇതെല്ലാം തന്നെ ശത്രുക്കളെ സൃഷ്ടിക്കാനേ കഴിയൂ. നല്ല സൗഹൃദ ബന്ധം തകരാനു. എട്ടിൻ്റെ പണി കിട്ടാനും ഈ കാരണങ്ങൾ മതി എങ്കിലും ആരെയും സഹായിക്കാതിരിക്കരുത്.
പുതുവർഷം ഒന്നാം തിയതി മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ന് ജനുവരി 4 നന്നായി ഒരുങ്ങി കല്യാണത്തിന് പോയി. കാണുന്നവരൊക്കെ നന്നായിട്ടുണ്ട്, നന്നായി എന്നൊക്കെ പറഞ്ഞു, എനിക്കും തോന്നി അസ്സലായിട്ടുണ്ടെന്ന്, ഒരു പുതുവർഷ തീരുമാനം വിജയിച്ചു.
ഇങ്ങനെ ഒത്തിരി തീരുമാനങ്ങൾ എടുത്തിട്ടുണ്ട് ഈ തീരുമാനങ്ങൾ ഒക്കെ പുതുമഴയത്ത് പൊങ്ങി വരുന്ന ഈയാൻ പാറ്റകളെ പോലെ ആവാതെ പെരുമഴയത്ത് മഴമേഘങ്ങൾക്കു മീതെ പറന്നുയരുന്ന പരുന്തുകളെ പോലെ ആവണേ. ഇത് ഈ വർഷം മുഴുവൻ പിൻതുടർന്ന് ഈ വർഷം എങ്കിലും ഒന്നു നന്നാവാൻ കഴിഞ്ഞെങ്കിൽ……


5 Comments
നന്നാവും. ആശംസകൾ 👌
നന്നാവും ആഞ്ഞു പിടിച്ചോ സെജി🌹👌
സ്നേഹാശംസകൾ♥️♥️
എല്ലാം വിചാരിച്ചതു പോലെ നടക്കാൻ ദൈവം ചേച്ചി യെ അനുഗ്രഹിക്കട്ടെ 🤲❤️🥰
തീരുമാനങ്ങൾ, പരുന്തു പോലെ കരുത്തോടെ മുന്നേറട്ടെ!
❤️
മിന്നിച്ചേക്ക് 2026