എത്രയും പ്രിയപ്പെട്ട എന്നോട്,
പ്രിയപ്പെട്ട കൂട്ടിനു ഒരു കത്തെഴുതാൻ ആവശ്യപ്പെടുമ്പോൾ നിനക്കല്ലാതെ മാറ്റാർക്കാണ് ഞാൻ എഴുതേണ്ടത്. ഓർമ്മ വെച്ച നാളു മുതൽ എന്നെ ചേർത്ത് നിർത്തിയതു നീയായിരിന്നു. തളരുമ്പോൾ താങ്ങായ് മാറിയതും, മുന്നോട്ടു പോകാനുള്ള ധൈര്യം തന്നതുമെല്ലാം നീയല്ലേ. നിന്നെക്കാൾ പ്രിയപ്പെട്ടൊരു കൂട്ടെനിക്ക് വേറെ ഇല്ലയെന്ന സത്യം ഏറെ അഭിമാനത്തോടെതന്നെ ഞാൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്നു.
നിനക്കറിയോ നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്, ആർത്തിരമ്പുന്ന കടലോളം, പരന്നു കിടക്കുന്ന ആകാശത്തോളം, നിർവചിക്കാൻ കഴിയാത്തവിധം നീയെന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു.. എനിക്കെന്റെ അമ്മയോട് പറയാനാവാത്ത കാര്യങ്ങളുണ്ട്, അച്ഛനോട് പറയാൻ പറ്റാത്ത കാര്യങ്ങളുണ്ടാകാറുണ്ട്, സഹോദരങ്ങളോടും കൂട്ടുകാരോടും പറയാനാകാത്ത കാര്യങ്ങളുണ്ടാകാറുണ്ട്, പക്ഷെ നിന്നോട് എനിക്കെന്തും പറയാനുള്ള സ്വാതന്ത്ര്യം നീയെനിക്കു തന്നിട്ടുണ്ട്, നിന്നോട് മാത്രമേ ഞാനിന്നു വരെയും എന്റെ മനസ്സ് മുഴുവനായിട്ടും തുറന്നു കാട്ടിയിട്ടുള്ളത്. ഒരുപക്ഷെ നീ മനസിലാക്കിയത്രയും ആരും എന്നെ ഇന്നേവരെ മനസ്സിലാക്കിയിട്ടില്ല, ചേർത്ത് പിടിച്ചിട്ടില്ല..
പണ്ട് എട്ടാം ക്ലാസ്സിലെ ഒരു മലയാളം ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യം നീ ഓർക്കുന്നുണ്ടോ? നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെക്കുറിച്ചെഴുതുക? എല്ലാ കുട്ടികളും തങ്ങളുടെ ഉത്തരങ്ങളിൽ അവരുടെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും കൂട്ടുകാരെ കുറിച്ചുമൊക്കെ എഴുതിയപ്പോൾ ഞാൻ മാത്രമായിരുന്നു നിന്നെകുറിച്ചെഴുതിയത്.. അന്ന് ബിന്ദു ടീച്ചർ എന്റെ ഉത്തരകടലാസ് കാസ്സിൽ എല്ലാവരുടെയും മുന്നിൽ വെച്ച് വായിച്ചപ്പോൾ ടീച്ചറുൾപ്പടെ എല്ലാവരുടെയും അടക്കിപിടിച്ച ചിരികൾ എനിക്കിന്നും നല്ലപോലെ ഓർമയുണ്ട്. എന്റെ ആശയങ്ങളിൽ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്നു ഞാൻ സംശയിച്ചിരുന്നു. പക്ഷെ വർഷങ്ങൾക്കിപ്പുറം വന്നെത്തി നിൽക്കുമ്പോഴും അതെ ഉത്തരത്തിൽ തന്നെയാണ് നീയെന്നെ കൊണ്ടെത്തിക്കുന്നത് എന്നോർക്കുമ്പോഴാണു നീയെനിക്ക് കൂടുതൽ കൂടുതൽ പ്രിയപ്പെട്ടതായി മാറുന്നത്.. ഓരോ ദിവസം ചെല്ലുതോറും നീ എന്നെ കൂടുതൽ അത്ഭുതപ്പെടുതുകൊണ്ടിരിക്കുകയാണ് പെണ്ണെ..
പൂർണസമ്മതത്തോടെയല്ല നീയന്നു നിന്റെ വിവാഹത്തിന് സമ്മതിച്ചെന്നു എനിക്കറിയാമായിരുന്നു,
തന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ പോലും സ്വന്തം അഭിപ്രായം തുറന്നു പറയാൻ നീയന്നു ഏറെ ഭയപ്പെട്ടിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യം ചിന്തകളിലേക്കിറങ്ങി ചെല്ലുന്നന്നതിന് മുൻപു തന്നെ, വിവാഹം കഴിഞ്ഞാലും പഠനം തുടരാനാകുമല്ലോ എന്ന സ്ഥിരം മറുപടികൾ നിന്റെ ചെവികളിൽ മുഴകിയത് ഞാനും കേട്ടിരുന്നു. എങ്ങനെ നീയാ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നതോർത്തു ഞാൻ ഏറെ ആശങ്കപ്പെട്ടിരുന്നു.. സമയമെടുത്തിട്ടാണെങ്കിലും നീ ആ ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയപ്പോഴാണ് എനിക്ക് നേരിയ ആശ്വാസമായത്. നീ ഏറെ ആഗ്രഹിച്ച നിന്റെ പഠിത്തവും ജോലിയുമെല്ലാം നിന്റെ മുന്നിൽ ഒരു ചോദ്യ ചിന്ഹമായി നിന്നിട്ടും നീയൊന്നും ചെയ്യാത്തതിൽ എനിക്ക് നല്ലപോലെ പരിഭവം തോന്നിയിരുന്നു. നിന്റെയുള്ളിൽ ഒരു കനലെരിയുകയാണെന്ന് എനിക്ക് നന്നായിട്ട് അറിയാമായിരുന്നു അതാ നിന്നെ ഞാൻ ചേർത്തുപിടിച്ചത്, സമയമെടുത്താണെന്കിലും നല്ല തീരുമാനം എടുക്കാൻ നിനക്ക് സാവകാശം തന്നത്. എന്നാലും പെണ്ണെ നിനക്ക് എങ്ങനെയാണ് ഉള്ളിൽ ഇങ്ങനെ സങ്കടമൊതുക്കി പുറത്തു ചിരിക്കാൻ കഴിയുന്നത്, ആ കാര്യത്തിൽ എനിക്ക് നിന്നോട് ഇപ്പോഴും അസൂയയാണ്..
ജീവിതം നിനക്കങ്ങനെ പ്രിയപ്പെട്ടതായി മാറി തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ബ്രെയിൻ ട്യൂമറിന്റെ കടന്നു വരവ്.. ഓർക്കുന്നുണ്ടോ നീ.. മെഡിക്കൽ കോളേജിൽ നിന്നും എം ർ ഐ സ്കാനിങ് റിപ്പോർട്ട് നോക്കി ഡോക്ടർ അതു പറയുമ്പോൾ ചുറ്റും നിന്നാരൊക്കെയോ തന്നെ ചങ്ങലയിൽ ബന്ധിച്ചുനിറുത്തിയവിധം നിശ്ചലമായി നിന്നത് എന്റെ ഓർമയെപ്പോലും പൊള്ളലേൽപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഒരു നിമിഷത്തിന് ശേഷം നീ അന്ന് പൊട്ടിക്കരഞ്ഞത് ഓർക്കുമ്പോൾ എന്റെയുള്ളിൽ ഇന്നും ഒരു പേമാരിയായി പെയതിറങ്ങാറുണ്ട്. നീയറിയാതെ നിന്റെയൊപ്പം ഞാനും അന്ന് ഒരുപാട് കരഞ്ഞിരുന്നു. നിനക്കശ്വാസം ആകുന്നതു വരെയും ഞാൻ നിന്റെ കൂടെ തന്നെയായിയിരുന്നു. പിന്നീട് എനിക്കങ്ങോട്ട് നിന്നെയൊർത്ത് ഒരു വേവലാതിയായിരുന്നു. പക്ഷെ അവിടം മുതലാണ് നീയെന്നെ ശരിക്കും ഞെട്ടിക്കാൻ തുടങ്ങിയത്.. അന്നാ ഹോസ്പിറ്റൽ വരാന്തയിൽ നിന്നും പൊട്ടിക്കരഞ്ഞ നമ്മൾ നേരെ കേറി ചെന്നത് ന്യുറോളജി വിഭാഗം ജനറൽ വാർഡിലേക്കായിരുന്നു. ഒരുപാട് ജീവിതങ്ങൾ കണ്മുന്നിൽ കണ്ടും കെട്ടും മനസ്സൊക്കെ തരിച്ചു പോയിട്ടായിരിക്കണം പിന്നീട് അവിടെനിന്നങ്ങോട്ടുള്ള ഒന്നരമാസക്കാലമത്രയും നിന്നെ ഞാൻ അങ്ങനെ കരഞ്ഞു കണ്ടതേയില്ല. ശരീരവും മനസ്സും എന്തും സ്വീകരിക്കാൻ തക്കവണ്ണം നീ സ്വയം പാകപ്പെടുത്തി വെച്ചിരുന്നു. അതുകൊണ്ടല്ലേ അസുഖവിവരം അറിഞ്ഞ ഭർത്താവും വീട്ടുകാരും തന്നെ ബോധപൂർവം ഒഴിവാക്കാൻ നോക്കുന്ന വിവരം അറിഞ്ഞിട്ടും നിനക്കതിൽ തെല്ലും വിഷമം വരാഞ്ഞത്.. താങ്ങായി മാറേണ്ടിയിരുന്ന കൈകൾ തന്നെ തള്ളി പറഞ്ഞതിൽ പരം വേറെന്ത് മാനസിക തകർച്ചയാണ് വേണ്ടതെന്നു ചിന്തിച്ചു പോകേണ്ടിരുന്ന നിമിഷം പോലും നീ എത്ര നിസ്സാരമായിട്ടാണ് കടന്നുപോയത്.. ശരീരത്തിന്റെ വേദന മനസ്സിനെയും മനസ്സിന്റെ നീറ്റൽ ശരീരത്തെയും ബാധിക്കാത്ത വിധം നീ ആ ഹോസ്പിറ്റൽ ചുവരുകൾക്കിടയിൽ ജീവിച്ചു തീർത്തതാലോചിക്കുമ്പോൾ തന്നെ നിന്നോട് അത്രയധികം ഇഷ്ടവും ബഹുമാനവും തോന്നാണ് പെണ്ണെ. സർജറിക്കു ശേഷം വേന്റിലേറ്ററിലും ഐ സി യുവിലുമായി തള്ളി നീക്കിയ ദിനങ്ങളിൽ അവിടെ ഉണ്ടായിരുന്ന ഡോക്ടർസും നഴ്സുമാരും ഒരുപോലെ പറഞ്ഞ ഒരു കാര്യമുണ്ട്, അറിയോ നിനക്ക്, ഹൌ ബോൾഡ് ഷീ ഈസ്? കേൾക്കുമ്പോ തന്നെ ഒരു അഭിമാനം തോന്നുന്നില്ലേ. നിന്റെയാ ആത്മവിശ്വാസം തന്നെയാണ് ഒപ്പം സർജറി കഴിഞ്ഞവരേക്കാളുമൊക്കെ വേഗത്തിൽ നിനക്ക് പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞത്. മനസ്സും ശരീരവും ഒരുപോലെ പുതിയൊരു ജീവിതത്തിലേക്ക് കൈകോർത്തപ്പോൾ നഷ്ടപ്പെട്ടു പോയ നിന്നെഎനിക്കു നേടിയെടുക്കണമെന്ന വാശിയായിരുന്നു. അതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ പിന്നീടാങ്ങോട്ട്.
പക്ഷെ ജീവിതം വീണ്ടും ചില പരീക്ഷണങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. മോശം സമയങ്ങളിൽ ചേർത്ത് പിടിക്കാതെ പിന്തള്ളിയവരെ നമ്മുടെ നല്ല സമയങ്ങളിൽ പിന്നെ നമ്മുടെ കൂടെ കൂട്ടേണ്ട ആവശ്യമില്ല എന്നറിയാമായിരുന്നിട്ടും നീ മറിച്ചു ചിന്തിച്ചതിനെ ഉൾകൊള്ളാൻ എനിക്കേറെ ബുന്ധിമുട്ടായിരുന്നു. വേണ്ടെന്നു പറഞ്ഞു പിന്മാറിയവർ വീണ്ടുമൊരു ബന്ധം സ്ഥാപിക്കാൻ വന്നാൽ ഒരിക്കലും കൂട്ടിച്ചേർക്കരുതെന്ന ഒരു പക്ഷം ഉണ്ടെങ്കിലും തെറ്റ് പറ്റിയവർക്ക് തിരുത്താൻ ഒരു അവസരം കൂടി കൊടുക്കുന്നതിൽ തെറ്റില്ല എന്നാ മറ്റൊരു പക്ഷത്തായിരുന്നു നിന്റെ വീട്ടുകാരെല്ലാം എന്നെനിക്കറിയാം. അന്നും നിനക്ക് നോ പറയാൻ പേടിയായിരുന്നു.. വീണ്ടും നീയാ പഴയ കുടുംബജീവിതത്തിലെക്കു ചെന്ന് കേറിയതിൽ ഉള്ളിൽ കുറച്ചധികം നീരസം ഉണ്ടായിരുന്നു. പക്ഷെ എല്ലായിപ്പോഴും നിന്നെ കേൾക്കേണ്ടതും, ഏതവസ്ഥയിലും നിന്നെ ചേർത്ത് പിടിക്കേണ്ടതും മറ്റാരേക്കാളും എന്റെ ആവശ്യമാണല്ലോ, ഞാനല്ലാതെ മാറ്റാരാണ് നിന്നെയിത്രയധികം മനസിലാക്കുക. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയപ്പോൾ നീയെടുത്ത തീരുമാനം ശരിയാണെന്നു എനിക്കും തോന്നിത്തുടങ്ങിയിരുന്നു.
പക്ഷെ വിധി മാറ്റിവെച്ചത് വേറെ പലതുമാണെന്ന് മനസിലാക്കാൻ അധികം നാളുകൾ കാത്തിരിക്കേണ്ടി വന്നില്ല. അടുക്കളയിലെ തിരക്കിട്ട ജോലികൾക്കിടയിൽ ദേഹസ്വാസ്ഥ്യം തോന്നി നിലത്തു പെടുന്നനെ ഞാനൊന്നു വീഴുകയുണ്ടായി. ആ വീഴ്ചയിലൂടെയായിരുന്നു നീയെന്റെ ജീവിതത്തിലെ ചില വലിയ തിരിച്ചറിവുകളെ എനിക്കു മുന്നിലേക്ക് ചൂണ്ടി കാണിച്ചത്. ചെറിയൊരു ബോധക്കേടിനുശേഷം കണ്ണു തുറന്നു നോക്കുമ്പോഴാണ് അവിടെക്ക് എന്നെ എത്തിച്ച ഭർത്താവോ ഭർതൃ വീട്ടുകാരൊ അവിടെ ഇല്ലായെന്ന സത്യം ഞൻ തിരിച്ചറിയുന്നത്.. ബ്രെയിൻ സർജറി കഴിഞ്ഞതുകൊണ്ട് ഇടക്കിടക്ക് ഇങ്ങനെ പല അസുഖങ്ങലും വന്നുകൊണ്ടിരിക്കും അതിനു പിന്നാലെ നടക്കാൻ നേരമില്ല എന്നു പറഞ്ഞു പോയ ആൾക്കാരെ പിന്നെയൊന്നിന്റെ പേരിലും കുറ്റപ്പെടുത്താനോ തിരിച്ചു വിളിക്കാനോ നീ എന്നെ നിർബന്ധിച്ചില്ല എന്നത് എന്നിലൊരുപാട് സന്തോഷമുണ്ടാക്കി. ഇവിടെ നിന്നൊരു പുതിയ തുടക്കം അതായിരുന്നു നീ എനിക്ക് തന്ന ഉപദേശം..
പക്ഷെ പരീക്ഷണങ്ങൾ അവിടെയും തീർന്നിരുന്നില്ല. ഡോക്ടറുടെ കയ്യിലുണ്ടായിരുന്ന റിപ്പോർട്ട് വായിച്ചപ്പോഴാണ് തന്റെ തളർച്ച സർജറി കഴിഞ്ഞതിന്റെയല്ല പകരം ഉള്ളിൽ ഒരു ജീവന്റെ തുടിപ്പ് വളരാൻ തുടങ്ങിയതിന്റെയാണെന്ന സത്യം ഞാനറിയുന്നത്. ബ്രെയിൻ ട്യൂമറിന്റെ ഒരു ബുദ്ധിമുട്ടും റിപ്പോർട്ടുകളിൽ കാണിക്കുന്നില്ല എന്ന് കൂടി ഡോക്ടർ കൂട്ടി ചേർത്തപ്പോൾ എനിക്കുണ്ടായ സന്തോഷം മറ്റാരേക്കാളുമധികം നീയല്ലേ കണ്ടത്. പക്ഷെ ഇനിയങ്ങോട്ട് നീ എന്ത് തീരുമാനം ആണ് എടുക്കാൻ പോകുന്നത് എന്നതിനെ കുറിച്ചാലോചിച്ചു എനിക്ക് പേടിയുണ്ടായിരുന്നു. വീണ്ടും തെറ്റായ തീരുമാനങ്ങൾ എടുക്കുമോ എന്ന് ഞാൻ ഏറെ ഭയന്നിരുന്നു. പക്ഷെ നീ അന്നെന്നെ ഞെട്ടിച്ചു കളഞ്ഞു.
“വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്നു പറയുമ്പോ, നമുക്ക് കുഞ്ഞിന്റെ അച്ഛനെയും വീട്ടുകാരെയും ഒന്നു വിവരം അറിയിക്കണ്ടേ, വിവരമറിഞ്ഞാൽ അവർ എന്തായാലും ഇങ്ങോട്ട് വരാതിരിക്കില്ല “എന്നാ വീട്ടുകാരുടെ ചോദ്യത്തിന് നീ എറിഞ്ഞു കൊടുത്ത ഒരു നോട്ടം ഇന്നും ഞാൻ ഏറെ അഭിമാനത്തോടെ ഓർക്കുന്നുണ്ട്..
അറിയോ നീ ഇപ്പൊ “നോ”പറയാൻ പഠിച്ചിരിക്കുന്നു.
“എനിക്കിനിയും അസ്വസ്ഥതകളും വയ്യായ്മകളും വരാം എന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിനും വന്നേക്കാം, ആ സമയങ്ങളിലൊക്കെ ഉപേക്ഷിച്ചു പോകാനും തോന്നുന്ന സമയങ്ങളിൽ തിരികെ കൂടെ കൂട്ടാനും വേണ്ടി അവരു കാണിക്കുന്ന ഔദാര്യം സ്വീകരിക്കാൻ എനിക്കിപ്പോ തല്ക്കാലം താല്പര്യമില്ല, ഇനി ഇവിടെ നന്നായിരിക്കും എന്റെ ശരിയായ ജീവിതം തുടങ്ങാൻ പോകുന്നത്”
എന്നും പറഞ്ഞു വീട്ടുകാരുടെ വയയടപ്പിച്ചുള്ള നിന്റെ ആ മറുപടി, എന്റെ പൊന്നു മോളെ രോമാഞ്ചം വന്നു തുളുമ്പായിരുന്നു എനിക്ക്. എത്ര തവണ ഞാൻ നിന്നെയാണ് കെട്ടിപ്പിടിച്ചെന്നോ, ഉമ്മവെചെന്നോ എനിക്ക് അതിന്റെ കണക്കൊന്നുമറിയില്ല.. അവിടം മുതലാണ് നീ ശരിക്കും ജീവിച്ചു കാണിച്ചു കൊടുക്കാൻ തുടങ്ങിയത് പലർക്കും.. അറിയോ നീയിപ്പോ 3 വയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. വെറും അമ്മയല്ല, അച്ഛന്റെയും അമ്മയുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും ഒന്നിച്ചു നിറവേറ്റികൊണ്ടിരിക്കുന്ന ഒരമ്മ. അവളെ വളർത്തുന്നതിനിടയിൽ നീയും നിന്റെ പഴയ സ്വപ്നങ്ങലിലേക്ക് വളരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുടങ്ങികിടന്ന പഠനം പൂർത്തിയാക്കി, ആഗ്രഹിച്ചതിനേക്കാൾ മികച്ച ഒരു ജോലിയിൽ പ്രവേശിച്ചു, കുഞ്ഞിനെ ഒരു കുറവും അറിയിക്കാതെ പൊന്നുപോലെ വളർത്തികൊണ്ടിരിക്കുന്നു. നിന്നെ ഇനി തോൽപ്പിക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല പെണ്ണെ.
അങ്ങനെ ശാരീരികമായും മാനസികമായും തളർത്തിയവരുടെ മുന്നിൽ നീയിപ്പോ ജീവിക്കുന്ന ജീവിതമുണ്ടല്ലോ. ഹോ നിന്നെയൊർത്തെനിക്ക് അഭിമാനം തോന്നാ പെണ്ണേ.
ഒരുപക്ഷെ ഇന്നീ കാണുന്നപോലെ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞു തുളുമ്പുന്ന നിന്നെ വാർത്തെടുക്കാൻ വേണ്ടിയായിരിക്കും ഇത്രയും പരീക്ഷണങ്ങൾ നിനക്ക് തുടരെ തുടരെ നേരിസടേണ്ടി വന്നത്. നിന്റെ കാര്യത്തിൽ എനിക്കിപ്പോ തീരെ ഭയമോ വേവലാതിയോ ഇല്ല. ഏത് പ്രതിസന്ധിയും നീ അനായാസം നേരിടും എന്നതിലെനിക്ക് തെല്ലും സംശയമേയില്ല.
ഇതിനൊക്കെ എന്നെ പ്രാപ്തയാക്കിയത് നീ മാത്രമാണ്. നീ എന്റെ കൂടെയുള്ളത് കൊണ്ടാണ് ഇപ്പോഴും ഞാൻ എവിടെയും തോൽവി സമ്മതിക്കാതെ പൊരുതിതന്നെ ജീവിച്ചു കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത്. നീ എന്നെയിങ്ങനെ ചേർത്ത് പിടിക്കുമ്പോൾ എനിക്കു കിട്ടുന്ന ധൈര്യം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നിരന്തരം എന്നിലേക്ക് വന്നുകൊണ്ടിരുന്ന പരീക്ഷണങ്ങളിൽ നീയായിരുന്നു എന്റെ ഏറ്റവും വലിയ ധൈര്യം. ഇനിയും എനിക്ക് മുന്നോട്ട് തന്നെയാണ് പോകാനുള്ളത. പലതും ഇനിയും നേടിയെടുക്കാനുണ്ട്. അതിനേക്കാൾ ഉപരി എന്റെ മോളെ എനിക്ക് നല്ലൊരു വ്യക്തിയായിട്ട് വളർത്തണം. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രാപ്തയാക്കണം. സ്വന്തം ശരികളിൽ ഉറച്ചു നിൽക്കാനും നോ പറയേണ്ടിടത്തു നോ തന്നെ പറയാനും പഠിപ്പിക്കണം. അതിനെല്ലാം നീ തന്നെ വേണം എന്റെ കൂടെ എന്നും എന്റെ ഏറ്റവും ഏറ്റവും പ്രിയപ്പെട്ട കൂട്ടായ്..
എന്ന് നിന്റെ ഏറ്റവും പ്രിയപ്പെട്ട ഞാൻ!
എത്രയും പ്രിയപ്പെട്ട എന്നോട്,
പ്രിയപ്പെട്ട കൂട്ടിനു ഒരു കത്തെഴുതാൻ ആവശ്യപ്പെടുമ്പോൾ നിനക്കല്ലാതെ മാറ്റാർക്കാണ് ഞാൻ എഴുതേണ്ടത്. ഓർമ്മ വെച്ച നാളു മുതൽ എന്നെ ചേർത്ത് നിർത്തിയതു നീയായിരിന്നു. തളരുമ്പോൾ താങ്ങായ് മാറിയതും, മുന്നോട്ടു പോകാനുള്ള ധൈര്യം തന്നതുമെല്ലാം നീയല്ലേ. നിന്നെക്കാൾ പ്രിയപ്പെട്ടൊരു കൂട്ടെനിക്ക് വേറെ ഇല്ലയെന്ന സത്യം ഏറെ അഭിമാ നത്തോടെതന്നെ ഞാൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്നു. നിനക്കറിയോ നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു, ആർത്തിരമ്പുന്ന കടലോളം, പരന്നു കിടക്കുന്ന ആകാശത്തോളം, നിർവചിക്കാൻ കഴിയാത്തവിധം നീയെന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു.. എനിക്കെന്റെ അമ്മയോട് പറയാനാവാത്ത കാര്യങ്ങളുണ്ട്, അച്ഛനോട് പറയാൻ പറ്റാത്ത കാര്യങ്ങളുണ്ടാകാറുണ്ട്, സഹോദരങ്ങളോടും കൂട്ടുകാരോടും പറയാനാകാത്ത കാര്യങ്ങളുണ്ടാകാറുണ്ട്, പക്ഷെ നിന്നോട് എനിക്കെന്തും പറയാനുള്ള സ്വാതന്ത്ര്യം നീയെനിക്കു തന്നിട്ടുണ്ട്, നിന്നോട് മാത്രമേ ഞാനിന്നു വരെയും എന്റെ മനസ്സ് മുഴുവനായിട്ടും തുറന്നു കാട്ടിയിട്ടുള്ളത്. ഒരുപക്ഷെ നീ മനസിലാക്കിയത്രയും ആരും എന്നെ ഇന്നേവരെ മനസ്സിലാക്കിയിട്ടില്ല, ചേർത്ത് പിടിച്ചിട്ടില്ല..
പണ്ട് എട്ടാം ക്ലാസ്സിലെ ഒരു മലയാളം ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യം നീ ഓർക്കുന്നുണ്ടോ??നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെക്കുറിച്ചെഴുതുക? എല്ലാ കുട്ടികളും തങ്ങളുടെ ഉത്തരങ്ങളിൽ അവരുടെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും കൂട്ടുകാരെ കുറിച്ചുമൊക്കെ എഴുതിയപ്പോൾ ഞാൻ മാത്രമായിരുന്നു നിന്നെകുറിച്ചെഴുതിയത്.. അന്ന് ബിന്ദു ടീച്ചർ എന്റെ ഉത്തരകടലാസ് കാസ്സിൽ എല്ലാവരുടെയും മുന്നിൽ വെച്ച് വായിച്ചപ്പോൾ ടീച്ചറുൾപ്പടെ എല്ലാവരുടെയും അടക്കിപിടിച്ച ചിരികൾ എനിക്കിന്നും നല്ലപോലെ ഓർമയുണ്ട്. എന്റെ ആശയങ്ങളിൽ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്നു ഞാൻ സംശയിച്ചിരുന്നു. പക്ഷെ വർഷങ്ങൾക്കിപ്പുറം വന്നെത്തി നിൽക്കുമ്പോഴും അതെ ഉത്തരത്തിൽ തന്നെയാണ് നീയെന്നെ കൊണ്ടെത്തിക്കുന്നത് എന്നോർക്കുമ്പോഴാണു നീയെനിക്ക് കൂടുതൽ കൂടുതൽ പ്രിയപ്പെട്ടതായി മാറുന്നത്.. ഓരോ ദിവസം ചെല്ലുതോറും നീ എന്നെ കൂടുതൽ അത്ഭുതപ്പെടുതുകൊണ്ടിരിക്കുകയാണ് പെണ്ണെ..
പൂർണസമ്മതത്തോടെയല്ല നീയന്നു നിന്റെ വിവാഹത്തിന് സമ്മതിച്ചെന്നു എനിക്കറിയാമായിരുന്നു,
തന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ പോലും സ്വന്തം അഭിപ്രായം തുറന്നു പറയാൻ നീയന്നു ഏറെ ഭയപ്പെട്ടിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യം ചിന്തകളിലേക്കിറങ്ങി ചെല്ലുന്നന്നതിന് മുൻപു തന്നെ, വിവാഹം കഴിഞ്ഞാലും പഠനം തുടരാനാകുമല്ലോ എന്ന സ്ഥിരം മറുപടികൾ നിന്റെ ചെവികളിൽ മുഴകിയത് ഞാനും കേട്ടിരുന്നു. എങ്ങനെ നീയാ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നതോർത്തു ഞാൻ ഏറെ ആശങ്കപ്പെട്ടിരുന്നു.. സമയമെടുത്തിട്ടാണെങ്കിലും നീ ആ ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയപ്പോഴാണ് എനിക്ക് നേരിയ ആശ്വാസമായത്. നീ ഏറെ ആഗ്രഹിച്ച നിന്റെ പഠിത്തവും ജോലിയുമെല്ലാം നിന്റെ മുന്നിൽ ഒരു ചോദ്യ ചിന്ഹമായി നിന്നിട്ടും നീയൊന്നും ചെയ്യാത്തതിൽ എനിക്ക് നല്ലപോലെ പരിഭവം തോന്നിയിരുന്നു. നിന്റെയുള്ളിൽ ഒരു കനലെരിയുകയാണെന്ന് എനിക്ക് നന്നായിട്ട് അറിയാമായിരുന്നു അതാ നിന്നെ ഞാൻ ചേർത്തുപിടിച്ചത്, സമയമെടുത്താണെന്കിലും നല്ല തീരുമാനം എടുക്കാൻ നിനക്ക് സാവകാശം തന്നത്. എന്നാലും പെണ്ണെ നിനക്ക് എങ്ങനെയാണ് ഉള്ളിൽ ഇങ്ങനെ സങ്കടമൊതുക്കി പുറത്തു ചിരിക്കാൻ കഴിയുന്നത്, ആ കാര്യത്തിൽ എനിക്ക് നിന്നോട് ഇപ്പോഴും അസൂയയാണ്..
ജീവിതം നിനക്കങ്ങനെ പ്രിയപ്പെട്ടതായി മാറി തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ബ്രെയിൻ ട്യൂമറിന്റെ കടന്നു വരവ്.. ഓർക്കുന്നുണ്ടോ നീ.. മെഡിക്കൽ കോളേജിൽ നിന്നും എം ർ ഐ സ്കാനിങ് റിപ്പോർട്ട് നോക്കി ഡോക്ടർ അതു പറയുമ്പോൾ ചുറ്റും നിന്നാരൊക്കെയോ തന്നെ ചങ്ങലയിൽ ബന്ധിച്ചുനിറുത്തിയവിധം നിശ്ചലമായി നിന്നത് എന്റെ ഓർമയെപ്പോലും പൊള്ളലേൽപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഒരു നിമിഷത്തിന് ശേഷം നീ അന്ന് പൊട്ടിക്കരഞ്ഞത് ഓർക്കുമ്പോൾ എന്റെയുള്ളിൽ ഇന്നും ഒരു പേമാരിയായി പെയതിറങ്ങാറുണ്ട്. നീയറിയാതെ നിന്റെയൊപ്പം ഞാനും അന്ന് ഒരുപാട് കരഞ്ഞിരുന്നു. നിനക്കശ്വാസം ആകുന്നതു വരെയും ഞാൻ നിന്റെ കൂടെ തന്നെയായിയിരുന്നു. പിന്നീട് എനിക്കങ്ങോട്ട് നിന്നെയൊർത്ത് ഒരു വേവലാതിയായിരുന്നു. പക്ഷെ അവിടം മുതലാണ് നീയെന്നെ ശരിക്കും ഞെട്ടിക്കാൻ തുടങ്ങിയത്.. അന്നാ ഹോസ്പിറ്റൽ വരാന്തയിൽ നിന്നും പൊട്ടിക്കരഞ്ഞ നമ്മൾ നേരെ കേറി ചെന്നത് ന്യുറോളജി വിഭാഗം ജനറൽ വാർഡിലേക്കായിരുന്നു. ഒരുപാട് ജീവിതങ്ങൾ കണ്മുന്നിൽ കണ്ടും കെട്ടും മനസ്സൊക്കെ തരിച്ചു പോയിട്ടായിരിക്കണം പിന്നീട് അവിടെനിന്നങ്ങോട്ടുള്ള ഒന്നരമാസക്കാലമത്രയും നിന്നെ ഞാൻ അങ്ങനെ കരഞ്ഞു കണ്ടതേയില്ല. ശരീരവും മനസ്സും എന്തും സ്വീകരിക്കാൻ തക്കവണ്ണം നീ സ്വയം പാകപ്പെടുത്തി വെച്ചിരുന്നു. അതുകൊണ്ടല്ലേ അസുഖവിവരം അറിഞ്ഞ ഭർത്താവും വീട്ടുകാരും തന്നെ ബോധപൂർവം ഒഴിവാക്കാൻ നോക്കുന്ന വിവരം അറിഞ്ഞിട്ടും നിനക്കതിൽ തെല്ലും വിഷമം വരാഞ്ഞത്.. താങ്ങായി മാറേണ്ടിയിരുന്ന കൈകൾ തന്നെ തള്ളി പറഞ്ഞതിൽ പരം വേറെന്ത് മാനസിക തകർച്ചയാണ് വേണ്ടതെന്നു ചിന്തിച്ചു പോകേണ്ടിരുന്ന നിമിഷം പോലും നീ എത്ര നിസ്സാരമായിട്ടാണ് കടന്നുപോയത്.. ശരീരത്തിന്റെ വേദന മനസ്സിനെയും മനസ്സിന്റെ നീറ്റൽ ശരീരത്തെയും ബാധിക്കാത്ത വിധം നീ ആ ഹോസ്പിറ്റൽ ചുവരുകൾക്കിടയിൽ ജീവിച്ചു തീർത്തതാലോചിക്കുമ്പോൾ തന്നെ നിന്നോട് അത്രയധികം ഇഷ്ടവും ബഹുമാനവും തോന്നാണ് പെണ്ണെ. സർജറിക്കു ശേഷം വേന്റിലേറ്ററിലും ഐ സി യുവിലുമായി തള്ളി നീക്കിയ ദിനങ്ങളിൽ അവിടെ ഉണ്ടായിരുന്ന ഡോക്ടർസും നഴ്സുമാരും ഒരുപോലെ പറഞ്ഞ ഒരു കാര്യമുണ്ട്, അറിയോ നിനക്ക്, ഹൌ ബോൾഡ് ഷീ ഈസ്?? കേൾക്കുമ്പോ തന്നെ ഒരു അഭിമാനം തോന്നുന്നില്ലേ. നിന്റെയാ ആത്മവിശ്വാസം തന്നെയാണ് ഒപ്പം സർജറി കഴിഞ്ഞവരേക്കാളുമൊക്കെ വേഗത്തിൽ നിനക്ക് പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞത്. മനസ്സും ശരീരവും ഒരുപോലെ പുതിയൊരു ജീവിതത്തിലേക്ക് കൈകോർത്തപ്പോൾ നഷ്ടപ്പെട്ടു പോയ നിന്നെഎനിക്കു നേടിയെടുക്കണമെന്ന വാശിയായിരുന്നു. അതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ പിന്നീടാങ്ങോട്ട്. പക്ഷെ ജീവിതം വീണ്ടും ചില പരീക്ഷണങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. മോശം സമയങ്ങളിൽ ചേർത്ത് പിടിക്കാതെ പിന്തള്ളിയവരെ നമ്മുടെ നല്ല സമയങ്ങളിൽ പിന്നെ നമ്മുടെ കൂടെ കൂട്ടേണ്ട ആവശ്യമില്ല എന്നറിയാമായിരുന്നിട്ടും നീ മറിച്ചു ചിന്തിച്ചതിനെ ഉൾകൊള്ളാൻ എനിക്കേറെ ബുന്ധിമുട്ടായിരുന്നു. വേണ്ടെന്നു പറഞ്ഞു പിന്മാറിയവർ വീണ്ടുമൊരു ബന്ധം സ്ഥാപിക്കാൻ വന്നാൽ ഒരിക്കലും കൂട്ടിച്ചേർക്കരുതെന്ന ഒരു പക്ഷം ഉണ്ടെങ്കിലും തെറ്റ് പറ്റിയവർക്ക് തിരുത്താൻ ഒരു അവസരം കൂടി കൊടുക്കുന്നതിൽ തെറ്റില്ല എന്നാ മറ്റൊരു പക്ഷത്തായിരുന്നു നിന്റെ വീട്ടുകാരെല്ലാം എന്നെനിക്കറിയാം. അന്നും നിനക്ക് നോ പറയാൻ പേടിയായിരുന്നു.. വീണ്ടും നീയാ പഴയ കുടുംബജീവിതത്തിലെക്കു ചെന്ന് കേറിയതിൽ ഉള്ളിൽ കുറച്ചധികം നീരസം ഉണ്ടായിരുന്നു. പക്ഷെ എല്ലായിപ്പോഴും നിന്നെ കേൾക്കേണ്ടതും, ഏതവസ്ഥയിലും നിന്നെ ചേർത്ത് പിടിക്കേണ്ടതും മറ്റാരേക്കാളും എന്റെ ആവശ്യമാണല്ലോ, ഞാനല്ലാതെ മാറ്റാരാണ് നിന്നെയിത്രയധികം മനസിലാക്കുക. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയപ്പോൾ നീയെടുത്ത തീരുമാനം ശരിയാണെന്നു എനിക്കും തോന്നിത്തുടങ്ങിയിരുന്നു. പക്ഷെ വിധി മാറ്റിവെച്ചത് വേറെ പലതുമാണെന്ന് മനസിലാക്കാൻ അധികം നാളുകൾ കാത്തിരിക്കേണ്ടി വന്നില്ല. അടുക്കളയിലെ തിരക്കിട്ട ജോലികൾക്കിടയിൽ ദേഹസ്വാസ്ഥ്യം തോന്നി നിലത്തു പെടുന്നനെ ഞാനൊന്നു വീഴുകയുണ്ടായി. ആ വീഴ്ചയിലൂടെയായിരുന്നു നീയെന്റെ ജീവിതത്തിലെ ചില വലിയ തിരിച്ചറിവുകളെ എനിക്കു മുന്നിലേക്ക് ചൂണ്ടി കാണിച്ചത്. ചെറിയൊരു ബോധക്കേടിനുശേഷം കണ്ണു തുറന്നു നോക്കുമ്പോഴാണ് അവിടെക്ക് എന്നെ എത്തിച്ച ഭർത്താവോ ഭർതൃ വീട്ടുകാരൊ അവിടെ ഇല്ലായെന്ന സത്യം ഞൻ തിരിച്ചറിയുന്നത്.. ബ്രെയിൻ സർജറി കഴിഞ്ഞതുകൊണ്ട് ഇടക്കിടക്ക് ഇങ്ങനെ പല അസുഖങ്ങലും വന്നുകൊണ്ടിരിക്കും അതിനു പിന്നാലെ നടക്കാൻ നേരമില്ല എന്നു പറഞ്ഞു പോയ ആൾക്കാരെ പിന്നെയൊന്നിന്റെ പേരിലും കുറ്റപ്പെടുത്താനോ തിരിച്ചു വിളിക്കാനോ നീഎന്നെ നിർബന്ധിച്ചില്ല എന്നത് എന്നിലൊരുപാട് സന്തോഷമുണ്ടാക്കി. ഇവിടെ നിന്നൊരു പുതിയ തുടക്കം അതായിരുന്നു നീ എനിക്ക് തന്ന ഉപദേശം.. പക്ഷെ പരീക്ഷണങ്ങൾ അവിടെയും തീർന്നിരുന്നില്ല. ഡോക്ടറുടെ കയ്യിലുണ്ടായിരുന്ന റിപ്പോർട്ട് വായിച്ചപ്പോഴാണ് തന്റെ തളർച്ച സർജറി കഴിഞ്ഞതിന്റെയല്ല പകരം ഉള്ളിൽ ഒരു ജീവന്റെ തുടിപ്പ് വളരാൻ തുടങ്ങിയതിന്റെയാണെന്ന സത്യം ഞാനറിയുന്നത്. ബ്രെയിൻ ട്യൂമറിന്റെ ഒരു ബുദ്ധിമുട്ടും റിപ്പോർട്ടുകളിൽ കാണിക്കുന്നില്ല എന്ന് കൂടി ഡോക്ടർ കൂട്ടി ചേർത്തപ്പോൾ എനിക്കുണ്ടായ സന്തോഷം മറ്റാരേക്കാളുമധികം നീയല്ലേ കണ്ടത്. പക്ഷെ ഇനിയങ്ങോട്ട് നീ എന്ത് തീരുമാനം ആണ് എടുക്കാൻ പോകുന്നത് എന്നതിനെ കുറിച്ചാലോചിച്ചു എനിക്ക് പേടിയുണ്ടായിരുന്നു. വീണ്ടും തെറ്റായ തീരുമാനങ്ങൾ എടുക്കുമോ എന്ന് ഞാൻ ഏറെ ഭയന്നിരുന്നു. പക്ഷെ നീ അന്നെന്നെ ഞെട്ടിച്ചു കളഞ്ഞു. “വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്നു പറയുമ്പോ, നമുക്ക് കുഞ്ഞിന്റെ അച്ഛനെയും വീട്ടുകാരെയും ഒന്നു വിവരം അറിയിക്കണ്ടേ, വിവരമറിഞ്ഞാൽ അവർ എന്തായാലും ഇങ്ങോട്ട് വരാതിരിക്കില്ല “എന്നാ വീട്ടുകാരുടെ ചോദ്യത്തിന് നീ എറിഞ്ഞു കൊടുത്ത ഒരു നോട്ടം ഇന്നും ഞാൻ ഏറെ അഭിമാനത്തോടെ ഓർക്കുന്നുണ്ട്.. അറിയോ നീ ഇപ്പൊ “നോ”പറയാൻ പഠിച്ചിരിക്കുന്നു. “എനിക്കിനിയും അസ്വസ്ഥതകളും വയ്യായ്മകളും വരാം എന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിനും വന്നേക്കാം, ആ സമയങ്ങളിലൊക്കെ ഉപേക്ഷിച്ചു പോകാനും തോന്നുന്ന സമയങ്ങളിൽ തിരികെ കൂടെ കൂട്ടാനും വേണ്ടി അവരു കാണിക്കുന്ന ഔതാര്യം സ്വീകരിക്കാൻ എനിക്കിപ്പോ തല്ക്കാലം താല്പര്യമില്ല, ഇനി ഇവിടെ നന്നായിരിക്കും എന്റെ ശരിയായ ജീവിതം തുടങ്ങാൻ പോകുന്നത്” എന്നും പറഞ്ഞു വീട്ടുകാരുടെ വയയടപ്പിച്ചുള്ള നിന്റെ ആ മറുപടി, എന്റെ പൊന്നു മോളെ രോമാഞ്ചം വന്നു തുളുമ്പായിരുന്നു എനിക്ക്. എത്ര തവണ ഞാൻ നിന്നെയാണ് കെട്ടിപ്പിടിച്ചെന്നോ, ഉമ്മവെചെന്നോ എനിക്ക് അതിന്റെ കണക്കൊന്നുമറിയില്ല.. അവിടം മുതലാണ് നീ ശരിക്കും ജീവിച്ചു കാണിച്ചു കൊടുക്കാൻ തുടങ്ങിയത് പലർക്കും.. അറിയോ നീയിപ്പോ 3 വയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. വെറും അമ്മയല്ല, അച്ഛന്റെയും അമ്മയുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും ഒന്നിച്ചു നിറവേറ്റികൊണ്ടിരിക്കുന്ന ഒരമ്മ. അവളെ വളർത്തുന്നതിനിടയിൽ നീയും നിന്റെ പഴയ സ്വപ്നങ്ങലിലേക്ക് വളരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുടങ്ങികിടന്ന പഠനം പൂർത്തിയാക്കി, ആഗ്രഹിച്ചതിനേക്കാൾ മികച്ച ഒരു ജോലിയിൽ പ്രവേശിച്ചു, കുഞ്ഞിനെ ഒരു കുറവും അറിയിക്കാതെ പൊന്നുപോലെ വളർത്തികൊണ്ടിരിക്കുന്നു. നിന്നെ ഇനി തോൽപ്പിക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല പെണ്ണെ.
അങ്ങനെ ശാരീരികമായും മാനസികമായും തളർത്തിയവരുടെ മുന്നിൽ നീയിപ്പോ ജീവിക്കുന്ന ജീവിതമുണ്ടല്ലോ. ഹോ നിന്നെയൊർത്തെനിക്ക് അഭിമാനം തോന്നാ പെണ്ണേ.
ഒരുപക്ഷെ ഇന്നീ കാണുന്നപോലെ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞു തുളുമ്പുന്ന നിന്നെ വാർത്തെടുക്കാൻ വേണ്ടിയായിരിക്കും ഇത്രയും പരീക്ഷണങ്ങൾ നിനക്ക് തുടരെ തുടരെ നേരിസടേണ്ടി വന്നത്. നിന്റെ കാര്യത്തിൽ എനിക്കിപ്പോ തീരെ ഭയമോ വേവലാതിയോ ഇല്ല. ഏത് പ്രതിസന്ധിയും നീ അനായാസം നേരിടും എന്നതിലെനിക്ക് തെല്ലും സംശയമേയില്ല.
ഇതിനൊക്കെ എന്നെ പ്രാപ്തയാക്കിയത് നീ മാത്രമാണ്. നീ എന്റെ കൂടെയുള്ളത് കൊണ്ടാണ് ഇപ്പോഴും ഞാൻ എവിടെയും തോൽവി സമ്മതിക്കാതെ പൊരുതിതന്നെ ജീവിച്ചു കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത്. നീ എന്നെയിങ്ങനെ ചേർത്ത് പിടിക്കുമ്പോൾ എനിക്കു കിട്ടുന്ന ധൈര്യം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നിരന്തരം എന്നിലേക്ക് വന്നുകൊണ്ടിരുന്ന പരീക്ഷണങ്ങളിൽ നീയായിരുന്നു എന്റെ ഏറ്റവും വലിയ ധൈര്യം. ഇനിയും എനിക്ക് മുന്നോട്ട് തന്നെയാണ് പോകാനുള്ളത. പലതും ഇനിയും നേടിയെടുക്കാനുണ്ട്. അതിനേക്കാൾ ഉപരി എന്റെ മോളെ എനിക്ക് നല്ലൊരു വ്യക്തിയായിട്ട് വളർത്തണം. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രാപ്തയാക്കണം. സ്വന്തം ശരികളിൽ ഉറച്ചു നിൽക്കാനും നോ പറയേണ്ടിടത്തു നോ തന്നെ പറയാനും പഠിപ്പിക്കണം. അതിനെല്ലാം നീ തന്നെ വേണം എന്റെ കൂടെ എന്നും എന്റെ ഏറ്റവും ഏറ്റവും പ്രിയപ്പെട്ട കൂട്ടായ്..
എന്ന് നിന്റെ ഏറ്റവും പ്രിയപ്പെട്ട ഞാൻ!

