നടന്നു തീർത്ത വഴികളിലൊക്കെയും നടനവൈഭവമേറിയ മുഖങ്ങൾ. കളങ്കമില്ലാത്ത പുഞ്ചിരി കണ്ടതു ശിശുക്കളാം പൂക്കളിൽ മാത്രം. നടീനടന്മാർ നിറഞ്ഞാടുന്നൊരു നാട്യഗൃഹമോ ഭൂമിയിത്.
മനസ്സിനെയാനന്ദിപ്പിക്കാൻ തേടിയ വഴികളൊക്കെയും മനസ്സിനെ നോവിച്ചപ്പോൾ മടുത്തു മനസ്സ് സ്വയം മരണം വരിച്ചു. മരിച്ച മനസ്സുമായ് ജീവിക്കുന്ന ഒരുകൂട്ടം ജീവച്ഛവങ്ങളുടെ കൂടി ഭൂമിയിത്.
ആയുസ്സുമൊത്തം പരിചാരികയെപ്പോലെ പരിസേവ ചെയ്തിട്ടും പരാതി തീരാത്ത കുടുംബബന്ധങ്ങളിൽപ്പെട്ട് പരാതി പോലും പറയുവാനാകാതെ പകച്ചു നിൽക്കുന്ന പാവം പതിസേവകരുടെ കൂടി ഭൂമിയിത്.

1 Comment
നെഞ്ച് പിളർന്നു കാട്ടിയിട്ടും വഴിയാധാരമാക്കപ്പെട്ട പാവം അച്ഛനമ്മമാരുടെ ഭൂമിയിത്.
ആഗ്രഹിച്ച സ്വപ്നങ്ങളൊക്കെയും കൺമുന്നിൽ തകർന്നുപോയ നിർഭാഗ്യവാദികളുടെ ഭൂമിയിത്.
വഞ്ചന മാത്രം നേരിട്ട ഒറ്റപ്പെടലിന്റെ വേദനയിൽ കഴിയുന്ന മനുഷ്യരുടെ ഭൂമിയിത്.
സത്യവും സ്നേഹവും മറന്നു എന്നും നെറികേട് കട്ടി ജീവിക്കുന്ന ആളുകളുടെ ഭൂമിയിത്….