കേരളത്തിന്റെ പ്രകൃതിയിലും സംസ്കാരത്തിലും നാളികേരത്തിന് പ്രധാന സ്ഥാനമുണ്ട്. പച്ചപ്പ് പൊതിഞ്ഞു നിൽക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് കേരവൃക്ഷങ്ങൾ ആണ്.
കേരളത്തിന്റെ കാലാവസ്ഥയും മണ്ണും തെങ്ങ് വളരാൻ അനുയോജ്യമാണ്. നാളികേരത്തിൽ നിന്ന്, കരിക്കിൻ വെള്ളം,വെളിച്ചെണ്ണ, തേങ്ങാപ്പാൽ, ചിരട്ട, കയർ തുടങ്ങിയ പല ഉൽപ്പന്നങ്ങളും ലഭിക്കുന്നു. “തേങ്ങയുടെ നാട്” എന്നും വിളിക്കാറുണ്ട്.
വിളഞ്ഞ തേങ്ങ നല്ല കൊഴുപ്പും ഊർജവും നൽകുന്നു.
ഫൈബർ ഉള്ളതിനാൽ ദഹനത്തിന് സഹായിക്കും.
മാംഗനീസ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ ലഭിക്കും.ഭക്ഷണത്തിൽ രുചിയും തൃപ്തിയും കൂട്ടും. കലോറിയും ഫാറ്റും കൂടുതലായതിനാൽ
അധികം കഴിച്ചാൽ ഭാരം കൂടാനും കൊളസ്ട്രോൾ ഉയരാനും സാധ്യതയുണ്ട്.ഹൃദ്രോഗം/ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ അളവ് നിയന്ത്രിക്കുന്നത് നല്ലതാണ്.
കൊട്ട തേങ്ങയിൽ നിന്ന് ലഭിക്കുന്ന എണ്ണ ഉപയോഗിക്കുമ്പോഴും അളവ് ശ്രദ്ധിക്കണം.
ഒരു തേങ്ങ നട്ടാൽ ഒരു തെങ്ങ് മാത്രമല്ല; വർഷങ്ങളോളം കായ്കൾ നൽകുന്ന ഒരു സമ്പത്താണ് കിട്ടുക.
നല്ല കാലത്ത് ഒരു കർഷകൻ പത്ത് തേങ്ങ വിത്തായി നട്ടാൽ, അവ വളർന്ന് വർഷങ്ങളോളം തേങ്ങ നൽകും. നല്ല കാലത്ത് ചെയ്യുന്ന ചെറിയ സമ്പാദ്യവും കരുതിവെപ്പും പ്രയാസകാലത്ത് വലിയ ആശ്വാസമാകും.
“സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ,
ആപത്ത് കാലത്ത് കാ പത്ത് തിന്നാം”
ഈ പഴമൊഴി നമ്മെ പഠിപ്പിക്കുന്നത് സമ്പത്തുള്ളപ്പോൾ ധൂർത്തടിക്കാതെ, ഭാവിക്കായി കരുതിവെക്കണം എന്നതാണ്.
