ഓഹരി വിപണിയിൽ എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന മോഹം സാധാരണക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കാലമാണിത്. ഈ അവസരത്തെ മുതലെടുക്കാൻ, മൂലധനമെന്താണെന്നോ ക്യാഷ് ഫ്ലോ എന്താണെന്നോ അടിസ്ഥാനപരമായി പോലുമറിയാത്ത ഒരു പറ്റം മാധ്യമപ്രവർത്തകരും സമൂഹമാധ്യമ പണ്ഡിതന്മാരും സജീവമായി രംഗത്തുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിൻബലമില്ലാത്ത ഇവരുടെ അടിസ്ഥാനരഹിതമായ വാചാടോപങ്ങളും കേട്ടുകേൾവികളുമാണ് ഇന്ന് പലപ്പോഴും ‘റിസർച്ച്’ എന്ന പേരിൽ നിക്ഷേപകരിലേക്ക് എത്തുന്നത്. ഓഹരി വില അതിൻ്റെ ഉയർന്ന നിരക്കിൽ നിന്നും താഴേക്ക് പതിക്കുമ്പോൾ, അത് വലിയൊരു നിക്ഷേപ അവസരമാണെന്ന് വരുത്തിത്തീർക്കുന്ന ഇത്തരം വാർത്തകൾ സാധാരണക്കാരുടെ അത്യാഗ്രഹത്തെയും അമിതലഭ്യതാ മോഹത്തെയും (temptation) ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.
മാധ്യമങ്ങളുടെ അർദ്ധസത്യങ്ങളും യഥാർത്ഥ കണക്കുകളും തിരിച്ചറിയാൻ നിരന്തരം ആഘോഷിക്കപ്പെടുന്ന സ്വിഗ്ഗിയുടെ (Swiggy) കാര്യം തന്നെയെടുക്കാം. കമ്പനിയുടെ വിപണി മൂല്യത്തിലെ പൊള്ളത്തരങ്ങൾ കണക്കുകളിൽ വ്യക്തമാണ്:
യഥാർത്ഥത്തിൽ, 73,000 കോടിയിലധികം രൂപ വിപണി മൂല്യം കൽപ്പിക്കപ്പെടുന്ന ഈ കമ്പനിയുടെ കൈവശമുള്ള ആകെ പുസ്തക മൂല്യം കേവലം ₹18,238 കോടി രൂപ മാത്രമാണ്. പ്രതിവർഷം ₹4,144 കോടി രൂപ നഷ്ടമുണ്ടാക്കുന്ന (അതായത് പ്രതി ഓഹരിക്ക് ₹15 രൂപ നഷ്ടം), ആ നഷ്ടം വർഷാവർഷം കൂടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനിയെയാണ് കേവലം വിലയിടിഞ്ഞതിൻ്റെ പേരിൽ ചിലർ ‘ദീർഘകാല നിക്ഷേപകർക്ക് മികച്ച അവസരം’ എന്ന് വിശേഷിപ്പിക്കുന്നത്.
ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ അത് ഏറ്റുപിടിക്കാൻ വാട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമ കൂട്ടായ്മകളിലും സുഹൃദ്‌വലയങ്ങളിലും ചിലരുണ്ട്—നമ്മുടെ സ്വന്തം ‘Self Certified Experts ‘. യാതൊരു സാമ്പത്തിക വിശകലന ശേഷിയുമില്ലാത്ത ഇവർ, ഗ്രൂപ്പുകളിൽ ഇത്തരം വാർത്തകൾ ഫോർവേഡ് ചെയ്യുന്നത് താനൊരു വലിയ സാമ്പത്തിക വിദഗ്ദ്ധനാണെന്ന് മറ്റുള്ളവരെ കാണിച്ച് പൊള്ളയായ ജനപ്രീതി (popularity ) നേടാൻ വേണ്ടി മാത്രമാണ്. ആരെങ്കിലും ഇതിലെ സാങ്കേതികത്വം ചോദ്യം ചെയ്താലോ? സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സന്ദേശത്തിൻ്റെ താഴെ ഇവർ ഒരു ‘ഡിസ്ക്ലെയിമർ’ (Disclaimer) വെച്ചിട്ടുണ്ടാകും. പഠനാവശ്യത്തിന് മാത്രം, സ്വയം മനസ്സിലാക്കി വാങ്ങുക എന്ന്
മറ്റുള്ളവർക്ക് പണം നഷ്ടപ്പെട്ടാലും യാതൊരു ബാധ്യതയുമില്ലാത്ത ഇത്തരം റിസർച്ച് പോസ്റ്റുകൾ / ആർട്ടിക്കിളുകൾ സാധാരണക്കാരെ കൊണ്ടെത്തിക്കുന്നത് മാരകമായ പ്രലോഭനത്തിലേക്കാണ് ചുമ്മാതൊന്ന് നോക്കാൻ ശ്രമിക്കുന്നവർ പോലും ഇത്തരം ഷെയറുകൾ പർച്ചേസ് ചെയ്ത് പരീക്ഷിക്കും
.
പുതിയ നിക്ഷേപകർ നിർബന്ധമായും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്:
ഇൻവെസ്റ്റ്മെൻ്റ് റിസർച്ച് (Investment Research ) എന്നാൽ കേവലം ഓഹരി വിപണിയിലെ വിലകളുമായി ബന്ധപ്പെട്ട ഡാറ്റകളുടെ വിശകലനമല്ല. അതുപോലെ തന്നെ, എല്ലാവർക്കും ലഭ്യമായതും മൂന്നു മാസം മുതൽ വർഷങ്ങൾ വരെ പഴക്കമുള്ളതുമായ ഫയൽ ചെയ്യപ്പെട്ട ഡാറ്റകളുടെ വിശകലനവുമല്ല ഇത്.
മറിച്ച്, ഒരു കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ, മാനേജ്മെൻ്റ് നീക്കങ്ങൾ, അവയുടെ ഗുണദോഷങ്ങൾ എന്നിവ വിപണി അറിയുന്നതിന് മുൻപേ തന്നെ ലീഡിംഗ് ഇൻഡിക്കേറ്ററുകൾ ( leading indicators), പ്രൈവറ്റ് റിസർച്ച്, സർവേകൾ, സ്പൈ വർക്ക് (spy work) തുടങ്ങിയവയിലൂടെ മുൻകൂട്ടി മനസ്സിലാക്കി വേണം നിക്ഷേപിക്കാൻ.
ഇത് ചെയ്യാത്ത സാധാരണക്കാർ, ഈ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുന്ന വൻകിട ഏജൻസികൾ തങ്ങളുടെ ഇടപാടുകൾ സുഗമമാക്കാൻ വേണ്ടി ബോധപൂർവ്വം സൃഷ്ടിക്കുന്ന മാനിപ്പുലേറ്റീവായ സൗജന്യ ‘റിസർച്ച് റൂമറുകളുടെ’ കെണിയിൽ വീണുപോകും. ഓഹരി വിപണിയെക്കുറിച്ച് വാചാലരാകുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും (Social media influencers) പത്ര-മാസികാ ശൃംഖലകളും ഇത്തരം മാനിപ്പുലേറ്റീവ് പരസ്യ ശൃംഖലയുടെ ഗുണഭോക്താക്കളാണ്.
ട്രെൻ്റിനനുസരിച്ച് വരുന്ന പരസ്യങ്ങളല്ല പരസ്യങ്ങൾ വഴി ട്രൻ്റാക്കപ്പെടുന്നതാണ് പലതും നിങ്ങളുടെ Search history , App data , Chat data , reading biases എന്നിവയുടെ data പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു നിങ്ങൾ റിസർച്ച് നടത്തി പഠിച്ച് വാങ്ങുന്ന പല സ്‌റ്റോക്കുകളും നിങ്ങൾ ഏത് ടൈപ്പ് ഡാറ്റകൾ കാണണം ഏത് ടൈപ്പ് ഇൻ ഫ്ലുവൻസറാൻ സ്വാധീനിക്കപ്പെടും എന്നത് മാർക്കറ്റിങ്ങ് അൽഗൊരിതങ്ങൾക്കറിയാം അവിടുന്നങ്ങോട്ട് നിങ്ങൾ കാണുന്നതും പറയുന്നതും ചെയ്യുന്നതും influancial algorithms വച്ചാണ് ആവശ്യമുള്ളപ്പോൾ നെഗറ്റീവ് ന്യൂസ് ഒളിച്ചു വച്ചും പോസിറ്റീവ് ന്യൂസ് ഫീഡ് ചെയ്ത് അൽഗൊരിതങ്ങൾ പരസ്യദാതാക്കൾക്ക് customisation നൽകുന്നു അതായത് നിങ്ങൾ സ്വിഗ്ഗിയെ കുറിച് സഹൃദ സംഭാഷണം നടത്തിയാൽ സ്വിഗ്ഗിയെ വില കൂട്ടണം എന്നോ കുറയ്ക്കണമെന്നോ തീരുമാനിച്ചവർ മുടക്കുന്ന പണത്തിനനുസരിച്ച് നിങ്ങൾക്ക് നിക്ഷപക്ഷ ആർട്ടിക്കിൾ News , Youtube , എന്നിവ വഴി ആ ഐഡിയ സജസ്റ്റ് ചെയ്യപ്പെട്ടേക്കാം നിങ്ങൾ ആൾറെഡി ചിന്തിക്കുന്ന കാര്യത്തിന് +ve പുഷ് കിട്ടുന്നതിനാൽ നിങ്ങൾ അതിൽ വീഴാം
ഒരു നിക്ഷേപത്തിന് മുമ്പ് അതുമായി ബന്ധപ്പെട്ട റിസ്കുകളെ കുറിച്ച് പഠിക്കാൻ ശ്രമിക്കാത്തതും റിസ്‌ക്കുകൾ സൂചിപ്പിക്കുന്ന Professionals സിൽ നിന്ന് positive news കൾ തിരഞ്ഞ് skip ആവുന്നതും market addiction ആണ്
Retail Financial Advice സാമ്പത്തിക ഉപദേശം എന്നത് കേവല വിപണി പരിചയം വെച്ച് മാത്രം ചെയ്യാവുന്ന ഒന്നല്ല; അതൊരു തികഞ്ഞ പ്രൊഫഷണൽ തൊഴിലാണ്. ഓരോ വ്യക്തിയുടെയും സാമ്പത്തിക പശ്ചാത്തലവും അവരുടെ പെരുമാറ്റ രീതികളും മുൻവിധികളും (Behavioral bias) , Financial Goals , Investment objectives ശാസ്ത്രീയമായി പഠിച്ച ശേഷം മാത്രം നൽകേണ്ട ഒന്നാണിത്.വ്യക്തികളുടെ സ്വഭാവം പഠിക്കാതെ അഭിപ്രായം പറയുന്നവരെ കേൾക്കുന്നത് നിങ്ങളെ കെണിയിലാക്കും. ഒരു നല്ല ഫിനാൻഷ്യൽ advicer എപ്പോഴും നിങ്ങളുടെ വാദങ്ങളെ എതിർ ദിശയിൽ ചിന്തിപ്പിക്കുന്നവരായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്ന short answer നൽകി please ചെയ്യുന്നവരായിരിക്കില്ല
ഓഹരി വിപണിയിൽ കാശുണ്ടാക്കാൻ പഠിക്കേണ്ടത് കേവലം വിലയും വില വ്യതിയാന തോതും സ്റ്റാറ്റിസ്റ്റിക്സും അല്ല , ബിസിനസ്സും അതിൻ്റെ മോഡലുമാണ്. സ്വന്തമായി അതിന് സാധിക്കാത്തവർ ഇത്തരം മാനിപ്പുലേറ്റീവ് വാർത്തകളിൽ വീഴാതെ, പ്രൊഫഷണൽ സഹായത്തോടെ മാനേജ്ഡ് ഇൻവെസ്റ്റ്മെൻ്റ് മാർഗ്ഗങ്ങളായ മ്യൂച്വൽ ഫണ്ടുകൾ (MF), പി.എം.എസ് (PMS), എ.ഐ.എഫ് (AIF) തുടങ്ങിയവ വഴി മാത്രം നിക്ഷേപിക്കുക.
Fiknowledge
Nandakmar M V
* NISM സർട്ടിഫൈഡ് & AMFI രജിസ്റ്റേർഡ് മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ (ARN – 91004)
* Chartered Financial Goal Planner (CFGP), AAFM India
* International Wealth Managent Moody’s Analytics
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

